Sports

രണ്ടര വർഷത്തിനിടെ നാലാമത്തെ ക്യാപ്റ്റൻ! സാൽമൺ ആഗ പുറത്ത്, ഫർഹാൻ പുതിയ ട്വന്റി20 ക്യാപ്റ്റൻ

പാക്കിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും ക്യാപ്റ്റൻസി മാറ്റം. സാൽമൺ അലി ആഗയെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അദ്ദേഹത്തെ ടീമിൽനിന്നു ഒഴിവാക്കുകയും ചെയ്തു. ഓപ്പണിങ് ബാറ്റ്‌സ്മാനായ സാഹിബ്സാദ ഫർഹാനാണ് പുതിയ ക്യാപ്റ്റൻ. അടുത്തിടെ നടന്ന ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനിടെ ടീമിൽനിന്ന് തിരികെ അയച്ച ഏഴ് കളിക്കാരിൽ ഒരാളായിരുന്നു ആഗ. 2026-ലെ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ വെള്ളിമെഡലിലേക്ക് നയിച്ചതും 2026-ലെ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതും ഫർഹാനായിരുന്നു. രണ്ടര വർഷത്തിനിടെ Read More…

Featured Sports

കളിക്കണോ? ഇന്ത്യ മാപ്പുപറയണം; നടക്കില്ലെന്ന് സംഘാടകർ: ലെജൻഡ്സ് ലീഗിൽനിന്ന് പാക്കിസ്ഥാൻ പിന്മാറി

ലോക ലെജൻഡ്സ് ചാംപ്യൻഷിപ് മൂന്നാം സീസണിൽനിന്ന് പാക്കിസ്ഥാൻ ടീം പിന്മാറി. ടീമിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിരാക്ഷേപ പത്രം (എൻഒസി) നൽകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. പാക്കിസ്ഥാൻ ചാംപ്യൻസ് ടീം ഉടമ കാമിൽ ഖാൻ എൻഒസി നൽകണമെന്ന് ബോർഡിനോട് അഭ്യർഥിച്ചെങ്കിലും പിസിബി തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ തർക്കങ്ങളുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ മുന്നോട്ടുവച്ചെങ്കിലും വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎൽ) മാനേജ്‌മെന്റ് അത് അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ Read More…

Featured Sports

പന്ത് നിലംതൊടതെ ഗാലറിയിൽ വീണിട്ടും സിക്സില്ല! 5 റൺസ് മാത്രം, എന്തുകൊണ്ട് ? അന്തംവിട്ട് ആരാധകരും കമന്റേറ്റർമാരും– വിഡിയോ

ടൊറന്റോ: കാനഡ സൂപ്പർ60 ടൂർണമെന്റിലെ ടൊറന്റോ സിക്സേഴ്സ് – മിസിസാഗ മാസ്റ്റേഴ്സ് സെമി ഫൈനൽ പോരാട്ടത്തിൽ ആരാധകരെയും കമന്റേറ്റർമാരെയും ഒരുപോലെ അമ്പരപ്പിച്ച് ഒരു ‘വിചിത്ര ബോൾ’. വാൻകൂവറിലെ ബിസി പ്ലേസിൽ നടന്ന മത്സരത്തിൽ, വെറും 16 പന്തിൽ നിന്ന് 40 റൺസ് അടിച്ചുകൂട്ടിയ കരീബിയൻ താരം കീറോൺ പൊള്ളാർഡിന്റെ പ്രകടന മികവിൽ ടൊറന്റോ 10 ഓവറിൽ 130/4 എന്ന ഭീമൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ, 11 പന്തിൽ 39 റൺസ് നേടിയ അലക്സ് ലീസിന്റെ വെടിക്കെട്ടിലൂടെ Read More…

Sports

ഇന്ത്യയോട് തോൽക്കുന്ന അഞ്ചാമത്തെ മത്സരം! പാക് താരം സയിം അയ്യൂബിനെതിരെ ആഞ്ഞടിച്ച് അഹമ്മദ് ഷെഹ്സാദ്!

ഏഷ്യൻ ഗെയിംസ് 2026-ലെ പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ 15 വയസ്സുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം പാകിസ്ഥാൻ ഓൾറൗണ്ടർ സൈം അയ്യൂബ് നടത്തിയ ‘ബേബി ക്രാഡിൽ’ (കുഞ്ഞിനെ ഉറക്കുന്ന പോലുള്ള) ആഘോഷത്തെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദ്. മത്സരത്തിലെ മൂന്നാം ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച അപകടകാരിയായ സൂര്യവംശിയെ അയ്യൂബ് പുറത്താക്കുകയായിരുന്നു. ഇത്രയും ചെറിയ പ്രായമുള്ള ഒരു കൗമാരക്കാരനായ കളിക്കാരനെതിരെ ഇത്തരമൊരു ആഘോഷത്തിന്റെ ആവശ്യമെന്തായിരുന്നുവെന്ന് ഷെഹ്സാദ് . വലിയ സമ്മർദ്ദമുള്ള മത്സരങ്ങളിൽ Read More…

Sports

നാലേ നാല് ഏകദിനങ്ങൾ മാത്രം! സിറാജിനെ തഴയുന്നോ? ലോകകപ്പ് മുന്നിൽനിൽക്കെ ബി.സി.സി.ഐയുടെ നിഗൂഢ മൗനം!

കഴിഞ്ഞ വർഷമാണ് ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് ഇന്ത്യൻ പേസ് നിരയുടെ നായകസ്ഥാനം ഏറ്റെടുത്തതും ഓവലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പ്രശസ്തമായ വിജയം സമ്മാനിച്ചതും. ആ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും തുടർച്ചയായി പന്തെറിഞ്ഞ സിറാജ്, പ്രതിപക്ഷ ബാറ്റർമാർക്ക് ഒരു വിശ്രമവും നൽകിയിരുന്നില്ല. ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കിയപ്പോൾ, ബുംറയ്ക്ക് പുറമെ വിശ്വസിക്കാൻ കഴിയുന്ന മറ്റൊരു ബൗളറെ കൂടി ലഭിച്ചതിനെക്കുറിച്ചായിരുന്നു ക്രിക്കറ്റ് ലോകം സംസാരിച്ചിരുന്നത്. എന്നാൽ 14 മാസങ്ങൾക്കിപ്പുറം കാര്യങ്ങൾ പൂർണ്ണമായും മാറിയിരിക്കുകയാണ്. സിറാജിനെ ടീം മാനേജ്‌മെന്റ് Read More…

Sports

‘പന്ത് തിരിയുന്നില്ല, തിരിയുന്നത് അവന്റെ ശരീരം മാത്രം; ഈ സ്പിന്നറെ ഇന്ത്യൻ ടീമിൽനിന്നു പുറത്താക്കണം’: പരിഹാസവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ചിരവൈരികളായ പാക്കിസ്ഥാനെ 19 റൺസിനു തോൽപിച്ച് ഇന്ത്യ തുടർച്ചയായി രണ്ടാം സ്വർണം സ്വന്തമാക്കി. ആവേശകരമായ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റിന് 211 റൺസ് നേടിയപ്പോൾ പാക്കിസ്ഥാന്റെ മറുപടി 20 ഓവറിൽ 6 വിക്കറ്റിന് 192 റൺസിൽ അവസാനിച്ചു. എന്നാൽ വിജയത്തിനിടയിലും ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ചീഫ് സിലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. ഫൈനലിൽ മൂന്ന് ഓവറിൽ വിക്കറ്റൊന്നും Read More…

Featured Sports

ആദ്യം ഇന്ത്യ അണ്ടർ–19 ടീമിൽ, ദാ ഇപ്പോൾ ഡൽഹി ടീമിന്റെ ക്യാപ്റ്റൻ; മുൻ ഇന്ത്യൻ താരത്തിന്റെ മകൻ മുന്നോട്ട്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ മകനായ പതിനെട്ടുകാരൻ ആര്യവീർ സേവാഗിനെ വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) തിരഞ്ഞെടുത്തു. ഒക്ടോബർ 8 മുതൽ വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടൂർണമെന്റിനായി ആര്യവീറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അണ്ടർ–19 ടീമിൽ അംഗമായതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ താരത്തെ തേടി ഈ നായകസ്ഥാനവും എത്തിയത്. കഴിഞ്ഞ മാസം രാജ്‌കോട്ടിൽ ഓസ്‌‌ട്രേലിയയ്‌ക്കെതിരെ നടന്ന യൂത്ത് ഏകദിന Read More…

Featured Sports

“അടുത്ത നായകൻ ഇവൻ തന്നെ”; ലങ്കയ്‌ക്കെതിരായ മാസ്മരിക ബാറ്റിങ്ങിന് പിന്നാലെ മുൻ താരത്തിന്റെ പ്രവചനം

ഇന്ത്യൻ ട്വന്റി20 ടീമിന്റെ നേതൃപദവിയിലേക്ക് അധികം താമസിക്കാതെ ഇഷാൻ കിഷൻ എത്തുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെയാണ് ചോപ്രയുടെ ഈ പ്രവചനം. നിലവിൽ തിലക് വർമ വഹിക്കുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഇഷാൻ അധികം വൈകാതെ എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇഷാന്റെ തുടർച്ചയായ റൺവേട്ടയും ടീമിൽ വർധിച്ചുവരുന്ന പ്രാധാന്യവും ഭാവിയിൽ താരത്തിന് നായകസ്ഥാനം നൽകുമെന്ന് ചോപ്ര കരുതുന്നു. മധ്യ ഓവറുകളിൽ Read More…

Sports

കലാശപ്പോരിൽ മഴ വില്ലനാകുമോ ? ഇന്ത്യ– പാക്ക് ഫൈനൽ ഉപേക്ഷിച്ചാൽ സ്വർണ മെഡൽ ആര്‍ക്ക്? മെഡൽ സമ്മാനിക്കാൻ നഖ്‌‍വി വരുമോ?

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ മെഡൽ പോരാട്ടത്തിന് ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ശനിയാഴ്ച കളത്തിലിറങ്ങും. സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 45 റൺസിന് പുറത്താവുകയായിരുന്നു. 46 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നീഷിനിലെ മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നുണ്ട്. രാവിലെ മഴ Read More…