Oddly News

ചരമവാർത്തയുടെ മോഡല്‍, “ആദരാഞ്ജലികൾ” നൽകി ഓഫർ പരസ്യം! ഫ്ലിപ്കാർട്ടിന്റെ വിചിത്രമായ മാർക്കറ്റിംഗ്, വൻ വിവാദത്തിലേക്ക്

സ്വാതന്ത്ര്യദിന സെയിലിനായി ഇറക്കിയ വിചിത്രമായ പത്രപ്പരസ്യത്തെച്ചൊല്ലി ഇ-കോമേഴ്‌സ് ഭീമനായ ഫ്ലിപ്പ്കാർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം. മരണവാർത്തകളുടെ (ഓബിച്ച്വറി) മാതൃകയിൽ ഡിസൈൻ ചെയ്ത പരസ്യമാണ് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും വിവരങ്ങളും ചരമവാർത്തകളുടെ ഫ്രെയിമിനുള്ളിൽ നൽകിയാണ് പരസ്യം തയ്യാറാക്കിയത്. “ഞങ്ങൾക്ക് ഒട്ടും വിഷമമില്ല” എന്ന വരിക്ക് താഴെയായി, ഈ ആളുകൾ തുടർന്നും ജീവിച്ചിരിക്കുമെങ്കിലും ഫ്ലിപ്പ്കാർട്ടിന്റെ ആനുകൂല്യങ്ങൾ സെയിൽ അവസാനിക്കുന്നതോടെ ഇല്ലാതാകുമെന്നാണ് പരസ്യത്തിൽ എഴുതിയിരുന്നത്. സെയിൽ പരസ്യത്തിനായി മരണവും ഓർമ്മക്കുറിപ്പുകളും മാതൃകയാക്കിയത് തികച്ചും വിവേകശൂന്യവും അനാദരവുമാണെന്ന് Read More…

Featured Oddly News

എന്റെ പൊന്നോ, എന്തൊരു ചേഞ്ച്‌? ടൂത്ത് പേസ്റ്റും പിന്നെ റോസ് വാട്ടറും! ‘വിചിത്ര ഫേഷ്യൽ’ കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ- വീഡിയോ

മികച്ച സ്‌കിൻ കെയർ റൂട്ടീൻ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഈ ‘അപൂർവ്വ’ മസാജിനെക്കുറിച്ച് കൂടി അറിയണം! സ്‌ക്രബ്ബും ഫെയ്‌സ്‌വാഷും ഒന്നുമല്ല യഥാർത്ഥത്തിൽ മുഖകാന്തിയുടെ രഹസ്യം, മറിച്ച് ഈനോയും (അസിഡിറ്റിയും ദഹനക്കേടും ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഒരു ആന്റാസിഡാണ് ENO) ടൂത്ത് പേസ്റ്റും പനീനീരും ചേർന്ന മിശ്രിതമാണെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ബാർബറുടെ വീഡിയോ പറയുന്നത്. സോഷ്യൽ മീഡിയയിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള റാഷിദ് എം.കെ എന്ന ഹെയർ ഡ്രെസ്സറാണ് പുതിയൊരു ‘ഫേഷ്യൽ റൂട്ടീനുമായി’ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ Read More…

Oddly News

ഓടുന്ന ട്രക്കിന് മുകളിൽ ജീവൻ പണയം വെച്ച് ഡ്രൈവറുടെ ഡാൻസ്!; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

രാജസ്ഥാനിലെ ആൾവാറിൽ ട്രക്ക് ഡ്രൈവർ നടത്തിയ അപകടകരമായ റോഡ് അഭ്യാസപ്രകടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ജനരോഷമാണ് ഉയർന്നിരിക്കുന്നത്. ഭാരമേറിയ ട്രെയിലർ റോഡിലൂടെ ഓടികൊണ്ടിരിക്കെ, ഡ്രൈവർ വാഹനം വിട്ട് പുറത്തിറങ്ങി ട്രക്കിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്നു. ആൾവാറിലെ ഉദ്യോഗ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലോഹിയാസ് തിബാരയ്ക്ക് സമീപമാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഡ്രൈവറുടെ ഈ ഉത്തരവാദിത്തമില്ലാത്ത പ്രവർത്തനം സ്വന്തം ജീവൻ അപകടത്തിലാക്കുക മാത്രമല്ല, കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയാവുകയും ചെയ്തു. റോഡിലൂടെ Read More…

Featured Oddly News

‘ഏതെടുത്താലും 16 രൂപ ! ഓഫർ 16 മിനിറ്റ് നേരത്തേക്ക് മാത്രം!; ഇടിച്ചുകയറി ജനം, സംഘർഷാവസ്ഥ; കടയുടമകൾക്കെതിരെ കേസ്

ലക്നൗ: 16 രൂപയ്ക്ക് വസ്ത്രങ്ങൾ നൽകുമെന്ന പരസ്യം നൽകി ആളുകളെ കൂട്ടിയ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള ആലാം മാർക്കറ്റിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 16-ന് അർധരാത്രിക്കു ശേഷമുള്ള ആദ്യത്തെ 16 മിനിറ്റിൽ ഏത് വസ്ത്രവും വെറും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനം. കടയുടമയായ റായിസ് ആലം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു പരസ്യം നൽകിയത്. ഓഫർ കേട്ട് ഓഗസ്റ്റ് 15-ന് രാത്രി 11 മണിയോടെ തന്നെ ജനങ്ങൾ കടയ്ക്ക് മുന്നിൽ തടിച്ചുകൂടാൻ തുടങ്ങിയിരുന്നു. അർധരാത്രിയായതോടെ Read More…

Oddly News

ഓടയിൽ നിന്ന് മണ്ണുമാന്തിയ 18-കാരന് കിട്ടിയത് സ്വർണക്കട്ടികൾ! 85.90 കോടിയുടെ സ്വർണ്ണം !

ബ്രസ്സൽസ്: അഴുക്കുചാലിലെ പണികൾക്കിടെ സ്വർണ്ണനിധി കണ്ടെത്തി 18 വയസ്സുകാരനായ വിദ്യാർഥി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ അപൂർവ്വ നിധിശേഖരം കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെ കോബ് എന്ന വിദ്യാർഥിക്കാണ് 9 മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) മൂല്യം വരുന്ന സ്വർണ്ണം ലഭിച്ചതെന്ന് ബെൽജിയൻ ന്യൂസ് നെറ്റ്‌വർക്കിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. തുടക്കത്തിൽ ഒരു യൂറോയുടെ നാണയമാണ് ലഭിച്ചതെന്നും പിന്നീട് കൂടുതൽ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടികളും സ്വർണക്കഷണങ്ങളും നമ്പറിട്ട ബുള്ളിയൻ Read More…

Oddly News

ഹൃദയഭേദകം! കനത്ത മഴയിൽ വഴി തകര്‍ന്നു; ഗർഭിണിയായ യുവതിയെ ഡോലിയിൽ പുഴ കടത്തി; ഒടുവിൽ നൊമ്പരമായി ആ വാർത്ത- വീഡിയോ

തെലങ്കാനയിൽ കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടതോടെ ഏഴ് മാസം ഗർഭിണിയായ യുവതിയെ കവിഞ്ഞൊഴുകുന്ന അരുവിക്കക്കരെയെത്തിക്കാൻ ഗ്രാമവാസികൾ പരമ്പരാഗത മരക്കട്ടിൽ (ഡോലി) ഉപയോഗിച്ചു. കേരമേരി മണ്ഡലത്തിലെ കൊളാം ഗുഡ എന്ന ആദിവാസി ഗ്രാമത്തിലാണ് സംഭവം. വെള്ളപ്പൊക്കം കാരണം വാഹനങ്ങൾക്ക് എത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ആംബുലൻസ് ലഭ്യമാകാതെ വന്നതോടെയാണ് ഗ്രാമവാസികൾ യുവതിക്ക് വൈദ്യസഹായം എത്തിക്കാൻ മുന്നോട്ടുവന്നത്. കൊടപ രാമേശ്വരി എന്ന യുവതിക്കാണ് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നത്. ഇതേതുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ ഡോലിയിൽ കിടത്തി കുത്തിയൊഴുകുന്ന Read More…

Oddly News

നൈറ്റ്‌ക്ലബ്ബിലെ പാക് സ്വാതന്ത്ര്യദിനാഘോഷം, ദേശഭക്തി ഗാനങ്ങൾക്ക് ചുവടുവെച്ച് അര്‍ദ്ധ നഗ്നകളായ യുവതികൾ; വീഡിയോ വിവാദത്തിൽ

ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷമെന്നത് ആ രാജ്യത്തുള്ളവരുടെ അന്തസ്സിന്റേയും ആത്മാഭിമാനത്തിന്റേയും രാജ്യസ്നേഹത്തിന്റേയും പ്രതിഫലനമാണ്. എന്നാല്‍ ദുബായിലെ മോജോ നൈറ്റ്‌ക്ലബ്ബിൽ നടന്ന പാകിസ്താൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ ആഘോഷങ്ങളുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതുകൊണ്ടുകൂടിയാണ്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. വിദേശത്ത് നടന്ന ഈ ആഘോഷ പരിപാടിയിൽ പാകിസ്താനി സംഗീതവും അര്‍ദ്ധ നഗ്നകളായ വനിതാ നർത്തകരുടെ പ്രകടനങ്ങളും ഉൾപ്പെട്ടിരുന്നു. വിദേശത്താണെങ്കിലും സ്വന്തം രാജ്യത്തിന്റെ സംസ്കാരവും സംഗീതവും ആഘോഷിക്കുന്നത് കണ്ട് Read More…

Oddly News

മൂർഖന്റെ കടിക്ക് ‘പകരം കടി’! മൂന്ന് തവണ കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് മദ്യപിച്ച യുവാവ്; വീഡിയോ വൈറൽ

മദ്യപിച്ചെത്തി തന്നെ കടിച്ച വിഷപ്പാമ്പിനെ തല്ലിക്കൊന്ന് കടിച്ച യുവാവിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബൈരാനാമൗ മഞ്ചാരി ഗ്രാമത്തിലെ സഞ്ജയ് (35) എന്ന കർഷകനാണ് അയൽവീട്ടിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചത്. പിടികൂടുന്നതിനിടെ പാമ്പ് മൂന്ന് തവണ സഞ്ജയിനെ കടിച്ചു. എന്നാൽ പാമ്പിനെ വിടാതെ വടികൊണ്ട് അടിച്ചുകൊന്ന ഇയാൾ, കടിച്ച പാമ്പിനെ തിരിച്ച് കടിക്കുകയും ചത്ത പാമ്പുമായി ഗ്രാമത്തിൽ കറങ്ങിനടക്കുകയും ചെയ്തു. നാട്ടുകാർ ചേർന്ന് പാമ്പിനെ മാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല. തുടർന്ന് Read More…

Oddly News

അനാദരവ്: ആശുപത്രിയിൽ ദേശീയപതാക നിലത്തിട്ട് അടിച്ച് വാരി ജീവനക്കാരി; ദൃശ്യങ്ങൾ വിവാദത്തിൽ- വീഡിയോ

ഛത്തീസ്ഗഢിലെ അംബികാപ്പൂരിലുള്ള ഹോളി ക്രോസ് ആശുപത്രിയിലെ ശുചീകരണ ജീവനക്കാരി തറയിൽ കിടന്ന ഭാരതീയ ദേശീയ പതാകയ്ക്ക് മുകളിലൂടെ ചൂലെടുത്ത് പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി . രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഈ സംഭവം നടന്നത്. ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കളാണ് ഈ ദൃശ്യങ്ങൾ പകർത്തി പ്രതിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. തുടക്കത്തിൽ, തറയിൽ കിടക്കുന്ന ത്രിവർണ്ണ പതാകയെക്കുറിച്ച് രോഗികളുടെ ബന്ധുക്കൾ ശുചീകരണ ജീവനക്കാരോട് പറയുകയും അത് ബഹുമാനത്തോടെ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. Read More…