Oddly News

ട്രെയിൻ യാത്രയ്ക്കിടെTTE അധികതുക ഈടാക്കി; റെയിൽവേയുടെ ബെഡ്ഷീറ്റ് അടിച്ചുമാറ്റി ദമ്പതികൾ; പിടിക്കപ്പെട്ടപ്പോൾ ന്യായീകരണം

ട്രെയിൻ യാത്രയ്ക്കിടെ അധിക തുക ഈടാക്കിയതിന് പകരമായി റെയിൽവേയുടെ ബെഡ്ഷീറ്റുകൾ മോഷ്ഠിച്ച ദമ്പതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് മറ്റൊരാൾ ചോദ്യം ചെയ്തതിനെത്തുടർന്ന് ഭർത്താവ് സ്യൂട്ട്കേസ് തുറന്നപ്പോഴാണ് ഒറിജിനൽ കവറുകളിൽ തന്നെ സൂക്ഷിച്ചിരുന്ന റെയിൽവേ ബെഡ്ഷീറ്റുകൾ അതിനുള്ളിൽ കണ്ടത്. തങ്ങളിൽ നിന്ന് ടി.സി (TC) അധിക തുക ഈടാക്കിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു കുട്ടിയുമായി നിന്ന ആ സ്ത്രീ നൽകിയ വിചിത്രമായ വിശദീകരണം. തങ്ങൾ അത് തിരികെ നൽകുകയാണല്ലോ എന്ന് Read More…

Featured Oddly News

ഈര്‍ക്കിലില്‍ സാരി ചുറ്റിയാലും വിടില്ല! പെൺവേഷം ധരിച്ച് രാത്രിയാത്രയ്ക്കിറങ്ങിയ യുവാവിന്റെ വൈറൽ വിഡിയോ!

ഡൽഹിയിലെ പൊതുവിടങ്ങൾ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് നേരിട്ടറിയാൻ ഇറങ്ങിത്തിരിച്ച ഒരു കണ്ടന്റ് ക്രീയേറ്റര്‍ക്ക് (Content creator) അനുഭവിക്കേണ്ടി വന്നത് തികച്ചും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളാണ്. ഇൻസ്റ്റാഗ്രാമിൽ ‘BeJaintle’ എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവാവ് ഒരു സ്ത്രീയുടെ വേഷം ധരിച്ച് നടത്തിയ സോഷ്യൽ പരീക്ഷണത്തിന്റെ വീഡിയോ ഇതിനകം 1.7 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. രാത്രിയിൽ പെൺകുട്ടികൾ നേരിടുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ ഒരു സ്ത്രീയുടെ വേഷമണിഞ്ഞ് സ്കൂട്ടറിൽ ഡൽഹി നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ഇയാൾ. സ്ത്രീകളുടെ വസ്ത്രവും മേക്കപ്പും ധരിച്ച്, Read More…

Oddly News

തെറ്റുപറ്റാത്തവരില്ല… തരൂരിനും പറ്റി തെറ്റ്! മോദിക്കുള്ള ജന്മദിനാശംസയിലെ ഗ്രാമർ മിസ്റ്റേക്ക് ട്രോളി നെറ്റിസൺസ്

ഇംഗ്ലീഷ് ഭാഷയിലെ കണിശമായ പ്രയോഗങ്ങൾക്കും അഗാധമായ അറിവിനും പേരുകേട്ട തിരുവനന്തപുരം എം.പി.യും കോൺഗ്രസ് നേതാവുമായ ശശി തരൂരിനും അബദ്ധം പറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച സന്ദേശത്തിലാണ് തരൂരിന് ഒരു ചെറിയ വ്യാകരണ പിഴവ് സംഭവിച്ചത്. “On his 76th birthday” എന്ന് എഴുതുന്നതിന് പകരം prepositions മാറിപ്പോയി “In his 76th birthday” എന്നാണ് തരൂർ തന്റെ എക്സ് (X) അക്കൗണ്ടിൽ കുറിച്ചത്. ശശി തരൂരിനെപ്പോലൊരാൾക്ക് തെറ്റ് പറ്റിയത് സോഷ്യൽ മീഡിയ ഉപയോക്താക്കൾ Read More…

Oddly News

പറക്കുന്ന വിമാനത്തിൽ പൊരിഞ്ഞ അടി, ഷർട്ട് വലിച്ചുകീറി!; പിടിച്ചു മാറ്റി ജീവനക്കാർ – വിഡിയോ

ലണ്ടനിൽനിന്ന് ബംഗ്ലദേശിലേക്ക് സർവീസ് നടത്തിയ ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും. വിമാനം ആകാശത്തു പറന്നുകൊണ്ടിരിക്കെ രണ്ടുപേർ പരസ്പരം തല്ലുകൂടുന്ന ദൃശ്യങ്ങൾ മറ്റു യാത്രക്കാർ പകർത്തിയത് നിലവിൽ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. യാത്രയ്ക്കിടയിൽ ഉടലെടുത്ത നിസ്സാര തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്ന് ‘ധാക്ക ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടയിൽ ഒരാളുടെ ഷർട്ട് കീറിപ്പോകുന്നതും വിഡിയോയിൽ കാണാം. തുടർന്ന് മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്നാണ് ഏറെ പ്രയാസപ്പെട്ട് ഇരുവരെയും ശാന്തരാക്കി പിടിച്ചുമാറ്റിയത്. Read More…

Oddly News

ജനൽഗ്രിൽ വിട്ടില്ല! കമ്പികൾക്കിടയിൽ പെട്ടുപോയ കള്ളന് നാട്ടുകാരുടെ വക ‘മസാലപ്പടി’! വീഡിയോ

സൂററ്റിലെ നാനാ വരാച്ച പ്രദേശത്ത് പൂട്ടിയിട്ടിരുന്ന ഒരു ബംഗ്ലാവിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതായി സംശയിക്കുന്നയാൾ സ്റ്റീൽ ഗ്രില്ലിനിടയിൽ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാൻ സഹായിക്കുന്നതിന് പകരം ഒരു കൂട്ടം നാട്ടുകാർ വടികൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കപോദ്ര പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റീൽ ബാറുകൾക്കിടയിൽ ആൾ വശങ്ങളിലേക്ക് തിരിയാനാകാതെ കുടുങ്ങിക്കിടക്കുന്നതും സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ആളുകൾ ചുറ്റും കൂടിയതോടെ ഇയാൾ മോഷണം നടത്താൻ വന്നതാണെന്ന് ആരോപിച്ച് വടികൾ കൊണ്ട് അടിക്കുകയായിരുന്നു. രാജാറാം Read More…

Oddly News

‘ഇയാൾ എന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു’; ബോണറ്റിൽ യുവതിയെ വലിച്ചിഴച്ച കേസില്‍ പെൺകുട്ടിയുടെ പഴയ വിഡിയോ വീണ്ടും പുറത്ത്

ലഖ്‌നൗവിൽ ഓടുന്ന കാറിന്റെ ബോണറ്റിൽ സ്ത്രീ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഈ തർക്കത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം നടന്നത്. വീഡിയോയിൽ ഈ സ്ത്രീ ഷാ നവാസുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കാണുന്നത്. ഷാ നവാസ് തന്റെ കാമുകനാണെന്നും ഇരുവരും തമ്മിലുള്ള തർക്കത്തെക്കുറിച്ചുമാണ് ഇതിൽ പറയുന്നത്. ഷാ നവാസിന് ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാൽ രണ്ട് മാസം കൂടി കഴിഞ്ഞാണ് പിരിയാൻ താൻ തീരുമാനിച്ചതെന്നും അവർ പറയുന്നുണ്ട്. Read More…

Oddly News

‘എന്നാ ഞാന്‍ ഒരു സത്യം പറയട്ടെ, എനിക്കൊന്നും ഓർമ്മയില്ല !” വിമാന സീറ്റിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച 67 കാരന്റെ വെളിപ്പെടുത്തൽ!

വിമാനയാത്രയ്ക്കിടെയുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സീറ്റിൽ ടേപ്പ് ഉപയോഗിച്ച് കെട്ടിയിടപ്പെട്ടയാൾ സംഭവത്തെക്കുറിച്ച് തനിക്കൊന്നും ഓർമ്മയില്ലെന്ന് വെളിപ്പെടുത്തി. സെപ്റ്റംബർ 3-ന് ഡാളസിൽ നിന്ന് നെവാർക്കിലേക്കുള്ള അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്ത 67-കാരനായ ലെയ്ൻ ആർതർ ലൻഡീനാണ് വിമാനത്തിൽ അക്രമം കാണിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലൻഡീൻ വലിയ രീതിയിൽ പ്രശ്നമുണ്ടാക്കിയതിനെത്തുടർന്ന് വിമാനം ബാൾട്ടിമോർ/വാഷിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ സീറ്റിൽ ഡക്ട് ടേപ്പും സിപ്പ് ടൈകളും ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് Read More…

Oddly News

132 വർഷങ്ങൾക്ക് ശേഷം ലൈബ്രറി പുസ്തകം തിരിച്ചേൽപ്പിച്ചു; പിഴ തുക 11.5 ലക്ഷം രൂപ!!

അമേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള കൊൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് കടമെടുത്ത ഒരു മാസിക 132 വർഷത്തെ വൈകലിന് ശേഷം ഒടുവിൽ തിരിച്ചെത്തിച്ചു. ബാരിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ എന്ന 84-കാരനാണ് ‘ദി സെഞ്ചുറി ഇലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ എന്ന മാസികയുടെ 1894 സെപ്റ്റംബർ പതിപ്പ് ലൈബ്രറിയിൽ തിരികെ ഏൽപ്പിച്ചത്. വൈകിയുള്ള പുസ്തകങ്ങൾ തിരികെ നൽകുന്നതിനുള്ള പിഴ ലൈബ്രറി ഒഴിവാക്കിയതാണ് മാസിക തിരികെ നൽകാൻ അദ്ദേഹത്തിന് പ്രചോദനമായത്. 48,220 ദിവസങ്ങൾ വൈകി തിരിച്ചെത്തിച്ച ഈ മാസികയ്ക്ക് പിഴയിട്ടിരുന്നെങ്കിൽ ഏകദേശം Read More…

Oddly News

‘നീയൊക്കെ എന്ത് കാവല്‍നായയാടാ?’ വീട്ടിൽ കയറിയ കള്ളനെ സ്വീകരിച്ച് ഗോള്‍ഡന്‍ റിട്രീവര്‍, അന്തം വിട്ട് കള്ളന്‍; വൈറലായി വിഡിയോ

ഉയിരുകൊടുത്തും വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്മാരെ പിന്തിരിപ്പി7ച്ചോടിച്ച വളർത്തുനായ്ക്കളെക്കുറിച്ച് വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിൽ കയറിയ കള്ളനെ അതിഥിയെപ്പോലെ സ്വീകരിച്ച ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. യുഎസ്സിലെ സാൻ ഡിയാഗോയിലെ വീട്ടിൽ കയറിയ കള്ളനെ നാഷ് എന്ന നാലുവയസ്സുള്ള നായ തന്റെ കളിപ്പാട്ടം നൽകിയാണ് സ്വീകരിച്ചത്. വീട്ടുകാരാരുമില്ലാത്ത സമയത്ത് ഒരാൾ ഗോവണി കയറി വീടിനുള്ളിലേക്ക് കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അകത്തുകയറിയ ഉടൻ കള്ളൻ തന്റെ പാദരക്ഷകളും ഷർട്ടും ഊറി മാറ്റി Read More…