Health

മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ നിങ്ങള്‍ക്ക്; കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ!

യാത്ര പോകുന്നവരും, ഓഫീസില്‍ ജോലി ചെയ്യുന്നവരും, സ്‌കൂള്‍ കുട്ടികളുമൊക്കെ സ്ഥിരം ചെയ്യുന്ന ഒരു കാര്യമാണ് മൂത്രം പിടിച്ചു വെയ്ക്കുക എന്നത്. പബ്ലിക് ടോയ്ലറ്റിലോ, മാളിലോ പോകാനുള്ള മടിക്കൊണ്ടും, ചിലര്‍ വൃത്തിയുടെ പ്രശ്നം കൊണ്ടും ഇങ്ങനെ ചെയ്യാറുണ്ട്. പുറത്തുപോയി വീട്ടിലെത്തുന്നത് വരെ മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം ഉള്ളവരാണെങ്കില്‍ ഇത് ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പറയുകയാണ് ആരോഗ്യവിദഗ്ദര്‍….. പൈലോനെഫ്രൈറ്റിസ് എന്ന അവസ്ഥ – മൂത്രം പിടിച്ചുനിര്‍ത്തുന്നത് പൈലോനെഫ്രൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം, ഇത് ചികിത്സിക്കാത്ത പക്ഷം വൃക്കകള്‍ക്ക് Read More…

Health

ശരീരം പ്രകടിപ്പിക്കുന്ന ഈ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ സൂചനയാകാം; ഇക്കാര്യങ്ങള്‍ അവഗണിക്കരുത്!

തിരക്കു പിടിച്ച ജീവിതം മൂലം പലപ്പോഴും സ്വയം ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടാതെ പോകുന്ന ആളുകളാണ് കൂടുതലും. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും ഏറെ വൈകിയിരിയ്ക്കും. ഹൃദയത്തിനുണ്ടാകുന്ന ഏതു പ്രശ്‌നവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കാനുള്ള ഒരു മാര്‍ഗം നേരത്തെയുള്ള രോഗനിര്‍ണയമാണ്. നെഞ്ചിനുണ്ടാകുന്ന അസ്വസ്ഥത, ശ്വാസമെടുക്കാന്‍ പ്രയാസം, ക്ഷീണം, കൈകള്‍, കഴുത്ത്, താടിയെല്ല്, പുറം എന്നിവിടങ്ങളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ അവഗണിക്കരുത്.  ചിലപ്പോള്‍ ചെറിയ തോതിലേ ഇവ Read More…

Health

അമിതവണ്ണം കുറച്ച്‌ ആകര്‍ഷകമാകാം ; ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്

അമിതവണ്ണത്തിന്റെ കാരണങ്ങള്‍ പലതാണ്‌. അതില്‍ ഒന്നാം സ്‌ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌ . പണം കൊടുത്ത്‌ ആരും രോഗം വാങ്ങാറില്ല. പക്ഷേ, അമിതവണ്ണം നമ്മള്‍ വരുത്തിവയ്‌ക്കുന്ന രോഗം തന്നെയാണ്‌. ചില കുടുംബാംഗങ്ങള്‍ക്ക്‌ അമിത വണ്ണം ‘കുടുംബ സ്വത്തായി’ കിട്ടിവരാറുണ്ട്‌. ഈ പാരമ്പര്യ പ്രതിഭാസം ആരംഭത്തില്‍ തന്നെ മനസിലാക്കി മുന്‍ കരുതലുകളെടുക്കാതിരുന്നാല്‍ പൊണ്ണത്തടിതന്നെ ഫലം. ‘കാണാന്‍ ഒരു ലുക്കില്ല…’ എന്ന തമാശയില്‍ നിന്നുമാറി ഗുതുരമായ ആരോഗ്യപ്രശ്‌നങ്ങളാണ്‌ അമിതവണ്ണം Read More…

Fitness

ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കാം യോഗയിലൂടെ

രോഗങ്ങള്‍ക്ക്‌ നടുവിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. എന്നാല്‍ ഇതില്‍ പല രോഗങ്ങളും പൂര്‍ണമായും നിയന്ത്രിക്കുവാനോ മരുന്നുകളുടെ ഉപയോഗം കുറയ്‌ക്കുവാനോ പരിശീലനത്തിലൂടെ സാധിക്കും. ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുവാനും മാനസിക സംഘര്‍ഷം കുറയ്‌ക്കുന്നതിനും ഇന്ന്‌ രൂപം കൊണ്ടതില്‍ വച്ച്‌ ഏറ്റവും ഫലപ്രദവും ലളിതവും സുഗമവുമായ മാര്‍ഗമാണ്‌ യോഗവിദ്യ. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിശീലിക്കാവുന്നതാണ്‌ യോഗാസനങ്ങള്‍. കുട്ടിക്കാലത്ത്‌ തുടങ്ങാം സ്‌കൂള്‍ പഠന കാലത്തുതന്നെ യോഗാപരിശീലനം നേടാന്‍ സാധിച്ചാല്‍ നന്ന്‌. പഠനത്തില്‍ ഏകാഗ്രത വര്‍ധിക്കുന്നതിനും വ്യക്‌തിത്വവികസനത്തിനുംയോഗ സഹായിക്കും. അതിലൂടെ സര്‍വതോന്മുഖമായ പുരോഗതി കൈവരിക്കാനുമാവും. ആരോഗ്യപൂര്‍ണമായ ജീവിതം Read More…

Health

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം. വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം, ഓസ്റ്റിയോ ആർതറൈറ്റിസ്, അണുബാധ, അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന Read More…

Health

സോഡിയം കുറയുന്നത് നിസാരമല്ല, കാരണങ്ങളും പരിഹാരവും അറിയാം

സമീപകാലത്തായി ഏറ്റവും കൂടുതലായി പറഞ്ഞു കേള്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് രക്തത്തില്‍ സോഡിയം കുറയുന്നത്. പ്രായമായവരുടെ ആശുപത്രിവാസവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്‌നം കൂടുതലായി കേട്ടുവരുന്നത്. എന്താണ് സോഡിയം കുറയാന്‍ കാരണം? സോഡിയം കുറഞ്ഞാല്‍ എന്താണ് സംഭവിക്കുന്നത്? നിസാരമല്ല സോഡിയം ശരീരത്തിലെ സുപ്രധാനമായ നിരവധി പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മൂലകമാണ് സോഡിയം. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ 100 ഗ്രാം സോഡിയമാണുള്ളത്. ഇതില്‍ 50 ശതമാനം സോഡിയം അസ്ഥികളിലും 40 ശതമാനം കോശങ്ങള്‍ക്ക് പുറമേയുള്ള ദ്രാവകത്തിലും ശേഷിക്കുന്ന 10 ശതമാനം വിവിധ Read More…

Featured Health

കറുത്തു പോകാതിരിക്കാന്‍ സൂര്യപ്രകാശം ഒഴിവാക്കി; ഇപ്പോള്‍ തിരിഞ്ഞുകിടന്നാല്‍ എല്ലൊടിയും !

കറുത്തുപോകാതിരിക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും വര്‍ഷങ്ങളോളം അകന്നുനിന്ന യുവതി ഒടുവിവില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന ഗുരുതരമായ ഓസ്റ്റിയോപൊറോസിസ് അവസ്ഥയില്‍ വലയുന്നു. ചൈനയിലെ ചെങ്ഡുവിലുള്ള 48 കാരിയായ ഒരു സ്ത്രീയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വൈറ്റമിന്‍ ഡി കുറഞ്ഞ് അസ്ഥികള്‍ ദുര്‍ബ്ബലമാകുന്ന അവസ്ഥയിലാണ് യുവതിയുള്ളത്. ഇതുമൂലം കിടക്കയില്‍ മറിഞ്ഞുംതിരിഞ്ഞും കിടക്കുന്നത് പോലും ഇവരുടെ വാരിയെല്ലുകളും മറ്റും ഒടിയാന്‍ കാരണമായി. ലളിതമായ ചലനങ്ങള്‍ പോലും ഇവര്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. പരമ്പരാഗത ചൈനീസ് മെഡിസിന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സിന്‍ഡു ഹോസ്പിറ്റലിലെ അറ്റന്‍ഡിംഗ് Read More…

Health

രോഗനിര്‍ണയത്തിന് സെക്കന്റുകള്‍ മാത്രം, AI ഇങ്ങനെ തുടങ്ങിയാല്‍ ഡോക്ടര്‍മാര്‍ വേറെ പണി അന്വേഷിക്കേണ്ടിവരുമെന്ന് !

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി തന്റെ ജോലിയിലും കൈകടത്തിയെന്ന് പറയുകയാണ് ദുബായില്‍ നിന്നുള്ള ഡോ. മുഹമ്മദ് ഫൗസി കത്രാന്‍ജി. ജോലി നഷ്ടപ്പെട്ടാല്‍ മക്ഡൊണാള്‍ഡില്‍ ജോലിക്കായി അപേക്ഷിക്കേണ്ടി വരുമെന്നാണ് പള്‍മണോളജിസ്റ്റായ ഡോ. മുഹമ്മദ് ഫൗസി കത്രാന്‍ജി തമാശയായി പറയുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. തീവ്രപരിചരണ വിഭാഗത്തിലും സ്ലീപ് മെഡിസിനിലുമായി 18 വര്‍ഷത്തെ പരിചയസമ്പത്തുള്ള പ്രശസ്തനായ പള്‍മണോളജിസ്റ്റാണ് ഡോ. മുഹമ്മദ് ഫൗസി. തന്റെ പരിചയസമ്പത്തില്‍ നിന്നുള്ള മെഡിക്കല്‍ നിഗമനങ്ങളുമായി പൊരുത്തപ്പെടാന്‍ സാങ്കേതികവിദ്യക്ക് സാധിക്കുമോ എന്നറിയാനായി നടത്തിയ Read More…

Health

എവിടെയെങ്കിലും തൊടുമ്പോള്‍ ഷോക്കടിയ്ക്കുന്ന തോന്നലുണ്ടോ? കാരണം ഇവയാകാം..

നിങ്ങൾ ഒരാളെ തൊടുമ്പോൾ അല്ലെങ്കില്‍ എവിടെയെങ്കിലും തൊടുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് പോലെ അനുഭവപ്പെട്ടിട്ടുണ്ടോ? വേദനയുണ്ടാക്കാറില്ലെങ്കിലും ഇത് അസ്വസ്ഥതയുണ്ടാക്കാം. സൂചികുത്തുന്നതോ, ചൂടേറിയതോ ആയ വേദനയാണ് സാധാരണ ഉണ്ടാകാറുള്ളത്. പലരും ഇതിനെ ശരീരത്തിലൂടെ കടന്നുപോകുന്ന ചെറിയൊരു വൈദ്യുത പ്രവാഹമായിട്ടാണ് പറയുന്നത്. ഇത് കുറച്ച് സെക്കൻഡുകൾ മാത്രമേ നീണ്ടുനിൽക്കൂ. പക്ഷേ ചിലപ്പോൾ കൂടുതൽ സമയം എടുത്തെന്നും വരം. സ്റ്റാറ്റിക് വൈദ്യുതി കാരണം ചില ആളുകൾക്ക് എന്തെങ്കിലും സ്പർശിക്കുമ്പോൾ ഒരു ചെറിയ വൈദ്യുതാഘാതം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ശാരീരികമായ മറ്റു Read More…