Posted onAuthorAksaComments Off on ദിവസവും 300 പുഷ്-അപ്പുകൾ, ഐസ് ബാത്ത്: ടെലഗ്രാം സിഇഒ പവൽ ദുറോവിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ
തന്റെ ദീർഘകാല ആരോഗ്യം ലക്ഷ്യമിട്ട് ടെലഗ്രാം സിഇഒ പവൽ ദുറോവ് ദിവസവും ചെയ്യുന്നത് 300 പുഷ്-അപ്പുകൾ. ഒപ്പം ഐസ് ബാത്തും. പവൽ ദുറോവ് ഫിറ്റ്നസിനെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് കാണുന്നത്. ക്ഷണികമായ കാര്യങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നൽകുന്നത് അച്ചടക്കത്തിനും ദീർഘകാല ഫലങ്ങൾക്കുമാണ്. അദ്ദേഹത്തിന്റെ ദിനചര്യകളും ആരോഗ്യ ശീലങ്ങളും ശാരീരികവും മാനസികവുമായ പതിവ് അതിരുകൾ ഭേദിക്കാനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. മിക്കവർക്കും പ്രയാസകരമെന്ന് തോന്നുന്ന തീവ്രമായ ശീലങ്ങളാണ് ഇദ്ദേഹം അനുവര്‍ത്തിക്കുന്നത്.
പവൽ ദുറോവിന്റെ ഫിറ്റ്നസ് ദിനചര്യ
ദിവസേനയുള്ള പുഷ്-അപ്പുകളും സ്ക്വാറ്റുകളും മടുപ്പുളവാക്കുന്നതാണെന്ന് ദുറോവ് സമ്മതിക്കുന്നുണ്ടെങ്കിലും, ആത്മനിഷ്ഠ (Self-discipline) വളർത്തുന്നതിൽ അവയ്ക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു. എല്ലാ ദിവസവും രാവിലെ ഈ ദിനചര്യയോടെയാണ് അദ്ദേഹം തുടങ്ങുന്നത്. ഇത് അദ്ദേഹത്തിന് തന്റെ ജോലിയുടെ തുടക്കം മികച്ച രീതിയിൽ ആരംഭിക്കാൻ സഹായിക്കുന്നു. “ഞാൻ എല്ലാ ദിവസവും രാവിലെ 300 പുഷ്-അപ്പുകളും 300 സ്ക്വാറ്റുകളും ചെയ്യും. അതിനുപുറമെ, ആഴ്ചയിൽ അഞ്ചോ ആറോ തവണ ജിമ്മിൽ പോകും, ഓരോ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ചെലവഴിക്കും,” അദ്ദേഹം ഫ്രിഡ്മാനോട് പറഞ്ഞു.
സ്ക്വാറ്റുകൾ വളരെ വിരസമായി തോന്നാമെങ്കിലും പക്ഷേ, നിങ്ങൾ അത് ചെയ്തു തീർത്താൽ, ജോലിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും,” അദ്ദേഹം വിശദീകരിക്കുന്നു. സ്വയം അച്ചടക്കം പരീക്ഷിക്കുന്നതിന്റെ ഭാഗമായി, ഐസ് ബാത്ത് പോലുള്ള തീവ്രമായ ആരോഗ്യ ശീലങ്ങളും ഉൾപ്പെടുത്തുന്നു.
“ഇത് എല്ലായ്പ്പോഴും സുഖകരമല്ല, പക്ഷേ ഈ ബുദ്ധിമുട്ട് കുറച്ചു സമയത്തേക്ക് മാത്രമാണ്. ഐസ് ബാത്തിലോ സൗനയിലോ ഏതാനും മിനിറ്റുകൾ കഷ്ടപ്പെടുന്നത് മണിക്കൂറുകളോ ദിവസങ്ങളോ മികച്ച അനുഭൂതി നൽകുന്നു, കൂടാതെ ദീർഘകാല ആരോഗ്യവും നൽകുന്നു,” ദുറോവ് പറയുന്നു. കിഴക്കൻ യൂറോപ്യൻ “ബന്യാ” (Banya) പാരമ്പര്യം പിന്തുടർന്ന്, അദ്ദേഹം തീവ്രമായ തണുപ്പിനൊപ്പം അമിതമായ ചൂടുള്ള സൗന സെഷനുകളും എടുക്കുന്നു. “ബന്യാ എന്നത് ചൂട് പരമാവധി വർദ്ധിപ്പിക്കുന്ന, ചെടികളും ചില്ലകളും ഉപയോഗിക്കുന്ന, സമഗ്രവും പ്രകൃതിദത്തവുമായ അനുഭവം നൽകുന്ന ഒരു തീവ്രമായ സൗന ആണ്. ഇത് തീവ്രമാണ്, പക്ഷേ ഞാൻ അതിനോട് പൊരുത്തപ്പെട്ടു,” അദ്ദേഹം വിശദീകരിക്കുന്നു.
താപനില തീവ്രമായി തോന്നുമ്പോൾ പോലും, താൽക്കാലിക ബുദ്ധിമുട്ടിനേക്കാൾ ഗുണങ്ങളാണ് വലുതെന്ന് ദുറോവ് വിശ്വസിക്കുന്നു, “ഇത് ഏതാനും മിനിറ്റുകൾ മാത്രമുള്ള കഷ്ടപ്പാടാണ്, പക്ഷേ പ്രതിഫലം മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കും. കൂടാതെ, ഇത് ദീർഘകാല ആരോഗ്യത്തിന് സംഭാവന നൽകുകയും ചെയ്യുന്നു,” അദ്ദേഹം ഊന്നിപ്പറയുന്നു.
അവിശ്വസനീയം, കുടുംബത്തിനും നാട്ടുകാര്‍ക്കുമുണ്ടായ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. വിവാഹച്ചടങ്ങിനു പിന്നാലെ വധുവിന് അസ്വസ്ഥത തോന്നി, മറ്റൊന്നുമല്ല പ്രസവവേദന, അധികം താമസിച്ചില്ല, പ്രസവിച്ചു, ആരോഗ്യമുള്ള കുഞ്ഞ്. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ അസീംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്ഹരിയ ഗ്രാമത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം നടക്കുന്നത്. വിവാഹാഘോഷങ്ങള്‍ അമ്പരപ്പിലേക്ക് മാറിയത് പെട്ടെന്നായിരുന്നു. വിവാഹച്ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരന്റെ വീട്ടില്‍ നിന്നും കേട്ടത് കുഞ്ഞിന്റെ കരച്ചിലാണ്. കുമ്ഹരിയ സ്വദേശിയായ റിസ്വാന് അയല്‍ഗ്രാമമായ ബഹദൂർഗഞ്ചിലെ യുവതിയെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു മുന്‍പേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് Read More…
കലാണത്തിന് അധികം സ്വർണാഭരണങ്ങള്‍ ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കി ഒരു പഞ്ചായത്ത്. വിവാഹത്തിന് സ്വർണാഭരണങ്ങള്‍ പാടില്ല എന്നല്ല, പരിമിതമാക്കണമെന്നാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഇതുപ്രകാരം മൂക്കുത്തി, കമ്മൽ, താലിമാല എന്നീ മൂന്ന് ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതി . ഈ നിയമം ലംഘിക്കുന്നവർക്ക് കൃത്യമായി പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്ക് സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. ഡെറാഡൂണിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന Read More…
‘ലോക്ക് അപ്പ്: സച്ച് യാ സസാ’ എന്ന റിയാലിറ്റി ഷോയിലെ ഒരു ചൂടന്‍ സംഭാഷണം മത്സരാർത്ഥികളായ ശ്രേയ കൽറയെയും റാം കപൂറിനെയും വീണ്ടും വാർത്തകളിൽ എത്തിച്ചിരിക്കുകയാണ്. അവസാനമായി നടന്ന ലീഡർഷിപ്പ് ടാസ്കിന് ശേഷം, തന്റെ സഹമത്സരാർത്ഥിയായ റാം കപൂർ അതിർവരമ്പുകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രേയ. ശിൽപ ഷിൻഡെയോട് സംസാരിക്കവെയാണ് ശ്രേയയുടെ ഈ പരാമർശം. ടീം ലീഡർമാരെ തിരഞ്ഞെടുക്കാൻ മത്സരാർത്ഥികൾ വോട്ട് ചെയ്തതിന് ശേഷമാണ് ഈ സംഭവം. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ശിവാംഗി ജോഷി ഒരു ടീം Read More…