ശരീരത്തെ ശുചിയായി വയ്ക്കുക എന്നതിലുപരി കുളിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. കുളി ക്ഷീണം ഇല്ലാതാക്കി, ശരീരത്തിനും മനസിനും ഉണര്‍വ് നല്‍കുന്നു. അലര്‍ജികളേയും അണുബാധകളെയും പ്രതിരോധിക്കുന്നതിനോടൊപ്പം വിശപ്പിനെ ഉത്തേജിപ്പിക്കാനും കുളിക്കുന്നതിലൂടെ സാധിക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. എണ്ണ തേച്ചുകുളി പതിവായിരുന്നെങ്കിലും, കുളി കഴിഞ്ഞൊരു എണ്ണ തേപ്പ് പതിവേ ആയിരുന്നില്ല. മാത്രമല്ല, കുളി കഴിഞ്ഞു എണ്ണ തേയ്ക്കരുത് എന്നു പറയുകയും ചെയ്യും. പണ്ടുള്ളവര്‍ ഇങ്ങനെ പറയാന്‍ കാരണമെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തില്‍ ധാരാളം വിയര്‍പ്പ് ഗ്രന്ഥികളുണ്ട്. ജോലികള്‍ ചെയ്യുമ്പോഴും, പെട്ടെന്ന് വികാരങ്ങള്‍ക്ക് Read More…
ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കുന്നുണ്ടോ? പുരുഷന്മാരുടെ ബീജത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കും
സ്ത്രീ ആയാലും ഇന്നത്തെ കാലത്ത് വന്ധ്യത എന്ന പ്രശ്‌നത്തെ വിളിച്ച് വരുത്തുന്ന ജീവിതശൈലിയാണ് ഉള്ളത്. ജന്മനാ ഉള്ള ശാരീരിക പ്രശ്‌നങ്ങളും മറ്റ് അവസ്ഥകളും മാനസിക സംഘര്‍ഷങ്ങളും എല്ലാം പുരുഷന്റെ പ്രത്യുത്പാദന ശേഷി കുറക്കുന്നു. ശരിയായ കാരണം ശരിയായ സമയത്ത് കണ്ടെത്തിയാല്‍ ഇത്തരം പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. വന്ധ്യത സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് വരാന്‍ സാധ്യതയെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരിലെ വന്ധ്യതയ്ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും കുറഞ്ഞ ബീജ ഉത്പാദനമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഒരു മില്ലിലീറ്റര്‍ ശുക്ലത്തില്‍ Read More…
ഫിറ്റ്നസ് പ്രേമികളായ യുവാക്കളില്‍ ഹൃദയാഘാതം വർദ്ധിക്കുന്നു; കാരണം…
കർണാടകയിൽ വിവാഹ ചടങ്ങിനിടെ 25കാരന്‍ വരന്‍ ഹൃദയാഘാതം മൂലം മരിച്ചു, ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലം 28 വയസ്സുള്ള ബോഡി ബിൽഡർ മരിച്ചു, മാരത്തൺ ഓട്ടത്തിന് ശേഷം ഹൃദയാഘാതം മൂലം 29 വയസ്സുള്ള ദന്ത ശസ്ത്രക്രിയാ വിദഗ്ധൻ മരിച്ചു… ഈ വാര്‍ത്താ തലക്കെട്ടുകൾ ഇപ്പോൾ ഒരു നിത്യ സംഭവമായി മാറിയിരിക്കുന്നു എല്ലാം ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ. അടുത്തിടെ പുറത്തുവന്ന ഈ കേസുകളിൽ മിക്കതിനും ഒരു പൊതു സവിശേഷതയുണ്ട്. ഇരകൾ കൂടുതലും 40 വയസ്സോ അതിൽ താഴെയോ പ്രായമുള്ളവരാണ്. Read More…
ലിംഗത്തില്‍ ടാറ്റൂ ചെയ്തു; ഉദ്ധരിച്ച ലിംഗവുമായി യുവാവ് കഴിഞ്ഞത് മൂന്ന് മാസം- എന്തുകൊണ്ടെന്ന് ശാസ്ത്രം
ജനനേന്ദ്രിയത്തില്‍ ടാറ്റൂ ചെയ്ത 21 കാരനായ ഇറാന്‍ യുവാവിന് മൂന്നു മാസത്തോളം സ്ഥിരമായ ഭാഗിക ലിംഗോദ്ധാരണം (നോൺ-ഇസ്കെമിക് പ്രിയാപിസം) ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി ശാസ്ത്രലോകം. ടാറ്റൂ സൂചി ആഴത്തിൽ തുളച്ചുകയറുന്നത് മൂലമുണ്ടായ അമിതമായ രക്തപ്രവാഹം മൂലമാണ് ഉദ്ധാരണം ഉണ്ടായത്. പുരുഷലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വ രോഗാവസ്ഥയായ പ്രിയാപിസമാണ് യുവാവില്‍ ഉദ്ധാരണത്തിന് കാരണമായത്. ലൈംഗികോത്തേജനമില്ലാതെ, ദീര്‍ഘനേരത്തേക്ക് ലിംഗോദ്ധാരണമുണ്ടാകുന്ന അപൂര്‍വ അവസ്ഥയാണിത്. ടാറ്റൂ ആർട്ടിസ്റ്റ് പരമ്പരാഗത രീതിയില്‍ ഹാന്‍ഡ് ഹെല്‍ഡ് സൂചി ഉപയോഗിച്ചാണ് യുവാവിന്റെ തന്റെ ജനനേന്ദ്രിയത്തില്‍ ടാറ്റൂ Read More…
വണ്ണം കുറയ്ക്കാൻ തീരുമാനമെടുത്തോ? നിങ്ങള്‍ക്കായി ഇതാ 6 ടിപ്സുകൾ
ശരീരഭാരം കുറയ്ക്കുക എന്നത് മിക്ക ആളുകളുടേയും ഒരു വലിയ കടമ്പ തന്നെയാണെന്ന് പറയാം. ഇതിനായി ഡയറ്റും വ്യായാമവും ഒക്കെ ചെയ്ത് മുന്നോട്ട് പോകുന്നവരും ഉണ്ട്. ഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ശരീരത്തിന് ആവശ്യമായ കാലറി കഴിക്കുകയും ആവശ്യമില്ലാത്ത കാലറി കത്തിച്ചു കളയുകയുമാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. എന്നും ഒരേപാത്രം എന്നും ഒരേപാത്രത്തില്‍ ആഹാരം കഴിച്ചു നോക്കൂ. ഇത് അമിതമായി ആഹാരം കഴിക്കാതിരിക്കാന്‍ സഹായിക്കും. പ്ലാസ്റ്റിക് പാത്രം ഒഴിവാക്കാം – ഹോട്ടലുകളിലും മറ്റും Read More…
കരളും പണിമുടക്കും, ജാഗ്രത വേണം ; മഞ്ഞപ്പിത്തം മരണ കാരണമാകുന്നതെപ്പോള്‍?
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തണം.ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം. പനി, ക്ഷീണം, ഛര്‍ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്‌ച വരെയും അല്ലെങ്കില്‍ മഞ്ഞപ്പിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്‌ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. ഒരു സ്‌ഥലത്ത് Read More…
‘ഇതൊക്കെയെന്ത്?’ ഫ്ലോറൻസ് പ്യൂവിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി ചെയ്ത് പാർവതി
അഭിനയം മാത്രമല്ല പ്രശസ്ത ബ്രിട്ടിഷ് താരം ഫ്ലോറൻസ് പഗിന്റെ കഴിവ്. 29 വയസ്സുള്ള അവര്‍ ഫിറ്റ്നെസിന്റെ കാര്യത്തിലും വിദഗ്ദയാണ്. ഇപ്പോഴിതാ ഫ്ലോറൻസ് പഗിന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് അനായാസമായി അനുകരിക്കുകയാണ് നമ്മുടെ പ്രിയ താരതം പാർവതി തിരുവോത്ത്. ‘ആദ്യ ശ്രമം മോശമായില്ലല്ലോ’ എന്ന ചോദ്യത്തോടെയാണ് പാർവതി തന്റെ ഫ്ലെക്സിബിലിറ്റി ട്രിക്ക് വീഡിയോ പങ്കുവച്ചത്. വളരെ പെട്ടെന്നുതന്നെ വീഡിയോ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. സങ്കീർണമായ ഈ ട്രിക്ക് വളരെ അനായാസമായാണ് പാർവതി ചെയ്ത് പൂർത്തിയാക്കുന്നത്. ബ്ലാക്ക് വിഡോ, ഓപ്പൺഹൈമർ, ഡ്യൂണ്‍ Read More…
കണ്ടാല്‍ യംഗ്, പക്ഷേ പ്രായം 63; സന്തൂർ ഡാഡിയുടെ ആരോഗ്യരഹസ്യം പങ്കുവെച്ച് മകള്‍- വീഡിയോ
യഥാര്‍ത്ഥ പ്രായത്തേക്കാള്‍ എപ്പോഴും കുറവ് പ്രായം തോന്നിയ്ക്കാനാണ് എല്ലാവരും ആഗ്രഹിയ്ക്കുന്നത്. ഒരു തരത്തിലും പ്രായം തോന്നിയ്ക്കാത്ത തന്റെ പിതാവിനെ കുറിച്ചുള്ള മകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊറിയക്കാരിയായ ഹന്ന ആണ് തന്റെ പിതാവിന്റെ യങ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തന്റെ 63 -കാരനായ അച്ഛന്‍ എങ്ങനെയാണ് ഇത്ര ചെറുപ്പമായി ഇരിയ്ക്കുന്നത് എന്നതിനെ കുറിച്ചാണ് ഹന്ന പറയുന്നത്. ‘പലരും തന്റെ അച്ഛനെ കണ്ടാല്‍ 63 വയസ് തോന്നിക്കുന്നില്ല എന്ന് പറയുന്നു. ഇന്ന് അവര്‍ക്ക് വേണ്ടി Read More…
മറ്റൊരു കോവിഡ് തരംഗം വരുന്നു? മലിനജലത്തില്‍ കോവിഡ് വൈറസ്; ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗം
ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചതോടെ ഏഷ്യയിൽ കോവിഡ്-19 തരംഗം തിരിച്ചെത്തിയെന്ന് സൂചന? ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് തരംഗമെന്ന് ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ആശങ്ക സൃഷ്ടിക്കുന്നു. ഹോങ്കോങിലും സിംഗപ്പൂരിലും ആരോഗ്യ വിഭാഗം ഇതിനോടകം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഹോങ്കോങ് നഗരത്തില്‍ ഈ ആഴ്ച കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതായി ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഹോങ്കോങില്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മേയ് മൂന്ന് വരെ 31 പേരാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയത്. ഇതോടെ Read More…














