Health

കെമിക്കല്‍ ഷാംപൂ ദോഷകരം, മുടിയഴകിന്‌ ഇതാ ആയുര്‍വേദ ഷാംപൂകള്‍

മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും. മുടിയുടെ അഴകിന്‌ വിലങ്ങുതടിയായി നില്‍ക്കുന്ന അനേകം പ്രശ്‌നങ്ങളുണ്ട്‌. ഇതിനു പരിഹാരമായി വിപണിയില്‍ ലഭ്യമായ ഷാംപുകളിലും ഹെയര്‍ ഓയിലുകളും പരീക്ഷിച്ച്‌ പരാജയപ്പെട്ടവരാണ്‌ ഏറെയും. എന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തുക്കള്‍ മുടിയുടെ സ്വാഭാവികത നഷ്‌ടപ്പെടുത്തും. ക്രമേണ മുടിയുടെ ആരോഗ്യത്തെയും ഇത്‌ സാരമായി ബാധിക്കുന്നു. മുടിയുടെ പരിചരണം ശ്രദ്ധയോടെയല്ലെങ്കില്‍ മുടികൊഴിച്ചിലിനൊപ്പം മുടിപൊട്ടി പോവുക, മുടിയുടെ അറ്റം പിളരുക തുടങ്ങിയ അനുബന്ധപ്രശ്‌നങ്ങളുമുണ്ടാകും. മുടിയുടെ ശുചിത്വവും പ്രധാനമാണ്‌. തലയോടിനു Read More…

Health

അടുക്കളയില്‍ ഇത് ചെറിയ കാര്യം, ശ്രദ്ധിക്കൂ, ഭക്ഷ്യവിഷബാധയിൽ നിന്ന് രക്ഷപ്പെടാം

ഭക്ഷ്യവിഷബാധ പൊതുവെ ഹോട്ടലുകളില്‍ നിന്നാണ് ബാധിയ്ക്കുകയെന്നാണ് പലരും കരുതുന്നത്. എന്നാല്‍ കൃത്യമായ രീതിയില്‍ കൈകാര്യം ചെയ്യാതെ ഇരുന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഉപദ്രവകാരികളായ ബാക്ടീരിയ, വൈറസുകള്‍, പരാദജീവികള്‍ ചില രാസവസ്തുക്കള്‍ തുടങ്ങിയവയാല്‍ മലിനമാക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതു മൂലമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. ഉദരത്തിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ മുതല്‍ ജീവനു തന്നെ അപകടമായേക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ കാരണമാകും. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിയ്ക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം…..

Health

പ്രമുഖ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം; കുട്ടികള്‍ക്ക് ഓട്ടിസം, കാന്‍സറിനും വൃക്കരോഗത്തിനും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകാം

വാഷിങ്‌ടണ്‍: പ്രമുഖ ബ്രാന്‍ഡുകളുടെ ടൂത്ത്‌പേസ്‌റ്റുകളില്‍ വിഷലോഹ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. വിഷമാലിന്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ലെഡ്‌ സേഫ്‌ മാമ എന്ന ഗ്രൂപ്പാണ്‌ 51 ടൂത്ത്‌പേസ്‌റ്റുകള്‍ പരിശോധനയ്‌ക്ക് അയച്ചത്‌. ക്രെസ്‌റ്റ്, കോള്‍ഗേറ്റ്‌, സെന്‍സോഡൈന്‍, ഒറാജെല്‍, ബര്‍ട്ട്‌സ് ബീസ്‌, ടോംസ്‌ ഓഫ്‌ മെയിന്‍, ഹലോ തുടങ്ങിയ ബ്രാന്‍ഡുകളും ആ പട്ടികയിലുണ്ടായിരുന്നത്‌. 90 ശതമാനം പേസ്‌റ്റുകളിലും ലെഡി(ഈയം)ന്റെ സാന്നിധ്യം കണ്ടെത്തി. 65 ശതമാനത്തില്‍ ആഴ്‌സെനിക്കും 47 ശതമാനത്തില്‍ മെര്‍ക്കുറിയും, 35 ശതമാനത്തില്‍ കാഡ്‌മിയവും കണ്ടെത്തി. പല ഉല്‍പ്പന്നങ്ങളിലും ഒന്നിലധികം വിഷലോഹങ്ങള്‍ ഉണ്ടായിരുന്നു.ഈ നാല്‌ Read More…

Health

പകൽ മുഴുവൻ ഉറക്കംതൂങ്ങുന്ന അവസ്ഥയിലാണോ? ഊര്‍ജ്വസ്വലരാകാന്‍ ഈ മാർഗങ്ങൾ പിന്തുടരാം

പകല്‍ സമയത്തും ഒട്ടും ഉന്മേഷം ഇല്ലാതെ ഉറക്കം തൂങ്ങി നടക്കുന്നത് ശരീരത്തിന്റെ അവശതയെ തന്നെയാണ് സൂചിപ്പിയ്ക്കുന്നത്. പകല്‍ സമയത്ത് ഇടയ്‌ക്കൊക്കെ ഉറക്കം വരുന്നത് അത്ര വലിയ പ്രശ്‌നമല്ല. എന്നാല്‍ പകല്‍ മുഴുവന്‍ വലിയ ക്ഷീണവും ഉന്മേഷക്കുറവും നല്ലതല്ല. പകല്‍ മുഴുവന്‍ കടുത്ത ക്ഷീണവും ഉറക്കംതൂങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നതിനെ ഹൈപ്പര്‍ സോമ്‌നിയ എന്നാണ് പറയുന്നത്. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ശ്വസനവ്യായാമങ്ങള്‍ ശീലമാക്കാം – ദീര്‍ഘമായി ശ്വസിക്കുന്നത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കും. ഇത് Read More…

Health

കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ലേ ? അമ്മമാരേ.. ആവലാതി വേണ്ട, അതിനുണ്ട് ചില മാര്‍ഗ്ഗങ്ങള്‍

കുഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല, കുഞ്ഞിന് വിശപ്പില്ല എന്ന് പരാതി പറയാത്ത ഒരു അമ്മ പോലും ഉണ്ടാവില്ല. മിക്ക അമ്മമാരേയും അലട്ടുന്ന പ്രശ്നം തന്നെയാണ് കുട്ടികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തത്. എന്നാല്‍ ഇതില്‍ ഇത്രയും ആശങ്കപ്പെടേണ്ട കാര്യമുണ്ടോ എന്നാണ് ശിശുരോഗ വിദഗ്ധര്‍ ചോദിക്കുന്നത്. അമ്മമാരുടെ ഈ വേവലാതിക്ക് ഉത്തരമുണ്ട്. എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത്, എന്ത് പറഞ്ഞ് അവരെ വശത്താക്കണം ഇതിനെല്ലാം മാര്‍ഗ്ഗമുണ്ട്. ഭക്ഷണം കഴിക്കാനായി പലരും കുട്ടിയെ കണ്ണുരുട്ടി പേടിപ്പിച്ചും വടിയെടുത്തു വഴക്കുപറഞ്ഞും പേടിപ്പിച്ചുവച്ചിരിക്കുകയാവും. Read More…

Health

നിങ്ങള്‍ക്ക് പതിവായി വായ്പ്പുണ്ണ് ഉണ്ടാകാറുണ്ടോ? ഈ മാര്‍ഗങ്ങള്‍ ഒന്നു പരീക്ഷിക്കൂ …

നമ്മളെ പെട്ടെന്ന് അസ്വസ്ഥമാക്കുന്ന ഒന്നാണ് വായ്പ്പുണ്ണ്. വായ്പ്പുണ്ണിന് എന്താണ് കാരണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ അതിന്റെ കാരണത്തെക്കുറിച്ച് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്. വൈറ്റമിന്‍-ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും പലപ്പോഴും വില്ലനാവുന്ന ഒന്നാണ് വായ്പ്പുണ്ണ്. എന്നാല്‍ വായ്പ്പുണ്ണ് വെറും നിസ്സാരമായി കണക്കാക്കരുത്. കാരണം പലപ്പോഴും വലിയ രോഗങ്ങളുടെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും വായ്പ്പുണ്ണ് ആയിരിക്കും. പലപ്പോഴും Read More…

Featured Health

വില്ലന്‍ വളര്‍ത്തുനായ; ഗര്‍ഭിണിയുടെ വയറ്റില്‍ കണ്ടെത്തിയത് ടെന്നീസ് ബോളിനേക്കാള്‍ വലിയ വിര

26കാരിയായ ഗര്‍ഭിണിയഒഴട വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പമുള്ള വിരയെ കണ്ടെത്തി. ടുണീഷ്യയിലെ 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. കഠിനായ വയറുവേദനയെത്തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്കാന്‍ പരിശോധനയിലൂടെയാണ് യുവതിയുടെ വയറ്റിലെ വിരയുടെ സാന്നിധ്യം കണ്ടെത്തിയത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയിൽ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളർച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്. യുവതിയുടെ പെല്‍വിക് ഭാഗത്താണ് വിരയുടെ Read More…

Health

കുട്ടികളിലെ തലവേദന നിസാരമാക്കരുത്‌, അപകടങ്ങള്‍ ഒഴിവാക്കാം

കുട്ടികളിലെ തലവേദനയ്‌ക്ക് കാരണങ്ങള്‍ പലതാണ്‌. ലക്ഷണങ്ങള്‍ നിസാരമാക്കാതെ പരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം മുതിര്‍ന്നവരില്‍ ഉണ്ടാകുന്നത്ര സാധാരണമല്ലെങ്കിലും കുട്ടികളിലും തലവേദന വരാറുണ്ട്‌. രണ്ടുവയസില്‍ താഴയുള്ള കുട്ടികളാണെങ്കില്‍ പലപ്പോഴും അവര്‍ക്കതു പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാറില്ല. അസ്വസ്‌ഥതയും കരച്ചിലുമാണു കാണപ്പെടുക. തലവേദന പ്രധാനമായും രണ്ടുതരമാണ്‌. ഒന്ന്‌ പെട്ടന്നുണ്ടാകുന്ന തലവേദന, രണ്ടു നീണ്ടകാലമായുള്ള തലവേദന. ഇതു ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്‌ചകള്‍ നീണ്ടുനില്‍ക്കുന്നതാവാം. അല്ലെങ്കില്‍ വരികയും പോവുകയും ചെയ്യുന്നതാവാം. വേദന അറിയാനുള്ള ഞരമ്പുകള്‍ ഇല്ലാത്തതിനാല്‍ തലച്ചോറിനു വേദന അനുഭവപ്പെടാറില്ല. Read More…

Health

ലൈംഗികതയിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയുക

ലൈംഗികത എല്ലാവരുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. ലൈംഗികത ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന ഒന്നു കൂടിയാണ്. ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ലൈംഗികത പ്രധാനമാണ്. ലൈംഗികത ഉപേക്ഷിച്ചാല്‍ ആരോഗ്യവും കുറയും. ലൈംഗികത ഏത് രീതിയിലാണ് ആരോഗ്യം മെച്ചപ്പെടുത്തുന്നതെന്ന് അറിയാം….. മനോനില മെച്ചപ്പെടുത്തുന്നു – ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കൂടി കൈ ചേര്‍ത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിര്‍ന്ന വ്യക്തികളില്‍ നടത്തിയ പഠനങ്ങളിലും Read More…