‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരി തന്റെ ശുചീകരണ ദൗത്യം മധ്യപ്രദേശിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ അജ്നാർ നദിയും ഡൽഹിയിലെ യമുനയും വൃത്തിയാക്കി ശ്രദ്ധ നേടിയ ബിട്ടു, ഇപ്പോൾ തൻ്റെ ‘#CleanWithBittu’ ക്യാമ്പയിന്റെ ഭാഗമായി ഗുരുഗ്രാമിലും നോയിഡയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പൊതുസ്ഥലങ്ങളിലും നദീതീരങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ കൈകോർക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സെപ്റ്റംബർ 20-ന് ഡൽഹിയിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ശുചീകരണ ദൗത്യത്തിൽ ബിട്ടുവും സംഘവും ചേർന്ന് 585 കിലോഗ്രാം മാലിന്യം Read More…
ട്രാഫിക് ഡ്യൂട്ടിക്കിടെ തെരുവ് ബാലന് അറിവ് പകർന്ന് പോലീസ് ഉദ്യോഗസ്ഥൻ; കൈയടിച്ച് ഇന്റര്‍നെറ്റ് ലോകം- വീഡിയോ
കൊൽക്കത്തയിലെ തിരക്കേറിയ തെരുവുകളിൽ വാഹനം നിയന്ത്രിക്കുന്ന തിരക്കിനിടയിലും, സ്വന്തം കടമയ്ക്കപ്പുറം മാതൃകാപരമായ പ്രവർത്തനം നടത്തുകയാണ് കൊൽക്കത്ത പോലീസ് സർജന്റ് പ്രകാശ് ഘോഷ്. തനിക്കൊപ്പം റോഡരികിൽ വളരുന്ന ഒരു കുട്ടിയെ പഠിപ്പിക്കാനാണ് അദ്ദേഹം തന്റെ ഡ്യൂട്ടി സമയം മാറ്റിവെക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി പോലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്ന പ്രകാശ് ഘോഷ്, അഞ്ച് വർഷമായി ഗാരിയഹാട്ട്-ബാലിഗഞ്ച് ഭാഗത്താണ് ജോലി ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ്, വിദ്യാലയത്തിൽ പോകേണ്ട പ്രായത്തിൽ തെരുവിൽ സമയം ചെലവഴിക്കുന്ന ഒരു ചെറിയ കുട്ടിയെ അദ്ദേഹം ശ്രദ്ധിക്കുന്നത്. Read More…
അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സഹായം തേടി കൗമാരക്കാരൻ; ഒറ്റ ദിവസം കൊണ്ട് 1.58 ലക്ഷം സമാഹരിച്ച് സോഷ്യൽ മീഡിയ
12 കാരിയായ അനിയത്തിയുടെ കണ്ണ് ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് 16 കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പിന് വൻ പിന്തുണ. സുമനസ്സുകളായ അപരിചിതരുടെ ഇടപെടലിലൂടെ വെറും 24 മണിക്കൂറിനുള്ളിൽ 1.5 ലക്ഷത്തിലധികം രൂപയാണ് സഹായമായി ലഭിച്ചത്. അനിയത്തിയുടെ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാൻ സാധിക്കുന്നത്ര തുക നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജയ് സിംഗ് റാത്തോഡ് എന്ന കൗമാരക്കാരനാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് അനിയത്തിയുടെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങിയതെന്ന് ജയ് സിംഗ് പറഞ്ഞു. ഡൽഹിയിലെ Read More…
15 മണിക്കൂർ, 170 സിസിടിവികൾ: 100 കിലോമീറ്റർ നീണ്ട ചേസിംഗിനൊടുവിൽ അഞ്ചുവയസ്സുകാരനെ രക്ഷിച്ച് പൊലീസ്!
ഗുജറാത്തിലെ അമ്രേലി ജില്ലയിൽ തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരനെ മണിക്കൂറുകൾക്കകം പൊലീസ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. 170-ലധികം സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് 15 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ രാജ്‌കോട്ട് ജില്ലയിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അമ്രേലിയിലെ മോട്ടാ അങ്കാഡിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. കേസിൽ പ്രതിയായ 25-കാരൻ ലളിത് രൂപസിങ് ഭായ് ജാംറെ ആറുമാസം മുമ്പാണ് കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. തുടർന്ന് ജോലി ലഭിക്കുന്നത് വരെ തങ്ങാൻ ഇടം വേണമെന്ന് ആവശ്യപ്പെട്ട് 10 ദിവസം മുമ്പ് ഇയാൾ Read More…
ഇങ്ങനെയുമൊരു നാടോ? ഐഫോൺ മറന്നുവച്ചത് 5തവണ; ആരും എടുത്തില്ല! വൈറലായി ഇന്ത്യൻ യുവതിയുടെ വീഡിയോ
ടോക്കിയോ: സാധനങ്ങൾ എവിടെയെങ്കിലും മറന്നുവെച്ചാൽ പിന്നീട് തിരികെ ചെല്ലുമ്പോൾ അത് അവിടെ കാണുമോ എന്ന ആശങ്ക എല്ലാവർക്കും ഉണ്ടാകാറുണ്ട്. എന്നാൽ തന്റെ വൻവിലയുള്ള ഐഫോൺ 16 പ്രോ അഞ്ച് തവണ മറന്നുവെച്ചിട്ടും മണിക്കൂറുകൾക്ക് ശേഷം സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് ഒരു ഇന്ത്യൻ യുവതി. ജപ്പാനിൽ താമസിക്കുന്ന യുവതി സമൂഹമാധ്യമത്തിലൂടെയാണ് അവിടുത്തെ ജനങ്ങളുടെ സത്യസന്ധത വെളിപ്പെടുത്തുന്ന ഈ സംഭവം തുറന്നുപറഞ്ഞത്. ഫോൺ ഉപയോഗം താരതമ്യേന കുറവായതിനാൽ പലപ്പോഴും എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നത് തന്റെ പതിവാണെന്ന് ഇവർ Read More…
വീട്ടിലെ ഷെഡിൽ നിന്ന് ആഗോള വിപണിയിലേക്ക്; തേങ്ങയിൽ നിന്ന് മാസം 20 ലക്ഷം കൊയ്ത് മലയാളി വീട്ടമ്മ!
തെങ്ങിൻ തോപ്പുകൾ കാണുമ്പോൾ നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് കരിക്കിൻ വെള്ളമോ തേങ്ങാച്ചമ്മന്തിയോ ആയിരിക്കും. എന്നാൽ, തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനിയായ സുമിള ജയരാജ് ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു മികച്ച ബിസിനസ്സ് സാധ്യതയാണ് കണ്ടത്. വെറുമൊരു വീട്ടമ്മയായിരുന്ന സുമിള, ഇന്ന് തേങ്ങയിൽ നിന്നുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ‘ഗ്രീൻഓറ’ (Greenaura) എന്ന സ്ഥാപനത്തിന്റെ അമരക്കാരിയാണ്. അച്ചാറുകൾ, വെർജിൻ കോക്കനട്ട് ഓയിൽ, തേങ്ങാപ്പാൽ പൗഡർ, ചമ്മന്തിപ്പൊടി തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് ഗ്രീൻഓറ വിപണിയിലെത്തിക്കുന്നത്. ദി ബെറ്റർ Read More…
‘ഞാനല്ല അവകാശി’; നിലവിലെ MLA ക്ഷണിച്ചു, മുൻ MLA പാലം ഉദ്ഘാടനം ചെയ്തു, ഫലകത്തില്‍ പേരില്ല, ‘പൂഞ്ഞാര്‍ MLA’ മാത്രം; ഇതാണ് മാതൃക
എരുമേലിയിലെ ആമക്കുന്ന് പാലത്തിന്റെ ഉദ്ഘാടനമാണ് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ ലോകത്തും ഇപ്പോൾ പ്രധാന ചർച്ചാവിഷയം. നിലവിലെ എംഎൽഎ ക്ഷണിക്കുകയും മുൻ എംഎൽഎ എത്തി പാലം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഉദ്ഘാടന ഫലകത്തിലാകട്ടെ, ‘പൂഞ്ഞാർ എംഎൽഎ’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. കടുത്ത രാഷ്ട്രീയ വൈരങ്ങൾക്കിടയിലും വേറിട്ടൊരു മാതൃക തീർക്കുകയാണ് ഈ ഹൃദ്യമായ സംഭവം. വാഴക്കാല–ആമക്കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം എൽഡിഎഫ് ഭരണകാലത്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം ആരംഭിച്ചത്. പിന്നീട് യുഡിഎഫ് Read More…
ട്രക്ക് ഡ്രൈവറിൽ നിന്ന് യൂട്യൂബ് താരത്തിലേക്ക്: മില്യൺ കണക്കിന് കാഴ്ചക്കാർ, കോടികളുടെ വരുമാനം, ആർ. രാജേഷിന്റെ വിസ്മയ ജീവിതം!
ജാർഖണ്ഡിലെ ജാംതാറ സ്വദേശിയായ രാജേഷ് രവാനി കുടുംബം പുലർത്താൻ 25 വർഷത്തിലേറെയായി ഇന്ത്യയിലുടനീളം ലോറി ഓടിച്ചിരുന്ന സാധാരണക്കാരനായിരുന്നു. എന്നാൽ ഇന്ന് റോഡരികിൽ ഭക്ഷണം പാകം ചെയ്തിരുന്ന ആ സാധാരണ ഡ്രൈവർ സ്വന്തമായി ‘ഡ്രീം ലക്ഷ്റി ട്രക്ക്’ നിർമ്മിച്ച് ദശലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ക്രിയേറ്ററാണ്. ഭക്ഷണത്തോടുള്ള വലിയ ഇഷ്ടത്തിൽ നിന്നാണ് രാജേഷിന്റെ ഡിജിറ്റൽ ജീവിതം ആരംഭിക്കുന്നത്. ദീർഘദൂര യാത്രകൾക്കിടയിൽ ഹൈവേയോരങ്ങളിൽ വണ്ടി നിർത്തി മട്ടൺ, ചിക്കൻ, ഫിഷ്, പനീർ വിഭവങ്ങൾ സ്വയം ഉണ്ടാക്കി കഴിക്കുന്നത് Read More…
വള്ളിച്ചെരിപ്പിട്ട് സൈക്കിളിലെത്തിയ ഡെലിവറി ബോയ്ക്ക് പുത്തൻ അഡിഡാസ് ഷൂസ് സമ്മാനിച്ച് യുവാവ്; മനസ്സ് നിറച്ച് വീഡിയോ!
ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു യുവാവ് തനിക്ക് ലഭിച്ച പുതിയ ഷൂസ് ഡെലിവറി ബോയ്ക്ക് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമൻ ശർമ്മ എന്ന വ്യക്തി പങ്കുവെച്ച വീഡിയോയിൽ, തന്റെ പുതിയ ഷൂസുകൾ ആവശ്യക്കാരനായ ഡെലിവറി ബോയ്ക്ക് നൽകിയതായി വ്യക്തമാക്കുന്നു. തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് അമൻ ശർമ്മ താഴെ നിൽക്കുന്ന ഡെലിവറി ബോയിയോട് സംസാരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുതിയ അഡിഡാസ് ഷൂസ് വേണമെന്നുണ്ടോ എന്ന് ചോദിച്ച ശേഷം അമൻ താഴേക്ക് ചെന്ന് അത് Read More…














