Good News

അപൂർവ രോഗത്തോട് പോരാടുന്ന 14 മാസം പ്രായമുള്ള മകൾക്കായി അച്ഛന്റെ പോരാട്ടം; സമാഹരിച്ചത് 7.25 കോടി രൂപ!

മുംബൈ: മകൾക്കായി ഒരു പിതാവ് നടത്തുന്ന പോരാട്ടത്തിന്റെ കഥ ഒട്ടേറെ പേരുടെ ഹൃദയം തൊടുകയാണ്. പൂനെയിലെ വാഘോലി സ്വദേശിയായ സന്ദീപ് യാദവ്, തന്റെ 14 മാസം പ്രായമുള്ള മകൾ ഗാർഗിയുടെ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ടു മാസമായി ക്രൗഡ് ഫണ്ടിംഗിലൂടെയും മറ്റു മാർഗ്ഗങ്ങളിലൂടെയും ധനസമാഹരണം നടത്തിവരികയാണ്. ചികിത്സയ്ക്കായി പ്രതീക്ഷിക്കുന്ന 10 കോടി രൂപയിൽ ഏകദേശം 7.25 കോടി രൂപ ഇതുവരെ സമാഹരിക്കാൻ സാധിച്ചു. സ്പൈനൽ മസ്കുലാർ അട്രോഫി (SMA) എന്ന ഗുരുതരമായ ജനിതക രോഗത്തോട് പോരാടുകയാണ് കൊച്ചു ഗാർഗി. Read More…

Featured Good News

കള്ളക്കടത്തുകാരുടെ കാറിനു മുകളിൽ തൂങ്ങി പൊലീസുകാരൻ; പിന്തുടർന്നത് 40 കിലോമീറ്റർ ! ഹീറോ കോപ് വീഡിയോ!

കോയമ്പത്തൂരിൽ വാഹനാ പരിശോധനയ്ക്കിടെ നിർത്താതെ പോയ പുകയിലക്കടത്ത് സംഘത്തിന്റെ കാറിന്റെ മുകളിൽ തൂങ്ങിക്കിടന്ന് 40 കിലോമീറ്ററോളം സഞ്ചരിച്ച് പോലീസുകാരൻ. കോയമ്പത്തൂരിലെ വിളാങ്കുറിച്ചിയിലാണ് സിനിമാറ്റിക് രംഗങ്ങളെ വെല്ലുന്ന ഈ സംഭവം നടന്നത്. ഹെഡ് കോൺസ്റ്റബിൾ വേൽമുരുകന്റെ ഈ സിനിമാറ്റിക് ചേസിംഗിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കർണാടക രജിസ്ട്രേഷനിലുള്ള ഹ്യുണ്ടായ് ക്രെറ്റ കാറിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് പോലീസ് ചെക്ക് പോയിന്റിൽ വാഹനം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ വേഗതയിൽ ഓടിച്ചു Read More…

Good News Health

92-ാം വയസ്സിലും വിശ്രമമില്ല, രണ്ട് ലക്ഷം പ്രസവങ്ങൾ എടുത്ത് ഹൈദരാബാദിലെ അത്ഭുത ഡോക്ടർ!

ഹൈദരാബാദിൽ നിന്നുള്ള 92 കാരിയായ ഗൈനക്കോളജിസ്റ്റ് ഡോ. സൂരി ശ്രീമതി തന്റെ ദീർഘനാളത്തെ വൈദ്യസേവനത്തിലൂടെ ഏവരുടെയും ശ്രദ്ധ കവരുകയാണ്. ആറ് പതിറ്റാണ്ടിലേറെയായി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് സജീവമായ അവർ, സങ്കീർണ്ണമായ പ്രസവങ്ങൾ വിജയകരമായി കൈകാര്യം ചെയ്യുകയും നിരവധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, തൻ്റെ കരിയറിൽ ഇതുവരെ ഏകദേശം രണ്ട് ലക്ഷത്തോളം പ്രസവങ്ങൾ എടുക്കാൻ ഡോ. ശ്രീമതിക്ക് സാധിച്ചിട്ടുണ്ടെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. 92-ാം വയസ്സിലും രോഗികളെ പരിശോധിക്കുന്നതിലും Read More…

Featured Good News

20 ലക്ഷത്തിന്റെ ജോലി വേണ്ടെന്നുവെച്ചു; മാതാപിതാക്കളുടെ സ്വപ്നം പൂവണിയിച്ച് യുവാവിന്റെ ഐപിഎസ് നേട്ടം

മഹാരാഷ്ട്രയിലെ സൊലാപ്പൂർ ജില്ലയിലുള്ള തഡ്‌വാലെ ഗ്രാമത്തിൽ ജനിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനായ ശരൺ ഗോപിനാഥ് കാംബ്ലെ പരിമിതമായ സാഹചര്യങ്ങളിലാണ് വളർന്നത്. ദിവസവേതന തൊഴിലാളികളായി ജോലി ചെയ്യുകയും പച്ചക്കറി വിൽക്കുകയും ചെയ്തിരുന്നവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. ഔദ്യോഗിക വിദ്യാഭ്യാസം അധികമില്ലായിരുന്നിട്ടും മകന് പഠിക്കാനുള്ള എല്ലാ അവസരങ്ങളും നൽകാൻ അവർ തീരുമാനിച്ചു. തന്റെ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലായിരുന്നു കാംബ്ലെയുടെ പ്രാഥമിക വിദ്യാഭ്യാസം. 11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ ദിവസവും 12 കിലോമീറ്ററോളം യാത്ര ചെയ്താണ് അദ്ദേഹം സ്‌കൂളിൽ പോയിരുന്നത്. പതിനൊന്നാം ക്ലാസിൽ എത്തുന്നതുവരെ Read More…

Featured Good News

ആ പഴയ ഇലക്ട്രീഷ്യൻ ഇന്ന് ലോകമറിയുന്ന മാസ്റ്റർചെഫ്; വിസ്മയിപ്പിക്കുന്ന വിജയകഥയുമായി ആന്റി അല്ലൻ

പ്രൊഫഷണൽ പാചകരംഗത്ത് മുൻപരിചയമൊന്നുമില്ലാതെ, ഇലക്ട്രീഷ്യൻ ജോലിയിൽ തിരികെ പ്രവേശിക്കാൻ തയ്യാറെടുത്തിരുന്ന ആന്റി അല്ലൻ എന്ന 23-കാരൻ മാസ്റ്റർഷെഫ് ഓസ്ട്രേലിയയിലൂടെയാണ് തന്റെ യാത്ര ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ടിനുശേഷം, അദ്ദേഹം ആ ഷോയിലെ വിജയി എന്ന പദവിക്കപ്പുറം അതിന്റെ വിധികർത്താക്കളിൽ ഒരാളായും വിജയകരമായ റെസ്റ്റോറന്റുകളുടെ ഉടമയായും വളർന്നു. മാസ്റ്റർഷെഫ് അടുക്കളയിൽ നിന്ന് റെസ്റ്റോറന്റ് ബിസിനസ്സിലേക്കുള്ള വഴിത്തിരിവുകളെക്കുറിച്ചും, വിധികർത്താവിന്റെ കസേരയിലിരുന്ന അനുഭവങ്ങളെക്കുറിച്ചും, ‘ത്രീ ബ്ലൂ ഡക്സ്’ (Three Blue Ducks) എന്ന തന്റെ സംരംഭത്തിന്റെ ഭാവിപദ്ധതികളെക്കുറിച്ചും അല്ലൻ അടുത്തിടെ സംസാരിച്ചു. 2012-ൽ Read More…

Good News

മകൻ മരിച്ചത് ആഴ്ചകൾക്ക് മുമ്പ്; മരുമകളെ സുമംഗലിയാക്കി മാതൃകയായി അമ്മ

മകന്റെ വേർപാടിൽ നടുങ്ങിനിൽക്കുമ്പോഴും മരുമകളുടെ ഭാവി മുന്നിൽകണ്ട് അവൾക്ക് പുതിയൊരു ജീവിതം സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഒരു അമ്മ. ഉത്തർപ്രദേശിലെ മുസഫർനഗറിൽ നിന്നാണ് മനുഷ്യബന്ധങ്ങളുടെ ആഴം വ്യക്തമാക്കുന്ന ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭർത്താവ് മരിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ, രണ്ട് കുട്ടികളുടെ അമ്മയായ മരുമകൾക്ക് പുനർവിവാഹം നടത്തിക്കൊടുക്കാൻ സുനിത എന്ന ഈ അമ്മ കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയോടെ മുന്നോട്ടുവരികയായിരുന്നു. ഹരിദ്വാർ സ്വദേശിനിയായ മീനാക്ഷിയെ പത്ത് വർഷം മുൻപാണ് സുനിതയുടെ മകൻ രോഹിത് വിവാഹം കഴിച്ചത്. രണ്ട് പെൺമക്കളുള്ള Read More…

Featured Good News

ട്രാഫിക് ബ്ലോക്കില്‍ ഇനി പെടില്ല! മണിക്കൂറിൽ 70 കി.മീ വേഗതയിൽ പറക്കാൻ ഇതാ ഒരു തകർപ്പൻ ‘ഹാക്ക്’! വീഡിയോ

മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് പേരുകേട്ട നഗരമാണ് ബെംഗളൂരു. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വഴികൾ കണ്ടെത്താനും ഇവിടെയുള്ള ആളുകൾക്ക് അറിയാം. അത്തരത്തിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദിനംപ്രതിയുള്ള യാത്രകൾക്കായി ഇലക്ട്രിക് യൂണിസൈക്കിളുകൾ (Electric Unicycles) ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ് ബെംഗളൂരുവിലെ ചിലർ. ഒറ്റച്ചക്രമുള്ള, സ്വയം സന്തുലിതാവസ്ഥ പാലിക്കുന്ന ഒരു വാഹനമാണിത്. കുറഞ്ഞ സ്ഥലം മാത്രം ആവശ്യമുള്ളതിനാൽ തന്നെ വലിയ റോഡ് ബ്ലോക്കുകളിൽ പെടാതെ പെട്ടെന്ന് യാത്ര ചെയ്യാൻ ഇത് സഹായിക്കും. യാത്രാ വ്ലോഗറായ ഷെനാസ് ട്രഷറിയാണ് Read More…

Featured Good News

യു.എസിലെ ഉയർന്ന ശമ്പളമുള്ള ജോലി വിട്ടു് IIT-IIM ബിരുദധാരികൾ കൂൺ കൃഷിയിലേക്ക്! യുവാക്കൾ തരംഗമാകുന്നു!

ഇൻഡോർ രീതിയിൽ കൂൺ വളർത്തുന്നത് 90 ശതമാനത്തോളം പരാജയപ്പെടാൻ സാധ്യതയുള്ള ഒന്നാണെന്ന് ആളുകൾ മുന്നറിയിപ്പ് നൽകിയപ്പോൾ നവീൻ പട്വാൾ പിന്മാറാൻ തയ്യാറായില്ല. പകരം, കൂൺ കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വർഷങ്ങൾക്കിപ്പുറം ആ വാശി വിജയകരമായ ഒരു ബിസിനസ്സായി മാറി. 2022-ൽ നവീൻ തന്റെ സുഹൃത്തുക്കളായ അമിത് കുമാർ ശർമ്മ, പൂനം ശർമ്മ, സണ്ണി ഗുപ്ത എന്നിവരുമായി ചേർന്ന് ഉത്തരാഖണ്ഡിൽ ‘പ്ലാനറ്റ് മഷ്‌റൂം’ (Planet Mushroom) എന്ന സംരംഭത്തിന് തുടക്കമിട്ടു. രണ്ട് എഞ്ചിനീയർമാരും ഐ.ഐ.ടി ഖരഗ്പൂർ, Read More…

Featured Good News

കൈക്കുഞ്ഞുമായി കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് അധ്യാപികമാർ ! അക്ഷരവെളിച്ചമെത്തിക്കാൻ അപൂർവ്വ പോരാട്ടം! വീഡിയോ

മഴക്കാലത്ത് ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുന്ന വാദ്രഫ്നഗർ ബ്ലോക്കിലെ വിദ്യാലയത്തിലേക്ക് എത്താൻ ഛത്തീസ്ഗഡിലെ രണ്ട് അധ്യാപികമാർ നടത്തുന്നത് അസാധ്യമെന്നു തോന്നുന്ന ഒരു അതിസാഹസിക യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മോറാൻ, ഇരിയ എന്നീ നദികളുടെ സംഗമസ്ഥാനത്തിന് അപ്പുറത്താണ് ധൗർപൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറുന്ന ഈ നദി കടന്ന് നടന്നു മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കൂ. എന്നാൽ സന്ധ്യ ഹൽദാർ, കർമിള ടോപ്പോ എന്നീ അധ്യാപികമാർക്ക് ഈ അപകടനടത്തം തങ്ങളുടെ ജോലിയുടെ Read More…