Featured Good News

39 ഭാര്യമാർ, 94 മക്കൾ, ദിവസം വേണ്ടത് 90 കിലോ അരി: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയിൽ

വലിയൊരു കുടുംബം എന്നാൽ നമ്മുടെ മനസില്‍ വരുന്നത് ഉത്സവ- ആഘോഷ സമയത്ത് മാത്രം ഒത്തുചേരുന്ന സഹോദരങ്ങളും കസിൻസും മുത്തശ്ശനും മുത്തശ്ശിയുമൊക്കെ അടങ്ങുന്നതായിരിക്കും. എന്നാൽ മിസോറാമിലെ ഒരു ചെറിയ ഗ്രാമത്തിൽ, കൂട്ടുകുടുംബം എന്ന ആശയം നമ്മെ ശരിക്കും അത്ഭുതപ്പെടുത്തുന്ന മറ്റൊരു തലത്തിലേക്ക് വളർന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി അറിയപ്പെട്ടിരുന്ന സിയോണ ചാനയുടെ കുടുംബം വർഷങ്ങളായി ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. സിയോണ, തന്റെ 17-ാം വയസിലാണ് ആദ്യമായി വിവാഹം കഴിക്കുന്നത്. പിന്നീട് 39 തവണ വിവാഹം കഴിച്ച Read More…

Featured Good News

‘എനിക്കുള്ളത് ആകെ എട്ടു പാന്‍റ്സും 15 ഷര്‍ട്ടും, മൂന്ന് ജോടി ചെരുപ്പുകളും’; തുറന്ന് പറഞ്ഞ് എറണാകുളം കലക്ടര്‍ പ്രിയങ്ക

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലാകണം ദൈനംദിന ജീവിതമെന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക . വടക്കൻ പറവൂരിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിൽ സംസാരിക്കവെ, സ്വന്തം ജീവിതശൈലിയെ ഉദാഹരണമാക്കിയാണ് കളക്ടർ ഇക്കാര്യം പങ്കുവെച്ചത്. തന്റെ പക്കൽ ആകെ എട്ട് പാന്റുകളും 15 ഷർട്ടുകളും മൂന്ന് ജോടി ചെരുപ്പുകളും മാത്രമാണുള്ളതെന്നും ഇവ മാറിമാറി ഉപയോഗിക്കുകയാണ് പതിവെന്നും അവർ പറഞ്ഞു. അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ ഒഴിവാക്കി, അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുന്ന ‘ബോധപൂർവ്വമുള്ള ഉപഭോഗ രീതി’ (കോൺഷ്യസ് കൺസ്യൂമറിസം) എല്ലാവരും Read More…

Featured Good News

‘എന്തുകൊണ്ട് എന്റെ മകൾക്ക് മുസ്‌ലിം പേരിട്ടു?’; ഈ അമ്മ നൽകിയ മറുപടി ഹൃദയം കവരുന്നു!

തന്റെ മകൾക്ക് എന്തുകൊണ്ടാണ് ഒരു “മുസ്‌ലിം പേര്” നൽകിയതെന്ന് വ്യക്തമാക്കി ഒരു അമ്മ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുട്ടിയുടെ പേരിനെച്ചൊല്ലി ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള വൈകാരികവും അർത്ഥവത്തുമായ ഒരു മറുപടിയാണ് ഈ കുറിപ്പ്.മതപരമായ അതിർവരമ്പുകൾക്ക് അപ്പുറത്തുള്ള സ്നേഹത്തിന്റെ വലിയൊരു സന്ദേശം നൽകുന്നതാണ് ഈ സന്ദേശം. ഗൈനക്കോളജിസ്റ്റായ ഡോ. ബബിത തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് മകൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഈ കുറിപ്പ് എഴുതിയത്. “എന്തുകൊണ്ടാണ് നിങ്ങളുടെ മകൾക്ക് ഒരു മുസ്‌ലിം പേരിട്ടത്?” എന്ന് പലരും Read More…

Featured Good News

ഗംഗേ… ഇനി കൂലിപ്പണിക്ക് പോകേണ്ട; വാക്കു പാലിച്ചു, ഓട്ടോ നൽകി സുരേഷ് ഗോപി

രാജകുമാരി∙ സ്വയംതൊഴിൽ ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്ന് സങ്കടം പറഞ്ഞ വീട്ടമ്മയ്ക്ക് സ്വന്തം ചെലവിൽ ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബൈസൺവാലി മുട്ടുകാട് സ്വദേശിനിയായ അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രിയുടെ ഈ കാരുണ്യ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി ഏലത്തോട്ടങ്ങളിൽ കഠിനമായ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം നോക്കുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇതോടെ Read More…

Featured Good News

പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തിൽ എൽ.ഇ.ഡി ബൾബ്; ജീവൻ രക്ഷിച്ച് സൈനിക ഡോക്ടർമാർ

പുനെയിൽ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍.ഇ.ഡി. ബള്‍ബ് വിജയകരമായി പുറത്തെടുത്ത് ജീവൻ രക്ഷിച്ച് ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടര്‍മാര്‍. പുനെയിലെ ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോ-തൊറാസിക് സയന്‍സസിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് അപൂര്‍വവും അതീവ സങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ പിഞ്ചുകുഞ്ഞിന് പുതുജീവൻ നൽകിയത്. കുഞ്ഞിന്റെ ഇടതു ശ്വാസകോശത്തിലെ ശ്വാസനാളത്തിലാണ് എല്‍.ഇ.ഡി. ബള്‍ബ് കുടുങ്ങിക്കിടന്നിരുന്നത്. ഡോക്ടർമാർ ഏറെ പ്രയത്നപ്പെട്ട് ‘ബ്രോങ്കോസ്‌കോപ്പിക്’ എന്ന അതിസങ്കീര്‍ണമായ പ്രക്രിയയിലൂടെയാണ് ഇത് സുരക്ഷിതമായി പുറത്തെടുത്തത്. കുഞ്ഞിന്റെ ശ്വാസകോശം പൂർണ്ണമായി തകരാറിലാകാനും ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുള്ള Read More…

Featured Good News

ബക്രീദിന് ആടിനെ അറുത്തില്ല, പകരം ‘ആട് കേക്ക്’ മുറിച്ച് ആഘോഷം; ആഗ്രയിലെ മുസ്ലിം കുടുംബത്തിന്റെ വേറിട്ട മാതൃക!

രാജ്യമെമ്പാടും ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മൃഗബലി നടത്തുമ്പോൾ, ആഗ്രയിലെ ഒരു മുസ്ലിം കുടുംബം ആചാരപരമായ ബലി ഒഴിവാക്കി ആടിന്റെ ചിത്രമുള്ള കേക്ക് മുറിച്ച് പെരുന്നാൾ ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഈ വേറിട്ട ആഘോഷത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ആഗ്രയിലെ ഷാഗഞ്ച് പ്രദേശത്താണ് ഈ സംഭവം നടന്നത്. ഷെർവാണി മാർഗിലെ ‘തിരംഗ മൻസിലിൽ’ താമസിക്കുന്ന അഡ്വക്കേറ്റ് ഗുൽ ചമൻ ഷെർവാണിയും കുടുംബവുമാണ് തങ്ങളുടെ വീട്ടിൽ ഇത്തരമൊരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചത്. ആടിന്റെ ചിത്രം വരച്ച കേക്ക് ഒരുമിച്ച് Read More…

Featured Good News

ചുരുട്ടിയ ഈ മുഷിഞ്ഞ 10 രൂപ നോട്ടിനേക്കാൾ വലുതല്ല മറ്റൊരു വിവാഹ സമ്മാനവും ! ഇന്റർനെറ്റിന്റെ നെഞ്ചുരുക്കി ഈ മനുഷ്യന്‍

അസമിലെ ഒരു വിവാഹച്ചടങ്ങിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മനോരഞ്ജൻ എന്നയാള്‍ അവിചാരിതമായി ഒരു വിവാഹപ്പന്തലിൽ എത്തിയതായിരുന്നു സംഭവം. അവിടെയെത്തിയ അദ്ദേഹം മറ്റ് അതിഥികൾക്കൊപ്പം ശാന്തനായി ഇരുന്ന് സദ്യ കഴിച്ചു. അദ്ദേഹത്തെ മാറ്റിനിർത്താനോ പുറത്താക്കാനോ ശ്രമിക്കാതെ, വിവാഹവീട്ടുകാർ സ്നേഹത്തോടെ സ്വീകരിക്കുകയും മറ്റുള്ളവർക്കൊപ്പം ഭക്ഷണം നൽകുകയും ചെയ്തു. വീട്ടുകാരുടെ ഈ കാരുണ്യം നിറഞ്ഞ പെരുമാറ്റം ഇന്റർനെറ്റിൽ വലിയ പ്രശംസ പിടിച്ചുപറ്റി. എന്നാൽ അവിടെനിന്നും ഇറങ്ങുന്നതിന് തൊട്ടുമുമ്പ് Read More…

Featured Good News

200 കിലോ തൂക്കം, വില 8 ലക്ഷം രൂപ! എയർ കൂളറും ഉണക്കമുന്തിരിയും പിന്നെ പാലും; ‘സുൽത്താൻ’ ആടിന്റെ രാജകീയ ജീവിതം

ബക്രീദ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഇൻഡോറിലെ വിപണികളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിലകൂടിയ ആടുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇതിൽ ‘സുൽത്താൻ’ എന്ന് പേരിട്ടിരിക്കുന്ന ഒരു ഭീമൻ ആടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നഗരത്തിലും തരംഗമായിരിക്കുന്നത്. ഏകദേശം 200 കിലോഗ്രാമിലധികം ഭാരവും 48 ഇഞ്ച് ഉയരവുമുള്ള ഈ ആട് പഞ്ചാബി ‘ബീറ്റൽ’ ഇനത്തിൽപ്പെട്ടതാണ്. ഇൻഡോറിലെ ഗുൽസാർ കോളനിയിൽ താമസിക്കുന്ന മൊയീൻ ഖാന്റേതാണ് ഈ ആട്. ഒരു വർഷം മുമ്പ് രണ്ട് ദിവസം കൊണ്ട് ആയിരത്തോളം കിലോമീറ്റർ സഞ്ചരിച്ചാണ് ഇദ്ദേഹം Read More…

Featured Good News

സൈക്കിൾ ചവിട്ടുന്നതിനിടെ കൃത്രിമക്കാൽ ഊരിപ്പോയി; രക്ഷകനായി അപരിചിതൻ, ഹൃദയം തൊടും വീഡിയോ വൈറൽ!

മനുഷ്യത്വത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്ന ഹൃദ്യമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മുൻ നേവൽ എഞ്ചിനീയറായ വിൻസെൻസോ ഗാരോഫാലോ ‘അയൺമാൻ’ എൻഡ്യൂറൻസ് മത്സരത്തിനായുള്ള പരിശീലനത്തിനിടെ സൈക്കിൾ ചവിട്ടിക്കൊണ്ടിരിക്കുമ്പോൾ, അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ കൃത്രിമക്കാൽ (Prosthetic leg) ഊരിപ്പോകുകയായിരുന്നു. മാൾട്ടയിലെ സെന്റ് പോൾസ് ബേയിൽ വെച്ചായിരുന്നു ഈ സംഭവം. റോഡരികിൽ സൈക്കിൾ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്ന ഗാരോഫാലോയെ കണ്ട്, അവിടെയുണ്ടായിരുന്ന ഒരു വഴിയാത്രക്കാരൻ ഓടിയെത്തുകയും റോഡിൽ വീണ കൃത്രിമക്കാൽ എടുത്തു നൽകി സൈക്കിൾ വീഴാതെ താങ്ങിനിർത്താൻ സഹായിക്കുകയും ചെയ്തു. റോഡിൽ വലിയ Read More…