എഡ്ജ്ബാസ്റ്റൺ: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാകിസ്താനെ 64 റൺസിന് തോൽപ്പിച്ച് ഇന്ത്യ മികച്ച വിജയം നേടി. ഇന്ത്യ മുന്നോട്ടുവെച്ച 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താന് 17 ഓവറിൽ 106 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവർ എല്ലാവരും പുറത്താവുകയും ചെയ്തു. കളിയിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ സ്പിൻ താരം ദീപ്തി ശർമ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ സ്പിന്നറായി ദീപ്തി മാറി. നേരത്തെ Read More…
‘നടപടി കടുത്തതെങ്കില്‍ ചിലത് വെളിപ്പെടുത്തും’; ശബരിമലക്കേസ്- സിപിഎമ്മിന് മുന്നറിയിപ്പുമായി പത്മകുമാർ
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കടുത്ത പാർട്ടി നടപടി ഉണ്ടായാൽ ചില നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് സി.പി.എമ്മിന് മുന്നറിയിപ്പ് നൽകി എ. പത്മകുമാർ . ഔദ്യോഗിക രജിസ്റ്ററിൽ ‘ചെമ്പുപാളി’ എന്ന് രേഖപ്പെടുത്തിയത് തന്റെ കൈപ്പടയല്ലെന്നും, കൂടുതൽ കാര്യങ്ങൾ തുറന്നുപറയുമെന്നുമാണ് മുന്നറിയിപ്പ്. പത്മകുമാറിനെതിരെയുള്ള അച്ചടക്കനടപടി ചർച്ച ചെയ്യാനായി പാർട്ടി ജില്ലാ കമ്മിറ്റി നാളെ യോഗം ചേരാനിരിക്കെയാണ് ഈ പുതിയ നീക്കം. തന്റെ അടുത്ത സുഹൃത്തുക്കളോടായിരുന്നു പത്മകുമാർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പലതും വെളിപ്പെടുത്താനുണ്ടെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന Read More…
‘വർക്ക് ഫ്രം ബൈക്ക്’; ഓടുന്ന ബൈക്കിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവാവ്; വീഡിയോ വൈറൽ
ഹൈദരാബാദിൽ നിന്നുള്ള ഒരു വൈറൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. നഗരത്തിലെ തിരക്കേറിയ ഐടി ഇടനാഴിയിലൂടെ ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളിൽ ലാപ്ടോപ്പ് തുറന്നുവെച്ച് യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മാധാപൂരിലെ ഹൈടെക് കമാൻ എന്ന സ്ഥലത്തിന് സമീപം വെച്ച്, അരികിലൂടെ പോയ ഒരു കാറിലെ യാത്രക്കാരൻ പകർത്തിയതാണ് ഈ ദൃശ്യങ്ങൾ എന്ന് പറയപ്പെടുന്നു. ലാപ്ടോപ്പ് സ്ക്രീൻ ഓൺ ചെയ്ത നിലയിലായിരുന്നു ഇയാൾ വണ്ടിയോടിച്ചിരുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ Read More…
കോടതിയിൽ വിവാഹമോചന രേഖകൾ കീറിയെറിഞ്ഞ് ഭർത്താവിനെ കെട്ടിപ്പിടിച്ച് ഭാര്യ, വേർപിരിയാൻ മനസ്സില്ല! വീഡിയോ
കോവിഡിന് ശേഷമുള്ള വർഷങ്ങളിൽ വിവാഹമോചന നിരക്കുകൾ വർദ്ധിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്തും വർക്ക് ഫ്രം ഹോം രീതികളിലും ദമ്പതികൾ എപ്പോഴും ഒരുമിച്ച് കഴിഞ്ഞതും, അവർക്കിടയിലെ പൊരുത്തക്കേടുകളും മറ്റ് പ്രശ്നങ്ങളും വലിയ മാനസിക സമ്മർദ്ദങ്ങളിലേക്ക് നയിച്ചതായി പലരും പറയാറുണ്ട്. എന്നാൽ ഇത്തവണ വിവാഹമോചനത്തിലേക്ക് പോകുന്നതിന് പകരം, തങ്ങളുടെ ദാമ്പത്യജീവിതത്തിന് രണ്ടാമതൊരു അവസരം കൂടി നൽകാനാണ് കോടതി നടപടികളുമായി മുന്നോട്ട് പോയ ആ ദമ്പതികൾ തീരുമാനിച്ചത്. കോടതിക്ക് പുറത്തുവെച്ച് യുവതി വിവാഹമോചന രേഖകൾ കീറിയെറിയുകയും ഭർത്താവിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒരു വീഡിയോ Read More…
15-ാം വയസില്‍ ചെറിയൊരു മുഴ വന്നു’, സ്തനാര്‍ബുദം ഇപ്പോള്‍ തേര്‍ഡ് സ്റ്റേജില്‍; രോഗവിവരം വെളിപ്പെടുത്തി രേണു
തനിക്ക് കാൻസർ രോഗമാണെന്ന വിവരം തുറന്നുപറഞ്ഞ് രേണു സുധി. നിലവിൽ സ്തനാർബുദം മൂന്നാം ഘട്ടത്തിലാണെന്നും ഇനി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്യേണ്ടതുണ്ടെന്നും രേണു സുധി വ്യക്തമാക്കി. ഇത് അടുത്തിടെ ഉണ്ടായ ഒരു രോഗമല്ലെന്നും തന്റെ പതിനഞ്ചാം വയസ്സിൽ മാറിടത്തിൽ ചെറിയൊരു മുഴയായിട്ടാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടതെന്നും രേണു വെളിപ്പെടുത്തി. അന്ന് ഡോക്ടർ നിർദേശിച്ചതുപോലെ തുടക്കത്തിൽ തന്നെ ആ മുഴ നീക്കം ചെയ്തിരുന്നെങ്കിൽ തനിക്ക് ഇന്ന് ഈയൊരു അവസ്ഥ വരില്ലായിരുന്നു എന്നും രേണു സുധി കൂട്ടിച്ചേർത്തു. ‘മെയിൻസ്ട്രീം വൺ’ Read More…
‘നോ റൺ, നോ റൺ’, ഗില്‍ അലറിയിട്ടും ഓടി പകുതിയെത്തി രോഹിത്; റണ്ണൗട്ടായതില്‍ രോഷത്തോടെ മടക്കം- വിഡിയോ
ധരംശാല∙ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ നിർഭാഗ്യകരമായി റണ്ണൗട്ടായി ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ. മത്സരത്തിൽ 16 പന്തുകൾ നേരിട്ട താരം 16 റൺസെടുത്താണ് ക്രീസ് വിട്ടത്. ആറാം ഓവറിൽ മുഹമ്മദ് ഗസൻഫറിന്റെ പന്തിലാണ് രോഹിത് പുറത്താകുന്നത്. ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും തമ്മിൽ റണ്ണെടുക്കുന്നതിനിടയിൽ ഉണ്ടായ ആശയക്കുഴപ്പമാണ് ഈ വിക്കറ്റ് നഷ്ടത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ ആറാം ഓവറിലെ നാലാം പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട ശേഷം രോഹിത് റണ്ണിനായി മുന്നോട്ട് ഓടുകയായിരുന്നു. Read More…
വെള്ളം കുടിച്ച ശേഷം ടാപ്പ് അടച്ച് കുരങ്ങൻ! മനുഷ്യരെ ‘വിവേകം’ പഠിപ്പിച്ച വീഡിയോ പങ്കുവെച്ച് പോലീസ്
പൊതുജനങ്ങൾക്ക് ഒരു നല്ല സന്ദേശം ഏറ്റവും മനോഹരമായ രീതിയിൽ പങ്കുവെക്കാൻ ഉത്തരാഖണ്ഡ് പോലീസ് അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുരങ്ങന്റെ വീഡിയോ ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തിരിക്കുകയാണ്. ഒരു പൊതു ടാപ്പിൽ നിന്ന് രണ്ട് കുരങ്ങന്മാർ വെള്ളം കുടിക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. അതിലൊന്ന് വളരെ എളുപ്പത്തിൽ ടാപ്പിന്റെ ലീവർ നിയന്ത്രിക്കുന്നുണ്ടായിരുന്നു. വെള്ളം കുടിച്ച് കഴിഞ്ഞ് അവ അവിടെനിന്ന് പോകാൻ നേരം, വെള്ളം തുറന്നുവിട്ട കുരങ്ങൻ ടാപ്പ് കൃത്യമായി അടച്ചു! ഇതാണ് വീഡിയോയെ ഏറെ പ്രത്യേകതയുള്ളതാക്കുന്നത്. മിക്ക Read More…
ക്രിക്കറ്റ് രക്തത്തിലുള്ളത്; സെഞ്ച്വറിയടിച്ച് വൈഭവിന്റെ അനിയൻ ആശിർവാദ്! 20 ഫോറും ഒരു സിക്സും!
സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ തന്നെയുള്ളതാണ് ക്രിക്കറ്റ് പ്രതിഭയെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത . യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്ക്ക് പിന്നാലെ, ഇപ്പോൾ അദ്ദേഹത്തിന്റെ അനിയൻ 10 വയസ്സുകാരൻ ആശിർവാദ് സൂര്യവംശിയും ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമസ്തിപൂരിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ഈ പത്തുവയസ്സുകാരൻ വലങ്കയ്യൻ ബാറ്റർ വെറും 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചെടുത്തത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്ന Read More…
ലോക്ക് ചെയ്ത ഫ്ലാറ്റിന്റെ ഏഴാംനിലയില്‍ പുറത്തെ കമ്പിയിലൂടെ കയറി ജീവൻ രക്ഷിച്ചു ! പോലീസ് ഹീറോ!
ഗുജറാത്തിലെ സൂറത്തിൽ, ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലെ പൂട്ടിക്കിടന്ന ഫ്ലാറ്റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അതിസാഹസികമായി രക്ഷിച്ച് ഒരു പോലീസ് കോൺസ്റ്റബിൾ ജനങ്ങളുടെയും അധികൃതരുടെയും വലിയ പ്രശംസ പിടിച്ചുപറ്റി. സൂറത്തിലെ ലസ്കാന പ്രദേശത്ത് ജൂൺ 8-നാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി ഒരു സ്ത്രീ സൂറത്ത് സിറ്റി പോലീസ് കൺട്രോൾ റൂമിൽ അടിയന്തിര സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ‘ഡയൽ 112’ റെസ്പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. അഗ്നിശമന സേനയും Read More…














