Featured Sports

പോള്‍ നീരാളിക്ക് പിന്‍ഗാമി ‘നിമ്പസ്’; പൂച്ചക്കണ്ണില്‍ തെളിയുമോ ആരാണ് ലോകകപ്പ് ജേതാവെന്ന്? അഞ്ചര ലക്ഷം ആരാധകരുള്ള പ്രവചന സിംഹം!

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിച്ച് ലോകമെമ്പാടും വലിയ ആരാധകരെ സ്വന്തമാക്കിയ നിരവധി മൃഗങ്ങളുണ്ട്. അതിൽ പ്രധാനിയാണ് 2010-ലെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ‘പോൾ’ എന്ന ഒക്ടോപസ്. അന്ന് സെമി ഫൈനൽ മത്സരത്തെക്കുറിച്ചുള്ള പ്രവചനം കൃത്യമായതോടെയാണ് പോൾ ലോകശ്രദ്ധ നേടിയത്. അതിനുശേഷമുള്ള ലോകകപ്പുകളിൽ എലി, ആമ, ഒട്ടകം, ചീട്ടെടുക്കുന്ന തത്ത, പ്രാവ് എന്നിവയെല്ലാം കായിക ലോകത്ത് വലിയ രീതിയിൽ ‘പ്രവചനസിംഹങ്ങളായി’ തിളങ്ങിയിരുന്നു. എന്നാൽ ഇത്തവണത്തെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി Read More…

Celebrity Featured

“കഥയിൽ ഇടപെടാൻ ജയറാമിന് അറിയില്ല, ദിലീപിന് അതറിയാം”; അകൽച്ചയുടെ കാരണം തുറന്നുപറഞ്ഞ് രാജസേനൻ!

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച കോമഡി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ജനപ്രിയ കൂട്ടുകെട്ടായിരുന്നു നടൻ ജയറാമും സംവിധായകൻ രാജസേനനും. ‘മേലേപറമ്പിൽ ആൺവീട്’, ‘സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്’, ‘അനിയൻ ബാവ ചേട്ടൻ ബാവ’, ‘കടിഞ്ഞൂൽ കല്യാണം’ തുടങ്ങി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി ചിത്രങ്ങൾ ഈ കോമ്പിനേഷനിൽ പിറന്നു. എന്നാൽ പിന്നീട് ഈ വിജയകൂട്ടുകെട്ട് സിനിമയിൽ നിന്ന് പെട്ടെന്ന് അകന്നിരുന്നു. വർഷങ്ങൾക്ക് ശേഷമുണ്ടായ ആ അകൽച്ചയുടെ യഥാർത്ഥ കാരണത്തെ പറ്റി ഇപ്പോൾ മനസ് തുറക്കുകയാണ് സംവിധായകൻ രാജസേനൻ. സിനിമയുടെ Read More…

Crime Featured

രാജകലഹം; രാജകുടുംബാംഗത്തിന്റെ രണ്ടാം ഭാര്യയെ വെടിവച്ച് ഒന്നാം ഭാര്യ

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌നയില്‍ നഗോഡ് രാജകുടുംബത്തിലുണ്ടായ ആഭ്യന്തര തര്‍ക്കം കലാശിച്ചത് വലിയൊരു വെടിവയ്പ്പില്‍ . നഗോഡ് എം.എല്‍.എ നാഗേന്ദ്ര സിങ്ങിന്റെ അനന്തരവനും രാജകുടുംബാംഗവുമായ രൂപേന്ദ്ര കുമാര്‍ സിങ്ങിന്റെ (ബാബ രാജ) രണ്ടാം ഭാര്യ യോഗിതയെ ഒന്നാം ഭാര്യ സുനിത സിങ്ങ് വെടിവച്ചു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വയറിന് മാരകമായി പരുക്കേറ്റ യോഗിതയെ ഉടൻ തന്നെ സത്‌നയിലെ ആശുപത്രിയിലും, പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് റേവയിലെ വിന്ധ്യ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് Read More…

Featured Fitness

70-കളിലും സ്വന്തം കാലിൽ നിൽക്കാം; 60 പിന്നിട്ടവർക്കായി ഫിറ്റ്നസ് കോച്ചിന്റെ 3 വ്യായാമമുറകൾ!

വാർദ്ധക്യത്തിൽ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പോഷകാഹാരങ്ങള്‍ക്കൊപ്പം വ്യായാമവും ആവശ്യമാണ്. എന്നാൽ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും പതിവായി വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഫിറ്റ്നസ് കോച്ചായ ജോഷ്വ ടാൻ തന്റെ 63 വയസ്സുള്ള അമ്മയെ എങ്ങനെ ആരോഗ്യത്തോടെയിരിക്കാനും കൃത്യമായി വ്യായാമം ചെയ്യാനും പ്രേരിപ്പിച്ചു എന്ന് അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെക്കുകയുണ്ടായി. പ്രായമാകുന്ന മാതാപിതാക്കൾക്ക് അവരുടെ ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മൂന്ന് പ്രധാന വ്യായാമങ്ങളും അദ്ദേഹം ഇതിലൂടെ പരിചയപ്പെടുത്തി. ഈ മൂന്ന് വ്യായാമങ്ങൾ പ്രായമായവർക്ക് യാതൊരു ബുദ്ധിമുട്ടും Read More…

Featured Oddly News

ഒരു ആനക്കുട്ടി! എയർ ഇന്ത്യക്കായി ആഷ് ട്രേ ഡിസൈൻ ചെയ്തപ്പോൾ സാൽവദോർ ദാലി ചോദിച്ച വിചിത്ര പ്രതിഫലം!

സ്പാനിഷ് അംബാസഡറായ സുറിയലിസ്റ്റ് കലാകാരൻ സാൽവദോർ ദാലി ഒരിക്കൽ എയർ ഇന്ത്യയ്ക്ക് വേണ്ടി ആഷ്ട്രേകൾ (ashtray) രൂപകൽപ്പന ചെയ്തിരുന്നു. വിചിത്ര സ്വഭാവക്കാരനായിരുന്ന ദാലി ഈ സൃഷ്ടിക്ക് പ്രതിഫലമായി പണമല്ല ആവശ്യപ്പെട്ടത്, പകരം ഒരു ആനക്കുട്ടിയെ ആയിരുന്നു. 1960-കളിൽ വിമാനയാത്രകൾ ഏറെ ആഡംബരം നിറഞ്ഞതായിരുന്നു. യാത്രക്കാർക്ക് രാജകീയമായ പരിഗണനയാണ് അന്ന് ലഭിച്ചിരുന്നത്. വിമാനത്തിനുള്ളിൽ പുകവലിക്കാൻ അനുവാദമുണ്ടായിരുന്നു, എയർഹോസ്റ്റസുമാർ അതീവ സുന്ദരിമാരായിരുന്നു, കൂടാതെ വെള്ളിപ്പാത്രങ്ങളിലാണ് പലതരത്തിലുള്ള വിഭവങ്ങൾ വിളമ്പിയിരുന്നത്. യാത്രക്കാർക്ക് പ്രത്യേക സമ്മാനങ്ങളും നൽകിയിരുന്നു. ലക്ഷ്വറി യാത്രകളുടെ ഈ ‘സുവർണ്ണ Read More…

Featured Oddly News

ഈ നാട്ടിലേക്ക് പെണ്ണില്ല ! 40 കഴിഞ്ഞിട്ടും വിവാഹം കഴിക്കാനാകാതെ ഒരു ഗ്രാമത്തിലെ യുവാക്കൾ!

കേൾക്കുമ്പോൾ ഒരു കെട്ടുകഥയായി തോന്നാമെങ്കിലും, ഒരു ഗ്രാമം നേരിടുന്ന കടുത്ത പ്രതിസന്ധി കാരണം അവിടുത്തെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിലെ പുരുഷന്മാരാണ് 40 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിക്കാനാകാതെ ബുദ്ധിമുട്ടുന്നത്. ഈ ഗ്രാമത്തിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ഒരൊറ്റ മാതാപിതാക്കളും തയ്യാറാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്രാമത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ജലക്ഷാമമാണ് ഇവിടുത്തെ യുവാക്കളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വെള്ളമില്ലാത്ത ഒരു നാട്ടിലേക്ക് പെൺമക്കളെ Read More…

Featured Good News

ഷർട്ട് പോലുമിടാതെ ഓടിപ്പാഞ്ഞെത്തി, യുകെയിൽ കുരുന്നിന്റെ ജീവൻ കാത്ത് മലപ്പുറത്തുകാരൻ! വീഡിയോ

ലണ്ടനിൽ മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന മൂന്ന് വയസ്സുകാരിയെ അത്ഭുതകരമായി രക്ഷിച്ച് മലയാളി യുവാവ് കൈയടി നേടുന്നു. ചങ്ങരംകുളം മാന്തടം സ്വദേശിയായ മുഹമ്മദ് ജസീലാണ് പോലീസിനൊപ്പം ചേര്‍ന്ന് സാഹസികമായി കുട്ടിയുടെ ജീവൻ രക്ഷിച്ചത്. മുകളിൽ നിന്നും പിടിവിട്ട് താഴേക്ക് പതിച്ച കുട്ടി നേരെ വീണത് ജസീലിന്റെ കൈകളിലേക്കായിരുന്നു. ഈസ്റ്റ് ലണ്ടൻ ഇൽഫോഡിലെ ഒരു കെട്ടിടത്തിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഏതുനിമിഷവും താഴേക്ക് വീഴാവുന്ന നിലയിൽ കുട്ടിയെ നാട്ടുകാർ കണ്ടത്. Read More…

Celebrity Featured

‘നന്ദി തിരുമേനി’; എന്റെ ഭാഗത്തുനിന്നും അങ്ങേയ്ക്കുണ്ടായ വിഷമത്തിന് മാപ്പെന്ന് രേണു; സുധി നിലയത്തിലെത്തി ബിഷപ് നോബിള്‍

ബിഷപ്പ് നോബിൾ ഫിലിപ്പും സോഷ്യൽ മീഡിയ താരം രേണു സുധിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. താൻ ഇഷ്ടദാനമായി നൽകിയ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിൾ രംഗത്തെത്തിയതും നിയമപരമായ നോട്ടീസ് അയച്ചതുമെല്ലാം അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങൾക്കിടയിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി അറിയിച്ച് രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സുധി നിലയത്തിലെത്തിയ ബിഷപ്പ് നോബിളിനൊപ്പം നിൽക്കുന്ന ചിത്രവും ഹൃദ്യമായ ഒരു കുറിപ്പുമാണ് രേണു ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. രേണുവിന്റെ ഈ കുറിപ്പ് സോഷ്യൽ Read More…

Featured Sports

2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ

മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…