Featured Good News

നടുറോഡിൽപ്ലാസ്റ്റിക് ഡ്രമ്മിൽ തലകുടുങ്ങി പശു; ജീവൻ പണയം വെച്ചും രക്ഷിച്ചെടുത്ത് നാട്ടുകാർ- ഹൃദയം തൊടും വീഡിയോ

പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ കുടുങ്ങിപ്പോയ തലയുമായി റോഡില്‍ അലഞ്ഞുതിരിയുന്ന പശുവിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രശംസ നേടുന്നു. ഗുജറാത്തില്‍ തിരക്കേറിയ റോഡിലൂടെ തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ നിലയിൽ പരിഭ്രാന്തിയോടെ ഓടുന്ന പശുവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കണ്ണു കാണാത്തതിനാലും പേടിച്ചതിനാലും പശു സ്വയം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുഖം ഡ്രം കൊണ്ട് മൂടിയ അവസ്ഥയിൽ പശു റോഡിലൂടെ ഓടിയത് മൃഗത്തിനും പോകുന്ന വാഹനങ്ങൾക്കും ഒരുപോലെ അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കിയത്. കണ്ണു കാണാത്തതിനാല്‍ പശു പരിഭ്രാന്തയായി Read More…

Featured Good News

കടലിനടിയില്‍ യോഗ ചെയ്ത് ഇന്ത്യൻ നാവികസേന; സമുദ്രപ്പരപ്പിനടിയിൽ നിന്നൊരു അമ്പരപ്പിക്കും ദൃശ്യങ്ങൾ

2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വേറിട്ട രീതിയിൽ യോഗാഭ്യാസവുമായി ഇന്ത്യൻ നാവികസേന. ഐ.എൻ.എസ് സാതവാഹനയിൽ നടന്ന പ്രത്യേക ചടങ്ങിൽ 40 നാവികസേനാ ഉദ്യോഗസ്ഥരാണ് വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തത്. നാവികസേനാ ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ അച്ചടക്കവും ഏകാഗ്രതയും വിളിച്ചോതുന്ന ഈ പ്രകടനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഐ.എൻ.എസ് സാതവാഹന തങ്ങളുടെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ശ്വാസനിയന്ത്രണവും കടുത്ത സഹിഷ്ണുതയും ആവശ്യപ്പെടുന്ന വിവിധ യോഗാസനങ്ങൾ നാവികർ വെള്ളത്തിനടിയിൽ വളരെ കൃത്യതയോടെയാണ് Read More…

Featured Good News

തകരാത്ത വീര്യം! അപകടത്തിൽ 9 വാരിയെല്ലുകൾ തകർന്നിട്ടും ഓക്സിജൻ സഹായത്തോടെ ആംബുലൻസിലെത്തി നീറ്റ് പരീക്ഷ എഴുതി 18കാരി!

മിക്ക വിദ്യാർത്ഥികൾക്കും നീറ്റ് (NEET) പരീക്ഷ വിജയിക്കുക എന്നത് മാസങ്ങളുടെ കഠിനാധ്വാനവും സമർപ്പണവും ആവശ്യമുള്ള വലിയ ദൗത്യമാണ്. എന്നാൽ പതിനെട്ടുകാരിയായ സൃഷ്ടി ദുബെയ്ക്ക് ഈ പരീക്ഷ എഴുതുക എന്നത് എല്ലാ പ്രതികൂല സാഹചര്യങ്ങളോടുമുള്ള ഒരു പോരാട്ടമായിരുന്നു. നീറ്റ് യുജി 2026 പരീക്ഷയ്ക്ക് വെറും ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് സൃഷ്ടിക്ക് നേരെ അമിതവേഗതയിൽ വന്ന ഒരു കാർ ഇടിക്കുന്നത്. അപകടത്തിൽ കുട്ടിയുടെ ഒമ്പത് വാരിയെല്ലുകൾ തകരുകയും ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ജൂൺ 21-ന്, ഡോക്ടർമാരുടെയും മെഡിക്കൽ Read More…

Featured Sports

“ഇനി ഞാനില്ല, എല്ലാം കഴിഞ്ഞു!” ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവില്ലെന്ന് വ്യക്തമാക്കി വിരാട് കോലി

ന്യൂഡൽഹി : ‘വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുമോ?’ എന്നതായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി ക്രിക്കറ്റ് ആരാധകർക്കിടയിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ ഞായറാഴ്ച ഊഹാപോഹങ്ങൾക്കെല്ലാം വിരാട് കോഹ്ലി തന്നെ വ്യക്തമായ മറുപടി നൽകി. ഡൽഹിയിൽ നടന്ന ‘വൺ8 ഗ്ലോബൽ പ്രീമിയർ’ ചടങ്ങിൽ സംസാരിക്കവെ, തനിക്ക് ഇനി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ യാതൊരു പദ്ധതിയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മടങ്ങിവരവിനെക്കുറിച്ചുള്ള ചോദ്യത്തിന്, “ഞാൻ അത് അവസാനിപ്പിച്ചതാണ്, നന്ദി” എന്നായിരുന്നു കോഹ്ലിയുടെ ലളിതവും ദൃഢവുമായ മറുപടി. ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള Read More…

Featured Sports

മരിസെയ്ൻ കാപ്പിന്റെ കരുത്തിൽ ദക്ഷിണാഫ്രിക്ക; വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി

വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി. കരുത്തരായ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 19.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 45 പന്തിൽ പുറത്താകാതെ 81 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്ത മരിസെയ്ൻ കാപ്പാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഈ തകർപ്പൻ Read More…

Crime Featured

ആൺകുഞ്ഞിന് 8 ലക്ഷം, പെൺകുഞ്ഞിന് പകുതി വില! ഡൽഹിയിലെ ‘ബേബി ബസാർ’; കുട്ടികളില്ലാത്തവരെ ലക്ഷ്യമിട്ട് വൻ മാഫിയ

രാജസ്ഥാനിൽ ജനിച്ച് ദിവസങ്ങൾക്കകം ഡൽഹിയിലേക്ക് കടത്തപ്പെടുകയും, അവിടെ നിന്ന് ലക്ഷങ്ങൾ കൈമാറി ഹരിയാനയിലെ ദമ്പതികൾക്ക് വിൽക്കപ്പെടുകയും ചെയ്യുന്ന ഒരു കുഞ്ഞിന്റെ അവസ്ഥ ആലോചിച്ചുനോക്കൂ. സ്വന്തം മാതാപിതാക്കളുടെ ദയനീയാവസ്ഥയും കുറ്റവാളികളുടെ പെരുങ്കള്ളപ്പണത്തോടുള്ള ആർത്തിയുമാണ് ഇവിടെ പിഞ്ചുകുഞ്ഞുങ്ങളുടെ വിധി നിർണ്ണയിക്കുന്നത്. ജനിച്ച് നാലോ അഞ്ചോ ദിവസം മാത്രം പ്രായമുള്ള നവജാതശിശുക്കളെ പാവപ്പെട്ട മാതാപിതാക്കളിൽ നിന്ന് വാങ്ങി ഡൽഹിയിലെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ലക്ഷങ്ങൾക്ക് വിറ്റിരുന്ന ഒരു വൻ മനുഷ്യക്കടത്ത് സംഘത്തെ ഡൽഹി പോലീസ് ഇപ്പോൾ പിടികൂടിയിരിക്കുകയാണ്. ഈ കറുത്ത വിപണിയിൽ പെൺകുഞ്ഞുങ്ങൾക്ക് Read More…

Featured Good News

രാജ്യത്തിനെ്‌റ അഭിമാനം; ആരാണ് വിവേക് അഗര്‍വാള്‍ IAS ? ആഗോള ഭീകരവാദ വിരുദ്ധ സംഘത്തിന്റെ അമരത്തെത്തിയ ഇന്ത്യക്കാരന്‍

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ് എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (FATF) വൈസ് പ്രസിഡന്റായി കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി വിവേക് അഗർവാളിനെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ ഭാരതീയനാണ് അദ്ദേഹം. 2010 മുതൽ ഇന്ത്യ ഈ സംഘടനയിൽ അംഗമാണ്. പാരീസിലെ എഫ്.എ.ടി.എഫ് ആസ്ഥാനത്ത് നടന്ന പ്ലീനറി യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഗൈൽസ് തോംസണിന് ശേഷമായിരിക്കും വിവേക് അഗർവാൾ ഈ ചുമതലയേൽക്കുക. 2026 ജൂലൈ മുതൽ 2027 ജൂൺ വരെയുള്ള കാലയളവിലേക്കാണ് Read More…

Featured The Origin Story

കാണാതെ പോകുന്ന കഠിനാധ്വാനങ്ങള്‍ക്ക് നന്ദി; അച്ഛന്മാര്‍ക്കൊരു ദിവസം, ഫാദേഴ്സ് ഡേ- ചരിത്രവും പ്രാധാന്യവും

ഇന്ത്യ, കാനഡ, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനമായി (Father’s Day) ആഘോഷിക്കുന്നത്. ഇതനുസരിച്ച് 2026-ൽ ജൂൺ 21 ഞായറാഴ്ചയാണ് പിതൃദിനം വരുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ ഈ ദിവസം വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഓസ്‌ട്രേലിയയിൽ സെപ്റ്റംബറിലെ ആദ്യ ഞായറാഴ്ചയും ബ്രസീലിൽ ഓഗസ്റ്റിലെ രണ്ടാമത്തെ ഞായറാഴ്ചയുമാണ് ഈ ദിവസം ആഘോഷിക്കുന്നത്. അച്ഛന്മാർ വർഷം മുഴുവൻ ചെയ്യുന്ന വലിയതും എന്നാൽ പലപ്പോഴും ആരും കാണാതെ പോകുന്നതുമായ കഠിനാധ്വാനങ്ങൾക്ക് നന്ദി പറയാനുള്ള ഒരു ചെറിയ Read More…

Featured Oddly News

എന്തെങ്കിലും തരണേ… അമ്മോ ഹമ്മോ ഹമ്മ ഹമ്മോ… ഭിക്ഷ യാചിച്ച് ഹ്യൂമനോയിഡ് റോബോട്ട്! വീഡിയോ വൈറൽ

ചൈനയിലെ തെരുവുകളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ ‘ഭിക്ഷ യാചിക്കുന്നത്’ കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈദ്യുതി ബില്ല് അടയ്ക്കാനും ചാർജ് ചെയ്യാനും പണമില്ലാത്തതിനാൽ ഒരു റോബോട്ട് തെരുവിൽ ഭിക്ഷ യാചിക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ചാർജ് ചെയ്യാൻ പണമില്ല”, “ദയവായി വൈദ്യുതി ബില്ല് അടയ്ക്കാൻ സഹായിക്കൂ” എന്ന് ഈ റോബോട്ടിനടുത്ത് വെച്ചിരുന്ന ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി വിളിച്ചുപറയുന്നുണ്ടായിരുന്നു. കൂടാതെ റോബോട്ടിന്റെ അവസ്ഥ വിവരിക്കുന്ന ഒരു എൽഇഡി ബോർഡും ഇതിനടുത്ത് സ്ഥാപിച്ചിരുന്നു. മുട്ടുകുത്തിയിരുന്ന്, കൈകൾ കൂപ്പി യാചിക്കുന്ന രീതിയിലാണ് Read More…