Crime Featured

10 ലക്ഷത്തിന്റെ വജ്ര നെക്‌ലേസ് മോഷണം പോയി; നടൻ രവി മോഹന്റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞുവച്ചു, പോലീസെത്തി മോചിപ്പിച്ചു

ചെന്നൈ ∙ തമിഴ് ചലച്ചിത്ര താരം രവി മോഹന്റെ ചെന്നൈയിലെ വീട്ടിൽ നിന്ന് പത്ത് ലക്ഷം രൂപ വിലയുള്ള വജ്രമാലയും നാലായിരം രൂപയും കാണാതായി. മോഷണം ആരോപിച്ച് തടഞ്ഞുവെച്ച വീട്ടുജോലിക്കാരെ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു. തിങ്കളാഴ്ച ജോലിക്ക് പോയ ജീവനക്കാർ തിരികെ എത്തിയില്ലെന്ന് കാണിച്ച് പൊലീസ് കൺട്രോൾ റൂമിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് നീലാങ്കരൈ പൊലീസ് നടന്റെ വസതിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വിവരം പുറംലോകം അറിയുന്നത്. രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയുമാണ് വീട്ടിൽ തടഞ്ഞു വച്ചിരുന്നതെന്ന് പൊലീസ് Read More…

Featured Sports

പ്രായമായില്ല, ചേട്ടന്മാർക്കൊപ്പമല്ല, ഇംഗ്ലണ്ട് പരമ്പരയിൽ വൈഭവിന് പ്രത്യേകം ഡ്രസിങ് റൂം: കാരണം ഇതാണ്

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ വാഗ്ദാനമായ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് ദേശീയ സീനിയർ ടീമിലേക്ക് വിളി എത്തിയിരിക്കുകയാണ്. 2026 ഐപിഎല്ലിലെ മിന്നും പ്രകടനമാണ് അയർലൻഡ്, ഇംഗ്ലണ്ട് ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവിന് ഇടം നേടിക്കൊടുത്തത്. ഈ മത്സരങ്ങളിൽ കളത്തിലിറങ്ങിയാൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം വൈഭവിന് സ്വന്തമാകും. എന്നാൽ, പ്രായപൂർത്തിയാകാത്തതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവിന് പ്രത്യേക മുറി അനുവദിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ‘ദ് Read More…

Featured Good News Sports

ക്രിക്കറ്റ്കിറ്റ് വാങ്ങാന്‍ അമ്മ ആഭരണം വിറ്റു, ഒടുവിൽ ഇന്ത്യൻ ജേഴ്സിയിൽ ക്രാന്തി ഗൗഡ്! ‘ഇനി അതൊക്കെ എനിക്ക് തിരിച്ചു നൽകണം’

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയിട്ടും തന്റെ വേരുകളും കരിയറിനായി മാതാപിതാക്കൾ ചെയ്ത ത്യാഗങ്ങളും പേസർ ക്രാന്തി ഗൗഡ് മറന്നിട്ടില്ല. ഇപ്പോൾ നടക്കുന്ന ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത് അവരുടെ വിശ്വാസത്തിന് പ്രതിഫലം നൽകാനാണ് ക്രാന്തി ആഗ്രഹിക്കുന്നത്. തനിക്ക് ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകാനായി അമ്മ തന്റെ ആഭരണങ്ങൾ വിറ്റ കാര്യം മധ്യപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ക്രാന്തി അനുസ്മരിച്ചു. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കിൽ മറ്റുള്ളവർ എന്ത് പറയുന്നു എന്നത് കാര്യമാക്കേണ്ടതില്ലെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകൾ Read More…

Featured Fitness

കഠിനമായ ജിം വർക്കൗട്ടുകൾ വിട്ട് യോഗയിലേക്ക് തിരിയുന്ന ‘ജെൻ സി’ തലമുറ! എന്തുകൊണ്ട് യോഗ തിരഞ്ഞെടുക്കുന്നു?

ജൂൺ 21-ന് ലോകമെമ്പാടുമുള്ള ആളുകൾ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു കഴിഞ്ഞു. ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളർന്ന ‘ജെൻ സി’ (Gen Z) തലമുറയ്ക്കിടയിൽ യോഗയ്ക്ക് ലഭിക്കുന്ന വൻ ജനപ്രീതി കിട്ടുന്നത് എന്തുകൊണ്ടാണ്? ഇന്ന് വലിയൊരു വിഭാഗം ആളുകൾ ജിമ്മിലേക്ക് പോകുന്നതിന് പകരം യോഗ മാറ്റുകളിൽ വളരെ എളുപ്പത്തിൽ ആസനങ്ങൾ ചെയ്യുന്നത് കാണാം. യോഗ ശരീരത്തിന് വഴക്കവും ഏകാഗ്രതയും നൽകുകയും മനസ്സും ശരീരവും ഒരുപോലെ ഉന്മേഷഭരിതമാക്കുകയും ചെയ്യുന്നു. പുതിയ തലമുറയുടെ പ്രധാന തെരഞ്ഞെടുപ്പായി യോഗ മാറിയിട്ടുണ്ടെങ്കിലും, അതിനർത്ഥം ജിമ്മുകളുടെ Read More…

Featured Sports

കാലത്തെ പിന്നോട്ട് ഒഴുക്കി ! 1950-കളിലെ ക്യാമറയിൽ 2026-ലെ ഫുട്ബോൾ പൂരം പകർത്തി ഫോട്ടോഗ്രാഫർ!

കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ 16 നഗരങ്ങളിലായി 2026 ഫിഫ ലോകകപ്പ് ആവേശകരമായി മുന്നേറുകയാണ്. ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ ഈ വലിയ കായികമാമാങ്കം ആഘോഷമാക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോഗ്രാഫറുടെ വീഡിയോ വൈറലാവുകയാണ്. ആധുനിക ക്യാമറകൾക്ക് പകരം 1950-കളിലെ ഒരു വിന്റേജ് ക്യാമറ ഉപയോഗിച്ച് ഇദ്ദേഹം പകർത്തിയ ലോകകപ്പ് ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ‘പബിറ്റി’ (Pubity) എന്ന പ്രശസ്ത ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിയത്. View this post Read More…

Featured The Origin Story

1724-ലെ വാനനിരീക്ഷണ കേന്ദ്രം ഇന്ന് ഇന്ത്യയുടെ സമര തലസ്ഥാനം! ജന്തർ മന്തർ ഡൽഹിയുടെ സമരവേദിയായ കഥ!

ന്യൂഡൽഹിയിലെ ജന്തർ മന്തർ രാജ്യത്തെ പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ കൂട്ടായ്മകളുടെയും പ്രധാന കേന്ദ്രമാണ്. പാർലമെന്റ് സ്ട്രീറ്റിൽ (സംസദ് മാർഗ്) സ്ഥിതി ചെയ്യുന്ന ജന്തർ മന്തറിലാണ് സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ ഉന്നയിക്കാനും ധർണ്ണകൾക്കും പ്രതിഷേധങ്ങൾക്കുമായി ജനക്കൂട്ടം ഒത്തുകൂടുന്നത്. ടോൾസ്റ്റോയ് റോഡിനെ അശോക റോഡ് റൗണ്ട് എബൌട്ടുമായി ബന്ധിപ്പിക്കുന്ന ജന്തർ മന്തർ റോഡാണ് പ്രതിഷേധങ്ങളുടെ പ്രധാന വേദി. ല്യൂട്ടൻസ് ഡൽഹിയുടെ അതിർത്തിയിൽ, രാജ്യത്തെ ഭരണാധികാരികളുടെയും അധികാര കേന്ദ്രങ്ങളുടെയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇത് എല്ലാ പ്രതിഷേധങ്ങളുടെയും കേന്ദ്രമായി മാറിയത്. മറ്റ് നഗരങ്ങളിൽ Read More…

Featured Good News

കണ്ടംചെയ്യാനുള്ള ബസുകള്‍ ഇനി ക്ലാസ് മുറികള്‍ ! സ്കൂൾ ഇനി വണ്ടി കയറി വരും! ‘സ്കൂൾ ഓൺ വീൽസ്’ പദ്ധതി തരംഗമാകുന്നു

ഗുജറാത്ത് സർക്കാർ തങ്ങളുടെ 28 പഴയ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകളെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സഞ്ചരിക്കുന്ന ക്ലാസ് മുറികളാക്കി മാറ്റിയിരിക്കുകയാണ്. ‘രണ്‍ശാല’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘സ്കൂൾ ഓൺ വീൽസ്’ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത് സുരേന്ദ്രനഗർ, പതൻ, കച്ച്, മോർബി എന്നീ ജില്ലകളിലെ ഉപ്പ് ഉൽപ്പാദിപ്പിക്കുന്ന മരുഭൂമി പ്രദേശങ്ങളിൽ ജീവിക്കുന്ന അഗരിയ സമുദായത്തിലെ കുട്ടികളെയാണ്. ജോലി ആവശ്യങ്ങൾക്കായി മാതാപിതാക്കൾ ഇടയ്ക്കിടെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറുന്നത് കാരണം ഈ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് തടയാനാണ് ഈ പദ്ധതി. Read More…

Crime Featured

‘ഇത്ര സ്നേഹിച്ചിട്ടും തനിച്ചാക്കി പോയതെന്തേ?’ അരുംകൊലയ്ക്ക് ശേഷം സിയയുടെ’ഇൻസ്റ്റഗ്രാം നാടകം’ പൊളിഞ്ഞു !

മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ ശേഷം പ്രതിശ്രുതവധു സിയ ഗോയൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേതന്റെ മൃതദേഹം കൊക്കയിൽനിന്ന് കണ്ടെടുത്തതിന് പിന്നാലെയായിരുന്നു സിയയുടെ ഈ വൈകാരികമായ പോസ്റ്റ്. ഒരു പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും ഒന്നിച്ചുള്ള നൃത്തച്ചുവടുകളും കേതൻ സിയക്ക് പൂക്കൾ നൽകുന്നതുമായ ദൃശ്യങ്ങൾ ചേർത്തായിരുന്നു ഈ സ്റ്റോറി. തന്റെ ജന്മദിനത്തിൽ തനിച്ചാക്കി പോയതിനെക്കുറിച്ചും, ഇത്രയധികം സ്നേഹിച്ചിട്ടും വിട്ടുപോയത് എന്തിനാണെന്നും ചോദിച്ച സിയ, കേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും, അവൻ Read More…

Featured Sports The Origin Story

ഗോൾ അടിച്ചാൽ ‘വഞ്ചിപ്പാട്ട്’; ലോകകപ്പിനെ ഇളക്കിമറിച്ച് നോർവേയുടെ വൈക്കിംഗ് റോ! എന്താണ് ഈ ആഘോഷം?

ഫിഫ ലോകകപ്പ് 2026-ൽ നോർവേ ടീം മികച്ച പ്രകടനത്തിലൂടെ ഇതിനകം തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ മൈതാനത്ത് അവർ നടത്തുന്ന ‘വൈക്കിംഗ് റോ’ (ചെറുതോണി തുഴയുന്നതുപോലെയുള്ള) ആഘോഷം അവരുടെ കളിപ്പൂരത്തേക്കാളും വലിയ തരംഗമായി സോഷ്യൽ മീഡിയയിൽ പടരുകയാണ്. കളിക്കളത്തിലെ വിജയങ്ങൾക്ക് ശേഷം കളിക്കാർ ഒന്നിച്ച് വരിവരിയായി ഇരുന്ന് വഞ്ചി തുഴയുന്നതുപോലെ കാണിക്കുന്ന ഈ വേറിട്ട ശൈലി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ ലോകകപ്പിലെ ഏറ്റവും ജനപ്രിയമായ ഒരു കാഴ്ചയായി ഇത് മാറിക്കൊണ്ടിരിക്കുകയാണ്. നോർവേയുടെ Read More…