മുംബൈ: ലൈംഗിക പീഡന കേസില്‍ പ്രതിയായ ജ്യോതിഷി അശോക് ഖരാട്ടിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ അധ്യക്ഷ രൂപാലി ചക്രങ്കര്‍ വിവാദക്കുരുക്കില്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. വിരമിച്ച മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും സ്വയം പ്രഖ്യാപിത ജ്യോതിഷിയുമാണു അശോക് ഖരാട്ട്,. 35 വയസുകാരിയായ സ്ത്രീയെ മൂന്ന് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് നാസിക്ക് പോലീസ് അയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ അയാളുടെ കൈവശം അശ്ലീല വീഡിയോകള്‍ പെന്‍ഡ്രൈവുകള്‍ കണ്ടെത്തിയിരുന്നു. മതചടങ്ങുകളുടെ മറവില്‍ സ്ത്രീകളെ സ്വാധീനിച്ച് Read More…
ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കംചെയ്തു, ഇനി ഹരീഷ് റാണ മെല്ലെ, മെല്ലെ… ഇന്ത്യയിലെ ആദ്യ ദയാമരണം
ന്യൂഡല്‍ഹി: 2013-ല്‍ ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണ്ട് ഗുരുതരമായി പരുക്കേറ്റ് കോമ അവസ്ഥയിലായ ഗാസിയാബാദ് സ്വദേശി ഹരീഷ് റാണ(32)യുടെ ദയാമരണത്തിനുള്ള നടപടി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ശീരത്തില്‍ ഘടിപ്പിച്ചിരുന്ന വെന്റിലേറ്റര്‍, മറ്റ് ജീവന്‍ രക്ഷാ സംവിധാനങ്ങളില്‍ നിന്നും നീക്കം ചെയ്തു. കൂടാതെ തീവ്രപരിചരണ മുറിയില്‍നിന്ന് സാധാരണ കിടക്കയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ വാട്ടര്‍ ട്യൂബ്, ഫീഡിങ് ട്യൂബും നീക്കം ചെയ്തു. ആശുപത്രി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഹരീഷ് റാണയുടെ ആരോഗ്യനില ഇപ്പോള്‍ സ്ഥിരമാണ്. സുപ്രീം കോടതിയുടെ Read More…
എയര്‍ ഇന്ത്യ പിടിച്ച പുലിവാല്‍… അനുമതിയില്ലാത്ത വിമാനം കാനഡയിലേക്കു വിട്ടു, 8 മണിക്കൂര്‍ മാനത്ത് കറങ്ങി തിരിച്ചെത്തി
ന്യൂഡല്‍ഹി: പ്രവേശിക്കാന്‍ അനുമതിയില്ലാത്ത വിമാനത്തെ അബദ്ധത്തില്‍ കാനഡയിലെ വാന്‍കൂവറിലേക്ക് വിട്ട് എയര്‍ ഇന്ത്യ പുലിവാലുപിടിച്ചു. മണിക്കൂറുകളോളം പറന്ന ശേഷം വിമാനം ഡല്‍ഹിയിലേക്ക് മടങ്ങിയെത്തി. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ നിന്നാണ് വിമാനം ഡല്‍ഹിയിലേക്ക് തിരികെ എത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധമേഖല ഒഴിവാക്കി കിഴക്കന്‍ ദിശയിലൂടെയാണ് വിമാനം കാനഡയിലെ വാന്‍കൂവറിലേക്ക് പോയത്. കാനഡയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 ഇ.ആര്‍. വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ബി 777-200 എല്‍.ആര്‍. വിമാനങ്ങള്‍ക്ക് അനുമതിയില്ല. അനുമതിയില്ലാത്ത ബി 777 എല്‍.ആര്‍. വിമാനത്തെയാണ് വ്യാഴാഴ്ച Read More…
കഴിച്ചത് ചോക്ലേറ്റല്ല, ഗ്ലാസ് കഷ്ണം! സ്വിഗ്ഗിയുടെ ‘നോയിസ്’ ബ്രാൻഡിനെതിരെ ഗുരുതര ആരോപണം
സ്വിഗ്ഗിയുടെ സ്വന്തം ബ്രാൻഡായ ‘നോയിസ്’ ഡാർക്ക് ചോക്ലേറ്റിൽ ഗ്ലാസ് കഷ്ണം കണ്ടെത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഉപഭോക്താവ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്ത ചോക്ലേറ്റ് കഴിക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്. തന്റെ കുട്ടിക്ക് നൽകാനായി ചോക്ലേറ്റ് മുറിച്ചപ്പോഴാണ് ഉള്ളിൽ ഗ്ലാസ് കഷ്ണം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്ന് ഉപഭോക്താവ് പറഞ്ഞു. ചോക്ലേറ്റ് വായിൽ വെച്ചപ്പോൾ എന്തോ കുത്തുന്നു എന്ന് കുട്ടി പറഞ്ഞതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ഗ്ലാസ് കഷ്ണം Read More…
കിടക്കയിൽ ഇനി ഫോണല്ല, തലയിണ സംസാരിക്കും! സോഷ്യൽ മീഡിയ അഡിക്ഷന് പരിഹാരം
ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് ഒഴിവാക്കാൻ ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ ഒരു ‘സ്മാർട്ട് പില്ലോ’ (സ്മാർട്ട് തലയണ) വികസിപ്പിച്ചെടുത്തു. ഫോൺ മാറ്റിവെച്ച് സ്ക്രീനിലേക്ക് നോക്കാതെ തന്നെ ഇഷ്ടപ്പെട്ട പാട്ടുകളോ കഥകളോ കേട്ട് ഉറങ്ങാൻ സഹായിക്കുന്നതാണ് ഈ കണ്ടുപിടുത്തം. സാധാരണ തലയണയ്ക്കുള്ളിൽ സ്പീക്കറുകളും സെൻസറുകളും ഘടിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒരു പ്രത്യേക ആപ്പ് വഴി ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ തലയണയിൽ തൊടുകയോ അമർത്തുകയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നതിലൂടെ ശബ്ദം നിയന്ത്രിക്കാനാകും. രാത്രി വൈകിയുള്ള മൊബൈൽ ഉപയോഗം ഉറക്കത്തെ തടസ്സപ്പെടുത്തുന്ന Read More…
52-കാരിയ്ക്ക് കടുത്തപ്രണയം, കാമുകന്റെ വിവാഹം ഉറപ്പിപ്പോള് വീട്ടില്‍ചെന്ന് കുത്തിയിരിപ്പ്, പോലീസെത്തിയപ്പോള്‍ കിണറ്റില്‍ ചാടി
മാന്നാര്‍: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരുടെ മുമ്പില്‍ വീട്ടമ്മ കിണറ്റില്‍ ചാടി. വീടിന് അടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപകനായി നിയമിതനായ ആളോടു തോന്നിയ പ്രണയമാണു സംഭവങ്ങള്‍ക്കു തുടക്കം. ഭര്‍തൃമതിയാണ് 52 വയസുകാരിയായ വീട്ടമ്മ. 30ഉം 25ഉം വയസുള്ള മക്കളുമുണ്ട്. അധ്യാപകന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞു വീട്ടമ്മ ഇന്നലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു കുത്തിയിരുന്നു. അധ്യാപകന്റെ വീട്ടുകാര്‍ മാന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്നു രണ്ട് എസ്.ഐമാരും ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറും സ്‌ഥലത്തെത്തി വീട്ടമ്മയോടു കാര്യങ്ങള്‍ Read More…
ഒടുവില്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഭൂമി വാങ്ങാന്‍ ആളെത്തി, നാല് വട്ടം ലേലം വിളിച്ചിട്ടും വിൽക്കാത്ത ഭൂമി
മുംബൈ: ഒടുവില്‍ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈ കസ്‌കറിലെ ഭൂമി വാങ്ങാന്‍ ആളെത്തി. അയാളുടെ പൂര്‍വിക സ്വത്തുക്കള്‍ ലേലം ചെയ്യാനുള്ള ശ്രമം 2017 ലാണു തുടങ്ങിയത്. പല തവണ ലേലം ചെയ്‌തെങ്കിലും ആളുകളെത്തിയില്ല. ഒടുവില്‍ ഈ മാസം അഞ്ചിനുള്ള ലേലം വിജയിക്കുകയായിരുന്നു. അടിസ്‌ഥാന വിലയേക്കാള്‍ 10 ലക്ഷം രൂപ കൂടുതല്‍ വിളിച്ചാണു ഭൂമി സ്വന്തമാക്കിയത്. 1993 മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന 12 ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണു ദാവൂദ് ഇബ്രാഹിം. പാക് ചാര സംഘടനയുടെ സംരക്ഷണയോടെ പാകിസ്‌താനിലാണ് ഇപ്പോള്‍ Read More…
900 ഗോളുകള്‍ ! അപൂർവ നേട്ടവുമായി മെസി, മുന്നില്‍ ഇനി ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ മാത്രം
ഫ്‌ളോറിഡ: ലോക ഫുട്‌ബാള്‍ ചരിത്രത്തില്‍ 900 കരിയര്‍ ഗോളുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡ് ലയണല്‍ മെസിക്കു സ്വന്തം. കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ നാഷ്‌വില്‍ എസ്.സിക്കെതിരേ ഗോളടിച്ചതോടെയാണ് മെസി 900 കടന്നത്.സ്വന്തം തട്ടകമായ ചേസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 38-ാം വയസിലും വിസ്‌മയിപ്പിക്കുന്ന പ്രകടനം തുടരുന്ന മെസി, 2023 ജൂണില്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്ന ശേഷം ഇതുവരെ 92 മത്സരങ്ങളില്‍നിന്ന് 81 ഗോളുകളടിച്ചു. മയാമിയെ ലീഗ് Read More…
ഭർത്താവിന്റെ മരണം പ്രവചിച്ച് ഭീഷണി, പീഡനം, 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി, ജ്യോതിഷി അറസ്റ്റിൽ
മുംബൈ: ആത്മീയതയുടെ മറവിൽ 35 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള പ്രമുഖ ജ്യോതിഷി അശോക് ഖാരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂജകളുടെ പേരിൽ 67-കാരനായ ഇയാൾ യുവതിക്ക് ലഹരിമരുന്ന് നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് ഇര പരാതിയിൽ പറയുന്നു. എന്നാൽ ഈ ക്രൂരത ഒരു സ്ത്രീയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. റിട്ടയേർഡ് മർച്ചന്റ് നേവി ഓഫീസറായ ഖാരത്ത് സ്വയം ‘ക്യാപ്റ്റൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം Read More…














