കൊച്ചി: ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാർത്ഥിയായ വീണ നായർക്ക് മണ്ഡലത്തിൽ വോട്ടില്ലാത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. ചങ്ങനാശ്ശേരിയിൽ വോട്ടുണ്ടെന്നായിരുന്നു വീണയുടെ ധാരണയെങ്കിലും പട്ടികയിൽ പേരില്ലാത്തതിനാൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് ട്വന്റി 20 നേതൃത്വം. സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും ഉണ്ടായിരിക്കുന്നത്. സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ അവരെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. പകരം ഒരു കോൺഗ്രസ് നേതാവിനെ പെരുമ്പാവൂരിൽ മത്സരിപ്പിക്കാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്. പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് Read More…
‘സുധാകരന് സീറ്റെങ്കിൽ എനിക്കും വേണം സീറ്റ്’, കടുപ്പിച്ച് അടൂർ പ്രകാശ്; ‘കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല’
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം മുറുകുന്നതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി അടൂർ പ്രകാശ് എം.പി ഹൈക്കമാൻഡിനെ സമീപിച്ചു. കെ. സുധാകരൻ മത്സരരംഗത്തുണ്ടെങ്കിൽ തനിക്കും സീറ്റ് വേണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. സുധാകരന് മത്സരിക്കാൻ അർഹതയുണ്ടെങ്കിൽ അത് തനിക്കും ബാധകമാണെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയിൽ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കില്ലെന്ന കർശന മുന്നറിയിപ്പും അടൂർ പ്രകാശ് നൽകിയിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഹൈക്കമാൻഡിന് നേരിട്ട് സന്ദേശം Read More…
‘‘നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഗുഡ് ബൈ”; ഹൈക്കമാൻഡിനെ വിറപ്പിച്ച് കെ. സുധാകരന്റെ മാസ്സ് ജയലോഗ്, കണ്ണൂര്‍ സീറ്റ് നല്‍കി
കണ്ണൂർ സീറ്റിനെച്ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ നേതൃത്വം വഴങ്ങിയതോടെ സുധാകരൻ തന്നെ അവിടെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. സീറ്റ് വിഭജനത്തിൽ സുധാകരൻ സ്വീകരിച്ച ശക്തമായ നിലപാടിന് മുന്നിൽ ഹൈക്കമാൻഡിന് പിൻവാങ്ങേണ്ടി വന്നത് കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന നാടകീയമായ നീക്കങ്ങൾക്കൊടുവിലാണ്. ഡൽഹിയിൽ നടന്ന ചർച്ചകളിൽ തന്നെ പരിഗണിക്കാത്തതിൽ സുധാകരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും തന്നെ ആരും ചർച്ചകളിൽ ഉൾപ്പെടുത്തുന്നില്ലെന്ന പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ Read More…
ഇന്ത്യയുടെ അവസാന ഗ്രാമം! റോഡുകൾ അവസാനിക്കുന്നിടത്ത് ഹിമാലയം തുടങ്ങുന്നു
ഇന്ത്യയിലെ അവസാനത്തെ ഗ്രാമത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് എവിടെയാണെന്നും എങ്ങനെയിരിക്കുമെന്നും അറിയാൻ ആഗ്രഹമുണ്ടോ? ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘ചിത്കുൽ’ എന്ന മനോഹരമായ ഗ്രാമമാണ് ഇന്ത്യയിലെ അവസാനത്തെ ജനവാസ കേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഇൻഡോ-ടിബറ്റൻ അതിർത്തിക്ക് തൊട്ടടുത്താണ്. ബസ്പ നദിയുടെ തീരത്തുള്ള ഈ ഗ്രാമം മഞ്ഞുപുതച്ച മലനിരകളാലും പൈൻ വനങ്ങളാലും ചുറ്റപ്പെട്ട അതിമനോഹരമായ ഒരു കാഴ്ചയാണ്. പഴയ ഹിന്ദുസ്ഥാൻ-ടിബറ്റ് വ്യാപാര പാതയിലെ Read More…
മനുഷ്യത്വം മരിച്ചിട്ടില്ല! ഗംഗയിലെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ നിന്നും കുരങ്ങനെ ജീവിതത്തിലേക്ക് തിരികെപ്പിടിച്ച് ഒരു സംഘം- വീഡിയോ
ജീവിതം അമിതവേഗത്തിൽ മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യത്വത്തിന്റെ ലളിതമായ അടയാളങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു ഹൃദ്യമായ വീഡിയോ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ഗംഗാ നദിയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങിയ ഒരു കുരങ്ങിനെ സ്വന്തം ജീവൻ പണയപ്പെടുത്തിയും ഒരു റാഫ്റ്റിങ് സംഘം രക്ഷപ്പെടുത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും ആളുകളുടെ മനസ്സിനെ സ്പർശിക്കുകയും ചെയ്തു. ഗംഗയിലെ അതിശക്തമായ തിരമാലകൾക്കിടയിൽ ജീവനുവേണ്ടി പോരാടുന്ന കുരങ്ങിനെയാണ് വൈറൽ വീഡിയോയിൽ കാണുന്നത്. അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ റാഫ്റ്റിങ് സംഘം അതിവേഗം Read More…
പ്രമേഹ സാധ്യത കുറവ്, പ്രോട്ടീന്‍ കൂടുതൽ: ‘സ്മാർട് അരി ’ വരുന്നു! രക്തസമ്മർദ്ദമുള്ളവര്‍ക്ക് സോഡിയം കുറഞ്ഞ ഉപ്പും
തിരുവനന്തപുരം: പ്രമേഹസാധ്യത കുറഞ്ഞതും പ്രോട്ടീൻ കൂടുതലടങ്ങിയതുമായ ‘സ്മാർട് അരി’ ഉടൻ വിപണിയിലെത്തും. തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ–നിസ്റ്റ്) ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ വികസിപ്പിച്ച ഈ നൂതന സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനായി കൈമാറിക്കഴിഞ്ഞു. സാധാരണ അരി കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാൻ സഹായിക്കുന്ന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണ് ഈ അരിയുടെ പ്രത്യേകത. നെല്ല് അരിയാക്കുമ്പോൾ മാറ്റിവെക്കുന്ന പൊടിയരിയിൽ ആവശ്യമായ പോഷകങ്ങൾ ചേർത്ത് പ്രത്യേക യന്ത്രസഹായത്തോടെ അരിയാക്കി Read More…
കെ.സുധാകരന് മാത്രം ഇളവ് ആലോചനയിൽ; വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്
കെ. സുധാകരന്റെ സ്ഥാനാർഥിത്വം വീണ്ടും പരിഗണിക്കാൻ ഹൈക്കമാൻഡ്. സുധാകരന് മാത്രം ഇളവു നൽകുന്നത് ആലോചനയിൽ. സുധാകരൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് നീക്കം . ഇന്നലെ രാത്രി കെ.സുധാകരന്റെ ഫ്ലാറ്റിലെത്തി സംസാരിച്ച കെ.സി. വേണുഗോപാലിനോടും സുധാകരൻ നിലപാട് ആവർത്തിച്ചിരുന്നു. ഹൈക്കമാന്റിന്റെ അവസാന മറുപടി കാത്ത് നില്‍ക്കുകയാണ് കെ. സുധാകരൻ. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മല്‍സരിക്കുമെന്ന ഉറച്ച നിലപാടില്‍ തുടരുന്ന കെ.സുധാകരന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 36 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് ഇന്ന് രണ്ടാംപട്ടിക പുറത്തിറക്കിയേക്കും. പതിനൊന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് Read More…
20 രൂപയുടെ പൊതിച്ചോറിൽ തുടങ്ങി 2.5 കോടിയുടെ സാമ്രാജ്യം പടുത്തുയർത്തിയ ‘പട്നയിലെ അമ്മ’, 65-ാം വയസ്സിലെ വിജയഗാഥ
പാറ്റ്‌നയിലെ 65-കാരിയായ ദേവ്നി ദേവി എന്ന അമ്മ, 2.5 കോടി രൂപയുടെ ഒരു ഭക്ഷണ സാമ്രാജ്യം കെട്ടിപ്പടുത്തത് അതിശയിപ്പിക്കുന്ന ഒരു വിജയഗാഥയാണ്. കേവലം 20 രൂപയുടെ ടിഫിൻ സർവീസിൽ നിന്ന് തുടങ്ങിയ ഈ യാത്ര ഇന്ന് നഗരത്തിലെ ഏറ്റവും വിശ്വസനീയമായ ഭക്ഷണ ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുന്നു. പതിനാറാം വയസ്സിൽ വിവാഹിതയായ ദേവ്നി ദേവിക്ക് 25 പേരുള്ള ഒരു വലിയ കൂട്ടുകുടുംബത്തിന് ഭക്ഷണം പാകം ചെയ്ത് ദശകങ്ങളുടെ പരിചയമുണ്ടായിരുന്നു. 2002-ൽ മക്കളുടെ പഠനാവശ്യത്തിനായി പാറ്റ്‌നയിലേക്ക് മാറിയപ്പോഴാണ് അവരുടെ ജീവിതത്തിൽ Read More…
വെറുമൊരു പെണ്ണല്ല, ‘അയൺ ലേഡി’! 37 സെക്കൻഡ്, 10 പുരുഷന്മാർ! കരുത്ത് കാട്ടി ഈ വനിത, ലോക റെക്കോർഡ്
അസാമാന്യമായ ശാരീരിക കരുത്തും വേഗതയും പ്രകടിപ്പിച്ചുകൊണ്ട് വെറും 37.44 സെക്കൻഡിനുള്ളിൽ പത്ത് പുരുഷന്മാരെ ഉയർത്തി എറിഞ്ഞ് ഒരു വനിതാ അത്‌ലറ്റ് ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിച്ചു. ജർമ്മൻ സ്ട്രോങ്ങ് വുമൺ ആയ സീന റുപ്പൻതാലാണ് (Sina Ruppenthal) ഈ അത്ഭുതകരമായ നേട്ടം കൈവരിച്ചത്. ഓരോ പുരുഷനെയും വ്യക്തിഗതമായി ഉയർത്തി തന്റെ തോളിലൂടെ പിന്നിലേക്ക് എറിയുകയായിരുന്നു വെല്ലുവിളി. ശാരീരിക കരുത്തിനൊപ്പം കൃത്യമായ ഏകോപനവും സഹിഷ്ണുതയും ആവശ്യമായ ഈ പ്രകടനം മ്യൂണിക്കിൽ നടന്ന ഒരു ടിവി ഷോയ്ക്കിടെയാണ് അരങ്ങേറിയത്. ഈ Read More…














