ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുതയുടെ കഥകൾക്കിടയിൽ, മനുഷ്യത്വത്തിന് അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ഷഹ്‌സാദ് ഖാൻ എന്ന പാകിസ്താനി യുവാവ്. ഒമാനിലുണ്ടായ ശക്തമായ പ്രളയത്തിനിടയിൽ ഒരു കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ട് ഇന്ത്യക്കാരുടെ ജീവൻ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ചാണ് ഷഹ്‌സാദ് ഖാൻ മാതൃകയായത്. കഴിഞ്ഞ ഞായറാഴ്ച ഒമാനിലുണ്ടായ കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ഈ പ്രളയക്കെടുതിയിൽ പത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ സ്വദേശിയായ 25-കാരനായ ഷഹ്‌സാദ് ഖാൻ ഒമാനിലെ Read More…
ഷുഗർ കുറയ്ക്കും, പക്ഷേ തലച്ചോറിന് ഭീഷണിയോ? മെറ്റ്‌ഫോമിൻ ഉപയോഗിക്കുന്നവർ ജാഗ്രതൈ!
പതിറ്റാണ്ടുകളായി ടൈപ്പ് 2 പ്രമേഹത്തിനുള്ള ഏറ്റവും മികച്ച മരുന്നായി ലോകമെമ്പാടുമുള്ള ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒന്നാണ് മെറ്റ്‌ഫോർമിൻ . കുറഞ്ഞ ചിലവും പാർശ്വഫലങ്ങൾ കുറവാണെന്നതുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ മെറ്റ്‌ഫോർമിനെക്കുറിച്ചുള്ള പുതിയ പഠനങ്ങൾ ശാസ്ത്രലോകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മെറ്റ്‌ഫോർമിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനങ്ങളെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നും പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. മിക്ക പ്രമേഹ മരുന്നുകളും കരൾ അല്ലെങ്കിൽ പാൻക്രിയാസ് എന്നിവയിലാണ് പ്രവർത്തിക്കാറുള്ളത്. എന്നാൽ മെറ്റ്‌ഫോർമിൻ തലച്ചോറിലെ ഹൈപ്പോതലാമസിലെ നാഡീവ്യൂഹങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന കണ്ടെത്തൽ Read More…
ആരാണ് ഈ റാസ്പുട്ടിൻ? ബോണി എം പാട്ടിലെ ‘മിസ്റ്ററി മാൻ’; മരണത്തിന് മുൻപുള്ള ആ പ്രവചനം നടുക്കുന്നത്! ധുരന്ധർ ട്രെൻഡ്
ബോണി എം എന്ന പ്രശസ്ത ബാൻഡിന്റെ ‘റാ റാ റാസ്പുട്ടിൻ’ എന്ന ഗാനം ‘ധുരന്ധർ 2’ എന്ന സിനിമയിലൂടെ വീണ്ടും തരംഗമാകുമ്പോൾ, ആരാണ് ഈ പാട്ടിലെ കഥാപാത്രമായ റാസ്പുട്ടിൻ എന്ന ചോദ്യം പലരിലും ഉയരുന്നുണ്ട്. റഷ്യൻ ചരിത്രത്തിലെ ഏറ്റവും നിഗൂഢനും ഭയപ്പെടുത്തുന്നതുമായ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഗ്രിഗറി റാസ്പുട്ടിൻ. ചിലർ അദ്ദേഹത്തെ വിശുദ്ധനായി കരുതിയപ്പോൾ മറ്റു ചിലർ പിശാചിന്റെ അവതാരമായാണ് കണ്ടിരുന്നത്. സൈബീരിയയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച റാസ്പുട്ടിൻ, റഷ്യൻ സാമ്രാജ്യത്തിന്റെ തന്നെ തകർച്ചയ്ക്ക് കാരണമായ Read More…
കോക്കനട്ട് കോഫി; ആരോഗ്യവും രുചിയും ഇനി ഒരൊറ്റ ഗ്ലാസ്സിൽ! ഫിറ്റ്‌നസ് ലോകം ഏറ്റെടുത്ത പുത്തൻ പാനീയം
കാപ്പി കുടിച്ചാൽ ഉന്മേഷം കിട്ടും, പക്ഷെ അത് ശരീരത്തിലെ ജലാംശം കുറയ്ക്കുമോ? ഈ ചോദ്യത്തിന് മറുപടിയായാണ് ‘കോക്കനട്ട് വാട്ടർ കോഫി’ അഥവാ ഇളനീർ കാപ്പി ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഗ്ലാസിന്റെ താഴെ തെളിഞ്ഞ ഇളനീരും അതിനു മുകളിൽ കടും കറുപ്പിൽ കാപ്പിയും ഒഴിച്ച ഈ പാനീയം കാഴ്ചയിൽ ആകർഷകമാണെന്ന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. അതുകൊണ്ട് തന്നെ കായികപ്രേമികളുടെയും രാവിലെ നേരത്തെ എഴുന്നേൽക്കുന്നവരുടെയും പ്രിയപ്പെട്ട പാനീയമായി ഇത് മാറിക്കഴിഞ്ഞു. വളരെ ലളിതമായാണ് ഇത് തയ്യാറാക്കുന്നത്. ഒരു Read More…
മാസവരുമാനം ഒരു ലക്ഷം വരെ; ഐടിക്കാരെയും വെല്ലുന്ന മുംബൈയിലെ ‘ലക്ഷപ്രഭു’ ഓട്ടോ ഡ്രൈവർ!
മുംബൈയിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തനിക്ക് പ്രതിമാസം 75,000 രൂപയോളം വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം ഉപയോക്താവായ ഉത്കർഷ് വർമ്മ പങ്കുവെച്ച ഈ വീഡിയോയിൽ, തന്റെ ദൈനംദിന വരുമാനത്തെക്കുറിച്ച് ഡ്രൈവർ തുറന്നു സംസാരിക്കുന്നു. ശരാശരി ഒരു ദിവസം 2,500 രൂപയോളം തനിക്ക് ലഭിക്കാറുണ്ടെന്നും, ഇത് കണക്കാക്കിയാൽ മാസത്തിൽ 75,000 രൂപയോളം സമ്പാദിക്കാൻ കഴിയുമെന്നുമാണ് അദ്ദേഹം പറയുന്നത്. കൂടുതൽ സമയം ജോലി ചെയ്താൽ ഇത് ഒരു ലക്ഷം രൂപ വരെയാകാം എന്നും Read More…
‘പാർട്ടി, പെണ്‍കുട്ടികള്‍, പണം…’: അഭിഷേകിനോട് അറപ്പ് തോന്നുന്നു; അവന്റെ പണി റീൽസും ചെയ്ത് നടക്കുന്നതാണോ ?: രൂക്ഷവിമർശനം
ന്യൂഡൽഹി ∙ ഇന്ത്യൻ യുവതാരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ് രംഗത്തെത്തി. ക്രിക്കറ്റിൽ വേണ്ടത്ര ശ്രദ്ധ പുലർത്താത്ത അഭിഷേകിന്റെ നിലപാടുകളെ അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ മകനും മുൻ താരം യുവരാജ് സിങ്ങും ഈ താരങ്ങളുടെ മെന്ററാണെങ്കിലും, യുവരാജിന്റെ നിലവാരത്തിലേക്ക് ഉയരാൻ അഭിഷേകിന് ഇനിയുമേറെ കാലം വേണ്ടിവരുമെന്ന് യോഗ്‌രാജ് അഭിപ്രായപ്പെട്ടു. അച്ചടക്കമില്ലായ്മയാണ് പല താരങ്ങൾക്കും വിനയാകുന്നതെന്നും പാർട്ടികൾക്കും പണത്തിനും പിന്നാലെ പോകുന്നത് കരിയറിനെ ബാധിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ Read More…
2.8 കോടിയുടെ ജോലി വേണ്ടെന്ന് വെച്ചു; കർഷകരെ സഹായിക്കാൻ സ്വന്തം എഐ സ്റ്റാർട്ടപ്പുമായി 18-കാരൻ
അമേരിക്കയിൽ താമസിക്കുന്ന 16 വയസ്സുകാരനായ ഇന്ത്യൻ വംശജൻ രുദ്രോജസ് കുൻവർ, തനിക്ക് ലഭിച്ച 2.8 കോടി രൂപയുടെ (3,00,000 ഡോളർ) വമ്പൻ ജോലി വാഗ്ദാനം നിരസിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്റെ സ്റ്റാർട്ടപ്പിൽ പൂർണ്ണസമയവും ജോലി ചെയ്യണമെന്ന നിബന്ധനയോടെയാണ് ഒരു നിക്ഷേപകൻ ഈ തുക വാഗ്ദാനം ചെയ്തത്. എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം നിലയിൽ തന്റെ സംരംഭം വളർത്താനുമാണ് ഈ മിടുക്കൻ തീരുമാനിച്ചത്. മേരിലാൻഡ് സ്വദേശിയായ രുദ്രോജസ് ‘എവിയോൺ’ എന്ന പേരിൽ Read More…
ഇന്ത്യന്‍ ക്രിക്കറ്റ് താരമായിട്ടും വിവാഹാലോചന വന്നില്ല, മദ്യപാനി എന്ന മുദ്രകുത്തി- വീണ്ടും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡ്രസിങ് റൂമിലും പിന്നീട് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും താന്‍ നേരിട്ട അവഗണനയെക്കുറിച്ചും വംശീയാധിക്ഷേപങ്ങളെക്കുറിച്ചും അടുത്തിടെയാണ് മുന്‍ ലെഗ് സ്‌പിന്നര്‍ ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ തുറന്നടിച്ചത്. ബി.സി.സി.ഐ. കമന്ററി പാനലില്‍നിന്നുള്ള ശിവരാമകൃഷ്‌ണന്റെ രാജി ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. കൗമാരപ്രായത്തില്‍ തന്നെ താന്‍ ഒരു മദ്യപാനിയും മയക്കുമരുന്നിന് അടിമയുമാണെന്ന തരത്തില്‍ പ്രചരിച്ച ആരോപണങ്ങള്‍ ജീവിതത്തെ സാരമായി ബാധിച്ചതിനെക്കുറിച്ചും ലക്ഷ്‌മണ്‍ ശിവരാമകൃഷ്‌ണന്‍ തുറന്നുപറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍തന്നെ ലഹരി മരുന്നിനും മദ്യത്തിനും അടിമയാണെന്ന Read More…
വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന്‍; ചെരുപ്പൂരി മുഖത്തടിച്ച് പെണ്‍കുട്ടി; വീഡിയോ
ബെംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. അധ്യാപകന്റെ പ്രണയാഭ്യർത്ഥനയിൽ പ്രകോപിതരായ സഹപാഠികൾ ഇയാളെ കൂട്ടമായി മർദ്ദിക്കുകയും, പരാതിക്കാരിയായ പെൺകുട്ടി അധ്യാപകനെ ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അബ്ദുൽ എന്ന അധ്യാപകൻ തന്റെ ഉള്ളിലെ പ്രണയത്തെക്കുറിച്ച് വിദ്യാർത്ഥികളോട് Read More…














