Featured Good News

അലക്കാൻ മത്രമല്ല, തുണി മടക്കാനും യന്ത്രം റെഡി; വിദ്യാർത്ഥിയുടെ ‘അടിപൊളി’ കണ്ടുപിടുത്തം വൈറലാകുന്നു- വീഡിയോ

ഒരു വിദ്യാർത്ഥി സ്വന്തമായി നിർമ്മിച്ച തുണി മടക്കുന്ന യന്ത്രത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്കൂൾ യൂണിഫോം ധരിച്ച ഒരു കൊച്ചു മിടുക്കൻ വളരെ ലളിതമായ വസ്തുക്കൾ ഉപയോഗിച്ച് തുണികൾ വേഗത്തിൽ മടക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോയിലെ യന്ത്രം നിർമ്മിച്ചിരിക്കുന്നത് നിരപ്പായ ബോർഡുകളും ഹിഞ്ചുകളും ലിവർ മെക്കാനിസവും ഉപയോഗിച്ചാണ്. ഈ ഉപകരണത്തിന് ഇടത്, വലത്, താഴെ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്. ഓരോ ഭാഗങ്ങളും കൃത്യമായ ക്രമത്തിൽ ചലിപ്പിക്കുമ്പോൾ തുണികൾ കൃത്യമായി Read More…

Featured Oddly News

കലയോ ക്രൂരതയോ? ആനയെ പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട്; വിദേശ വനിതയ്ക്കെതിരെ പ്രതിഷേധം- വീഡിയോ

കലയ്ക്ക് വേണ്ടിയായാലും വിനോദത്തിന് വേണ്ടിയായാലും മൃഗങ്ങളെ വെറും ഉപകരണങ്ങളായി കാണുന്നത് ശരിയല്ലെന്ന ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ് ജയ്പൂരിലെ ഒരു ഫോട്ടോഷൂട്ട്. വിദേശിയായ ആർട്ട് ഫോട്ടോഗ്രാഫർ ജൂലിയ ബുരുലേവ, ജയ്പൂർ യാത്രയ്ക്കിടയിൽ ഒരു ആനയെ പൂർണ്ണമായും പിങ്ക് നിറമടിച്ച് ഫോട്ടോഷൂട്ട് നടത്തിയതാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. രാജസ്ഥാനിലെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും അടയാളമായി ആനകളെ കാണുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് ജൂലിയയുടെ വിശദീകരണം. View this post on Instagram A post shared by Julia Buruleva Read More…

Featured Sports

സഞ്ജുവിന് കൈവിറച്ചോ? 11വര്‍ഷം കളിച്ച ടീമിനെതിരേ ബാറ്റുവീശിയപ്പോള്‍ മങ്ങിയ തുടക്കം; സമ്മർദ്ദം വില്ലനായോ? ആരാധകര്‍ക്ക് സംശയം !

ഗുവാഹത്തി ∙ ‘‘ആദ്യമായിട്ടാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുന്നത്. എങ്കിലും കളിക്കളത്തിൽ വികാരങ്ങൾക്കല്ല, പ്രകടനത്തിനാണ് മുൻഗണന നൽകുന്നത്.’’– ട്വന്റി20 ലോകകപ്പിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സഞ്ജു സാംസൺ പറഞ്ഞ വാക്കുകളാണിത്. എന്നാൽ തന്റെ പുതിയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി പഴയ തട്ടകമായ രാജസ്ഥാനെതിരെ ആദ്യമായി ഇറങ്ങിയപ്പോൾ സഞ്ജുവിന് സമ്മർദ്ദം വില്ലനായോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. പതിനൊന്ന് വർഷം രാജസ്ഥാൻ ടീമിന്റെ ഭാഗമായും അഞ്ച് വർഷം അവരുടെ ക്യാപ്റ്റനായും തിളങ്ങിയ സഞ്ജു, ചെന്നൈയിലേക്ക് മാറിയ ശേഷമുള്ള Read More…

Crime Featured

കാതടപ്പിക്കുന്ന ശബ്ദം, കളർ ലൈറ്റുകള്‍; തേജസിനെ കുത്തുന്നതും അവന്റെ നിലവിളിയും ആരും ശ്രദ്ധിച്ചില്ല, 19 കാരന്റെ കൊലപാതകം

കൊട്ടിയം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് പത്തൊൻപതുകാരനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശി പരേതനായ സജീവിന്റെ മകൻ തേജസ് (അമ്പാടി–19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിഴവൂർ സ്വദേശികളായ ആദിത്യൻ (ടുട്ടു–19), വിനു (26), പ്രിജിത്, ഇവർക്ക് അഭയം നൽകിയ അഖിൽരാജ് (29), കൂടാതെ രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവരെ കൊട്ടിയം പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി എട്ടരയോടെ ചെമ്പകശ്ശേരി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടെയായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. റോഡിലൂടെ നീങ്ങിയ ഫ്ലോട്ടിനു മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ Read More…

Featured Sports

ഇതെന്ത് മാജിക്? പാണ്ഡ്യയുടെ ടോസിനിടെ ബ്രോഡ്കാസ്റ്റിംഗിൽ ഗ്ലിച്ച്; ഐപിഎല്ലിൽ വീണ്ടും ടോസ് വിവാദം പുകയുന്നു- വിഡിയോ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലെ ടോസിനെച്ചൊല്ലി വലിയ വിവാദം പുകയുന്നു. ടോസ് യഥാർത്ഥത്തിൽ ആർക്കാണ് ലഭിച്ചത് എന്ന കാര്യത്തിലാണ് ആരാധകർക്കിടയിൽ തർക്കം ഉടലെടുത്തത്. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ നാണയം മുകളിലേക്കിട്ടപ്പോൾ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ ‘ടെയിൽസ്’ എന്ന് വിളിച്ചിരുന്നു. എന്നാൽ നാണയം താഴെ വീണ സമയത്ത് ക്യാമറ ആംഗിൾ പെട്ടെന്ന് മാറുകയായിരുന്നു. മാച്ച് റഫറി മുംബൈയാണ് ടോസ് ജയിച്ചതെന്ന് പ്രഖ്യാപിച്ചെങ്കിലും നാണയത്തിന്റെ ക്ലോസപ്പ് ദൃശ്യങ്ങൾ കാണിക്കാതിരുന്നത് സംശയങ്ങൾക്ക് ഇടയാക്കി. Read More…

Featured Good News

ബാങ്കിന് പറ്റിയ അബദ്ധം; അക്കൗണ്ടിലെത്തിയത് 10 കോടി, തിരിച്ചു നൽകി യുവതി; വാഴ്ത്തി സൈബര്‍ലോകം

ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 10 കോടി രൂപ എത്തിയതും അത് തിരികെ നൽകാൻ കാണിച്ച ആർജ്ജവവും വലിയ വാർത്തയായിരിക്കുകയാണ്. ദേവ്ഗഞ്ച് ഗ്രാമവാസിയായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യ റീത്തയാണ് ഈ സത്യസന്ധതയിലൂടെ എല്ലാവരുടെയും കൈയടി നേടുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പണം പിൻവലിക്കാൻ എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ടിൽ 9,99,49,588 രൂപയുള്ളതായി റീത്ത ശ്രദ്ധിച്ചത്. കണ്ണുകളെ വിശ്വസിക്കാനാവാതെ മറ്റൊരു എടിഎമ്മിൽ കൂടി പരിശോധിച്ചപ്പോഴും തുക കൃത്യമാണെന്ന് ബോധ്യപ്പെട്ടു. ഉടൻ തന്നെ റീത്ത Read More…

Featured Sports

മിസ്സ് ആയ ക്യാച്ചും മിസ്സിസിന്റെ മിന്നുന്ന ചിരിയും; ക്യാച്ച് കൈവിട്ട് കോഹ്‌ലി, ഗാലറിയിൽ ചിരിയോടെ അനുഷ്ക

ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ വിരാട് കോഹ്‌ലി ഒരു എളുപ്പമുള്ള ക്യാച്ച് കൈവിട്ടത് ആരാധകരെ ​അമ്പരപ്പിച്ചു. മികച്ച ബാറ്റർ എന്നതിനൊപ്പം മികച്ച ഫീൽഡർ കൂടിയായ കോഹ്‌ലിക്ക് ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് പിഴവ് പറ്റിയത്. സൺറൈസേഴ്സ് താരം അനികേത് വർമ്മയുടെ ഷോട്ട് ലോങ് ഓണിൽ നിന്ന് ഓടിയെത്തിയ കോഹ്‌ലിയുടെ കൈകളിൽ തട്ടി തെറിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ക്യാച്ച് നഷ്ടപ്പെട്ടതിൽ കോഹ്‌ലി അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, ഗാലറിയിലുണ്ടായിരുന്ന ഭാര്യയും നടിയുമായ അനുഷ്ക Read More…

Featured Sports

ഒരു മര്യാദ വേണ്ടെ? ഗ്രൗണ്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ പണ്ട് വിക്കറ്റെടുത്ത കഥ പറഞ്ഞ് പാക്ക് മുൻ താരം, വിമർശനം- വീഡിയോ

ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ ഇംഗ്ലണ്ട് മുൻ താരം ഡൊമിനിക് കോർക്കിനെ മുൻ പാക്ക് സ്പിന്നർ മുഷ്താഖ് അഹമ്മദ് അപമാനിച്ചതായി പരാതി ഉയരുന്നു. ഗ്രൗണ്ടിൽ അവതാരകനായി എത്തിയ കോർക്കിനോട് മുഷ്താഖ് അഹമ്മദ് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. കളിച്ചിരുന്ന കാലത്ത് ഞാൻ നിങ്ങളെ എത്ര തവണ പുറത്താക്കിയിട്ടുണ്ടെന്നും അക്കാര്യം ഓർമ്മയുണ്ടോ എന്നും മുഷ്താഖ് അഹമ്മദ് പരസ്യമായി ചോദിക്കുകയായിരുന്നു. കോർക്കിന്റെ വിക്കറ്റ് താൻ പലതവണ വീഴ്ത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് മുഷ്താഖ് അഹമ്മദ് ശ്രമിച്ചത്. എന്നാൽ തന്റെ കരിയറിൽ Read More…

Featured Oddly News

‘കണ്ണടച്ചാൽ ആരും കാണില്ല’! പ്രാർത്ഥനയ്ക്കിടെ ലോലിപോപ്പ് നുണഞ്ഞ് കൊച്ചുമിടുക്കൻ; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ- വീഡിയോ

സ്‌കൂൾ അസംബ്ലിക്കിടെ പ്രാർത്ഥനയിൽ മുഴുകിയിരിക്കുമ്പോൾ രഹസ്യമായി ലോലിപോപ്പ് കഴിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കുട്ടികളുടെ നിഷ്കളങ്കതയും കുസൃതിയും നിറഞ്ഞ ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ നിരവധി പേരുടെ മനസ്സ് കീഴടക്കി. വരിവരിയായി നിന്ന് കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിക്കുന്ന കുട്ടികൾക്കിടയിലാണ്, കണ്ണുകൾ മുറുക്കിയടച്ച് അതീവ ശ്രദ്ധയോടെ മിഠായി നുണയുന്ന ഈ കുട്ടിയെ കാണുന്നത്. താൻ കണ്ണടച്ചാൽ തന്നെ ആരും കാണില്ലെന്ന കുട്ടിക്കളിയാവണം ഇതിന് പിന്നിലെന്ന് വീഡിയോ കണ്ടവർ സ്നേഹത്തോടെ കുറിക്കുന്നു. മിഠായി കഴിച്ചു Read More…