ഉറക്കം വരാതെ ബുദ്ധിമുട്ടിയ ഒരു സ്ത്രീക്ക് ഓൺലൈൻ ലോട്ടറിയിലൂടെ അടിച്ചത് 1,500,000 ഡോളർ (ഏകദേശം 1.4 കോടി രൂപ) ആണ്. നോർത്ത് കരോലിനയിൽ മൂർസ്‌വില്ലെ സ്വദേശിയായ സു റൗളി ജൂലൈ 8-ന് രാത്രി ഉറക്കം വരാതെ സമയം കളയാനായി ഫോൺ എടുത്ത് ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിം കളിക്കുകയായിരുന്നു. ‘ടംബ്ലിംഗ് ട്രഷേഴ്സ്’ എന്ന പുതിയ ഗെയിമിൽ 30 ഡോളർ മുടക്കി കളിച്ചപ്പോഴാണ് അവർക്ക് ഈ വൻ തുക സമ്മാനമായി ലഭിച്ചത്. ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, ഈ തുക Read More…
ഗ്യാസും വയറെരിച്ചിലും പമ്പാകടക്കും! മാജിക് ഫൈബർ ഇതാ! വയറിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരം
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തില്‍ നിർബന്ധമായും അടങ്ങിയിരിക്കേണ്ട പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് ഭക്ഷ്യനാരുകൾ (Fibre). ഇവ മനുഷ്യന്റെ ദഹനവ്യവസ്ഥ നേരിട്ട് ദഹിപ്പിക്കുന്നില്ലെങ്കിലും, ദഹനപ്രക്രിയ സാവധാനത്തിലാക്കാനും, വയർ നിറഞ്ഞ അനുഭവം നൽകാനും, കുടലിലെ നല്ല ബാക്ടീരിയകളെ നിലനിർത്താനും, മലവിസർജ്ജനം സുഗമമാക്കാനും വലിയ പങ്കുവഹിക്കുന്നുണ്ട്. നാരുകളുടെ അളവ് കൂട്ടാൻ പറയുമ്പോൾ പലരുടെയും ഓർമ്മയിൽ ആദ്യം വരുന്നത് ചിയാ സീഡ്‌സ് (Chia seeds) ആണ്. ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ഇവ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആഹാരമാകുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ചിയാ Read More…
യമാലിന്റെ മുടി വെട്ടാൻ ബാർബർ എത്തിയത് റോൾസ് റോയ്സിൽ! ഫൈനലിന് മുൻപ് തരംഗമായി ലാമിൻ യമാലിന്റെ പുതിയ ലുക്ക്- വീഡിയോ
ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന സ്പെയിനിന്റെ യുവ സൂപ്പർ താരം ലാമിൻ യമാൽ മത്സരത്തിന് മുന്നോടിയായി പുതിയ ലുക്കിൽ എത്തിയിരിക്കുകയാണ്. ഫുട്ബോൾ താരങ്ങൾ മത്സരങ്ങൾക്ക് മുൻപ് പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കുന്നത് സാധാരണമാണെങ്കിലും, യമാലിന് മുടി വെട്ടാനായി ബാർബർ റോൾസ് റോയ്‌സ് കാറിലെത്തിയതാണ് ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ഈ വേനൽക്കാലത്ത് സ്പെയിൻ ദേശീയ ടീമിന്റെ ഔദ്യോഗിക ബാർബർ ചുമതലയുള്ളത് അമേരിക്കയിലെ പ്രശസ്തനായ 22 കാരൻ ബ്രയാൻ ഗ്വാർഡാഡോയ്ക്കാണ്. വെള്ളിയാഴ്ച ഇദ്ദേഹം സ്പാനിഷ് ടീം തങ്ങുന്ന Read More…
ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി പാമ്പിനെ വിട്ടു കടിപ്പിച്ചു കൊന്നു; ഭാര്യയും കാമുകനും അറസ്‌റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പ്ലേ സ്‌കൂള്‍ നടത്തിപ്പുകാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും അവരുടെ കാമുകനും പോലീസിന്റെ പിടിയിലായി. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഇതൊരു സാധാരണ മരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ നടത്തിയ തന്ത്രമാണ് ഒടുവില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനും അദ്ദേഹത്തിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനുമാണ് ഇരുവരും ചേര്‍ന്ന് ഈ ക്രൂരത ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹസ്തിനപുരില്‍ ‘കൃഷ്ണ പ്ലേ സ്‌കൂള്‍’ നടത്തിയിരുന്ന അതുല്‍ പന്‍വാറിനെയാണ് ഭാര്യ ദാമിനിയും Read More…
മയക്കുമരുന്ന, പിസ്റ്റളുകള്‍, ‘സെക്‌സ് പാർട്ടി’: ഫൈനൽ നിയന്ത്രിക്കുന്ന റഫറി വിൻചീചിനെ പൊലീസ് റെയ്‌ഡിൽ പിടികൂടിയപ്പോള്‍
അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കാന്‍ സ്ലോവേനിയക്കാരനായ റഫറി സ്ലാവ്‌കോ വിന്‍ചീചിനെ തിരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയകാല സ്വകാര്യ ജീവിതം വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2020-ല്‍ ഒരു സെക്‌സ് റാക്കറ്റ് റെയ്ഡുമായി ബന്ധപ്പെട്ട് വിന്‍ചീച് പൊലീസിന്റെ പിടിയിലായ പഴയ സംഭവമാണ് ഇപ്പോള്‍ ഫുട്ബോൾ ആരാധകര്‍ക്കിടയിൽ വീണ്ടും സംസാരവിഷയമായിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ലോക ഫുട്ബോൾ സംഘടനയായ ഫിഫ, വിന്‍ചീചിനെ ഫൈനൽ നിയന്ത്രിക്കാനുള്ള പ്രധാന റഫറിയായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ജോര്‍ദാന്‍ സ്വദേശിയായ അദം മഖദ്മെയെ നാലാമത്തെ ഒഫിഷ്യലായും, മുഹമ്മദ് Read More…
വിശ്രമവേളയിലെ ഹൃദയമിടിപ്പ് നോക്കി ഭാവിയിലെ ഹൃദ്രോഗ സാധ്യത പ്രവചിക്കുമോ? ഡോക്ടർ പറയുന്നത്
ഒരുകാലത്ത് മെഡിക്കൽ പരിശോധനകളിൽ വലിയ പ്രാധാന്യം നൽകാതെ പെട്ടെന്ന് മറന്നുപോകുന്ന ഒന്നായിരുന്നു വിശ്രമാവസ്ഥയിലെ ഹൃദയമിടിപ്പ് നിരക്ക് (Resting heart rate). എന്നാൽ ഇന്ന് സ്ഥിതി മാറി. മറ്റ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുമ്പ് തന്നെ ഹൃദയാരോഗ്യത്തിലെ അപകടസാധ്യതകൾ മുൻകൂട്ടി അറിയിക്കുന്ന ഒരു പ്രധാന സൂചകമായാണ് ഡോക്ടർമാർ ഇതിനെ കാണുന്നത്. സ്മാർട്ട് വാച്ചുകളുടെയും ഫിറ്റ്നസ് ബാൻഡുകളുടെയും വരവോടെ ഈ നിരക്ക് ട്രാക്ക് ചെയ്യുന്നത് വളരെ എളുപ്പമായി മാറിയിരിക്കുന്നു. എന്നാൽ ഒരു തവണത്തെ മാത്രം റീഡിങ് നോക്കി കൃത്യമായ നിഗമനത്തിൽ Read More…
ഐഐഎമ്മില്‍ പഠിക്കാന്‍ സർക്കാർ ജോലി ഉപേക്ഷിച്ചു; യുവാവിന് നഷ്ടമായത് 74 ലക്ഷം രൂപ!
ഐഐഎമ്മില്‍ പഠിക്കാനുള്ള തീവ്രമായ ആഗ്രഹം ഒരു യുവാവിന് നല്‍കിയത് 74 ലക്ഷം രൂപയുടെ ബാദ്ധ്യത. അഹമ്മദാബാദിൽ എക്സിക്യൂട്ടീവ് പിജി പ്രോഗ്രാം ചെയ്യുന്ന മുൻ അസിസ്റ്റന്റ് കമാൻഡന്റ് അമിത് സോണിയാണ് നിലവിലുണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതായി വെളിപ്പെടുത്തിയത്. ഏകദേശം 74 ലക്ഷം രൂപയുടെ നഷ്ടം സഹിച്ചാണ് താൻ കോഴ്സ് തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഐഐഎം അഹമ്മദാബാദിൽ പ്രവേശനം ലഭിച്ച അന്നുതന്നെ താൻ സർക്കാർ ജോലിയിൽ നിന്നും രാജിവെച്ചതായി അമിത് സോണി Read More…
‘നിങ്ങൾ എത്ര കാലം ജീവിക്കുമെന്ന് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് തന്നെ തീരുമാനിക്കപ്പെടും? പുതിയ പഠന റിപ്പോർട്ട്
നമ്മൾ ജനിക്കുന്നതിന് മുൻപ് അമ്മയുടെ ഗർഭപാത്രത്തിലെ അന്തരീക്ഷം നമ്മുടെ ആയുസ്സിനെ സ്വാധീനിച്ചേക്കാമെന്ന് പുതിയ പഠനങ്ങൾ . ഗർഭാവസ്ഥയിലുള്ള സമയത്തെ വിവിധ ഘടകങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തിലും ആയുസിലും ദീർഘകാല സ്വാധീനം ചെലുത്തുമെന്നും, അത് അവർ എത്രകാലം ജീവിക്കും എന്നതിനെപ്പോലും നിർണ്ണയിച്ചേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു. ഗർഭധാരണത്തിന് മുൻപുള്ള ഘടകങ്ങളും അതിന്റെ പ്രാരംഭ ഘട്ടങ്ങളും ഒരു വ്യക്തിയുടെ ആജീവനാന്ത ആരോഗ്യം, പ്രതിരോധശേഷി, ആയുസ്സ് എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്നതിനായി ‘പ്രോസ്പർ’ (PROSPER) എന്ന പേരിൽ ‘നേച്ചർ ഹെൽത്ത്’ ജേണല്‍ Read More…
കാമുകി ‘തേച്ചു’!, മതം മാറി ആടുമേയ്ക്കേണ്ടി വന്നു; വിസയില്ലാതെ പാകിസ്താനിലെത്തിയ കാമുകന്‍ ജയിലില്‍
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകിയെ നേരിൽ കാണാൻ വിസയില്ലാതെ പാകിസ്താനിലേക്ക് കടന്ന ഉത്തർപ്രദേശുകാരനായ യുവാവ് അറസ്റ്റിലായി. അലിഗഡ് സ്വദേശിയായ ബാദൽ ബാബുവാണ് അതിർത്തി കടന്ന് പാകിസ്താനിലെത്തി പിടിയിലായത്. നിലവിൽ ലാഹോറിലെ ജില്ലാ ജയിലിൽ കഴിയുന്ന യുവാവിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുടുംബം. ഡൽഹിയിൽ തയ്യൽ ജോലി ചെയ്തിരുന്ന ബാബു ഫെയ്‌സ്ബുക്കിലൂടെയാണ് പാകിസ്താൻ സ്വദേശിനിയായ സനയെ പരിചയപ്പെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. 2024 ഓഗസ്റ്റിൽ പാകിസ്താനിലേക്ക് കടക്കാൻ ബാബു ആദ്യമായി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ഒക്‌ടോബർ Read More…














