ഞായറാഴ്ച നടന്ന 2026-ലെ ലോകകപ്പ് ടൂർണമെന്റില്‍ ജേതാക്കളായ സ്പെയിനിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ ലോകകപ്പ് ട്രോഫി സമ്മാനിച്ചു. എന്നാല്‍ കായികരംഗത്തെ ഏറ്റവും പ്രശസ്തമായ ഈ ട്രോഫിയുടെ പിന്നിലെ കഥ അറിയായാമോ?. ഈ ഐതിഹാസിക ട്രോഫി രൂപകൽപ്പന ചെയ്തത് ആരാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസ്സാനിഗയാണ് ഫുട്ബോൾ മികവിന്റെ ആഗോള പ്രതീകമായി മാറിയ ഈ മികച്ച സൃഷ്ടി നിർമ്മിച്ചത്. 1921-ൽ ഇറ്റലിയിലെ മിലാനിലാണ് സിൽവിയോ ഗസ്സാനിഗ ജനിച്ചത്. അദ്ദേഹം പ്രശസ്തനായ ഒരു Read More…
‘തോൽവി തൊണ്ടതൊടാതെ വിഴുങ്ങാൻ പ്രയാസം, ഈ മുറിവുണങ്ങാൻ സമയമെടുക്കും’; മെസ്സിയുടെ വൈകാരിക സന്ദേശം
FIFA ലോകകപ്പ് ഫൈനലില്‍ സ്പെയിനോട് തോറ്റശേഷം അര്‍ജന്റീനയുടെ നായകന് ലയണൽ മെസ്സിയുടെ ആദ്യ പ്രതികരണം പുറത്ത്. എത്ര മികച്ച കളിക്കാർക്കും ഹൃദയം തകരുന്ന അനുഭവങ്ങൾ ഉണ്ടാകാം എന്നതിന്റെ വേദനാജനകമായ ഓർമ്മപ്പെടുത്തലായി മാറിയിരിക്കുകയാണ് ഈ മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ ശ്രമം പരാജയപ്പെട്ടതിന് അടുത്ത ദിവസം, സ്പെയിനിനെതിരെയുള്ള തോൽവി അങ്ങേയറ്റം വേദനാജനകമാണെന്ന് മെസ്സി സമ്മതിച്ചു. എങ്കിലും തന്റെ ടീമിന്റെ യാത്രയിലും നേട്ടങ്ങളിലും അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ പോരാട്ടവീര്യത്തെയും രാജ്യത്തിന്റെ പിന്തുണയെയും തുടർച്ചയായി രണ്ട് ലോകകപ്പ് ഫൈനലുകളിൽ Read More…
10 പേരായി ചുരുങ്ങി, വഴങ്ങി ആ നിർണ്ണായക ഗോൾ; അർജന്റീന വീണതിന് പിന്നിലെ 5 കാരണങ്ങൾ
2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ, 10 പേരുമായി ചുരുങ്ങിയ അർജന്റീനയെ 1-0 എന്ന സ്കോറിന് തോൽപ്പിച്ച് സ്പെയിൻ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കി. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിന്റെ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് നേടിയ ഗോളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ഫൈനലിൽ ആന്ദ്രെസ് ഇനിയിസ്റ്റയുടെ എക്സ്ട്രാ ടൈം ഗോളിലൂടെ നെതർലൻഡ്സിനെ തോൽപ്പിച്ച ശേഷമുള്ള സ്പെയിനിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം Read More…
വാക്കുകൾ തോൽക്കുമ്പോൾ ഇമോജികൾ സംസാരിക്കട്ടെ! നമ്മുടെ ആശയവിനിമയത്തെ മാറ്റിമറിച്ച വിപ്ലവം
ഡിജിറ്റൽ സംഭാഷണങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ കാലത്ത്, വാക്കുകൾ അധികം ഉപയോഗിക്കാതെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ലളിതവും ജനപ്രിയവുമായ മാർഗ്ഗമായി ഇമോജികൾ മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും മെസ്സേജിങ് പ്ലാറ്റ്ഫോമുകളിലും ആശയവിനിമയത്തിന്റെ പ്രധാന ഭാഗമായി മാറിയ ഈ കൊച്ചു ചിഹ്നങ്ങളെ ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 17-ന് ലോക ഇമോജി ദിനം ആഘോഷിക്കുന്നു. ഇമോജിപീഡിയയുടെ സ്ഥാപകനായ ജെറമി ബർഗ് ആണ് ഡിജിറ്റൽ ആശയവിനിമയത്തിൽ ഇമോജികളുടെ പങ്ക് മുൻനിർത്തി ഈ ദിനം ആരംഭിച്ചത്. പിക്റ്റോഗ്രാഫുകൾ അല്ലെങ്കിൽ സ്മൈലികൾ എന്നും അറിയപ്പെടുന്ന ഇമോജികളുടെ Read More…
‘ചപ്പാത്തിയാണോ അത്താഴത്തിന് ..?’ ഹോസ്റ്റല്‍ അടുക്കളയില്‍ മുതലയുടെ ‘മാസ്സ് എൻട്രി’, ജീവനും കൊണ്ട് ഓടി ജീവനക്കാരും വിദ്യാർത്ഥികളും- വീഡിയോ
രാജസ്ഥാനിലെ കോട്ടയിലുള്ള ഒരു ബോയ്സ് ഹോസ്റ്റലിലിലെ അടുക്കളയില്‍ അപ്രതീക്ഷിതമായെത്തിയ അതിഥിയെക്കണ്ട് ഇറങ്ങിയോടി പാചകക്കാരന്. ഒരു മുതലയാണ് ഗോവണിപ്പടികൾ ഇറങ്ങി ബേസ്മെന്റിലെ മെസ്സിലേക്ക് ശാന്തമായി കടന്നു വന്നത്. ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഇടയിൽ പരിഭ്രാന്തി പരത്തിയെങ്കിലും, വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മുതലയെ സുരക്ഷിതമായി പിടികൂടിയതിനാൽ ആർക്കും പരിക്കേൽക്കാതെ പ്രശ്നം അവസാനിച്ചു. കോട്ടയിലെ കോറൽ പാർക്കിലുള്ള ഒരു ബോയ്സ് ഹോസ്റ്റലിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഈ സംഭവം നടന്നത്. ഹോസ്റ്റലിന്റെ ഉള്ളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളിലാണ് Read More…
ഹണിട്രാപ് കേസ്: കോടതിയിൽ ട്വിസ്റ്റ്, കുഞ്ഞ് വ്യവസായിയുടേതെന്ന് റോഷ്നി, പരാതിക്കാരൻ ഭര്‍ത്താവ്, പ്രതിയുടെ വാദം അംഗീകരിച്ച് ജാമ്യം
തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസിൽ പോലീസിന് തിരിച്ചടി . വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ ഭർത്താവാണെന്നും, കേസിന് പിന്നിൽ വെറും കുടുംബ വഴക്കാണെന്നുമുള്ള പ്രതിഭാഗത്തിന്റെ നിർണ്ണായക വാദം കോടതി അംഗീകരിക്കുകയായിരുന്നു. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നെയ്യാറ്റിൻകര സ്വദേശിനിയായ റോഷ്നിക്കെതിരെയും അവരുടെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും വഞ്ചിയൂർ പോലീസായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. വ്യവസായിയായ വിജയകുമാറുമായി ശാരീരിക Read More…
ഹിറ്റ്മാന്റെ ചരിത്ര സെഞ്ച്വറി പാഴായി; മധ്യനിര ചതിച്ചു, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ കൈവിട്ടു!
ലണ്ടനിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യൻ ടീമിന് കൈവിട്ടു . മൂന്നാം ഏകദിന മത്സരത്തിൽ 27 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്, ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തെ നടന്ന ട്വന്റി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഏകദിനത്തിലും പരാജയപ്പെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. മുതിർന്ന താരം രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയും നായകൻ ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ അർധ സെഞ്ച്വറികളും മത്സരത്തിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നതാണ്. എന്നാൽ, മധ്യനിര ബാറ്റർമാർ Read More…
‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ മറ്റൊരു ഫീച്ചർ; വി.എസ് അനുസ്മരണമുള്ള വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതെ ദേശാഭിമാനി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പടങ്ങിയ വാരാന്ത്യപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കി ദേശാഭിമാനി . എന്നാൽ, ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിൽ ഒരു നാടകപ്രവർത്തകനെപ്പറ്റി വന്ന ലേഖനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് സപ്ലിമെന്റിന്റെ അച്ചടി മാറ്റിവെക്കാൻ കാരണമായതെന്നാണ് ദേശാഭിമാനി വൃത്തങ്ങളിൽ നിന്നുള്ള വിശദീകരണം. ഈ തലക്കെട്ടുമായി ബന്ധപ്പെട്ട് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായാണ് വിവരം. വി.എസിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി കെ.വി. സുധാകരൻ എഴുതിയ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന കവർസ്റ്റോറിയായിരുന്നു സൺഡേ സപ്ലിമെന്റിൽ ഉണ്ടായിരുന്നത്. Read More…
ബസ്സിടിച്ച് വഴിയരികിൽ പിടഞ്ഞ ഹൃദയത്തിന് കാവലായി നഴ്സിംഗ് വിദ്യാർത്ഥിനി; കൈയടിച്ച് സോഷ്യൽ മീഡിയ
ഹരിയാനയിലെ കർണാലിൽ റോഡപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായ സ്ത്രീക്ക് സമയോചിതമായ ഇടപെടലിലൂടെയും പ്രാഥമിക ശുശ്രൂഷയിലൂടെയും ജീവൻ തിരികെ നൽകി നഴ്സിംഗ് വിദ്യാർത്ഥിനി. ഹരിയാന റോഡ്വേസ് ബസ് ഇടിച്ചാണ് സ്ത്രീക്ക് അപകടമുണ്ടായതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ സ്ത്രീക്ക് ഹൃദയാഘാതം ഉണ്ടാവുകയും അവർ പൂർണ്ണമായും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഈ സമയത്താണ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോനാക്ഷി എന്ന നഴ്സിംഗ് വിദ്യാർത്ഥിനി റോഡരികിൽ ബോധമില്ലാതെ കിടക്കുന്ന സ്ത്രീയെ കണ്ടത്. ആംബുലൻസിനായി കാത്തുനിൽക്കാതെ സോനാക്ഷി ഉടൻ തന്നെ അവർക്ക് സി.പി.ആർ (CPR – Read More…














