Featured The Origin Story

ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ റെസ്റ്റോറന്റ് ഏതാണ്? ഇന്നും ഭക്ഷണപ്രിയരെ ആകർഷിക്കുന്ന ഹോട്ടൽ

ഇന്ത്യയുടെ ഭക്ഷണസംസ്‌കാരം പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്. നമ്മുടെ പാചക പൈതൃകം നിലനിർത്തുന്നതിലും പങ്കുവെക്കുന്നതിലും ഹോട്ടലുകൾക്ക് വലിയ പങ്കുണ്ട്. രാജകൊട്ടാരങ്ങളിലെ അടുക്കളകൾ മുതൽ നഗരങ്ങളിലെ തിരക്കേറിയ ഭക്ഷണശാലകൾ വരെ നീളുന്ന പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കൽ രീതി പണ്ടുമുതലേ ഇന്ത്യൻ നഗരജീവിതത്തിന്റെ ഭാഗമാണ്. കാലക്രമേണ, പല പ്രശസ്തമായ ഹോട്ടലുകളും തങ്ങളുടെതായ വലിയൊരു പൈതൃകം കെട്ടിപ്പടുക്കുകയും തലമുറകളായി ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്യുന്നു. ഈ ചരിത്രപ്രസിദ്ധമായ സ്ഥാപനങ്ങളിൽ പലതിനും ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇവയ്ക്കിടയിൽ, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഹോട്ടൽ Read More…

Featured Health Healthy Food

കറുവാപ്പട്ട വെള്ളം കുടിച്ചാൽ തടി കുറയുമോ? യഥാർത്ഥ വസ്തുത ഇതാണ്!

നമ്മുടെ അടുക്കളകളിൽ കാണപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ട. മസാല ചായ, കറികൾ, മധുരപലഹാരങ്ങൾ, ബിരിയാണി എന്നിവയിലെല്ലാം ഇത് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആകർഷകമായ സുഗന്ധത്തിനും പ്രത്യേക രുചിക്കുമപ്പുറം, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും വീക്കങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഘടകങ്ങളും കറുവപ്പട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിലും കറുവപ്പട്ട വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. രാവിലെ വെറുംവയറ്റിൽ കറുവപ്പട്ടയിട്ട വെള്ളം Read More…

Featured Good News

അമ്പരപ്പിച്ച് അമ്മൂമ്മയുടെ ലഡാക്ക് യാത്ര; ലോകത്തിലെ ഏറ്റവും ഉയർന്ന പാത കീഴടക്കി 80-കാരി- വീഡിയോ

യാത്ര ചെയ്യുന്നതിനോ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനോ ആളുകൾ പലപ്പോഴും തങ്ങളുടെ പ്രായത്തെ ഒരു കാരണമായി പറയാറുണ്ട്. എന്നാൽ പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നും, സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുന്നതിൽ നിന്നും ഒരു യാത്രികയെയും തടയാൻ പ്രായത്തിന് കഴിയില്ലെന്നും തെളിയിച്ചിരിക്കുകയാണ് എൺപതുകാരിയായ ഒരു അമ്മൂമ്മ. പ്രായക്കൂടുതൽ കാരണം പലരും ദീർഘയാത്രകൾക്കോ കഠിനമായ യാത്രകൾക്കോ മടിക്കുമ്പോൾ, 19,024 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരമുള്ള വാഹനസഞ്ചാര യോഗ്യമായ പാതയായ ലഡാക്കിലെ ഉമ്ലിങ് ലാ പാസ്സിൽ എത്തിച്ചേർന്നാണ് ഈ വയോധിക Read More…

Featured Good News

സങ്കടക്കടൽ കടന്ന് ശ്രുതി; ചൂരൽമലയുടെ മകൾ സന്ദീപിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക്!

വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതി ഇനി തനിച്ചല്ല. തുടരെത്തുടരെയുണ്ടായ ദുരന്തങ്ങൾ വലിയ സങ്കടം സമ്മാനിച്ചെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയാണ് ഈ പെൺകുട്ടി. പ്രതിസന്ധികളുടെ വലിയ കടൽ നീന്തിക്കയറിയ ശ്രുതിക്ക് കൂട്ടായി ഇനി സന്ദീപ് ഒപ്പമുണ്ടാകും. ചൂരൽമലയെ തകർത്ത ദുരന്തത്തിൽ ഒറ്റനിമിഷം കൊണ്ടാണ് ശ്രുതിയുടെ പ്രിയപ്പെട്ട ലോകം ഇല്ലാതായത്. അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ആ ഉരുൾപൊട്ടലിൽ അവൾക്ക് നഷ്ടമായത്. ആ വലിയ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രുതിക്ക് തണലായി Read More…

Featured Sports

 ക്രിക്കറ്റിന്റെ മക്കയിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ, അപൂർവ നേട്ടവുമാ7യി യാത്സിക ഭാട്യയും ക്രാന്തി ഗൗഡും

ലോഡ്സ് ക്രിക്കറ്റ് മൈതാനത്ത് നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം ചരിത്രവിജയം നേടി. അവസാന ദിനം 327 റൺസിന്റെ വലിയ വിജയലക്ഷ്യവുമായി, 6 വിക്കറ്റിന് 130 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 186 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. തലേന്നത്തെ അർധ സെഞ്ചുറിയുമായി ഇറങ്ങിയ ആമി ജോൺസിന് 54 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ; സ്നേഹ് റാണയുടെ പന്തിൽ ഷെഫാലി വർമ ക്യാച്ചെടുത്താണ് ആമിയെ പുറത്താക്കിയത്. തുടർന്ന് ഇസ്സി Read More…

Featured Oddly News

പെണ്ണായാല്‍ പൊന്നുവേണമെന്ന ആരാ പറഞ്ഞത്? ആഭരണങ്ങളില്ലാതെ ‌ആരെയും ആകർഷിക്കുന്ന ലുക്കിൽ വധു!

ഇന്ത്യൻ വിവാഹങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വധുവിന്റെ ആഢംബര വസ്ത്രങ്ങളും തിളങ്ങുന്ന സ്വർണ്ണാഭരണങ്ങളുമാണ്. പരമ്പരാഗത ആഘോഷങ്ങളിൽ ആഭരണങ്ങൾക്ക് വലിയൊരു സ്ഥാനമുണ്ടെങ്കിലും, സ്വർണ്ണമോ വെള്ളിയോ വജ്രമോ ആയ യാതൊരുവിധ ആഭരണങ്ങളും ധരിക്കാതെ കല്യാണപ്പന്തലിലേക്ക് നടന്നു നീങ്ങി ഈ പതിവിനെ തിരുത്തിക്കുറിച്ചിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള ഒരു വധു. കേരളത്തിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹർഷ പാത്തു, നസീം മുഹമ്മദുമായുള്ള തന്റെ വിവാഹത്തിന് തികച്ചും ലളിതമായ ലുക്കിലാണ് എത്തിയത്. വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങൾ ഹർഷ ഇൻസ്റ്റാഗ്രാമിൽ Read More…

Featured Fitness

61-ാം വയസ്സിൽ ‘ജിം അഡിക്ഷൻ’; യുവാക്കളെപ്പോലും ഞെട്ടിക്കുന്ന ഫിറ്റ്‌നസ് പ്രേമിയായ ഒരു അമ്മ!

അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപ​‍ത്രിയിലെ ചികിത്സയ്ക്കു ശേഷവും തന്റെ ജിം വർക്കൗട്ട് മുടക്കാൻ തയ്യാറാകാത്ത 61-കാരിയായ അമ്മയുടെ വീഡിയോ മകൻ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. വ്യായാമത്തോടുള്ള അവരുടെ താല്പര്യം എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിന് മുൻപുള്ള അവസ്ഥയെ (Pre-diabetic) തരണം ചെയ്യാനും സഹായിച്ചതെന്ന് ഈ വീഡിയോ കാണിച്ചുതരുന്നു. അസുഖം തോന്നിയിട്ടും ക്ലിനിക്കിൽ പോയ ഉടൻ തന്നെ ജിമ്മിൽ പോകണമെന്ന് നിർബന്ധം പിടിച്ച തന്റെ 61 വയസ്സുള്ള അമ്മയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പൂനെ സ്വദേശിയായ Read More…

Featured Oddly News

28 കോടിയുടെ സ്വത്ത് ബാല്യകാല സുഹൃത്തിനെഴുതിവെച്ച് 19-കാരൻ; ചർച്ചയായി യുവാവിന്റെ വിൽപത്രം, മാതാപിതാക്കളോടുള്ള പ്രതികാരമോ?

കുടുംബാംഗങ്ങളെ പൂർണ്ണമായി ഒഴിവാക്കി, തന്റെ കുട്ടിക്കാലത്തെ സുഹൃത്തിന് ഏകദേശം 20 ദശലക്ഷം യുവാൻ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മുഴുവൻ സ്വത്തുക്കളും എഴുതിവെച്ച് ഒരു 19-കാരൻ തയ്യാറാക്കിയ വിൽപത്രം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഷാങ്ഹായിൽ നിന്നുള്ള ലീ എന്ന് പേരുള്ള ഈ വിദ്യാർത്ഥി അടുത്തിടെയാണ് തന്റെ വിൽപത്രം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. മാതാപിതാക്കളുടെ വിവാഹമോചനത്തിനും അവരുടെ പുനർവിവാഹത്തിനും ശേഷം തനിക്ക് ലഭിച്ച ഒരു ഫ്ലാറ്റും സമ്പാദ്യവുമാണ് ഈ സ്വത്തുക്കളെന്ന് സൗത്ത് ചൈന Read More…

Featured Myth and Reality

ഒറ്റ അടുക്കള മാത്രം, 83 അംഗങ്ങൾ, 6 തലമുറകൾ! ഒരുമിച്ച് താമസം, അത്ഭുതമായി ഈ ഇന്ത്യന്‍ കുടുംബം !

ചെറിയ കുടുംബങ്ങൾ (Nuclear families) സാർവത്രികമായ ഇക്കാലത്ത്, കൂട്ടുകുടുംബത്തിന്റെ (Joint family) പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ കാത്തുസൂക്ഷിക്കുകയാണ് ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള കുർലപ്പള്ളി ഗ്രാമത്തിലെ നാഗപ്പ കുടുംബം. അടുത്തടുത്തുള്ള നാല് വീടുകളിലായി താമസിക്കുന്ന ഇവർ ഒരുമിച്ച് ഒരു ഒരൊറ്റ കുടുംബമായാണ് ജീവിക്കുന്നത്. ആറ് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കുടുംബത്തിൽ ആകെ 83 അംഗങ്ങളുണ്ട്. ഹനുമന്തരായഡു, മുത്യാലപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള ഈ കുടുംബത്തിൽ ആറ് അമ്മായിയമ്മമാരും, 14 മരുമക്കളും, 20 കുട്ടികളും, മുത്തശ്ശീമുത്തശ്ശന്മാരും മറ്റ് മുതിർന്ന അംഗങ്ങളുമുണ്ട്. ഇത്രയും Read More…