Featured Lifestyle

നഖം കടിക്കുന്നത് വെറുമൊരു ശീലമല്ല; അതിന് പിന്നിലുമുണ്ട് ചില രഹസ്യങ്ങൾ!

നിങ്ങൾ ഒരു സിനിമ കാണുകയോ, പരീക്ഷയ്ക്ക് പഠിക്കുകയോ, റോഡിലെ ഗതാഗതക്കുരുക്കിൽ കിടക്കുകയോ, അല്ലെങ്കിൽ ഏതെങ്കിലും പ്രധാനപ്പെട്ട ഇമെയിലിനായി കാത്തിരിക്കുകയോ ചെയ്യുകയാണെന്ന് കരുതുക. നിങ്ങൾ പോലുമറിയാതെ നിങ്ങളുടെ വിരലുകൾ വായിലേക്ക് പോവുകയും നഖം കടിക്കാൻ തുടങ്ങുകയും ചെയ്യും. പലരിലും ഈ നഖം കടി തികച്ചും സ്വാഭാവികമായി (ഓട്ടോമാറ്റിക്കായി) സംഭവിക്കുന്ന ഒന്നാണ്. ഇതൊരു മോശം ശീലമായി പലരും തള്ളിക്കളയാറുണ്ടെങ്കിലും, നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ശീലത്തിന് കഴിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വൈദ്യശാസ്ത്രപരമായി Read More…

Featured Sports

എന്തുകൊണ്ട് നമ്മള്‍ തോറ്റു? പരാജയകാരണങ്ങൾ നിരത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യർ, ‘വൈഭവിനെ ഒഴിവാക്കാൻ കാരണം ഫോമില്ലായ്മയല്ല’

ലണ്ടൻ: ഇംഗ്ലണ്ടിലെയും അയർലൻഡിലെയും സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ലെന്നും, മത്സരത്തിന്റെ എല്ലാ മേഖലകളിലും ആതിഥേയർ ഇന്ത്യയെക്കാൾ മികച്ചുനിന്നുവെന്നും പുതിയ നായകൻ ശ്രേയസ് അയ്യർ തുറന്നുപറഞ്ഞു. എന്നാൽ ഇത്തരം കഠിനമായ തിരിച്ചടികൾ ഒരു ക്യാപ്റ്റനെന്ന നിലയിൽ തന്നെ കൂടുതൽ വളരാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം സൂര്യകുമാർ യാദവിൽ നിന്ന് ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശ്രേയസ് അയ്യർക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. അയർലൻഡിനോട് 0-2 നും, ഇംഗ്ലണ്ടിനോട് 0-4 Read More…

Featured Lifestyle

പണക്കാരിലും പണക്കാരി! 142.8 കോടിയുടെ 550 കാരറ്റിന്റെ ലോക്കറ്റ്, പ്രൈവറ്റ് ജെറ്റുകൾ, റോൾസ് റോയ്‌സുകള്‍! ആരാണ് സുധാ റെഡ്ഡി ?

ഡിസൈനർമാർ പലപ്പോഴും അവരുടെ പുതിയ വസ്ത്രശേഖരങ്ങൾ പ്രശസ്തമായ റൺവേകളിലൂടെയാണ് അവതരിപ്പിക്കാറുള്ളത്. എന്നാൽ ഫാഷൻ പ്രേമികളാണ് അവയെ റൺവേയ്ക്ക് അപ്പുറത്തേക്ക് എത്തിക്കുകയും ഒരു തരംഗമാക്കി മാറ്റുകയും ചെയ്യുന്നത്. ഹൈദരാബാദ് സ്വദേശിയായ ശതകോടീശ്വരി സുധ റെഡ്ഡി തന്റെ മികച്ച ഫാഷൻ ശൈലികൊണ്ടും നൂറുകണക്കിന് കോടികൾ വിലമതിക്കുന്ന അപൂർവ്വമായ ആഭരണശേഖരം കൊണ്ടും ഏറെ പ്രശസ്തയാണ്. പാരീസ് ഹോട്ട് കോച്ചർ വീക്കിൽ മൂന്ന് ഗ്ലാമറസ് ലുക്കുകളിലാണ് അവർ എത്തിയത്. എന്നാൽ അവിടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അവരുടെ 280 കോടി രൂപ വിലമതിക്കുന്ന Read More…

Celebrity Featured

ഗൗരിക്ക് ആമിർ ഖാന്റെ വക 100 കോടിയുടെ ആഡംബര കൊട്ടാരം സമ്മാനം; ആദ്യഭാര്യമാര്‍ക്കും മക്കള്‍ക്കും പ്രത്യേകം അപ്പാര്‍ട്ട്മെന്റ്

ഈ മാസം ആദ്യം നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നടൻ ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി. മുംബൈ പാലി ഹില്ലിലെ ആമിറിന്റെ വാടകവീട്ടിൽ വെച്ചായിരുന്നു സ്വകാര്യ ചടങ്ങുകൾ നടന്നത്. ഇപ്പോൾ തന്റെ പുതിയ കുടുംബത്തിനായി വലിയൊരു ഭാവി പദ്ധതി തയ്യാറാക്കുകയാണ് താരം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിലെ മറീന അപ്പാർട്ട്‌മെന്റ് പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന അത്യാധുനിക ‘സ്കൈ വില്ല’യിലാണ് ആമിറും ഗൗരിയും അവരുടെ കുടുംബവും താമസിക്കാൻ ഒരുങ്ങുന്നത്. നൂറ് കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന Read More…

Featured Oddly News

സ്‌കൂട്ടർ മറിഞ്ഞ് പരിക്കേറ്റു; അശ്രദ്ധമായി വണ്ടിയോടിച്ച ഭർത്താവിനെതിരെ ഭാര്യ കോടതിയിലേക്ക്!

കിഴക്കമ്പലം: ഭർത്താവ് ഓടിച്ച സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റതിനെ തുടർന്ന് യുവതി കോടതിയെ സമീപിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. വെങ്ങോല അറയ്ക്കപ്പടി പുതുക്കുടി വീട്ടിൽ സൈനബയുടെ (47) പരാതിയിലാണ് ഭർത്താവ് യൂസഫിനെതിരെ കുന്നത്തുനാട് പോലീസ് ക്രിമിനൽ കേസെടുത്തത്. കോടതിയുടെ പ്രത്യേക നിർദേശപ്രകാരമാണ് പോലീസ് ഈ നടപടിയ സ്വീകരിച്ചത്. കഴിഞ്ഞ ഏപ്രിൽ 16-ന് രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ അപകടം നടന്നത്. യൂസഫ് ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് സൈനബ യാത്ര ചെയ്യുകയായിരുന്നു. ചീനിക്കുഴി റബർ പാർക്ക് റോഡിലെ എ.ടി.എം കൗണ്ടറിന് Read More…

Featured Sports

ദേ തോറ്റ് തുന്നം പാടി വന്നിരിക്കുന്നു നമ്മുടെ ടീം ഇന്ത്യ… ഇംഗ്ലണ്ടിനോട് അഞ്ചാം ടി-20യിലും തോറ്റു ! ഒന്നാം റാങ്കും നഷ്ടമായി

ലണ്ടന്‍: ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി20 ക്രിക്കറ്റ് മത്സരത്തിലും ഇംഗ്ലണ്ടിന് 56 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ ഒരു മത്സരം പോലും ജയിക്കാനാകാതെ 4-0 എന്ന നിലയിലാണ് ഇന്ത്യന്‍ ടീം പരമ്പര പൂര്‍ത്തിയാക്കി മടങ്ങുന്നത്. ഒപ്പം, ട്വന്റി20 ചരിത്രത്തിൽ ഒന്നിൽ കൂടുതൽ മത്സരങ്ങളുള്ള പരമ്പരയിൽ ഒരു മത്സരം പോലും ടീം ഇന്ത്യ ജയിക്കാത്ത ആദ്യ പരമ്പര എന്ന നാണക്കേടും. ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനം ഇംഗ്ലണ്ട് പിടിച്ചെടുക്കുകയും ചെയ്തു. സതാംപ്ടണിലെ റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ Read More…

Featured Oddly News

‘രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ’; ചികിത്സ തേടിയ വൃദ്ധന്റെ 12 പല്ലുകളും പറിച്ച് ബാങ്ക് അക്കൗണ്ടും കാലിയാക്കി ദന്താശുപത്രി!

പല്ലുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 63 വയസ്സുകാരന്റെ വായിലുണ്ടായിരുന്ന പല്ലുകളെല്ലാം പിഴുതെടുക്കുകയും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് കാലിയാക്കുകയും ചെയ്ത ഡെന്റൽ ക്ലിനിക്കിനെതിരെ നടപടിയെടുത്ത് അധികൃതർ . ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ബയോജി സ്വദേശിയായ ലി എന്ന് പേരുള്ള വയോധികനാണ് കഴിഞ്ഞ സെപ്റ്റംബറിൽ പല്ലുവേദനയ്ക്ക് ചികിത്സ തേടി ‘ദാതുവാൻയുവാൻ ഡെന്റൽ ക്ലിനിക്ക്’ സന്ദർശിച്ചത്. “രാവിലെ പല്ല് വെക്കൂ, ഉച്ചയ്ക്ക് ഇറച്ചി കഴിക്കൂ”, “പൂർണ്ണമായ പല്ലുകൾ സ്വന്തമാക്കൂ, നൂറ് വയസ്സ് വരെ ജീവിക്കൂ” തുടങ്ങിയ ക്ലിനിക്കിന്റെ ആകർഷകമായ പരസ്യങ്ങളിൽ വീണാണ് അദ്ദേഹം Read More…

Crime Featured

2015 മുതല്‍ ഇന്ത്യയില്‍ ജയിലില്‍, പരാക്രമം ലോകം മുഴുവന്‍! ലോറന്‍സ് ബിഷ്‌ണോയിക്കെതിരേ യു.എസ്. കോടതിയില്‍ കുറ്റപത്രം

7വാഷിങ്ടൺ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിലടക്കം കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിക്കും സംഘത്തിനുമെതിരെ യു.എസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. കലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ബിഷ്‌ണോയിയെയും അദ്ദേഹത്തിന്റെ പ്രധാന കൂട്ടാളിയായ ഗോൾഡി ബ്രാർ എന്ന സതീന്ദർജീത് സിങ്ങിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിജ്ജാറിനെ വധിക്കാൻ കൃത്യമായ ഉത്തരവ് നൽകിയത് ജയിലിൽ കഴിയുന്ന ബിഷ്‌ണോയി ആണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. കനേഡിയൻ പൗരനായ നിജ്ജാർ 2023 ജൂൺ Read More…

Featured Good News

കൊച്ചുമകന് മുന്നിൽ എന്ത് മുഖ്യമന്ത്രി? വെറുമൊരു മുത്തശ്ശൻ ! പൂരിയുണ്ടാക്കുന്ന രേവന്ത് റെഡ്ഡി, വീഡിയോ വൈറൽ!

തന്റെ കൊച്ചുമകന് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന നിമിഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുകയാണ്. മുത്തശ്ശൻ ഉണ്ടാക്കി തന്നാൽ മാത്രമേ താൻ ഭക്ഷണം കഴിക്കൂ എന്ന് കൊച്ചുമകൻ വാശിപിടിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി അടുക്കളയിൽ കയറി ചൂടുള്ള പൂരികൾ ഉണ്ടാക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും കൊച്ചുമകനൊപ്പം സമയം ചെലവഴിക്കുന്ന രേവന്ത് റെഡ്ഡിയുടെ വ്യക്തിജീവിതത്തിലെ അപൂർവ്വമായ ഒരു ദൃശ്യമാണ് ഈ വീഡിയോ സമ്മാനിക്കുന്നത്. അദ്ദേഹം പൂരി ഉണ്ടാക്കുമ്പോൾ Read More…