Featured Oddly News

ജനൽ തകർന്ന് പകുതി ശരീരവും പറക്കുന്ന വിമാനത്തിന് പുറത്ത്! യാത്രികനെ വലിച്ച് കയറ്റി സഹയാത്രക്കാർ- വീഡിയോ

ബെർലിൻ: വിമാനയാത്രയ്ക്കിടെ ജനൽപ്പാളി തകർന്ന് പകുതിയോളം പുറത്തേക്ക് തെറിച്ചുപോയ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീസിൽ നിന്നും ജർമനിയിലേക്ക് പുറപ്പെട്ട റയാൻ എയർ വിമാനത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സീറ്റ്‌ബെൽറ്റ് ധരിച്ചിരുന്നതിനാലും കൂടെയുണ്ടായിരുന്ന സഹയാത്രക്കാർ കൃത്യസമയത്ത് ഇടപെട്ട് ഉള്ളിലേക്ക് വലിച്ചുകയറ്റിയതിനാലുമാണ് ഈ സെർബിയൻ സ്വദേശിയുടെ ജീവൻ തിരികെ കിട്ടിയത്. വിനോദസഞ്ചാരിയായ ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രീസിലെ തെസലോനികിയിൽ നിന്നും ജർമനിയിലെ മെമ്മിംഗവനിലേക്ക് പോവുകയായിരുന്ന വിമാനം വടക്കൻ മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം Read More…

Featured Spotlight

ആറ്റുനോറ്റുണ്ടായ കുഞ്ഞ്; അമ്മയുടെ മടിയിൽ വച്ച് അനസ്തീസിയ; തീരാനോവായി ഒരു വയസുകാരന്‍ ദേവാൻഷ്

മുഖത്ത് മുറിവേറ്റ് ചികിത്സ തേടി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിയ ഒരു വയസ്സും നാലുമാസവും പ്രായമുള്ള ദേവാൻഷ് ശൗര്യയ്ക്ക് ദാരുണാന്ത്യം. കളിക്കുന്നതിനിടെ വീണാണ് കുട്ടിക്ക് മുഖത്ത് ചെറിയ മുറിവുണ്ടായത്. പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മാതമംഗലത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ കാണിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് മുറിവിൽ സ്റ്റിച്ച് ഇടുന്നതിന് വേണ്ടിയാണ് പയ്യന്നൂർ ബി.എം.എച്ചിലേക്ക് കൊണ്ടുവന്നത്. എന്നാൽ കുഞ്ഞ് കഠിനമായി കരഞ്ഞതുകൊണ്ട് തുന്നലിടാൻ അനസ്തീസിയ നൽകുകയല്ലാതെ വേറെ വഴിയില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പതിനെട്ടായിരം രൂപ Read More…

Featured Oddly News

പ്രളയത്തിൽ പുറത്തുചാടിയത് മൂർഖൻ ഉൾപ്പെടെ 900-ഓളം വിഷപ്പാമ്പുകൾ!; പിടികൂടി ഭക്ഷണമാക്കാൻ മത്സരം, പലർക്കും കടിയേറ്റു- വീഡിയോ

ഒരു പ്രളയത്തേക്കാൾ ഭയനാകമായി മറ്റെന്താണുള്ളത്? ഗ്രാമത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലായിരിക്കുമ്പോൾ, ആ വെള്ളത്തിലേക്ക് തൊള്ളായിരത്തോളം പാമ്പുകൾ കൂടി ഒഴുക്കിൽപ്പെട്ട് ഇറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ചൈനയിലുണ്ടായ കനത്ത പ്രളയത്തിൽ ഇതിനകം തന്നെ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഉരുൾപൊട്ടൽ, വീടുകളുടെ നാശനഷ്ടങ്ങൾ, കനത്ത കൊടുങ്കാറ്റ് തുടങ്ങിയ പ്രതിസന്ധികൾ രാജ്യം നേരിടുകയും ചെയ്യുകയാണ്. കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ, ജനജീവിതത്തിന് വലിയ ഭീഷണിയുയർത്തി മൂർഖൻ ഉൾപ്പെടെ ഒൻപതിനായിരത്തോളം വിഷപ്പാമ്പുകൾ പാമ്പുവളർത്തൽ കേന്ദ്രത്തിൽനിന്ന് പുറത്തുചാടി. വെള്ളപ്പൊക്കത്തിൽ തകർന്ന ഫാമിൽനിന്ന് ജനവാസമേഖലകളിലേക്ക് ഒഴുകിയെത്തിയ Read More…

Crime Featured

യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി; 4 പല്ല് ഇടിച്ചു കൊഴിച്ചു, ആഭരണം കവർന്നു; സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കോഴിക്കോട്: യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാറന്നൂർ സ്വദേശിനി റഹ്മത്ത് (41), എറണാകുളം കാലടി സ്വദേശി അനിൽ കുമാർ (47), അന്നശ്ശേരി സ്വദേശിനി സുഹറ (42), ചക്കുംകടവ് സ്വദേശിനി അയിഷ (43), വെള്ളയിൽ സ്വദേശിനി സൗദ (45), ചേന്നമംഗലൂർ സ്വദേശി സുബിരാജ് (46) എന്നിവരെ കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരമാണ് നാടിനെ നടുക്കിയ ഈ Read More…

Featured Sports

തല്ലുകൊണ്ട് തളര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍, പരമ്പര ഇംഗ്ലണ്ടിന്; 5 മത്സരങ്ങള്‍, ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്

ബ്രിസ്റ്റോൾ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. അയർലൻഡിന് പിന്നാലെ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം ട്വന്റി20 പരമ്പര തോൽവിയാണിത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഒരു ട്വന്റി20 പരമ്പര നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്. മുൻപ് നടന്ന ആറ് പരമ്പരകളിൽ അഞ്ചിലും ഇന്ത്യ വിജയിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. Read More…

Featured Health

ദേഷ്യം വന്ന് നിയന്ത്രണം വിടുന്നുണ്ടോ? ഹൃദയം അപകടത്തിലാണ്; ശാന്തനാകാൻ ഇതാ ഒരു ’90 സെക്കൻഡ്’ വിദ്യ!

ചെറിയൊരു കാരണത്താൽ തുടങ്ങി, നിയന്ത്രിക്കാൻ കഴിയാത്തവിധം ഉള്ളിൽ ആളിക്കത്തുന്ന ഒരു കൊടുങ്കാറ്റായി ദേഷ്യം മാറാറുണ്ട്. ദേഷ്യം വരുമ്പോൾ അമിതമായ വൈകാരിക പ്രകടനങ്ങൾ, നെഞ്ചിടിപ്പ് കൂടുക, കൈകൾ ചുരുട്ടിപ്പിടിക്കുക, പേശികൾ വരളുക, രക്തം തിളയ്ക്കുന്നത് പോലുള്ള അനുഭവം എന്നിവ ഉണ്ടാകാം. ആ ചൂടുപിടിച്ച നിമിഷത്തിൽ വികാരങ്ങൾ അത്രമേൽ ശക്തമാകുന്നതുകൊണ്ട്, കാര്യങ്ങൾ വ്യക്തമായി ചിന്തിക്കാനോ ശാന്തമായി പ്രതികരിക്കാനോ നമുക്ക് സാധിക്കാറില്ല. ദേഷ്യം ഒരു സാധാരണ വികാരമാണെങ്കിലും, ഇത് നമ്മുടെ ശരീരത്തെ, പ്രത്യേകിച്ച് ഹൃദയത്തെ ബാധിക്കുമോ? നെഞ്ചിടിപ്പ് കൂടുമ്പോൾ നമ്മുടെ ഹൃദയത്തിന് Read More…

Featured Lifestyle

കളി കാണാം, കണ്ണും കാക്കാം; ഫിഫ ലോകകപ്പ് രാവുകളിൽ കണ്ണുകൾ തളരാതിരിക്കാൻ 7 ടിപ്പുകൾ

2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിൽ ഫുട്ബോൾ പ്രേമികൾ അർദ്ധരാത്രിയിലും ഉറക്കമിളച്ചിരുന്ന് തത്സമയ മത്സരങ്ങൾ കാണുകയും സ്കോറുകൾ പരിശോധിക്കുകയും സോഷ്യൽ മീഡിയയിൽ അപ്‌ഡേറ്റുകൾ നോക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇത് തികച്ചും ആവേശം നൽകുന്നതാണെങ്കിലും, അമിതമായി സ്‌ക്രീനുകളിലേക്ക് നോക്കുന്നത് നിങ്ങളുടെ കണ്ണുകളെയും ഉറക്കചക്രത്തെയും ദോഷകരമായി ബാധിച്ചേക്കാം. എഎസ്ജി ഐ ഹോസ്പിറ്റലിലെ ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ആൻഡ് ക്ലിനിക്കൽ ഓഫീസറായ ഡോ. ഹിമാൻഷു ശേഖറിന്റെ അഭിപ്രായത്തിൽ, വൈകിയിരുന്ന് മത്സരങ്ങൾ കാണുമ്പോൾ സ്ക്രീനിൽ നിന്നുള്ള വെളിച്ചം അമിതമായി അടിക്കുന്നത് കണ്ണിന് ആയാസമുണ്ടാക്കും. ഫുട്ബോൾ മത്സരങ്ങൾ Read More…

Featured Good News Oddly News

14 വർഷത്തെ സേവനത്തിന് ശേഷം ജോലി പോയി, 56-ാം വയസ്സിൽ ഡെലിവറി ബോയിയായി, പ്രചോദനമീ ജീവിതം!

സംരംഭകനായ കിരൺ വർമ്മ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഒരു കുറിപ്പ് വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജീവനക്കാരെ പിരിച്ചുവിടൽ, പ്രായത്തിന്റെ പേരിൽ ജോലി നിഷേധിക്കൽ, അനുഭവസമ്പന്നരായ ആളുകൾ ജോലി നഷ്ടപ്പെട്ടതിന് ശേഷം നേരിടുന്ന കടുത്ത പ്രതിസന്ധികൾ എന്നിവയെക്കുറിച്ചാണ് ഈ കുറിപ്പ് സംസാരിക്കുന്നത്. നോയിഡയിൽ വെച്ച് തനിക്ക് പാർസൽ എത്തിച്ചുതരാൻ വന്ന 56 വയസ്സുള്ള ഒരു ഡെലിവറി പങ്കാളിയുമായുള്ള കൂടിക്കാഴ്ചയാണ് കിരൺ പങ്കുവെച്ചത്. ഒരു ഇൻഷുറൻസ് കമ്പനിയിൽ 14 വർഷം ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം പിരിച്ചുവിടപ്പെട്ടത്. നോയിഡയ്ക്കുള്ളിൽ ഒരു Read More…

Featured Fitness

പ്രായം 39, പക്ഷെ ഫിറ്റ്നസ് 20-കാരന്റേത്; മെസ്സിയുടെ ഫിറ്റ്നസിന് പിന്നിലെ ഭക്ഷണ രഹസ്യങ്ങൾ അറിയാം

39-ാം വയസ്സിലും ഫുട്ബോൾ മൈതാനത്ത് മികച്ച ഫിറ്റ്നസ്സും വേഗതയും സ്ഥിരതയും നിലനിർത്തിക്കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് ലയണൽ മെസ്സി. വർഷങ്ങൾ നീണ്ട കഠിനമായ പരിശീലനം ഇതിന് പിന്നിലുണ്ടെങ്കിലും, തന്റെ ഭക്ഷണരീതിയിൽ വരുത്തിയ വലിയ മാറ്റങ്ങളും അർജന്റീനിയൻ ഇതിഹാസത്തിന്റെ ഈ വിജയത്തിന് കാരണമാണ്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നതും ആരോഗ്യത്തിന് ഉത്തമവുമായ ലളിതമായ ഭക്ഷണങ്ങളാണ് മെസ്സി കഴിക്കുന്നത്. മെസ്സിയുടെ ഫിറ്റ്നസ്സ് നിലനിർത്താൻ സഹായിക്കുന്ന ആ ഭക്ഷണശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്പാനിഷ് പത്രമായ മുൻഡോ ഡിപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം, മെസ്സിയുടെ ഡയറ്റീഷ്യനായ Read More…