Celebrity Featured

വെള്ളി ഗ്ലാസിൽ വെള്ളം കുടിക്കുന്ന കങ്കണ റണാവത്; അറിഞ്ഞിരിക്കേണ്ട ആയുർവേദ ആരോഗ്യ രഹസ്യം

സിനിമ- രാഷ്ട്രീയ രംഗത്തെ പ്രമുഖയായ കങ്കണ റണാവത് വീണ്ടും ഓൺലൈനിൽ ആളുകളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘ഭാരത് ഭാഗ്യ വിധാതാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ, വർഷങ്ങളായി താൻ കൂടെക്കരുതുന്ന ഒരു വെള്ളി ഗ്ലാസിൽ നിന്ന് അവർ വെള്ളം കുടിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ആയുർവേദ ജീവിതശൈലിയുമായി ബന്ധപ്പെടുത്തി തന്റെ ഈ ശീലത്തിന് പിന്നിലെ കാരണം കങ്കണ മുൻപ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഒരു അഭിമുഖത്തിൽ കങ്കണ ഈ വെള്ളി ഗ്ലാസിനെക്കുറിച്ച് ഇത് തന്റെ പക്കലുള്ള വളരെ Read More…

Featured Spotlight

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’; പരുക്ക്‌ നിസാരമല്ലേയെന്ന്‌ കോടതി, പൊലിപ്പിച്ച് എഴുതിയ പരാതി ? തെളിവായി പോലീസ്‌ വീഡിയോ വേണം

ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ നവകേരള യാത്രയ്ക്കിടെ, ആലപ്പുഴയിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാഭടന്മാർ മർദിച്ച കേസിൽ കൂടുതൽ തെളിവുകൾ ആവശ്യപ്പെട്ട് കോടതി. കേസിലെ ഫോറൻസിക് റിപ്പോർട്ടും ഒപ്പം പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ദൃശ്യങ്ങളുണ്ടെങ്കിൽ അവയും ഹാജരാക്കാൻ ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയത് അഭിഭാഷക സഹായത്തോടെ പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. പൊലീസ് ഫോട്ടോഗ്രാഫർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായി Read More…

Featured Sports

ഒടുവിൽ സൂര്യകുമാർ യാദവ് പുറത്ത്; ഇന്ത്യന്‍ ട്വന്റി20 ക്യാപ്റ്റനാകാൻ ഈ 2 പേർ , ഗംഭീറിന്റെ നിലപാട് നിർണായകം

മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം ബോർഡിന്റെ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യകുമാറിനെ മാറ്റുന്നതിൽ സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ കൗൺസിലിന് മുന്നിൽ വ്യക്തമാക്കും. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഫോമിലല്ലാത്ത Read More…

Featured Sports

ഒരൊറ്റ തവണ തല വെച്ചാലും തലച്ചോറിന് പണി കിട്ടാം! ഫുട്‌ബോള്‍ ഹെഡ് ചെയ്യുന്നത് തലച്ചോറിന് ഹാനികരം

ആംസ്റ്റര്‍ഡാം: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ അടുത്തിരിക്കെ, കളിക്കാര്‍ക്കായി പുതിയൊരു ആരോഗ്യ മുന്നറിയിപ്പുമായി ഗവേഷകര്‍ രംഗത്ത്. ഫുട്‌ബോള്‍ കളിക്കിടെ ഒരൊറ്റത്തവണ പന്ത് തലകൊണ്ട് തട്ടുന്നത് (ഹെഡ് ചെയ്യുന്നത്) പോലും തലച്ചോറിന് കേടുപാടുകള്‍ വരുത്തിയേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഫുട്‌ബോള്‍ മത്സരങ്ങളില്‍ തലകൊണ്ട് പന്ത് തട്ടുമ്പോള്‍, തലച്ചോറിലെ തകരാറുകളുമായി ബന്ധപ്പെട്ട ചില പ്രോട്ടീനുകളുടെ അളവ് താല്‍ക്കാലികമായി കൂടുന്നതായി ആംസ്റ്റര്‍ഡാം യു.എം.സിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നൂറുകണക്കിന് അമച്വര്‍ കളിക്കാരെ പങ്കെടുപ്പിച്ചായിരുന്നു ഈ പഠനം നടത്തിയത്. തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാന്‍ മത്സരത്തിന് Read More…

Featured Spotlight

ദാ… മലക്കംമറിഞ്ഞു! CPMനെതിരെ വെള്ളാപ്പള്ളി; ‘നേതാക്കള്‍ പണത്തിന് പിന്നാലെ പോയി, പിണറായി അറിയാതെ പല ഇടപാടുകളും നടത്തി’

ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ‍‍ഡിഎഫിന് ഭരണം നഷ്ടമായ പശ്ചാത്തലത്തിൽ, സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ജനങ്ങളുടെ ആവശ്യങ്ങൾ മറന്ന് സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്കായി പിന്നാലെ പോയ ചില സിപിഎം നേതാക്കൾ ചെയ്ത തെറ്റുകളാണ് ഈ വലിയ പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർച്ചയായി ഭരണം കിട്ടിയതോടെ നേതാക്കളും അണികളും ആഡംബര ജീവിതത്തിലേക്ക് മാറിയെന്ന് ‘യോഗനാദം’ മാസികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. ഭരണം പോയപ്പോൾ താഴേത്തട്ടിലുള്ള കമ്മിറ്റികൾ മുതൽ Read More…

Featured Oddly News

വഴിയരികില്‍ തകരാറിലായിക്കിടന്നിരുന്ന കാര്‍ ഉടമ അറിയാതെ ആക്രിവിലയ്ക്ക് വിറ്റു!

മലപ്പുറം: റോഡരികില്‍ കേടായിക്കിടന്നിരുന്ന കാര്‍ ഉടമസ്ഥൻ അറിയാതെ ആക്രിക്കച്ചവടക്കാര്‍ക്കു വിറ്റ് ഇരുപത്തിയൊന്നുകാരൻ പണം തട്ടി. എന്നാല്‍ കാര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെ അവിചാരിതമായി ഉടമ സ്ഥലത്തെത്തിയതോടെ വലിയ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. വട്ടക്കുളം സ്വദേശിയായ പരീച്ചി സിദ്ദീഖിന്റെ കാര്‍ കേടായതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി വീടിനു മുന്നിലെ റോഡരികില്‍ തന്നെയാണ് ഇട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സംഘം ആളുകൾ ലോറിയും ജെ.സി.ബി.യുമായെത്തി ഈ കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് സിദ്ദീഖിന്റെ ഭാര്യ കണ്ടു. കാര്യം തിരക്കിയപ്പോള്‍, തങ്ങള്‍ പട്ടാമ്പിയിലെ Read More…

Featured Good News

ഗംഗേ… ഇനി കൂലിപ്പണിക്ക് പോകേണ്ട; വാക്കു പാലിച്ചു, ഓട്ടോ നൽകി സുരേഷ് ഗോപി

രാജകുമാരി∙ സ്വയംതൊഴിൽ ചെയ്യുന്നതിനായി ബാങ്കിൽ നിന്ന് വായ്പ ലഭിക്കാത്തതിനെ തുടർന്ന് സങ്കടം പറഞ്ഞ വീട്ടമ്മയ്ക്ക് സ്വന്തം ചെലവിൽ ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബൈസൺവാലി മുട്ടുകാട് സ്വദേശിനിയായ അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രിയുടെ ഈ കാരുണ്യ സമ്മാനം ലഭിച്ചത്. കഴിഞ്ഞ ഇരുപതിലേറെ വർഷങ്ങളായി ഏലത്തോട്ടങ്ങളിൽ കഠിനമായ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം നോക്കുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇതോടെ Read More…

Featured Oddly News

യുവാവിന്റെ പിന്‍ഭാഗത്തു വന്നിരുന്ന് ‘റാണി’, പുറകെ പാഞ്ഞെത്തി തേനീച്ചക്കൂട്ടം; മരണത്തെ മുഖാമുഖം കണ്ട് 30 മിനിറ്റ്, അത്ഭുത രക്ഷപ്പെടൽ!

ആയിരക്കണക്കിന് തേനീച്ചകൾ ശരീരത്തിനുചുറ്റും വട്ടമിട്ട് മൂളിപ്പറന്നിട്ടും അരമണിക്കൂറോളം മനസാന്നിദ്ധ്യം ഒട്ടും കൈവിടാതെനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വേരെൽ എന്ന യുവാവ്. എക്സിലൂടെ (ട്വിറ്റർ) പങ്കുവെക്കപ്പെട്ട ഈ അപൂർവ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചെറിയൊരു പാളിച്ച പോലും ജീവന് തന്നെ ഭീഷണിയാകുമായിരുന്ന അവസ്ഥയിൽ നിന്നാണ് യുവാവ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പതിവുപോലെ ജോലിസ്ഥലമായ ഗാരേജിലേക്ക് നടന്നുപോവുകയായിരുന്ന വേരെലിന്റെ വസ്ത്രത്തിൽ അപ്രതീക്ഷിതമായി ഒരു റാണിത്തേനീച്ച വന്നിരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവങ്ങളുടെ തുടക്കം. റാണിത്തേനീച്ച യുവാവിന്റെ പാന്റിൽ ഇരിപ്പുറപ്പിച്ചതിന് പിന്നാലെ, നിമിഷങ്ങൾക്കകം Read More…

Featured Lifestyle

എൻജിനീയർമാരുണ്ടാകും, പക്ഷെ പൈപ്പ് നന്നാക്കാൻ ആളുണ്ടാവില്ല! വിദേശത്ത് വൻ ഡിമാൻഡ്, ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലാളി ക്ഷാമം

ഇന്ത്യയിൽ എൻജിനീയർമാർ ഇല്ലാതാകുന്നതിനേക്കാൾ വേഗത്തിൽ പ്ലംബർമാർക്ക് ക്ഷാമം നേരിട്ടേക്കാമെന്ന് മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ മുന്നറിയിപ്പ് നൽകുന്നു. വികസിത രാജ്യങ്ങളിലെ ജനസംഖ്യാപരമായ മാറ്റങ്ങൾ ആഗോള തൊഴിൽ വിപണിയിൽ വലിയൊരു മാറ്റത്തിന് കാരണമാകുകയാണെന്നും, ഇത് ഇന്ത്യൻ ബ്ലൂ-കോളർ (തൊഴിൽ വൈദഗ്ധ്യമുള്ള അടിസ്ഥാന തൊഴിലാളികൾ) തൊഴിലാളികളുടെ വന്‍ കുടിയേറ്റത്തിന് വഴിതുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ, ഡ്രൈവർമാർ, നഴ്സുമാർ, പരിചാരകർ എന്നിവർക്ക് കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്നാണ് Read More…