2022 നവംബർ 22-ന് നേപിയറിൽവച്ച് കളികഴിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് ഭുവനേശ്വർ കുമാർ മടങ്ങിപ്പോകുമ്പോൾ, നാല് വർഷത്തേക്ക് അത് അദ്ദേഹത്തിന്റെ അവസാന ട്വന്റി-20 മത്സരമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഇതിനിടെ ഇന്ത്യൻ ടീമിൽ മൂന്ന് ക്യാപ്റ്റൻമാരും സെലക്ഷന് കമ്മിറ്റിയിൽ പല മാറ്റങ്ങളും വന്നു. ഇതോടെ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയർ അവസാനിച്ചു എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഒക്ടോബർ 17-ന്, കരിയർ ആരംഭിച്ച അതേ വേദിയിൽ തന്നെ അത് വീണ്ടും തിരികെ വന്നു. ഹൈദരാബാദിൽ വെച്ച് അർഷ്ദീപ് സിങ്ങിന് തോളിൽ പരിക്കേറ്റതോടെ വെസ്റ്റ് Read More…
പഴയൊരു കമ്പ്യൂട്ടറിന് 10.9 കോടി രൂപയോ? ആപ്പിൾ-1′ കമ്പ്യൂട്ടറിന് ലേലത്തിൽ റെക്കോർഡ് വില ഒപ്പം സ്റ്റീവ് ജോബ്സ് അയച്ച അപൂർവ്വ കത്തും!
ഏതാണ്ട് 50 വര്‍ഷം പഴക്കമുള്ള അപൂർവ്വവും എന്നാല്‍ പൂർണ്ണമായി പ്രവർത്തിക്കുന്നതുമായ ഒരു ആപ്പിൾ-1 കമ്പ്യൂട്ടർ അടുത്തിടെ നടന്ന ലേലത്തിൽ വിറ്റുപോയത് 1.15 മില്യൺ ഡോളറിനെന്ന് (ഏകദേശം 10.9 കോടി രൂപ) ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്റെ ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഇന്നും അവശേഷിക്കുന്ന വളരെ കുറച്ചു കമ്പ്യൂട്ടറുകളിൽ ഒന്നാണിത്. കളക്ടർമാർക്കിടയിൽ ‘ഹാറ്റ്ഫീൽഡ്’ ആപ്പിൾ-1 എന്ന് അറിയപ്പെടുന്ന ഈ കമ്പ്യൂട്ടർ, രണ്ട് പ്രമുഖ ഉപഭോക്താക്കൾ തമ്മിൽ 28 മിനിറ്റ് നീണ്ട ശക്തമായ ലേലവിളിക്ക് ശേഷമാണ് സ്വന്തമാക്കപ്പെട്ടത്. വാണിജ്യപരമായി പുറത്തിറക്കിയ Read More…
തോക്കുകൾ ഷൂട്ടർമാർക്ക് എത്തിച്ചത് രണ്ടു യുവതികള്‍, ഓപ്പറേഷന് എൻക്രിപ്റ്റഡ് ആപ്പ് വഴി; ടൈഗർ ഷ്രോഫ് കേസില്‍ നിർണായക വഴിത്തിരിവ്
നടൻ ടൈഗർ ഷ്രോഫിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഷൂട്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചു നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച രണ്ടു യുവതികളുൾപ്പെടെ നാലുപേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കുനാൽ, സുമിത്, രാധ, ബബിത എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ്, ഇവരെ മുംബൈ പോലീസിന് കൈമാറി. കുനാലും സുമിതുമാണ് ആയുധങ്ങൾ സംഘടിപ്പിച്ചത്. രാധയും ബബിതയും മുംബൈയിലെ ദാദറിലെത്തി മൂന്ന് ഷൂട്ടർമാർക്ക് തോക്കുകൾ കൈമാറുകയായിരുന്നു. ജാക്കി ഷ്രോഫിന്റെ മകനായ ടൈഗർ ഷ്രോഫ് ഞായറാഴ്ച വൈകുന്നേരം മുംബൈ ജുഹൂവിൽ Read More…
ഷൂട്ടർമാർ തിരഞ്ഞ ആ വിഐപി സൽമാൻ ഖാൻ ! സുരക്ഷ കടുത്തപ്പോൾ പ്ലാൻ ബി! സൽമാന് പകരം ടൈഗർ ഷ്രോഫ്
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത കേസിൽ പിടിയിലായ ഷൂട്ടർമാർ യഥാർത്ഥത്തിൽ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നത് നടൻ സൽമാൻ ഖാനെയാണെന്ന് പുതിയ വെളിപ്പെടുത്തൽ. പ്രതികൾ ലക്ഷ്യമിട്ടിരുന്നത് മറ്റൊരു വിഐപിയെയാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, അത് സൽമാൻ ഖാനായിരുന്നുവെന്ന് മുംബൈ പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെത്തിയ പ്രതികൾ ആദ്യം സൽമാൻ ഖാന്റെ വീടിന്റെ പരിസരം നിരീക്ഷിച്ചെങ്കിലും ശക്തമായ പോലീസ് സുരക്ഷ കാരണം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. 2024-ൽ സൽമാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായതിനെ Read More…
ഒറ്റയാൾ പോരാട്ടം! ഓസീസിനെതിരെ ചരിത്ര സെഞ്ചുറി; രോഹിത് ശർമ്മയെ മറികടന്ന് ബാവുമ, 60 വർഷത്തെ റെക്കോർഡ് തകർത്ത് യാൻസന്
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമ ചരിത്രം കുറിച്ചപ്പോള്‍ മറ്റൊരു റെക്കോര്‍ഡുമായി ഓൾറൗണ്ടർ മാർക്കോ യാൻസന്. 110/6 എന്ന തകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ കരകയറിയത് 334 പന്തുകളിൽ നിന്ന് ബാവുമ നേടിയ 179 റൺസാണ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (WTC) ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്ന ഏറ്റവും Read More…
രാജകീയ സുഖസൗകര്യങ്ങളോടെ ഇന്ത്യൻ റെയിൽവേ: കൊട്ടാരസമാനമായ ബാത്ത്റൂം: വീഡിയോ വൈറൽ- കണ്ണുതള്ളി നെറ്റിസൺസ്
ഇന്ത്യൻ റെയിൽവേ എന്ന് കേൾക്കുമ്പോൾ ആഡംബരമല്ല നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത്. പകരം, കുട്ടിക്കാലത്ത് ദൂരസ്ഥലങ്ങളിലേക്ക് ദിവസങ്ങളോളം നടത്തിയ ട്രെയിൻ യാത്രകളുടെ പഴയ ഓർമ്മകളാണ് അത് ഓർമ്മിപ്പിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയിലെ ഒരു ട്രെയിൻ പണ്ടുമുതൽ തന്നെ ആഡംബരത്തിന്റെയും പ്രൗഢിയുടെയും പര്യായമാണ്. രാജസ്ഥാനിലെ ഉദയ്പൂർ, ജയ്പൂർ, ജോധ്പൂർ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാൻ ‘പാലസ് ഓൺ വീൽസ്’ (Palace on Wheels) ട്രെയിനിന് എട്ട് ദിവസവും ഏഴ് രാത്രിയും വേണം. സ്റ്റൈലിൽ യാത്ര ചെയ്യുന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് Read More…
ബഹിരാകാശത്ത് എത്തിയ ആദ്യ പൂച്ച, ഫെലിസെറ്റ്! 63 വർഷങ്ങൾക്ക് മുൻപത്തെ ആ ചരിത്ര ദൗത്യം
അറുപത്തിമൂന്ന് വർഷം മുമ്പ്, 1963 ഒക്ടോബർ 18-ന്, ഫെലിസെറ്റ് എന്ന് പേരുള്ള കറുപ്പും വെളുപ്പും നിറമുള്ള ചെറിയൊരു പൂച്ച ബഹിരാകാശത്തേക്ക് യാത്ര ചെയ്യുകയും സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചതായി ‘പീപ്പിൾ’ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. യു.എസിലെയും സോവിയറ്റ് യൂണിയനിലെയും ബഹിരാകാശ സഞ്ചാരികൾ ബാഹ്യ ബഹിരാകാശത്തെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ഭൂമിയുടെ അന്തരീക്ഷത്തിന് അപ്പുറത്തേക്ക് മനുഷ്യന് അതിജീവിക്കാൻ കഴിയുമോ എന്ന് പര്യവേക്ഷണം ചെയ്യാനും നായ്ക്കളെയും കുരങ്ങുകളെയും അയക്കുന്നതിൽ തിരക്കിലായിരുന്നപ്പോഴാണ് ഈ ദൗത്യം നടപ്പിലാക്കിയത്. എന്നാൽ ഫ്രഞ്ചുകാർ ഒരു Read More…
ഒരു വേട്ടയാടൽ കേസ് അധോലോകത്തിന്റെ ആയുധമായപ്പോൾ: സൽമാനും ബിഷ്ണോയിയും തമ്മിലുള്ള പോരിന്റെ ചരിത്രം
ജയ്പൂർ: നടൻ ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗ്യാങ്സ്റ്റർ അനിൽ പണ്ഡിറ്റിന്റെതായി പുറത്തുവന്ന ഒരു ഓഡിയോ സന്ദേശത്തിൽ പറയുന്നത് “സൽമാൻ ഖാൻ മാപ്പ് പറയണം,” എന്നാണ്. ഞായറാഴ്ച മുംബൈയിലെ തിരക്കേറിയ ജുഹുവിലെ പുഷ്പ നഴ്സറി പാർക്കിന് പുറത്തുണ്ടായ വെടിവെപ്പ് ദേശീയ തലത്തിൽ വലിയ വാർത്താപ്രാധാന്യം നേടിയിരിക്കുകയാണ്. സൽമാൻ ഖാനുമായുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ സംഘര്‍ഷത്തിന്റെ തുടക്കം എടിടെനിന്നാണ്? 1998-ൽ രാജസ്ഥാനിലെ ജോധ്പൂരിൽ ‘ഹം സാത്ത് സാത്ത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ Read More…
ശശികല ജയലളിതയെ ചവിട്ടുന്നത് നേരില്‍ കണ്ടു, അമ്മയുടേത് കൊലപാതകം; തെളിവുണ്ടെന്ന് മകളെന്ന് അവകാശപ്പെടുന്ന മലയാളി യുവതി
കൊച്ചി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകൾ എന്ന് അവകാശപ്പെടുന്ന തൃശൂർ കാട്ടൂർ സ്വദേശി കെ.എം. സുനിത ‘അമ്മ’യുടെ സ്മൃതി മണ്ഡപത്തിൽ നിരാഹാര സമരത്തിനൊരുങ്ങുന്നു. ജയലളിതയുടേത് കൊലപാതകമാണെന്നും അതിൽ അന്വേഷണം വേണമെന്നുമാണ് സുനിതയുടെ പ്രധാന ആവശ്യം. ഒപ്പം, താൻ ജയലളിതയുടെ മകളാണെന്ന് അറിയാവുന്നവർ ആ സത്യം പുറത്തുപറയണമെന്നും അവർ ആവശ്യപ്പെട്ടു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് കത്തുകൾ അയച്ചിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനം വിളിച്ച് അവർ Read More…














