ഭക്ഷണത്തിന് കുടുംബപാരമ്പര്യങ്ങളെ വളരെ വലുതാക്കി മാറ്റാൻ കഴിയും. ബെംഗളൂരുവിലെ രണ്ട് സഹോദരിമാർക്ക് അവരുടെ മുത്തശ്ശിയുടെ ബിരിയാണി റെസിപ്പി 10 കോടി രൂപയുടെ ബിസിനസ്സിലേക്കുള്ള വഴി തെളിച്ചു. രമ്യ രവിയും ശ്വേത രവിയും ചേർന്ന് വെറും 5 ലക്ഷം രൂപ മുതൽമുടക്കിലാണ് 2020-ൽ ‘ആർ.എൻ.ആർ. ഡോൺ ബിരിയാണി’ (RNR Donne Biryani) എന്ന സംരംഭം ആരംഭിച്ചത്. “സംരംഭത്തിന് അടിത്തറയിട്ടത് ആദ്യ മാസത്തിൽ തന്നെ 10,000-ത്തിലധികം ഓർഡറുകൾ ലഭിച്ചുകൊണ്ടാണ്. അതിനുശേഷം ഞങ്ങൾ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല,” ‘ദി ബെറ്റർ ഇന്ത്യ’യ്ക്ക് Read More…
എ.ഐ.യും ‘തേക്കാന്‍’ തുടങ്ങി ! സകലതും വിറ്റ് കാമുകിയെതേടി 49-കാരന്റെ 1900 കിലോമീറ്റർ യാത്ര! കണ്ടത് എ.ഐ രൂപത്തെ!
താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച കാമുകി നിർമ്മിതബുദ്ധി (AI) വഴി സൃഷ്ടിക്കപ്പെട്ട ഒരു കഥാപാത്രമാണെന്നറിയാതെ, തന്റെ സമ്പാദ്യം മുഴുവൻ വിറ്റ് 1,200 മൈലിലധികം (1931 കി.മീ) യാത്ര ചെയ്ത 49-കാരനായ ബ്രസീലിയൻ സ്വദേശി വഞ്ചിക്കപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബ്രസീലിലെ മാരൻഹാവോ സംസ്ഥാനത്തിലെ കെട്ടിട നിർമ്മാണ തൊഴിലാളിയായ എഡിമാർ മാർട്ടിൻസ് ആണ് ഈ ഇര . 2020-ൽ സോഷ്യൽ മീഡിയയിലാണ് ജെസിക്ക ഒലിവേര അഥവാ ജെസിക്ക ഫസെൻഡെയ്‌റ എന്ന പേരുള്ള ഒരു സ്ത്രീയുടെ പ്രൊഫൈൽ Read More…
പള്ളിയില്‍ കുർബാനയ്ക്കിടെ ഭീമൻ കുരിശ് ദേഹത്തേക്ക്; വികാരിക്ക് ദാരുണാന്ത്യം: നടുക്കുന്ന ലൈവ് ദൃശ്യങ്ങൾ പുറത്ത്!
ഇക്വഡോറിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കവേ കൂറ്റൻ കുരിശ് ദേഹത്ത് വീണ് പുരോഹിതൻ ദാരുണമായി കൊല്ലപ്പെട്ടു. ഗ്വായാക്വിൽ നഗരത്തിലെ ‘ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്’ പള്ളിയിൽ ഒക്ടോബർ 17, ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. പള്ളിയിലെ വികാരിയായ ഫാദർ പാട്രിസിയോ ആൽഫ്രഡോ സാഞ്ചസ് മൊളിനാരിയാണ് ഈ അപകടത്തിൽ മരണപ്പെട്ടത്. ബലിപീഠത്തിന് മുന്നിൽ നിന്ന് ഫാദർ പാട്രിസിയോ പ്രാർഥനകൾക്ക് നേതൃത്വം നൽകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. പുരോഹിതന് തൊട്ടുപിന്നിലെ ഭിത്തിയിൽ ഉറപ്പിച്ചിരുന്ന ഭാരമേറിയ ഭീമൻ കുരിശ് പെട്ടെന്ന് Read More…
ഇതൊക്കെ ഞാന്‍ കുറെ കണ്ടതാ…. കത്തിയെരിയുന്ന ഫ്രഞ്ച് തെരുവിലൂടെ കൂളായി യുവതിയുടെ റണ്ണിംഗ്! ഫ്രാൻസിലെ വൈറൽ ഫിറ്റ്നസ് വീഡിയോ
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ വിവിധ നഗരങ്ങളിൽ തുടരുന്ന ജനകീയപ്രക്ഷോഭം കലാപമായി മാറി. സമരത്തിന്റെ മറവില്‍ അക്രമിസംഘങ്ങള്‍ അഴിഞ്ഞാടിയതോടെ നാടെങ്ങും വ്യാപകനാശമാണുണ്ടായത്. ചരിത്രസ്‌മാരകങ്ങളും മ്യൂസിയങ്ങളും സര്‍ക്കാര്‍ കെട്ടിടങ്ങളും നൂറുകണക്കിനു വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി. വ്യാപാരസ്‌ഥാപനങ്ങളടക്കം കൊള്ളയടിക്കപ്പെട്ടു. എന്നാല്‍ ഇത്രയും ഭീതിജനകമായ അന്തരീക്ഷത്തിലും ഇതൊന്നും ഗൗനിക്കാതെ സ്പോർട്സ് വസ്ത്രം ധരിച്ച് ശാന്തയായി, അക്രമം നടക്കുന്ന റോഡിലൂടെ ഓടുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തെരുവുകളിൽ അക്രമവും കണ്ണീർവാതക പ്രയോഗവും സംഘർഷങ്ങളും പുകയുമ്പോഴും, തന്റെ ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നത് Read More…
ആരോഗ്യ കേരളമേ ലജ്ജയില്ലേ?….. പട്ടിണി മരണം? 2 വയസുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍, ഏഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി അമ്മ ആശുപത്രിയില്‍, ഒരു വർഷത്തിനിടെ മരിച്ചത് ദമ്പതികളുടെ രണ്ട് കുഞ്ഞുങ്ങള്‍
ഹരിപ്പാട്: ആവശ്യത്തിന് ഭക്ഷണവും കൃത്യമായ പരിചരണവും ലഭിക്കാതെ രണ്ടു വയസ്സുകാരൻ മരിച്ച നിലയിൽ. കാർത്തികപ്പള്ളി വലിയകുളങ്ങര കൈമൂട്ടിൽ രാജേഷ്-താര ദമ്പതികളുടെ മകൻ രാഹുലാണ് മരിച്ചത്. ഇവരുടെ ആറാമത്തെ കുട്ടിയായ രാഹുലിന്റെ മരണം, അമ്മ ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകി ആശുപത്രിയിൽ കഴിയുമ്പോഴാണ് സംഭവിച്ചത്. മുൻപും ഇവരുടെ ഒരു ആൺകുഞ്ഞ് മരണപ്പെട്ടിരുന്നു. അന്ന് കുട്ടി കയ്യിൽ നിന്ന് അബദ്ധത്തിൽ താഴെ വീണതാണെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം. ഇന്നലെ രാവിലെ ഏഴരയോടെ വീട്ടിനുള്ളിൽ അനക്കമില്ലാതെ കിടന്ന രാഹുലിനെ പിതാവ് രാജേഷ് Read More…
പോയിന്റ് ബ്ലാങ്കിൽ ടൈഗർ ഷ്രോഫ്? തോക്ക് ജാം ആയി; ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! വെടിയുതിർക്കുന്ന ഞെട്ടിക്കുന്ന വീഡിയോ!
മുംബൈ: മുംബൈയിലെ ജൂഹുവിൽ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് ബി.എം.ഡബ്ല്യു കാറിൽ മടങ്ങുകയായിരുന്ന നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്ക്കുന്നതിന്റെ വീഡിയോ പുറത്ത്. കാറിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിലൂടെയും വശങ്ങളിലെ ജനലിലൂടെയും രണ്ടുപേർ ടൈഗറിന് നേരെ നേരിട്ട് വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. നടന്റെ കാറിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേൽക്കാതെ അത്ഭുകരമായി അദ്ദേഹം രക്ഷപ്പെട്ടു. ആക്രമികളിൽ ഒരാൾ കാറിന്റെ തൊട്ടടുത്തെത്തി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും അപ്പോൾ തോക്ക് കേടായി പ്രവർത്തിക്കാതാവുകയായിരുന്നു. വെടിവെപ്പിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു. തുടർന്ന് Read More…
99-ാം വയസ്സിൽ വിമാനത്തിന്റെ ചിറകിലേറി റെക്കോർഡ്; ജീവകാരുണ്യത്തിനായി ചരിത്രം കുറിച്ച് വയോധിക!
യുകെയിലെ ഗ്ലോസെസ്റ്റർഷെയറിൽ ചെറിയ വിമാനത്തിന് മുകളിൽ കയറി സാഹസിക യാത്ര നടത്തി 99 കാരിയായ വയോധിക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിംഗ് വാക്കർ ആയി ചരിത്രം സൃഷ്ടിച്ചു. വിൽഷെയറിലെ ഡെവിസസ് എന്ന സ്ഥലത്തെ കെയർ ഹോമിൽ താമസിക്കുന്ന ഹെൽഗ ഡഫി, 97 കാരിയായ ബെറ്റി ബ്രോമേജ് വിംഗ് വാക്ക് പൂർത്തിയാക്കിയത് വാർത്തകളിൽ കണ്ടതിന് ശേഷമാണ് ഈ സാഹസികത ഏറ്റെടുക്കാൻ തീരുമാനിച്ചത്. ബിബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, സിറൻസെസ്റ്ററിലെ ആർഎഫ്സി റെൻഡ്കോംബ് എയർഫീൽഡിൽ വെച്ചാണ് ഹെൽഗ ചെറിയ വിമാനത്തിന് Read More…
ടെസ്റ്റ്, വൺഡേ, ട്വന്റി20.. ക്രിക്കറ്റിൽ പുതിയ ഫോർമാറ്റ്! കളിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും, 80 ഓവര്‍, പകല്‍ ചുവന്ന പന്ത്, രാത്രി വെള്ള പന്ത്
ടെസ്റ്റ്, എകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകള്‍ക്കുശേഷം ക്രിക്കറ്റില്‍ പുതിയതായി ആവിഷ്‌കരിച്ച ‘ടെസ്റ്റ് ട്വന്റി’ എന്ന ഫോര്‍മാറ്റിന്റെ ആദ്യ ടൂര്‍ണമെന്റ് നവംബര്‍ 14 മുതല്‍ 29 വരെ കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ പങ്കെടുക്കുന്ന ഈ മത്സരത്തില്‍ ഇരുടീമുകളുടെയും ആകെ സ്‌കോര്‍ കണക്കാക്കിയാകും വിജയിയെ നിശ്ചയിക്കുക. ക്രിക്കറ്റിലെ നാലാമത്തെ ഫോര്‍മാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 13നും 21നും ഇടയില്‍ പ്രായമുള്ള 160 കളിക്കാര്‍ മാറ്റുരയ്ക്കും. Read More…
‘എന്നു തീരുമെന്റെ കഷ്ടം…’ മഴ, 5-ാം ട്വന്റി20 ഉപേക്ഷിച്ചു; ഭുവനേശ്വറിന് ‘കാത്തിരിപ്പിന്റെ’ റെക്കോർഡ്
ബെംഗളൂരുവിൽ നടന്ന അഞ്ചാം ട്വന്റി20 മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പര 2–2ന് സമനിലയിൽ അവസാനിച്ചു. കളി ഒൻപതു ഓവർ വീതമായി ചുരുക്കി നടത്താൻ ശ്രമിച്ചെങ്കിലും വീണ്ടും മഴ വില്ലനായതോടെ മത്സരം റദ്ദാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7.4 ഓവറിൽ അഞ്ച് വിക്കറ്റിന് 118 റൺസ് എന്ന നിലയിൽ നിൽക്കവെയാണ് കളി നിർത്തിവച്ചത്. 10 പന്തിൽ 30 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ഉയർന്ന സ്കോറർ. നമൻ Read More…














