മകനെ വശീകരിക്കാന്‍ ‘മന്ത്രവാദം’ ഉപയോഗിച്ചുവെന്നാരോപിച്ച് ഗര്‍ഭിണിയായ മരുമകളെ അമ്മായിയമ്മ കൊലപ്പെടുത്തിയതായി ആരോപണം. പാകിസ്താന്‍കാരിയും ഏഴുമാസം ഗര്‍ഭിണിയുമായ സാരാ ബീബിയാണ് കൊല്ലപ്പെട്ടത്. സുഘ്രന്‍ ബീബി എന്ന് സ്ത്രീയാണ് മരുമകളെ കൊലപ്പെടുത്തിയത്. ഒന്നിലധികം കൂട്ടാളികളുടെ സഹായത്തോടെ ഇവര്‍ കുറ്റകൃത്യം നടത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിച്ച് അവശിഷ്ടങ്ങള്‍ പാകിസ്താനിലെ ദസ്‌ക നഗരത്തില്‍ അവശിഷ്ടങ്ങള്‍ വിതറുകയും ചെയ്തു. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ശരീരഭാഗങ്ങള്‍ മൂന്ന് വ്യത്യസ്ത ബാഗുകളിലായി കണ്ടെത്തി. ‘മന്ത്രവാദം’ നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന സാറയെ താന്‍ സംശയിക്കുന്നതായി തന്റെ കുറ്റസമ്മത മൊഴിയില്‍ Read More…
വാഹനാപകടം: വിവാഹദിനത്തിൽ വധൂവരന്മാർ മരിച്ചു, ഒപ്പം 5 പേരും
വിവാഹദിവസംതന്നെ വരനു വധുവും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഒപ്പം വരന്റെ അച്ഛനും അമ്മാവനും അമ്മായിയും സഹോദരനും ഓട്ടോ ഡ്രൈവറും ഉള്‍പ്പെടെ ഏഴുപേര്‍ മരണപ്പെട്ടു. ഹരിദ്വാർ കാശിപൂർ ദേശീയ പാതയിൽ വെള്ളിയാഴ്ച രാത്രി 2:00 മണിയോടെയാണ് അപകടം അപകസ്ഥലത്ത് കനത്ത മൂടൽമഞ്ഞായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഒരു ക്രെറ്റ കാർ വധൂവരന്മാരും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിൽ 7 പേരുണ്ടായിരുന്നു, ആരും രക്ഷപ്പെട്ടില്ല. വിവാഹം കഴിഞ്ഞ് മകന്റെയും മരുമകളുടെയും ഒപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അച്ഛനും മറ്റുള്ളവരും. വധടിബ്രി Read More…
ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കേസ്; പ്രതി അഫ്താബ് ബിഷ്‌ണോയി ഗ്യാംഗിന്റെ റഡാറില്‍…!
ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തുഞെരിച്ച്‌കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാല ഇന്ത്യയിലെ കുപ്രസിദ്ധ ഗ്യാംഗ്‌സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ പോലീസ്. തീഹാര്‍ ജയിലിലാണ് പൂനേവാല ഇപ്പോള്‍ കഴിയുന്നത്. എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൂനേവാല ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്ന വിവരം മുംബൈ പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ പൂനാവാല തടവില്‍ കഴിയുന്ന തിഹാര്‍ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷ Read More…
കുഞ്ഞനിയന്റെ കൊലയാളിയെ പിടികൂടാന്‍ യുവതി പിന്തുടര്‍ന്നത് 27 വര്‍ഷം; ചാറ്റ് ചെയ്തത് മൂന്ന് വര്‍ഷം
ഇളയ സഹോദരന്റെ ക്രൂരനായ കൊലയാളിയെ തിരയുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ച 47 കാരിയായ ഒരു ചൈനീസ് സ്ത്രീ അടുത്തിടെ തന്റെ ലക്ഷ്യത്തിലെത്തി, ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കൊലപാതകിയെ തടവിലാക്കി. 1992 ഡിസംബറില്‍ അവരുടെ അച്ഛനും മറ്റൊരാളും കൂലിയെച്ചൊല്ലി തര്‍ക്കം തുടങ്ങിയതോടെയാണ് ലി ഹയുവിന്റെ ഹൃദയഭേദകമായ പ്രതികാര കഥ ആരംഭിച്ചത്. കാര്യങ്ങള്‍ വഷളായപ്പോള്‍ എതിരാളി 9 വയസ്സുള്ള സഹോദരന്‍ ലി ഹുവാന്‍പിങ്ങിനെ തട്ടിക്കൊണ്ടുപോയി. ഹ്യുവിന്റെ പിതാവിനെ കൊണ്ടുവരികയായിരുന്നു ഉദ്ദേശം. എന്നാല്‍ പിതാവ് പോലീസിനെ വിളിച്ച് ഹുനാന്‍ Read More…
മരണത്തിന് അരമിനിറ്റുമുമ്പ് തൂക്കുമരത്തില്‍നിന്നും ഇറക്കിയയാളെ വീണ്ടും വധശിക്ഷയ്ക്ക് വിധേയനാക്കി
മരണത്തിന് അരമിനിറ്റോളം മുമ്പ് തൂക്കുമരത്തില്‍ നിന്നും താഴെയിറക്കിയയാളെ മാസങ്ങള്‍ക്ക് ശേഷം തൂക്കിക്കൊന്നു. ഇറാനിലെ സംഭവത്തില്‍ രണ്ടാം തവണയും കുടുംബത്തിന് ബ്‌ളഡ്മണി കണ്ടെത്താന്‍ കഴിയാതെ വന്നതോടെ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ഒരു കുറ്റത്തിന് തന്നെ ഒരാള്‍ക്ക് രണ്ടാം തവണയും വധശിക്ഷയെ അഭിമുഖീകരിക്കേണ്ടി വന്നു. 26 കാരനായ അഹ്മദ് അലിസാദിനെ 2018 ഒക്ടോബറില്‍ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. അഹ്മദ് അലിസാദിനെ വധിക്കാനുള്ള ആദ്യ ശ്രമം ഏപ്രില്‍ 27 ന് ടെഹ്റാനടുത്തുള്ള കരാജിലെ ഗെസല്‍ ഹെസര്‍ ജയിലില്‍ Read More…
ഭാര്യാസഹോദരിയുമായി അവിഹിതം; എസ്.ഐ.യായ ഭർത്താവിനെ വനിതാ ഇൻസ്‌പെക്ടർ പൊക്കി
സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച് ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ. ഭർത്താവും വനിതാ ഇന്‍സ്പെക്ടറുടെ സഹോദരഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതിയും ആരോപിച്ചതോടെ വിഷയം വഷളായി. ലഖ്‌നൗവിൽ മഹാനഗർ കോട്‌വാലി മേഖലയിലാണ് സംഭവം നടന്നത്, ഞായറാഴ്ച പരാതിയുമായെത്തിയ വനിതാ ഇൻസ്‌പെക്ടർ സ്റ്റേഷനിൽ കുഴഞ്ഞുവീണു. വനിതാ ഇൻസ്പെക്ടർ കണ്ണീരോടെ മുതിർന്ന ഉദ്യോഗസ്ഥരോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. തന്റെ ആദ്യ Read More…
കുട്ടിയുമായി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഡ്രൈവര്‍മാര്‍ രക്ഷിച്ചു
നാട്ടുകാരെ ഞെട്ടിപ്പിച്ചുകൊണ്ട് കൈകമ്പ സ്വദേശിയായ സന്ദീപ് എന്നയാൾ മംഗളൂരുവിലെ ഗുരുപുര പാലത്തിൽ കയറി തന്റെ 2 വയസ്സുള്ള കുട്ടിയോടൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ അതുവഴി കടന്നുപോകുന്ന വാഹനമോടിക്കുന്നവർ ഉടൻ തന്നെ ഇടപെട്ട് സന്ദീപിനെയും കുട്ടിയെയും സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ചു. കുട്ടിയുടെ ജീവൻ അപകടത്തിലാക്കാന്‍ ശ്രമിച്ചതിന് രോഷാകുലരാവുകയ ജനക്കൂട്ടം അയാള്‍ക്കുമേല്‍ കൈവയ്ക്കുയും ചെയ്തു. ബജ്‌പെ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, സന്ദീപിന്റെ കടുത്ത തീരുമാനത്തിന് കുടുംബ കലഹവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണം നടക്കുകയാണ്. ഭാഗ്യവശാൽ, സന്ദീപിനും Read More…
രണ്ട് സഹോദരിമാരുടെ വിവാഹം, വീട്ടിലേയ്ക്കെത്തിയത് മൂന്ന് സഹോദരന്മാരുടെ മൃതദേഹങ്ങൾ
രണ്ടു സഹോദരിമാരുടെ വിവാഹം ആഘോഷപൂര്‍വം നടക്കാനിരുന്ന വീട്ടിലേയ്ക്കെത്തിയത് അവരുടെ മൂന്നു സഹോദരന്മാരുടെ മൃതദേഹങ്ങള്‍. ജയ്പൂരിലാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയ സന്തോഷം ദു:ഖത്തിലേക്ക് വഴിമാറിയ ഹൃദയഭേദകമായ സംഭവം നടന്നത്. വാഹനാപകടത്തിലാണ് മൂന്ന് സഹോദരങ്ങളുടെ ജീവൻ പൊലിഞ്ഞത്. നവംബർ എട്ടിന് മൂന്ന് യുവാക്കൾ വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യാൻ പോകുമ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരം, ജയ്പൂരിലെ ഹർമദ പ്രദേശത്ത്, മൂന്ന് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ട്രക്കനടിയിലേയ്ക്ക് വീണാണ് അപകടം. സുരേന്ദ്ര, ദിനേശ്, കനയ്യ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. Read More…
കൊലചെയ്തതിന്റെ ബാക്കി കാശ് തന്നില്ല ; വാടകക്കൊലയാളി പരാതിയുമായി പൊലീസിൽ
ചെയ്ത ജോലിക്ക് ശമ്പളം മുഴുവനും തീര്‍ത്തു തന്നില്ലെന്ന് പറഞ്ഞ് വാടകക്കൊലയാളി തൊഴിലുടമയ്ക്ക് എതിരേ പോലീസിനെ സമീപിച്ചതോടെ ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളിയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ കരാര്‍ കൊലയാളിയായ നീരജ് ശര്‍മ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ജോലി ചെയ്യിക്കുകയും പറഞ്ഞ തുക കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മീററ്റിലെ ടിപി നഗര്‍ Read More…














