തന്റെ കാമുകനൊപ്പം പോകുന്നതിന് തടസമായിരുന്ന അഞ്ച് വയസുള്ള മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മയുടെ ക്രൂരത. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് ഈ ദാരുണസംഭവം. കൊലപ്പെടുത്തിയതിനുശേഷം അമ്മ കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയില്‍ എത്തി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ദേഹത്തെ പാടുകളെ കുറിച്ച് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അമ്മയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം പോകുന്നതിനു വേണ്ടിയാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്നും ഇയാളുമായുള്ള വിവാഹത്തിന് മകള്‍ തടസമായതോടെയാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. Read More…
ഈ സംസ്ഥാനത്ത് വ്യഭിചാരം കുറ്റവിമുക്തമാക്കുന്നു; 117 വർഷം പഴക്കമുള്ള നിയമം റദ്ദാക്കി
വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോർക്ക് സംസ്ഥാനം അതിന്റെ നിയമവ്യവസ്ഥയിൽ മാറ്റം വരുത്തി, 117 വർഷമായി നിലനിന്നിരുന്ന നിയമം ഔദ്യോഗികമായി എടുത്തു കളഞ്ഞു. വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ ഒപ്പുവച്ചു. ബന്ധങ്ങളിലെ വ്യക്തിപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ പുരോഗമനപരമായ സമീപനത്തിലേക്കുള്ള മാറ്റത്തെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നു. വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതിനായിരുന്നു 1907-ൽ നിലവിൽ വന്ന വ്യഭിചാര നിയമം കൊണ്ടുവന്നത്. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യത്തെയും ബന്ധങ്ങളെയും Read More…
‘പ്രസിഡന്റിനെയും ഭാര്യയേയും സ്പീക്കറെയും തട്ടണം’; ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്റിന്റെ ക്വട്ടേഷന്‍
പ്രസിഡന്റിനെ കൊല്ലാന്‍ താന്‍ വാടകക്കൊലയാളിയുമായി കരാര്‍ ഉണ്ടാക്കിയതായി പരസ്യമായി പ്രതികരിച്ച് ഫിലിപ്പീന്‍സിലെ വൈസ് പ്രസിഡന്റ്. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടേര്‍ട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിനെ കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കിയെന്നാണ് അവര്‍ പറഞ്ഞത്. ”ഞാന്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അടുത്ത സെക്കന്റില്‍ പ്രസിഡന്റ് മാര്‍ക്കോസ്, പ്രഥമ വനിത ലിസ അരനെറ്റ, സ്പീക്കര്‍ മാര്‍ട്ടിന്‍ റൊമുവല്‍ഡെസ് എന്നിവരെയും കൊല്ലണം.” ഡ്യുട്ടെര്‍ട്ടെ പറഞ്ഞു. ”മൂന്നു പേരെയും Read More…
ക്ഷേത്ര കവർച്ചയ്ക്കിടെ നാട്ടുകാര്‍ ഓടിച്ച കള്ളന് അപസ്മാരം, ബോധംകെട്ടു വീണു
മോഷണത്തിനിടെ ആളുകള്‍ ഓടിച്ചപ്പോള്‍ കള്ളന്മാരില്‍ ഒരാള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ ബോധം കെട്ടുവീണു. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നടന്ന സംഭവത്തില്‍. ഒരു ക്ഷേത്രത്തില്‍ നിന്ന് പാത്രങ്ങളും സ്റ്റൗവും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ച രണ്ട് കള്ളന്മാരില്‍ ഒരാളാണ് ആളു കൂടിയപ്പോള്‍ ബോധരഹിതനായി വീണത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ചുചൂര പ്രദേശത്തുള്ള ക്ഷേത്രത്തില്‍ മോഷണം നടത്തിയപ്പോഴാണ് ഇത് നാട്ടുകാര്‍ അറിഞ്ഞതും കള്ളന്മാര്‍ ഇറങ്ങിയോടിയത്. നാട്ടുകാര്‍ പിന്തുടരുന്നതിനിടയില്‍ ഒരു കള്ളന്‍ അബോധാവസ്ഥയില്‍ നിലത്ത് വീഴുകയായിരുന്നു. ഇയാള്‍ വിറയ്ക്കുന്നത് Read More…
നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ചരിത്രത്തിലെ മൂന്നാമത്തെ വധശിക്ഷ ; അമേരിക്കയിലെ അലബാമയില്‍ നടപ്പാക്കി
ചരിത്രത്തിലെ നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ഒരു വധശിക്ഷ അമേരിക്ക നടപ്പാക്കി. 1994-ല്‍ ഒരു ഹിച്ച്ഹൈക്കറെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 50 കാരനായ കാരി ഡെയ്ല്‍ ഗ്രേസണ്‍ എന്നയാളെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഒരു അലബാമ ജയിലില്‍ വെള്ളിയാഴ്ചയായിരുന്നു കൃത്യം നടപ്പാക്കിയത്. തെക്കന്‍ അലബാമയിലെ സി. ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ വച്ചാണ് ഗ്രേസനെ വധിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് പറയുന്നു. നൈട്രജന്‍ ഗ്യാസ് ഹൈപ്പോക്സിയ വഴി വധശിക്ഷയ്ക്ക് വിധേയനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിട്ടാണ ഈ കൊലപാതകി മാറിയത്്. തടവുകാരന്റെ മുഖത്ത് Read More…
സയനൈഡ് നല്‍കി 15 പേരെ കൊന്നു ; ‘തായ്‌ലന്റിലെ ജോളി’ക്ക് കിട്ടിയത് വധശിക്ഷ
തായ്‌ലന്റിലെ ഏറ്റവും ക്രൂരയായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായി ആരോപിക്കപ്പെട്ട 36 കാരിക്ക് കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ. ഇവര്‍ക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന 14 കൊലപാതകങ്ങളില്‍ ആദ്യത്തെ കേസില്‍ തന്നെ സരരത് രംഗ്സിവുതപോര്‍ണ എന്ന യുവതിക്ക് എതിരേയാണ് ശിക്ഷ വിധിച്ചത്. രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളില്‍ സുഹൃത്ത് സിരിപോര്‍ണ്‍ ഖാന്‍വോംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊള്ളയും കൊലയും നടത്തിയെന്നാണ് രംഗ്സിവുതപോര്‍ണയ്‌ക്കെതിരേ തായ് കോടതി കണ്ടെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി വിശേഷിപ്പിക്കപ്പെടുന്ന സരരത്ത്, ഇരകളെ സയനൈഡ് ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയിരുന്നത്. കൊല്ലുന്നതിന് മുമ്പ് അവരില്‍ Read More…
കാമുകന്‍ ഉള്‍പ്പെടെ 4പേര്‍ ബലാത്സംഗം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച നിയമ വിദ്യാര്‍ത്ഥിനിയെ പിതാവ് രക്ഷിച്ചു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിയമ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗ വീഡിയോകള്‍ ഉപയോഗിച്ച് സംഘം അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എങ്കിലും പിതാവ് രക്ഷപ്പെടുത്തി. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശങ്ക ബ്രത ബാഗ്ചി രക്ഷപ്പെട്ട പ്രതി കാമുകന്‍ വംശിയേയും അവന്റെ മൂന്ന് സുഹൃത്തുക്കളേയും തിരിച്ചറിഞ്ഞു പിടികൂടിയിരിക്കുകയാണ്. വംശിയും നിയമ വിദ്യാര്‍ത്ഥിനിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് Read More…
കള്ളനുണ്ടെന്ന് പൊലീസ്, കാവലിരുന്ന വീട്ടുകാര്‍ ഉറങ്ങിപ്പോയി; കുറ്റി ഇടാത്ത വാതിലിലൂടെ കയറി കള്ളന്‍
കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറിയ കഥയാണ് വൈക്കത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൃഹനാഥന്‍ ഉറങ്ങാതെ കാവലിരുന്നെങ്കിലും ഇടയ്ക്ക് ഒന്ന് കണ്ണടച്ചുപോയി. ആ കൃത്യസമയം നോക്കി കള്ളന്‍ വീട്ടിലേക്ക് ചാടി കയറി. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത വാതിലിലൂടെ കയറിയായിരുന്നു മോഷണം. 24,900 രൂപയും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച വെളുപ്പിനാണ് കവര്‍ച്ച നടത്തിയത്. ഈ മേഖലയില്‍ കള്ളന്‍മാര്‍ ഇറങ്ങിയതായി പോലീസിനു വിവരം ലഭിച്ചതിനാല്‍ പോലിസ് എല്ലാ വീടുകളിലെയും Read More…
സമ്പന്നര്‍ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു ; വിഷാദം പിടിപെട്ട മൃഗഡോക്ടര്‍ ആത്മഹത്യ ചെയ്തു…!
വളര്‍ത്താന്‍ കഴിയാതെ സമ്പന്നര്‍ വളര്‍ത്തുമൃഗങ്ങളെ ദയാവധത്തിന് ഇരയാക്കു ന്നതിലെ മനോദു:ഖത്തില്‍ മൃഗഡോക്ടര്‍ ആത്മഹത്യ ചെയ്തു. യുകെയിലെ വെറ്റിനറി ഡോക്ടറും 35 കാരനുമായ ഡോ. ജോണ്‍ എല്ലിസാണ് സ്വയം കുത്തിവെയ്പ്പ് നടത്തി വിടപറഞ്ഞത്. വളര്‍ത്തുമൃഗങ്ങളെ ദയാവധം ചെയ്യേണ്ടിവന്നതിന്റെ പേരില്‍ 35 വയസ്സുള്ള ഒരു മൃഗവൈദ്യന്‍ കാര്യമായ സമ്മര്‍ദത്തിലായിരുന്നു. മൃഗങ്ങളെ ദയാവധം ചെയ്യാന്‍ ഉപയോഗിക്കുന്ന അതേ മരുന്നുകള്‍ കുത്തിവെച്ചാണ് ഡോക്ടറുടെ ആത്മഹത്യയും. ”ആളുകള്‍ക്ക് ‘പുതിയ കാറുകള്‍’ വാങ്ങാന്‍ പണമുണ്ട്. എന്നാല്‍ അവരുടെ വളര്‍ത്തുമൃഗങ്ങളുടെ ലളിതമായ അസുഖങ്ങള്‍ക്കുള്ള ചികിത്സ യ്ക്ക് പണം Read More…














