ഫിറ്റ്‌നസ് ഐക്കണായ മലൈക അറോറ തന്റെ വയറിലെ പേശികൾക്ക് കരുത്തും ആകൃതിയും നൽകുന്ന ഒരു വർക്കൗട്ട് വീഡിയോയുമായി വീണ്ടും ആരാധകരെ ആവേശഭരിതരാക്കുകയാണ്. 50-ാം വയസ്സിലും ഫിറ്റ്‌നസിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന നടി, തന്റെ ശരീരത്തിന്റെ മധ്യഭാഗം (core) രൂപപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ വളരെ അനായാസമായാണ് ചെയ്യുന്നത്. തന്റെ പുതിയ വീഡിയോയിൽ, ഓരോ വ്യായാമവും ഏത് ഫലത്തിന് വേണ്ടിയുള്ളതാണെന്ന് മലൈക കൃത്യമായി വിവരിക്കുന്നുണ്ട്. വയറിന്റെ മുകൾ ഭാഗത്തെ പേശികൾക്കായി (upper abs) ശരിയായ രീതിയിലുള്ള ക്രഞ്ചസ് (crunches) ചെയ്യാൻ Read More…
വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി; കൂളായി തൃഷ, വൈറലായി ‘നോ വൺ ടച്ചസ് മമ്മീസ്…’ പോസ്റ്റ്
തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ ചെന്നൈയിലെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പരിഭ്രാന്തി പരത്തി. കഴിഞ്ഞ ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തൃഷയുടെ വീടിന് നേരെ ഇത്തരത്തിൽ ഭീഷണി ഉണ്ടാകുന്നത്. ചെന്നൈ പോലീസിന്റെ വിദഗ്ധ സംഘം നടത്തിയ വിശദമായ പരിശോധനയിൽ ഇത് വെറുമൊരു വ്യാജ സന്ദേശമാണെന്ന് വ്യക്തമായി. എന്നാൽ, ഇത്തരം സംഭവങ്ങളിൽ തളരാതെ തന്റെ പതിവ് ജീവിതവുമായി മുന്നോട്ട് പോകുന്ന തൃഷയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ആൽവാർപേട്ടിലെ തൃഷയുടെ Read More…
ലതയും ആശയും: സംഗീത ഇതിഹാസങ്ങളുടെ ‘ശീതയുദ്ധം’ സിനിമയായപ്പോൾ, വിവാദങ്ങൾക്കും കഥകൾക്കും ഇടയാക്കിയ ‘സാസ്’
ലത മങ്കേഷ്‌കറും ആശാ ഭോസ്‌ലെയും വെറും ഗായകർ മാത്രമായിരുന്നില്ല; കാലാതീതമായ തങ്ങളുടെ ഗാനങ്ങളിലൂടെ തലമുറകളെ പാട്ടുപാടിച്ച ഈ ഇതിഹാസങ്ങൾ അവർ മൺമറഞ്ഞാലും സംഗീതപ്രേമികളുടെ മനസ്സിൽ ജീവിക്കും. വാർദ്ധക്യസഹജമായ അസ്വാസ്ഥ്യങ്ങളെത്തുടർന്ന് 92-ാം വയസ്സിൽ ആശാ ഭോസ്‌ലെ അന്തരിച്ചെങ്കിലും വലിയൊരു സംഗീത പൈതൃകം അവർ ബാക്കിവെക്കുന്നു. പിതാവിന്റെ മരണശേഷം ഒമ്പതാം വയസ്സിൽ ചേച്ചി ലത മങ്കേഷ്‌കറോടൊപ്പമാണ് അവർ ജോലി ആരംഭിച്ചത്. പത്താം വയസ്സിൽ ‘മാത്സ ബാൽ’ എന്ന മറാത്തി ചിത്രത്തിലൂടെ പിന്നണി ഗായികയായി അരങ്ങേറി. ലത മങ്കേഷ്‌കർ അപ്പോഴേക്കും ഇന്ത്യയുടെ Read More…
ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭ ; ഗായിക ആശാ ഭോസ്‌ലെ വിടവാങ്ങി
മുംബൈ∙ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്‌കറുടെ സഹോദരിയായ അവർ ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസമാണ്. ഗ്രാമി നാമനിർദേശം ലഭിച്ച ആദ്യ ഇന്ത്യക്കാരിയായ ആശയെ രാജ്യം പത്മവിഭൂഷണും ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച അവർ സംഗീത കുടുംബത്തിൽ നിന്നാണ് വരുന്നത്. അച്ഛൻ ദീനനാഥ് മങ്കേഷ്‌കറുടെ ശിക്ഷണത്തിൽ സംഗീതം പഠിച്ച അവർ Read More…
അറിയാതെ പറ്റിപ്പോയതെന്ന് മഞ്ജു വാരിയരെ കയറിപ്പിടിച്ച് ചുംബിച്ച ആരാധിക; മറുപടിയുമായി നടി
നടി മഞ്ജു വാര്യരെ വേദിയിൽ വെച്ച് കെട്ടിപ്പിടിച്ച് ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി ആരാധിക തന്നെ രംഗത്തെത്തി. താൻ ചെയ്തത് തെറ്റായിപ്പോയെന്ന് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് യുവതിയുടെ പ്രതികരണം. കുട്ടിക്കാലം മുതലുള്ള വലിയ ആഗ്രഹം നേരിട്ട് കണ്ടപ്പോൾ അറിയാതെ സംഭവിച്ചുപോയതാണെന്നും ആ സ്നേഹക്കൂടുതൽ കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. നേരിട്ട് കാണുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്ന് താൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും അത് സത്യമായപ്പോൾ നിയന്ത്രിക്കാനായില്ലെന്നും അവർ വ്യക്തമാക്കി. യുവതിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട മഞ്ജു Read More…
‘ഇന്റിമേറ്റ് സീനുകൾ പോണ്‍സൈറ്റിലിടാൻ ശ്രമം, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’; സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി രേണു സുധി
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലൂടെയും ബിഗ് ബോസ് സീസൺ 7ലൂടെയുമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും ആൽബങ്ങളുമായി തിരക്കിലായ താരം ഇൻസ്റ്റഗ്രാമിൽ സബ്സ്‌ക്രിപ്ഷൻ തുടങ്ങിയതിന്റെ പേരിൽ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒരു ആൽബം ഷൂട്ടിംഗിനിടെ തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് രേണു. തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കാൻ ആൽബം സംവിധായകൻ ശ്രമിച്ചുവെന്നാണ് രേണുവിന്റെ ഗുരുതരമായ ആരോപണം. സംവിധായകൻ Read More…
മാന്യമായത് മാത്രം, മറ്റൊന്നും പ്രതീക്ഷിക്കണ്ട, 390 രൂപ: സബ്സ്ക്രൈബേഴ്സിനോട് നടി അന്ന രാജൻ
തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾക്ക് വിശദീകരണവുമായി നടി അന്ന രാജൻ രംഗത്തെത്തി. ഏകദേശം രണ്ട് വർഷം മുൻപാണ് താൻ ഈ സബ്‌സ്‌ക്രിപ്ഷൻ സൗകര്യം തുടങ്ങിയതെന്ന് താരം വ്യക്തമാക്കി. നിലവിൽ 390 രൂപയാണ് ഇതിനായി ഈടാക്കുന്നത്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അന്ന രാജൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഉദ്ഘാടന ചടങ്ങുകളിൽ സജീവമായ താരം, ‘എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം’ എന്ന കുറിപ്പോടെ Read More…
രാഷ്ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തിൽ രാഷ്ട്രീയമിടപ്പെടും: മീനാക്ഷി
കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ വോട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രീയ ബോധത്തെക്കുറിച്ചും നടി മീനാക്ഷി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജനാധിപത്യത്തിൻ്റെ ഈ വലിയ പ്രക്രിയയിൽ എല്ലാവരും പങ്കുചേരണമെന്നും ‘ഞാൻ ഒരാൾ വോട്ട് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും’ എന്ന് ചിന്തിക്കരുതെന്നും മീനാക്ഷി ഓർമ്മിപ്പിക്കുന്നു. ഒരു ആധുനിക പൗരൻ്റെ ഏറ്റവും വലിയ കടമയാണ് വോട്ടവകാശം വിനിയോഗിക്കുക എന്നത്. രാഷ്ട്രീയം എന്നത് വെറുതെ കൊടി പിടിക്കലോ മുദ്രാവാക്യം വിളിക്കലോ മാത്രമല്ല, മറിച്ച് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നിത്യേന ഇടപെടുന്ന ഒന്നാണെന്നും Read More…
പവൻ കല്യാണിന്റെ മൂന്നാം ഭാര്യ, 6 ഭാഷകളറിയുന്ന റഷ്യൻ സുന്ദരി, മകന്റെ ആയുസ്സിനായി തലമുണ്ഡനം ചെയ്ത അമ്മ
നടൻ-രാഷ്ട്രീയപ്രവർത്തകൻ പവൻ കല്യാണിന്റെ പത്നി അന്ന ലെഷ്നേവ-കൊണിഡേല അടുത്തിടെയാണ് തന്റെ വിരളമായ പൊതുസാന്നിധ്യം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധാകേന്ദ്രമായത്. ദീർഘകാലം സ്വകാര്യജീവിതം നയിച്ചിരുന്ന അന്ന, ഓൺലൈനിൽ സജീവമായി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ വിശേഷങ്ങൾ പങ്കുവെച്ചും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചും വാർത്തകളിൽ ഇടം നേടി. റഷ്യൻ സ്വദേശിയായ അന്ന തന്റെ കരിയർ തുടങ്ങിയത് നടിയും മോഡലുമായിട്ടാണെങ്കിലും പിന്നീട് ബിസിനസ് രംഗത്തേക്ക് തിരിയുകയായിരുന്നു. സിനിമയ്ക്കും ഫാഷനും പുറമെ, സിംഗപ്പൂർ ആസ്ഥാനമായുള്ള ഹോട്ടൽ ശൃംഖലകൾ ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി ബിസിനസുകളിലും അവർ Read More…














