Celebrity Sports

സ്മൃതിയും പലാഷും വീണ്ടും പ്രണയത്തിലോ? വൈറലായി കുടുംബ വീഡിയോ; ആകാംക്ഷയോടെ ആരാധകർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ വർഷം വിവാഹത്തിന് തൊട്ടുതലേന്ന് ഇവർ വേർപിരിഞ്ഞത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇവരുടെ കുടുംബങ്ങൾ ഒന്നിച്ചുള്ള ഒരു പുതിയ വീഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മുംബൈയിലെ ഒരു റെസ്റ്റോറന്റിന് പുറത്തുവെച്ച് പലാഷ് മുച്ചാലിന്റെ സഹോദരിയും ഗായികയുമായ പാലക് മുച്ചാൽ, സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ Read More…

Celebrity

ഇനി രേണു സുധിയല്ല, പകരം രേഷ്മ പി. തങ്കച്ചൻ; ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പേര് മാറ്റി താരം, കാരണം ഇങ്ങനെ

അന്തരിച്ച ഹാസ്യനടൻ സുധിയുടെ ഭാര്യ രേണു സുധി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേര് മാറ്റി. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഔദ്യോഗികമായി വേരിഫൈ ചെയ്തതിന് പിന്നാലെയാണ് താരം ഈ മാറ്റം വരുത്തിയത്. നിലവിൽ രേഷ്മ തങ്കച്ചൻ എന്നാണ് ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിയൽ രേഖകളിലെ പേര് തന്നെ വേരിഫിക്കേഷൻ സമയത്ത് നൽകേണ്ടതിനാലാണ് ഈ മാറ്റമെന്നാണ് കരുതുന്നത്. എങ്കിലും അക്കൗണ്ടിന്റെ യൂസർനെയിം ഇപ്പോഴും രേണു സുധി എന്ന് തന്നെയാണ് തുടരുന്നത്. നേരത്തെയും രേണുവിന്റെ പേരിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പല ചർച്ചകളും Read More…

Celebrity Featured

ബിടിഎസ് താരം ജിന്നും നടി ഷിൻ സെ-ക്യുങ്ങും പ്രണയത്തിലാണോ? ചിത്രങ്ങൾ വൈറലാകുന്നു!

ലോകപ്രശസ്ത കൊറിയൻ ബാൻഡ് ആയ ബി.ടി.എസ് (BTS) അംഗങ്ങളെ അറിയാത്ത സംഗീതപ്രേമികൾ ചുരുക്കമാണ്. ബി.ടി.എസ് അംഗങ്ങളിൽ പലരെയും കുറിച്ച് നേരത്തെയും പ്രണയവാർത്തകൾ വന്നിട്ടുണ്ടെങ്കിലും, അതിൽ നിന്നൊക്കെ എപ്പോഴും മാറിനിന്നിരുന്ന ആളായിരുന്നു ജിൻ . എന്നാൽ ഇപ്പോൾ ജിന്നും പ്രശസ്ത കൊറിയൻ നടിയും ഗായികയുമായ ഷിൻ സെ-ക്യുങ്ങും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പടരുന്നത്. ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങൾ വൈറലായതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. കൊറിയൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘നേറ്റ് പാൻ’ വഴിയാണ് ഇരുവരും Read More…

Celebrity

‘മദ്യപിച്ച് രാത്രിയില്‍ സ്ത്രീകളോട് ഫോണിലൂടെ അശ്ലീലം പറയുമായിരുന്നു’; തുറന്ന് പറഞ്ഞ് നടന്‍ പിയുഷ് മിശ്ര

മദ്യപാനത്തിന് അടിമയായിരുന്ന കാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചും ചെയ്ത തെറ്റുകളെക്കുറിച്ചും തുറന്നുപറഞ്ഞ് മുതിർന്ന ബോളിവുഡ് താരം പിയൂഷ് മിശ്ര. മദ്യാസക്തി ഒരാളെ പൂർണ്ണമായും നശിപ്പിക്കുമെന്നും അതിൽ നിന്ന് മോചനം നേടുക എന്നത് വൈദ്യശാസ്ത്രത്തിന് പോലും പ്രവചിക്കാനാവാത്ത ഒന്നാണെന്നും ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ താൻ മറ്റുള്ളവരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും ആ അവസ്ഥയിൽ സിനിമ സെറ്റുകളിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ കാലഘട്ടത്തിൽ മദ്യം ഉള്ളിലെത്തുന്നത് വരെ ശരീരം Read More…

Celebrity

“അഹങ്കാരമാണ് ഞങ്ങളെ ഒന്നിപ്പിച്ചു നിർത്തുന്നത്”; ഐശ്വര്യയുമായുള്ള ദാമ്പത്യ രഹസ്യം വെളിപ്പെടുത്തി അഭിഷേക്!

അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും തമ്മിലുള്ള വിവാഹബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പലപ്പോഴും പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാറുണ്ട്. ഇരുവരും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾക്കിടയിലും തങ്ങളുടെ ദാമ്പത്യത്തെക്കുറിച്ചും മാതാപിതാക്കൾ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് അഭിഷേക് ബച്ചൻ. ലില്ലി സിംഗുമായുള്ള അഭിമുഖത്തിലാണ് തന്റെ കുടുംബജീവിതത്തെക്കുറിച്ച് താരം സംസാരിച്ചത്. തന്റെയും ഐശ്വര്യയുടെയും ബന്ധം ഒരു പങ്കാളിത്തമാണെന്നും അതിന് പിന്നിൽ തന്റെ ‘ശക്തമായ ഈഗോ’ (അഹംഭാവം) ഉണ്ടെന്നുമാണ് അഭിഷേക് പറയുന്നത്. എന്നാൽ ഈഗോ എന്ന വാക്കിനെ നെഗറ്റീവ് അർത്ഥത്തിലല്ല അദ്ദേഹം ഉപയോഗിച്ചത്. Read More…

Celebrity

കോക്ടെയിലിൽ ജീവനുള്ള മീൻ! സഞ്ജയ് ദത്തിന്റെ റെസ്റ്റോറന്റ് വിവാദത്തിൽ, വൈറൽ വീഡിയോ

നടൻ സഞ്ജയ് ദത്തും സംരംഭകൻ അഭിമന്യൂ ജാഖറും ചേർന്ന് മുംബൈയിൽ പുതുതായി ആരംഭിച്ച ‘അൽത്ത സ്റ്റെല്ല’എന്ന റെസ്റ്റോബാർ വലിയ വിവാദത്തിലായിരിക്കുകയാണ്. ഒരു കോക്ടെയിലിനുള്ളിൽ ജീവനുള്ള മീനിനെ ഇട്ട് വിളമ്പിയതാണ് വൻ പ്രതിഷേധത്തിന് കാരണമായത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗസ്നേഹികളും പൊതുജനങ്ങളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് വിവാദമായ ഈ പാനീയം മെനുവിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതർ നിർബന്ധിതരായി. View this post on Instagram A post shared by 🐾Angelic🪽 (@angelic__ngo) Read More…

Celebrity

സ്റ്റേജിൽ പല്ല് വീണിട്ടും തളരാതെ സുന്ദരി; ട്രോളന്മാർക്ക് പണികൊടുത്ത് മിസ് ഗ്രാൻഡ് തായ്‌ലൻഡ് താരം

വേദിയിൽ എപ്പോഴും പരിപൂർണ്ണത മാത്രം പ്രതീക്ഷിക്കുന്ന ലോകത്ത്, മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരാർത്ഥിയായ കമോൾവാൻ ചാനാഗോ തികച്ചും വ്യത്യസ്തമായ ഒരു മാതൃക കാട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മത്സരവേദിയിലുണ്ടായ അപ്രതീക്ഷിത അബദ്ധത്തിന്റെ പേരിൽ തന്നെ പരിഹസിച്ചവർക്ക് മറുപടിയുമായി, അതിലും വലിയ ആത്മവിശ്വാസത്തോടെ കമോൾവാൻ ഫൈനൽ വേദിയിൽ തിളങ്ങി. പതും താനി (Pathum Thani) പ്രവിശ്യയെ പ്രതിനിധീകരിച്ചെത്തിയ കമോൾവാൻ, തനിക്ക് പറ്റിയ ആ ചെറിയ പിഴവിനെ ഭയപ്പെടുന്നതിന് പകരം അതൊരു ഐക്കോണിക് നിമിഷമാക്കി മാറ്റി. ഫൈനൽ വേദിയിൽ എത്തിയ അവർ Read More…

Celebrity

‘ഈ സമ്മർദ്ദം താങ്ങാനാകുന്നില്ല, ആത്മഹത്യ ചെയ്തെന്നു വരും’; പൊട്ടിക്കരഞ്ഞ് രേണു സുധി

കിച്ചു സുധി തന്റെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ വീഡിയോയ്ക്ക് പിന്നാലെ രേണു സുധിക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും തനിക്കും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് നടക്കുന്നതെന്നും രേണു വെളിപ്പെടുത്തി. സഹിക്കാവുന്നതിലപ്പുറം കേട്ടു കഴിഞ്ഞെന്നും താനിപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഘട്ടത്തിലാണെന്നും നിറഞ്ഞ കണ്ണുകളോടെ രേണു സുധി പറഞ്ഞു. അങ്ങേയറ്റം വിഷമകരമായ സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും അവർ വ്യക്തമാക്കി. രേണു സുധിയുടെ വാക്കുകൾ “ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ Read More…

Celebrity

മലൈകയുടെ ഫിറ്റ്‌നസ് സീക്രട്ട്! വെറും വെള്ളം കുടിച്ച് ആരോഗ്യം കൂട്ടാം; വൈറലായി ‘വാട്ടർ തെറാപ്പി’

ഫിറ്റ്നസിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ എന്നും തിളങ്ങി നില്‍ക്കുന്ന പേരാണ് മലൈക അറോറ. 50-ാം വയസ്സിലും തന്റെ ചുറുചുറുക്കും ചര്‍മ്മത്തിന്റെ തിളക്കവും നിലനിര്‍ത്താന്‍ മലൈക പിന്തുടരുന്നത് വളരെ ലളിതവും എന്നാല്‍ ഫലപ്രദവുമായ ചില ശീലങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അവരുടെ ‘വാട്ടര്‍ തെറാപ്പി’. രാവിലെ എഴുന്നേറ്റാലുടന്‍ വെറും വയറ്റില്‍ കുടിക്കുന്ന ചില പ്രത്യേക ‘വാട്ടര്‍ ഷോട്ടുകള്‍’ (Water Shots) വഴി ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും (Detox), രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും, ദഹനം സുഗമമാക്കാനും സാധിക്കുമെന്ന് Read More…