കോഴിക്കോട് താമരശ്ശേരിയിൽ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയിൽ. പുതുപ്പാടി സ്വദേശിയായ അൻവർ സാദത്തിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി ഉപദ്രവിച്ച ശേഷം വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിലാണ് കൊടുവള്ളി സ്വദേശിയായ യുവതിയും ഭർത്താവും ഇയാളെ സമീപിച്ചത്. തേങ്ങ ഉഴിഞ്ഞ് മന്ത്രിച്ചാൽ പ്രശ്നങ്ങളെല്ലാം മാറുമെന്ന് വിശ്വസിപ്പിച്ച ഇയാൾ, ചടങ്ങുകളുടെ ഭാഗമായി ഭർത്താവിനോട് മുറിയുടെ Read More…
Author: Soorya
16 കൊലപാതകങ്ങൾ, പെൺവേഷത്തിൽ കാട്ടിൽ ഒളിച്ചു! ബ്രസീലിനെ വിറപ്പിച്ച സീരിയൽ കില്ലർ ‘കൊതുക്’ കുടുങ്ങി
ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ഹോർലാൻഡ് ലോപ്പസ് ഡസിൽവ (33) പെൺവേഷം കെട്ടി കാട്ടിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം ഒടുവിൽ പോലീസിന്റെ പിടിയിലായി. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ പരായിബയിലുള്ള മുലുൻഗു മേഖലയിൽ 16 പേരെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഡഗ്ലസ് ഗാർസിയയുടെ നേതൃത്വത്തിൽ രണ്ടു ദിവസം നീണ്ട രഹസ്യ ദൗത്യത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്ത ശേഷമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. വിജനമായ പ്രദേശങ്ങളിൽ കൊലപാതകങ്ങൾ നടത്തിയ ശേഷം സ്ഥലം വിട്ടിരുന്ന ഇയാൾ വർഷങ്ങളോളം ആരുടെയും Read More…
ഇന്ത്യൻ രഹസ്യാന്വേഷണത്തിന്റെ പിതാവ്, ‘റോ’ സ്ഥാപകൻ ആർ.എൻ. കാവോയുടെ ജീവിതം സിനിമയാകുന്നു!
ഇന്ത്യൻ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (R&AW) സ്ഥാപക മേധാവി രമേശ്വർ നാഥ് കാവോയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. നിർമാതാവും സംവിധായകനുമായ കരൺ ജോഹറാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. റോ രൂപീകൃതമായതിന്റെ 58-ാം വാർഷിക ദിനമായ സെപ്റ്റംബർ 21-നാണ് ഈ വാർത്ത പുറത്തുവിട്ടത്. നിതിൻ ഗോഖലെയുടെ ‘ആർ.എൻ. കാവോ: ജന്റിൽമാൻ സ്‌പൈമാസ്റ്റർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ധർമ്മ പ്രൊഡക്ഷൻസും ലിയോ മീഡിയ കളക്ടീവും ചേർന്ന് നിർമിക്കുന്ന ഈ സിനിമ 2028 ഓഗസ്റ്റ് Read More…
വിവാഹിതനുമായി ബന്ധമുള്ള സ്ത്രീകള്‍ ‘ദുഷ്ടകള്‍’; ഫെമിനിസമല്ലിത്, പുരുഷനും തെറ്റുകാരന്‍; വൈറലായി നടിയുടെ പോസ്റ്റ്
വിവിധ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അഭിപ്രായപ്രകടനം നടത്താറുള്ള ബോളിവുഡ് താരവും നടിയുമായ തനിഷ മുഖർജി പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹിതരായ പുരുഷന്മാരുമായി പ്രണയബന്ധത്തിലേർപ്പെടുന്ന സ്ത്രീകളെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ബന്ധങ്ങളിലുള്ള സ്ത്രീകൾ ഫെമിനിസ്റ്റുകളല്ലെന്നും, മറ്റ് സ്ത്രീകൾക്ക് തന്നെ എതിരായി പ്രവർത്തിക്കുന്നവരാണെന്നുമാണ് തനിഷ കുറിച്ചത്. വിവാഹിതനായ ഒരു പുരുഷനുമായി ബന്ധത്തിലാകുന്ന സ്ത്രീകൾ മറ്റ് സ്ത്രീകളെ ബഹുമാനിക്കാത്തവരാണെന്ന് തനിഷ പറഞ്ഞു. അവർ ഒരിക്കലും ഫെമിനിസ്റ്റുകളല്ല, മറിച്ച് മറ്റ് സ്ത്രീകൾക്കെതിരെ തിരിയുന്നവരാണ്. ഭാര്യയോടൊപ്പം Read More…
മെസിയുടെ പാസിൽ റൊണാൾഡോയുടെ ഗോാാള്‍….! രണ്ട് രാജാക്കന്മാർ, ഒരു ടീം, വരുമോ സ്വപ്ന മൽസരം !
ഫുട്ബോൾ ലോകം കണ്ട രണ്ട് മഹാരഥന്മാരാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഒരാൾ ഇടതുകാലിന്റെ അതിശയകരമായ മാന്ത്രികത കൊണ്ട് ആരാധകരെ മനോഹരമായി വിസ്മയിപ്പിച്ചപ്പോൾ, മറ്റൊരാൾ തന്റെ അസാധ്യ വേഗതയും കരുത്തും ഫിനിഷിങ് മികവും കൊണ്ട് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞു. ദീർഘകാലം ലോക ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന തലത്തിൽ പരസ്പരം ശക്തരായ എതിരാളികളായി ഇരുവരും പോരാടിയപ്പോഴൊക്കെ ആരാധകർക്ക് ലഭിച്ചത് എന്നും ഓർത്തു വെക്കാവുന്ന മികച്ച നിമിഷങ്ങളായിരുന്നു. മെസ്സിയുടെ മനോഹരമായ ഡ്രിബ്ലിങ്ങും റൊണാൾഡോയുടെ കൃത്യതയാർന്ന ഫിനിഷിങ്ങും, അവരുടെ ഗോളുകളും റെക്കോർഡുകളും Read More…
ഗർഭിണിയായ സഹോദരിയുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ അളിയനെ വെട്ടിക്കൊന്ന് സഹോദരൻ; കുറ്റമേറ്റ് വിഡിയോ പോസ്റ്റ് ചെയ്തു
ഹൈദരാബാദ്: ഗർഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് ജയിലിൽനിന്നിറങ്ങിയപ്പോൾ വെട്ടിക്കൊലപ്പെടുത്തിയ സഹോദരൻ അറസ്റ്റിൽ. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ചയാണ് വധക്കേസിലെ പ്രതിയായ ഹരിബാബു കൊല്ലപ്പെട്ടത്. 2026 മാർച്ച് 17-ന് ജഗ്തിയാൽ ജില്ലയിൽ യുട്യൂബറായ ഗന്ധം വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു വൈഷ്ണവിയെ ഭർത്താവായ ഹരിബാബു വധിച്ചത്. ഈ കേസിൽ അറസ്റ്റിലായി ജയിലിലായ ഇയാൾ ജൂലൈയിൽ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് വൈഷ്ണവിയുടെ സഹോദരനായ സന്തോഷ് പ്രതികാരം തീർക്കാനായി ഹരിബാബുവിനെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് നൽകുന്ന Read More…
തുടർച്ചയായി 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; ഇടപാടുകള്‍ നേരത്തെ പൂര്‍ത്തിയാക്കുക
അടുത്ത ആഴ്ചയിലെ പണിമുടക്കും പൊതു അവധികളും കാരണം രാജ്യത്ത് തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാകില്ല. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ സമരം ബാങ്കിംഗ് പ്രവർത്തനങ്ങളെ ബാധിക്കും. ഇത മുന്നിൽ കണ്ട് ഇടപാടുകൾ തടസ്സമില്ലാതെ പൂർത്തിയാക്കാൻ വരും ദിവസങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സെപ്റ്റംബർ 28 മുതൽ 30 വരെയാണ് ബാങ്ക് സംഘടനകൾ പണിമുടക്ക് Read More…
‘ഇത് ജോര്‍ജുകുട്ടിയുടെ വക്കീലല്ലേ? അപ്പോ മഞ്ജു ജയിക്കും’; കേസില്‍ ഹാജരാകുന്നത് അഡ്വ. ശാന്തി മായാദേവി
സംവിധായകൻ സനൽകുമാർ ശശിധരനെതിരെയുള്ള മാനനഷ്ടക്കേസിൽ നടി മഞ്ജു വാര്യർക്കായി ഹാജരാകുന്നത് നടിയും അഭിഭാഷകയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിലടക്കം വലിയ ശ്രദ്ധനേടി. ശാന്തി അഭിഭാഷകയാണെന്ന കാര്യം സിനിമാപ്രേമികൾക്ക് അറിയാമെങ്കിലും, ചിലർ അതുകണ്ട് അത്ഭുതപ്പെട്ടു. ‘ഇത് ജോർജുകുട്ടിയുടെ വക്കീലല്ലേ, ഇവർ ശരിക്കും വക്കീലായിരുന്നോ’ എന്ന തരത്തിലുള്ള കമന്റുകളാണ് ശാന്തിയുടെ പ്രതികരണത്തിന് താഴെ വരുന്നത്. ‘ദൃശ്യം 2’വിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ശാന്തി മറ്റ് ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ‘ഗാനഗന്ധർവൻ’ Read More…
പാലാരിവട്ടത്ത് സ്ത്രീകളെ വിവസ്ത്രരാക്കി 6 ലക്ഷത്തിന്റെ കവർച്ച; 6 പ്രതികൾ പിടിയിൽ
പാലാരിവട്ടത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ 6 പ്രതികളെ പൊലീസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പിടികൂടിയ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. നേരിട്ടു കവർച്ചയിൽ പങ്കെടുത്ത 5 പേരും ഗൂഢാലോചന നടത്തിയ 2 പേരും ഉൾപ്പെടെയുള്ള സംഘത്തിലെ ചിലരുമായി ഇരകൾക്കു മുൻപ് കച്ചവട ബന്ധമുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണ് കവർച്ചയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ സംസ്കാര ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ ആയുധങ്ങളുമായി അതിക്രമിച്ചുകയറിയ സംഘം വാതിൽ Read More…









