Featured Healthy Food

കണ്ണുനീർ തരുമെങ്കിലും കാര്യം നിസ്സാരമല്ല; കൊളസ്ട്രോളും ബിപിയും കുറയ്ക്കാൻ സവാള മാത്രം മതി!

കറികളിലും ഗ്രേവികളിലും വേവിച്ചോ അല്ലാതെയോ സലാഡുകളിൽ പച്ചയായോ ഒക്കെ കഴിക്കുന്ന സവാള നമ്മുടെ ഭക്ഷണരീതിയുടെ അവിഭാജ്യ ഘടകമാണ്. എങ്കിലും ഒരു ശീലത്തിന്റെ ഭാഗമായി നമ്മളിൽ ഭൂരിഭാഗം പേരും ഇത് കഴിക്കുമ്പോൾ, ഇതിന്റെ പോഷകമൂല്യം തിരിച്ചറിയാതെ പോകുന്നു. ആന്റിഓക്സിഡന്റുകൾ, നാരുകൾ (fiber), അത്യാവശ്യ വൈറ്റമിനുകൾ, മിനറലുകൾ, ഉപകാരപ്രദമായ സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയ സവാള നമ്മൾ കരുതുന്നതിനേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന സാധാരണ പച്ചക്കറിയാണെങ്കിലും സവാളയിൽ ആന്റിഓക്സിഡന്റുകളും സസ്യ സംയുക്തങ്ങളും Read More…

Featured Spotlight Uncategorized

വനിതകള്‍ ‘കാഴ്‌ചയില്‍പ്പെടരുത് ! ഇന്ത്യന്‍ സന്യാസി സംഘത്തിന്റെ ഈഫല്‍ സന്ദര്‍ശനം വിവാദത്തില്‍, ടവര്‍ അടച്ച്‌ പ്രതിഷേധം

പാരീസ്: ഈഫൽ ടവറിൽ ഇന്ത്യൻ സന്യാസി സംഘം സന്ദർശനം നടത്തിയ വേളയിൽ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണം ഫ്രാൻസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇതിൽ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് ഈഫൽ ടവർ താൽക്കാലികമായി അടച്ചിടേണ്ടി വന്നു. ലിംഗവിവേചനപരമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തിയതെന്നും ഇതേത്തുടർന്ന് ടവറിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചതായും ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പ്രതിനിധികൾ വ്യക്തമാക്കി. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ (ബി.എ.പി.എസ്.) ഗ്രൂപ്പിന്റെ സന്ദർശനമാണ് Read More…

Crime

എസി കൂപ്പയിൽ യുവതിയുടെ മദ്യക്കടത്ത്, സ്യൂട്ട്കേസ് നിറയെ 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ മദ്യം; മദ്യക്കടത്ത് കുടുംബ തൊഴിൽ!

പട്ന ∙ ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽ നിന്ന് 75 ലീറ്റർ മദ്യം പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ന്യൂഡൽഹി-ജയനഗർ സ്വതന്ത്ര സേനാനി എക്സ്പ്രസിന്റെ എസി കൂപ്പെയിൽ നിന്നാണ് നേഹ ഝാ എന്ന യാത്രക്കാരിയുടെ പക്കൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടിച്ചെടുത്തത്. യുവതി ട്രെയിനിൽ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യവിവരം വാരാണസിയിലെ ആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ എസി ഫസ്റ്റ് ക്ലാസ് കൂപ്പെയിൽ പോലീസ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് നേഹയ്ക്കൊപ്പം ഇഷാൻ കുമാർ Read More…

Sports

‘കാമുകിയുമായി കറക്കം, ദിനവും 10 റീൽസ്’, അർഷ്ദീപിന്റെ ‘സഹായത്താല്‍’; എതിര്‍ ടീമിന് ജയം; ദയനീയ പ്രകടനത്തില്‍ ട്രോളുകളുമായി ആരാധകർ

മൊഹാലി: ഷേർ-ഇ-പഞ്ചാബ് ട്വന്റി20 കപ്പിൽ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് ദയനീയ ബോളിങ് പ്രകടനം. ലുധിയാന ലയൺസ് നായകനായ അർഷ്ദീപ്, ഫസിൽക്ക ഫാൽക്കൺസിനെതിരായ മത്സരത്തിൽ വിക്കറ്റൊന്നും ലഭിക്കാതെ നാല് ഓവറിൽ 51 റൺസാണ് വഴങ്ങിയത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ശുഭ്മൻ ഗിൽ അണിനിരന്ന ഫാൽക്കൺസ് ഒരു റൺസിന് വിജയിക്കുകയും ചെയ്തു. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ലുധിയാനയ്ക്കായി കാർത്തിക് ചദ്ദ (4/9) മികച്ച ബോളിങ് പുറത്തെടുത്തതോടെ ഫാൽക്കൺസ് 170 റൺസിൽ ഒതുങ്ങുകയായിരുന്നു. 21 പന്തിൽ Read More…

Spotlight

കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിൽ, അപകടം സംഘർഷം ഉണ്ടാക്കി പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ? എട്ടുപേരുടെ മരണത്തില്‍ ട്വിസ്റ്റ്

തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ എട്ടുപേരുടെ മരണത്തിനിടയാക്കിയ കാറപകടത്തില്‍ നിർണായക വെളിപ്പെടുത്തൽ. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് ഫോറന്‍സിക് പരിശോധനയിലെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദ പരിശോധനകൾക്കായി സാമ്പിളുകൾ കാക്കനാട്ടിലെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, അപകടത്തിന് തൊട്ടുമുമ്പ് തളിക്കുളത്തെ ഒരു ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഈ എട്ടംഗസംഘം പത്താംകല്ലിൽ വച്ച് നാട്ടുകാരുമായി തർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടിരുന്നതായി വിവരമുണ്ട്. തുടർന്ന് നാട്ടുകാർ വാടാനപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമെന്നായതോടെ Read More…

Crime Featured

കാമുകന് ബൈക്ക് വാങ്ങി നൽകാന്‍ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് 9 പവൻ മോഷ്ടിച്ചു! 19കാരി അറസ്റ്റിൽ

കോയമ്പത്തൂർ∙ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഒൻപത് പവൻ സ്വർണം മോഷ്ടിച്ച് കാമുകന് ബൈക്ക് വാങ്ങി നൽകിയ കോളജ് വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ നഗർ സ്വദേശിനിയായ ആർ. ജോയ് പ്രിൻസി (19) ആണ് കേസിൽ പിടിയിലായത്. പൊള്ളാച്ചി ഗവ. ആർട്സ് കോളജിലെ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് പ്രിൻസി. പിതാവിന്റെ സുഹൃത്തായ ഉഞ്ചവേലംപട്ടി സ്വദേശി എച്ച്. തമിഴ്സെൽവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. തമിഴ്സെൽവന്റെ മകളും ജോയ് പ്രിൻസിയും അടുത്ത സുഹൃത്തുക്കളാണ്. ഓഗസ്റ്റ് 16-ന് മകളെ Read More…

Celebrity

സോഫയിൽകിടന്ന് ‘പരസ്യ’ പ്രണയസല്ലാപം: കാമുകിയുമായി യമാൽ പാരിസിലേക്ക് പറന്നു, ഗോസിപ്പുകൾക്ക് മറുപടി – വീഡിയോ

പാരിസ്:∙ ഫ്രാൻസിലെ പാരിസിലേക്ക് ‘ഏകദിന’ ഉല്ലാസയാത്ര നടത്തി സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലും കാമുകിയായ ഇൻഫ്ലുൻസർ ഇനസ് ഗാർഷ്യ സാന്റോസും. യമാലും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇനസ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇരുവരും പിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ അവർ തന്നെ പുറത്തുവിട്ടത്. ‘പാരിസിൽ 24 മണിക്കൂർ’ എന്ന കുറപ്പോടെയാണ് ഈ ചിത്രങ്ങൾ നൽകിയിരിക്കുന്നത്. ബാർസിലോന താരമായ ലമീൻ യമാൽ, സ്പാനിഷ് ലാലിഗ സീസൺ ആരംഭിച്ചതോടെ മത്സരത്തിരക്കിലാണ്. ഇതിനിടെ ലഭിച്ച ഒരു ദിവസത്തെ ഇടവേളയിലാണ് താരവും Read More…

Celebrity Featured

‘ഓൺലൈൻ ലൈംഗികാതിക്രമവും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും’; ചരിത്രനേട്ടത്തിനു പിന്നാലെ വേദന പങ്കുവച്ച് 21കാരി

2026 ഐപിഎഫ് ലോക സബ്-ജൂനിയർ ആൻഡ് ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 140 കിലോ ഡെഡ്‌ലിഫ്റ്റിൽ വെള്ളി മെഡൽ നേടിയ കേയ കുനാൽ ബാനർജിക്ക് നേരെ വ്യാപക സൈബറാക്രമണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കേയ തന്നെയാണ് ഓൺലൈൻ വഴിയുള്ള ലൈംഗികാതിക്രമങ്ങളെക്കുറിച്ചും എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. ഇന്ത്യയ്ക്കായി മെഡൽ നേടിയതിന് പിന്തുണ ലഭിക്കുമ്പോഴും ഒരു കായികതാരം എന്ന നിലയിൽ അതിക്രമങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് താരം പറഞ്ഞു. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതിനൊപ്പം ജാതിയും വംശീയതയും ചർച്ചയാക്കുകയും, Read More…

Crime

പ്രണയ വിവാഹം 25 ദിവസം മുൻപ്, നവവധുവിന്റെ മൃതദേഹം വാട്ടർ ടാങ്കിൽ; ഭർത്താവ് കസ്റ്റഡിയിൽ

മധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹം കഴിഞ്ഞ് 25 ദിവസം മാത്രം പിന്നിട്ട യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കുടിവെള്ള ടാങ്കിൽ കണ്ടെത്തി. നെഹ്‌റു നഗറിലെ വീടിനു പുറത്തുള്ള വാട്ടർ ടാങ്കിലാണ് വന്ദന കുശ്വാഹയുടെ മൃതദേഹം അയൽവാസികൾ കണ്ടെത്തിയത്. സംഭവമറിഞ്ഞെത്തിയ പോലീസ് യുവതിയുടെ ഭർത്താവ് ഉപേന്ദ്ര പട്ടേലിനെയും കുടുംബത്തെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ മുറിവുകളുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഓഗസ്റ്റ് 11-നാണ് വന്ദനയും ഉപേന്ദ്ര പട്ടേലും വിവാഹിതരായത്. മുൻപ് വന്ദനയെ കാണാനില്ലെന്ന് Read More…