സേലം∙ തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറിൽ ഉപേക്ഷിച്ച കേസിൽ ഭാര്യ അറസ്റ്റിലായി. സേലം ഓമലൂർ സ്വദേശിയായ വി.ഭൂപതി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ സുജിത ശ്രീയെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. ഓമലൂർ–ശങ്കരി റോഡിലെ ആറ്റുകാർന്നൂർ സഹകരണ ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ചൊവ്വാഴ്ചയാണ് ഭൂപതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ അജ്ഞാതരായ മൂന്നംഗ മോഷണസംഘം കാർ തടഞ്ഞുനിർത്തി ഭൂപതിയെ ആക്രമിച്ചു കൊലപ്പെടുത്തുകയും തന്റെ 12 പവന്റെ സ്വർണാഭരണങ്ങൾ Read More…
Author: Soorya
ശാസ്ത്രജ്ഞർ പറഞ്ഞു, അടിവസ്ത്രം മണ്ണിൽ കുഴിച്ചിട്ട് കര്‍ഷകര്‍; പിന്നിലെ കൗതുകകരമായ കാരണമറിയണ്ടേ? അപൂർവ്വ ശാസ്ത്ര പരീക്ഷണം
സ്വിറ്റ്‌സർലൻഡിലെ ശാസ്ത്രജ്ഞർ രാജ്യത്തെ കർഷകരോടും തോട്ടമുടമകളോടും തങ്ങളുടെ പറമ്പുകളിൽ കോട്ടൺ അടിവസ്ത്രങ്ങൾ കുഴിച്ചിടാൻ ആവശ്യപ്പെട്ട് മുൻപ് വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയിരുന്നു. ‘സോയിൽ യുവർ അണ്ടീസ്’ (Soil Your Undies) എന്ന പേരിലാണ് ഈ അപൂർവ്വ പരീക്ഷണം അറിയപ്പെട്ടത്. മണ്ണിന്റെ ആരോഗ്യവും അതിലടങ്ങിയിരിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനശേഷിയും അളക്കുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ശുദ്ധമായ കോട്ടൺ വസ്ത്രങ്ങൾ മണ്ണിൽ കുഴിച്ചുമൂടി രണ്ട് മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പരിശോധിക്കുന്നത്. മണ്ണിലുള്ള ഫംഗസുകളും ബാക്ടീരിയകളും ചേർന്ന് തുണി എത്രത്തോളം ദ്രവിപ്പിച്ചു Read More…
‘ രോഗിയുടെ ഭാഗത്ത് ശരിയുണ്ട്, പക്ഷേ എപ്പോ വേണേലും ഏതു രോഗവും കാണിക്കാനുള്ള ഇടമല്ല കാഷ്വാലിറ്റി , ആ ധാരണ മാറണം’; ഡോക്ടറുടെ കുറിപ്പ്
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറുന്ന വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ മനോജ് വെള്ളനാട് . ഈ കേസിൽ രോഗിയുടെ ഭാഗത്താണ് ശരിയെന്ന് തോന്നുന്നതെങ്കിലും, സ്വന്തം സൗകര്യത്തിന് എപ്പോൾ വേണമെങ്കിലും ഏതു രോഗവും കാണിക്കാനുള്ള ഇടമാണ് കാഷ്വാലിറ്റി എന്ന ധാരണ പൊതുജനങ്ങൾക്ക് മാറണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പനിയും ശരീരവേദനയും കാരണം ആശുപത്രിയിൽ എത്തിയ രോഗിയോട് അത് അത്ര അത്യാഹിത പ്രശ്നമല്ലല്ലോ എന്ന് ഡോക്‌ടർ ചോദിക്കുന്നത് വിഡിയോയിലുണ്ട്. Read More…
മുടി മുറിച്ചു, കർണാടകയിൽ ജോലിക്ക് പോയി, വീട്ടിലെത്തിയത് ആൺസുഹൃത്തുമായി; മകളെ കൊലപ്പെടുത്തി അച്ഛൻ
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്തിരുന്ന ഇരുപത്തൊന്നുകാരിയെ അച്ഛനും അമ്മാവനും ചേർന്ന് ദാരുണമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് കൊല്ലപ്പെട്ടത്. അന്യസംസ്ഥാനത്ത് ജോലിക്കു പോയതും തലമുടി മുറിച്ചതും കുടുംബത്തിന് ഒട്ടും ഇഷ്ടമായിരുന്നില്ല. കൂടാതെ, ജോലിസ്ഥലത്തു പരിചയപ്പെട്ട യുവാവിനെ രക്ഷാബന്ധൻ ആഘോഷത്തിനായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും വീട്ടുകാരുടെ എതിർപ്പിന് കാരണമായി. എന്നാൽ ആ യുവാവ് തനിക്ക് സഹോദരനെപ്പോലെയാണെന്നാണ് നന്ദിനി പറഞ്ഞിരുന്നത്. നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് Read More…
‘മോദി ജി, നിങ്ങൾ എന്‍റെ ജീവിതം നരകതുല്യമാക്കി, എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല’; ആരോപണവുമായി 15 കാരി
ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി വാർത്തകളിൽ നിറഞ്ഞ 15 വയസ്സുകാരിയുടെ പുതിയ വീഡിയോ വീണ്ടും ചർച്ചയാകുന്നു. ത തന്റെ ജീവിതം നരകതുല്യമാക്കിയെന്ന് ആരോപിച്ചാണ് പെൺകുട്ടി ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. രണ്ടുദിവസം മുൻപ് പെൺകുട്ടി പങ്കുവെച്ച ഈ വീഡിയോ പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. താൻ നേരിടുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ച് സംസാരിച്ച പെൺകുട്ടി, പ്രധാനമന്ത്രി കാരണം തനിക്ക് എവിടെയും മുഖം മറയ്ക്കാതെ പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ആരോപിച്ചു. 15 Read More…
‘അതൊക്കെ ചുമ്മാ… ക്യാമറട്രിക്ക്, ഞാനൊന്ന് ചുംബിച്ചിട്ടു പോലുമില്ല’; ടോക്സിലെ ചൂടന്‍ രംഗങ്ങളെക്കുറിച്ച് യഷ്
റിലീസ് ചെയ്ത് ആഴ്ച പിന്നിട്ടിട്ടും ടോക്സിക് സിനിമയിലെ ബോള്‍ഡ്, ഇന്റിമേറ്റ് രംഗങ്ങളെ ചൊല്ലി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ തീരുന്നില്ല. ലൈംഗികതയുടെ അതിപ്രസരം ചിത്രത്തിലുണ്ടെന്ന ആക്ഷേപം ഉയരുന്നതിനിടെ, ചിത്രത്തിലെ രംഗങ്ങളെ കുറിച്ച് റിലീസിന് മുന്‍പ് രജത് ശര്‍മയുടെ ‘ആപ് കി അദാലത്ത്’ പരിപാടിയിൽ താരം യഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ആളുകളെ ആകർഷിക്കാൻ അക്രമവും അശ്ലീലവും എളുപ്പവഴിയായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒരു യുവതിയുടെ ചോദ്യത്തിന്, തലമുറകള്‍ തമ്മിലുള്ള ഇത്തരം സംഘര്‍ഷങ്ങള്‍ സ്വാഭാവികമാണെന്നും ലോകം യുവാക്കളുടേതാണെന്നും താരം Read More…
ഓടുന്ന ബസ്സിനുള്ളിൽ 16കാരിയെ ക്രൂരമായി പീഡിപ്പിച്ചു, 47 കി.മീ. വിദ്യാർഥിനിയുമായി സഞ്ചരിച്ചു: രണ്ടുപേർ പിടിയിൽ
ഡൽഹിയിലെ കശ്മീരി ഗേറ്റിന് സമീപം ഓടുന്ന ബസിനുള്ളിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. ആക്രമണത്തെ എതിർത്ത പെൺകുട്ടിയെ പ്രതികൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഏകദേശം 47 കിലോമീറ്ററോളം ബസ് മുന്നോട്ട് ഓടിച്ചു കൊണ്ടുപോകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള പ്ലസ്‌വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടി നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. Read More…
പോൺ സൈറ്റുകളും ഡാർക്ക് വെബും വഴി ഭീകര റിക്രൂട്ട്‌മെന്റ്: കശ്മീരിൽ ഭീകരസംഘടനകളുടെ ‘ഡിജിറ്റൽ അടവ്’
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ ആശയവിനിമയത്തിനായി അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തി. ഇത്തരം വെബ്‌സൈറ്റുകളിലും ആപ്പുകളിലും ലഭ്യമായ ചാറ്റ് ടൂളുകൾ വഴിയാണ് ഭീകരസംഘടനകളിലേക്ക് ആളുകളെ കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്മെന്റ് നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ നിരോധനമുള്ള അശ്ലീല വെബ്സൈറ്റുകളും ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുമാണ് ഭീകരർ ഇതിനായി ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിൽ പുതിയ ആളുകളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും റിക്രൂട്ട് ചെയ്യാനും ഭീകരരും പാക്കിസ്ഥാൻ Read More…
“സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, രംഗത്തിറക്കിയാൽ വലിയനാശം; പർദ്ദ അതിനാണ്”: വിവാദനിലപാടിലുറച്ച് കാന്തപുരം
കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവർ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സംഘടിപ്പിച്ച കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും ഖുർആൻ പഠിപ്പിക്കുന്നതും ബുദ്ധിപരമായി ചിന്തിച്ചാലും ഇതാണ് ശരിയെന്നും കാന്തപുരം പറഞ്ഞു. ഈ കാര്യങ്ങൾ പറയാൻ തങ്ങൾക്കുള്ള Read More…









