ബെൽഫാസ്റ്റ് ∙ അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചതോടെ, മുൻ ചാംപ്യന്മാരായ വെസ്റ്റ് ഇൻഡീസിന് 2027-ലെ ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടമായി. അയർലൻഡിനെ തോൽപ്പിച്ച അഫ്ഗാനിസ്ഥാൻ ലോകകപ്പിലേക്ക് നേരിട്ട് എൻട്രി ഉറപ്പാക്കുകയും ചെയ്തു. വിൻഡീസിന് ഇത് തുടർച്ചയായ മൂന്നാം തവണയാണ് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരുന്നത്. 2019-ൽ യോഗ്യതാ മത്സരം കടന്ന് അവർ ലോകകപ്പ് കളിച്ചെങ്കിലും 2023-ൽ യോഗ്യത നേടാനാകാതെ പുറത്തായിരുന്നു. 2026 സെപ്റ്റംബർ 30-ലെ ഐസിസി ഏകദിന റാങ്കിങ് Read More…
Author: Priya
കണ്മണിയെ കണ്ട് കൊതിതീര്‍ന്നില്ല, ഭാര്യ പ്രസവിച്ച് ആശുപത്രിയില്‍; ഭര്‍ത്താവ് വാഹനത്തില്‍ മരിച്ച നിലയില്‍
ഭാര്യ പ്രസവിച്ച് ആശുപത്രിയിൽ കഴിയവേ, പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ഭർത്താവിനെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കായക്കൊടി സ്വദേശിയും ടാക്സി ഡ്രൈവറുമായ വിനുവാണ് (27) മരിച്ചത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലെങ്കിലും ഹൃദയാഘാതമാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. തുടർപരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. മരണത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോലീസിന്റെ നിഗമനം. കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയാണ് വിനുവിന്റെ വേർപാട്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വിനുവിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഇവർ Read More…
‘കനകസിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുത്’; എൻഎസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാർ
എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി കെ.ബി.ഗണേഷ് കുമാർ രംഗത്തെത്തി. സംഘടനയ്ക്കുള്ളിൽ വൻതോതിലുള്ള അഴിമതിയും ബന്ധുനിയമനവുമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരേ കുടുംബത്തിലെ 43 പേർക്ക് എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലി നൽകിയ സംഭവം ഇതിന് വ്യക്തമായ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടുകളെയും സംഘടനയുടെ സമദൂര നയത്തെയും ചോദ്യം ചെയ്തതിനാണ് തന്നെ നേതൃസ്ഥാനങ്ങളിൽനിന്ന് ഒഴിവാക്കിയതെന്ന് ഗണേഷ്കുമാർ പറഞ്ഞു. കനകസിംഹാസനത്തിൽ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുതെന്നും ഗണേഷ്കുമാര് വിമര്‍ശിച്ചു. ഉയർന്ന പദവികളിൽ ഇരിക്കുന്നവരുടെ പെരുമാറ്റം ആ Read More…
ഭാര്യയ്ക്ക് കയറണ്ടേ?; ട്രെയിന്‍ കൈ കാണിച്ച് നിര്‍ത്തി യുവാവ്! കൗതുകക്കാഴ്ച! വീഡിയോ
ബസോ ഓട്ടോയോ കൈകാട്ടി നിർത്തുന്നത് പോലെ സ്വന്തം കുടുംബത്തിന് കയറാനായി യുവാവ് ട്രെയിൻ നിർത്തിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ബിഹാറിലാണ് മുസാഫർപുർ – നർകടിയാഗഞ്ച് മെമു പാസഞ്ചർ ട്രെയിൻ ഒരാൾ കൈകാണിച്ചപ്പോൾ നിർത്തിക്കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുമാർബാഗ് സ്റ്റേഷൻ പിന്നിട്ട ട്രെയിൻ ലെവൽ ക്രോസിങ്ങിന് അടുത്തെത്തിയപ്പോൾ, ഫോണിൽ സംസാരിച്ചുകൊണ്ട് ഒരാൾ ട്രെയിന്‍ നേരെ കൈകാണിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. സ്റ്റേഷനിൽ നിന്ന് മിസ്സായ ട്രെയിൻ കുടുംബത്തിന് Read More…
ഭാര്യയ്ക്ക് മറ്റൊരുബന്ധം, മക്കൾ അവളോടൊപ്പം വളരണ്ട, 2 പെൺമക്കളെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യാശ്രമം
ബെംഗളൂരു ∙ കർണാടകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ട് പെൺകുട്ടികളെ മുറിയിലെ കിടക്കയിൽ മരിച്ച നിലയിലും പിതാവിനെ ശുചിമുറിയിൽ കഴുത്തറുത്ത് ഗുരുതരാവസ്ഥയിലും കണ്ടെത്തി. നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാനും (40) ഇയാളുടെ മക്കളുമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹോട്ടലിലെ ക്ലീനിങ് ജീവനക്കാരാണ് ഈ ദാരുണ സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം ഉടൻതന്നെ പൊലീസിനെ അറിയിക്കുകയും, ഗുരുതരമായി പരുക്കേറ്റ ഇമ്രാനെ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ അടുത്തുനിന്ന് രക്തം പുരണ്ട Read More…
നോക്കണ്ടാ ഉണ്ണീ… ഇത് സര്‍ഫറാസ് തന്നെയാ ! ഭാരം 17 കിലോ കുറച്ച് പുതിയ ലുക്കില്‍ താരം
കൊളംബോ: ശാരീരികക്ഷമതയില്ലെന്നും തടികൂടുതലാണെന്നുമുള്ള വിമർശനങ്ങൾ മറികടക്കാൻ ഒന്നര വർഷത്തിനിടെ 17 കിലോ ഭാരം കുറച്ച ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാനാണ് ഇപ്പോൾ കായികപ്രേമികൾക്കിടയിലെ പ്രധാന ചർച്ചാവിഷയം. അമിതഭാരത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന കളിക്കാരിൽ ഒരാളാണ് സർഫറാസ്. സായ് സുദർശന് പരുക്കേറ്റതിനെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് സർഫറാസിന് വിളി വന്നതോടെയാണ് ഈ വിഷയം വീണ്ടും സജീവമായത്. കഠിനാധ്വാനവും ആത്മവിശ്വാസവുമാണ് താരത്തെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. മുൻ ഇന്ത്യൻ Read More…
ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ നടി മൂക്കുത്തി വിഴുങ്ങി ; വിഡിയോ കണ്ട് ആശങ്കയറിയിച്ച് ആരാധകര്‍
സിനിമാ ഷൂട്ടിംഗിനിടെ അബദ്ധത്തില്‍ പഞ്ചാബി നടി മൂക്കുത്തി വിഴുങ്ങി . ഷെഹ്നാസ് ഗില്ല് എന്ന പഞ്ചാബി താരത്തിനാണ് ഇഷ്ഖ്നാമ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അപകടം സംഭവിച്ചത്. അപകടത്തിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് നടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിങ് സെറ്റിലൂടെ ഓടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷെഹ്നാസിന്റെ മൂക്കുത്തി അഴിഞ്ഞു വായിലേക്ക് വീണത്. അത് താൻ അറിയാതെ വിഴുങ്ങിയെന്നും തുടർന്ന് ചുമയ്ക്കാനും ശ്വാസമെടുക്കാനും ബുദ്ധിമുട്ട് Read More…
കാമുകിയെ കെട്ടാനായില്ല; പ്രതികാരത്തിന് ഭർത്താവിനെ ലഹരിക്കേസിൽ കുടുക്കാൻ പാഴ്സൽ, ഒടുവിൽ കുടുങ്ങിയത് മുന്കാമുകന്
കാമുകിയെ വിവാഹം കഴിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിന്റെ ഗൂഢാലോചന ജമ്മു കശ്മീർ പോലീസ് പൊളിച്ചു. കാൺപൂരിൽ നിന്ന് യുവതിയുടെ ഭർത്താവിന്റെ വിലാസത്തിൽ ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ അയച്ചാണ് ഇയാൾ പ്രതികാരം വീട്ടാൻ പദ്ധതിയിട്ടത്. ഗന്ദർബാൽ സഫാപോറിൽ കോഴിഫാം നടത്തുന്ന യുവാവിനാണ് ഈ പാഴ്സൽ ലഭിച്ചത്. ഫാമിലേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് എൻഡിപിഎസ് നിയമപ്രകാരം ആദ്യം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യംചെയ്യലിൽ യുവാവിന് ഇതിൽ പങ്കില്ലെന്ന് മനസ്സിലായതോടെ പോലീസ് അന്വേഷണം Read More…
മുറിയില്‍ പല ഫ്ലേവറുകളിലുള്ള കോണ്ടവും ലൂബ്രിക്കന്റുകളും; 19കാരിയെ കാഴ്ച്ച വെച്ചത് 70 പേര്‍ക്ക് , യുവാവിന് തടവുശിക്ഷ
ലൈംഗിക തൊഴിലാളികളായ യുവതികൾക്ക് ഉപഭോക്താക്കളെ ഏർപ്പാടാക്കിക്കൊടുക്കുകയും, അവരുടെ വരുമാനത്തിൽ നിന്ന് ഒരു പങ്ക് കൈക്കലാക്കുകയും ചെയ്ത ചൈനീസ് യുവാവിന് 13 മാസവും രണ്ടാഴ്ചയും തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി. 19-കാരിയെ സിംഗപ്പൂരിലെത്തിച്ച് നിരവധി പേർക്കായി കാഴ്ചവെച്ചെന്ന കുറ്റത്തിനാണ് 42-കാരനായ ലിയുവിന് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 3,000 ഡോളർ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു. 2024 ജൂൺ 11-ന് സെറംഗൂണിലെ ഒരു ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലിയുവും നാല് യുവതികളും അറസ്റ്റിലായത്. വിവിധ തരത്തിലുള്ള കോണ്ടം, Read More…









