ചൈനയിൽ നഗരജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി വിഷപ്പാമ്പുകളെ വളർത്തി കോടികൾ സമ്പാദിക്കുന്ന യുവതിയുടെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഗുവാങ്‌സി പ്രവിശ്യയിലെ ഗ്വിലിൻ സ്വദേശിയായ ക്വിൻ (29) ആണ് പിതാവിൻ്റെ പാമ്പ് വളർത്തൽ കേന്ദ്രത്തെ വലിയൊരു ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയത്. നിലവിൽ അറുപതിനായിരത്തോളം വിഷപ്പാമ്പുകളാണ് ഇവരുടെ ഫാമിലുള്ളത്. ഇതിൽ പതിനായിരത്തോളം മൂർഖൻ പാമ്പുകളും അമ്പതിനായിരത്തോളം ‘ഫൈവ് സ്റ്റെപ്പ്’ എന്നറിയപ്പെടുന്ന മാരക വിഷമുള്ള പിറ്റ് വൈപ്പർ പാമ്പുകളും ഉൾപ്പെടുന്നു. ആദ്യം മകൾ ഈ അപകടകരമായ ജോലിയിലേക്ക് വരുന്നതിനെ പിതാവ് എതിർത്തിരുന്നെങ്കിലും, ഫാമിലെ Read More…
Author: Priya
ബുമ്ര പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നു: 3 ഓവര്‍, 15 റൺസ്, ഒരു വിക്കറ്റ്; തിരിച്ചുവരവിന്റെ തുടക്കമോ?
ജസ്‌പ്രീത് ബുമ്ര തന്റെ പഴയ മികവിലേക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മുംബൈ ഇന്ത്യൻസ്. 2026 ഏപ്രിൽ 20 തിങ്കളാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർക്കാൻ മുംബൈയെ സഹായിച്ചത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളിങ് പ്രകടനമാണ്. ഈ സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിലും വിക്കറ്റൊന്നും നേടാനാകാതെ ബുമ്ര പതറിയിരുന്നു. പ്രധാന ബൗളർ ഫോമിലല്ലാതിരുന്നതോടെ മുംബൈ തുടർച്ചയായി നാല് മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ഗുജറാത്തിനെതിരെ മൂന്ന് ഓവറിൽ വെറും 15 Read More…
പ്രീതി സിന്റയുടെ കെട്ടിപ്പിടുത്തം, പിന്നാലെ അർഷ്ദീപിന്റെ ‘ഭാങ്ക്റ’ നൃത്തം! ചിരിയടക്കാനാവാതെ മുഹമ്മദ് ഷമി
ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെ പഞ്ചാബ് കിങ്‌സ് തങ്ങളുടെ വിജയയാത്ര തുടരുകയാണ്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിന് തകർത്താണ് പഞ്ചാബ് തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നത്. മുള്ളൻപൂരിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 254 റൺസെന്ന വമ്പൻ സ്കോർ അടിച്ചുകൂട്ടി. ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടി ബാറ്റിംഗിൽ Read More…
എന്നു വരും നീ…. ലോകകപ്പിലെ ഹീറോ, 5.25 കോടിയുടെ താരം എവിടെ? മറുപടിയില്ലാതെ മുംബൈ ക്യാമ്പ്
മുംബൈ∙ ഐപിഎല്ലിലെ ആറാം മത്സരത്തിലും ഇംഗ്ലീഷ് താരം വിൽ ജാക്സ് മുംബൈ ഇന്ത്യൻസിനൊപ്പം ചേരാത്തത് ടീമിന് വലിയ തിരിച്ചടിയാകുന്നു. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഉജ്ജ്വല പ്രകടനം നടത്തിയ ഈ ഓൾറൗണ്ടർ ഇതുവരെ പരിശീലന ക്യാമ്പിൽ എത്തിയിട്ടില്ല. താരം എവിടെയെന്ന ചോദ്യത്തിന്, അദ്ദേഹം ഉടൻ ടീമിനൊപ്പം ചേരുമെന്ന് ബോളിങ് പരിശീലകൻ പരസ് മംബ്രെ വാർത്താ സമ്മേളനത്തിൽ അറിയിച്ചെങ്കിലും കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖ താരങ്ങൾ ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ജാക്സിന്റെ Read More…
തിലക് വർമയുടെ അതിവേഗ സെഞ്ച്വറി, ഗുജറാത്തിനെ 100ന് എറിഞ്ഞിട്ട് ബോളർമാർ, മുംബൈയുടെ തിരിച്ചുവരവ്
തുടർച്ചയായ നാലു തോൽവികൾക്കുശേഷം ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ 99 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 200 റൺസ് പിന്തുടർന്ന ഗുജറാത്ത് വെറും 100 റൺസിന് എല്ലാവരും പുറത്തായി. നാലോവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അശ്വനി കുമാറാണ് ഗുജറാത്തിനെ തകർത്തത്. ഈ വിജയത്തോടെ നാല് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, മൂന്നാം തോൽവി വഴങ്ങിയ ഗുജറാത്ത് ആറാം സ്ഥാനത്താണ്. മറുപടി Read More…
അമ്മയുടെ സുഹൃത്ത് 15കാരിയെ പീഡിപ്പിച്ചു; അമ്മയുടെ മുന്നിലിട്ടും പീഡിപ്പിച്ചെന്ന് പരാതി, അറസ്റ്റ്
തിരുവനന്തപുരം ജില്ലയിലെ കാരേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തായ ബിജു (52) അറസ്റ്റിലായി. കാരേറ്റ് ബിജു സ്റ്റോർ ഉടമയാണ് പിടിയിലായ ബിജു. പ്രതി അറസ്റ്റിലായ വിവരം അറിഞ്ഞതോടെ പെൺകുട്ടിയുടെ അമ്മ ഒളിവിൽ പോയിരിക്കുകയാണ്. തന്നെ വർക്കല ബീച്ചിൽ കൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചിരുന്നതായി പതിനഞ്ചുകാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാതാപിതാക്കൾ പിണങ്ങി കഴിയുന്നതിനാൽ അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് വീട്ടിലെത്തിയിരുന്ന ബിജു, അമ്മയുടെ സാന്നിധ്യത്തിൽ പോലും തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പരാതിയിൽ Read More…
ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റി, ED അന്വേഷണം നിലച്ചു, പ്രതികളെ ചോദ്യം ചെയ്‌തിട്ടില്ല
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റി (ഇ.ഡി)ന്റെ അന്വേഷണം നിലച്ചു. ഉദ്യോഗസ്‌ഥനെ മാറ്റിയതടക്കമുള്ള നടപടികള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചെന്നു വിലയിരുത്തല്‍. സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയാണ് ഇ.ഡി. അന്വേഷിക്കുന്നത്. ജനുവരിയില്‍ അന്വേഷണം തുടങ്ങിയെങ്കിലും ഉണ്ണികൃഷ്‌ണന്‍ പോറ്റി, എ. പത്മകുമാര്‍ അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ ആരെയും ഇ.ഡി. ചോദ്യം ചെയ്‌തിട്ടില്ല. കേസ് അന്വേഷിച്ചിരുന്ന ഇ.ഡി. അഡീ. ഡയറക്‌ടര്‍ അശുഘോയലിനെ അലാഹാബാദിലേക്കു സ്‌ഥലംമാറ്റി. പകരമെത്തിയ ഉദ്യോഗസ്‌ഥന്‍ അന്വേഷണം തുടങ്ങിയിട്ടില്ല. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ Read More…
ഇപ്പോൾ ടീമിലില്ല, പക്ഷേ സൂര്യയുടെ പിൻഗാമിയായി ക്യാപ്റ്റനാകാൻ ഈ മലയാളി വേരുകളുള്ള താരം !
മുംബൈ ∙ 2026 ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശം മെല്ലെ അടങ്ങുമ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയാണ്. 2027-ലെ ഏകദിന ലോകകപ്പാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്നത് ടീമിന് അഭിമാനപ്രശ്നമാണ്. അതോടൊപ്പം 2028-ലെ ട്വന്റി20 ലോകകപ്പും ക്രിക്കറ്റ് ആദ്യമായി ഉൾപ്പെടുന്ന ലൊസാഞ്ചലസ് ഒളിംപിക്സും വരുന്നുണ്ട്. ഒളിംപിക്സിൽ സ്വർണം നേടുക എന്നതാണ് തന്റെ അടുത്ത സ്വപ്നമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, അതുവരെ അദ്ദേഹം Read More…
ഗർഭിണിയുടെ പിന്നാലെയെത്തി സ്വകാര്യഭാഗത്ത് കയറിപ്പിടിച്ച ശേഷം തിരിഞ്ഞോടി; സിസിടിവിയില്‍ ദൃശ്യങ്ങള്‍
ജയ്പൂരിൽ ഗർഭിണിയായ സ്ത്രീയെ പൊതുസ്ഥലത്തുവെച്ച് ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി പൊലീസ് പിടികൂടി. മധ്യപ്രദേശ് ഗ്വാളിയോർ സ്വദേശിയായ രാഹുൽ ഗുർജാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാർച്ചിലായിരുന്നു മാളവ്യ നഗറിൽ വെച്ച് നടന്നുപോവുകയായിരുന്ന യുവതിയെ ഇയാൾ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഏപ്രിൽ 12-ന് പൊലീസ് കേസെടുത്തു. പിടിയിലാകുമെന്ന് ഉറപ്പായതോടെ സുഹൃത്തുക്കളായ ശുഭം അഗർവാൾ, ബാബുലാൽ ബരാല എന്നിവരുടെ സഹായത്തോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെയും കൂട്ടാളികളെയും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഗർഭിണിയായ സ്ത്രീയെ കൂടാതെ മറ്റ് Read More…









