Crime

‘അച്ഛനെയും അമ്മയെയും പറഞ്ഞു വിടാൻ ദൈവം പറഞ്ഞു, അവരെ കൊന്നു’; മകന്റെ വിചിത്രമായമൊഴി

ഇടുക്കി എഴുകുംവയലിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ വിചിത്രമായ വാദങ്ങളുമായി പ്രതിയായ മകൻ അജീഷ്. ദൈവം വിളിച്ചു പറഞ്ഞ് അച്ഛനെയും അമ്മയെയും യാത്രയാക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് താൻ കൊലപാതകം നടത്തിയത് എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന് വിളിക്കുന്ന ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. നിലവിൽ കസ്റ്റഡിയിലുള്ള മകൻ അജീഷിനെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ മാതാപിതാക്കളുമായി വഴക്കിടുന്ന Read More…

Featured Sports

സ്വാതന്ത്ര്യദിനത്തില്‍ 600-ാം ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ, 300-ലും, 400-ലും, 500-ലും ജയം, അറുനൂറിലും മികവ് ആവര്‍ത്തിക്കാന്‍ ഗില്ലിനും കൂട്ടര്‍ക്കും കഴിയുമോ?

കൊളംബോ: ഇന്ത്യയുടെ 600-ാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാവുകയാണ്. ഗാൾ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഒന്നാം ടെസ്‌റ്റോടെയാണ് ഇന്ത്യ ഈ ചരിത്ര നേട്ടം കൈവരിക്കുന്നത്. 80-ാം സ്വാതന്ത്ര്യദിനത്തിൽ തന്നെ അറുനൂറാം ടെസ്റ്റ് തുടങ്ങുന്നുവെന്ന അപൂർവ്വതയുമുണ്ട്. 600 ടെസ്റ്റുകൾ തികയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. ലോക ക്രിക്കറ്റിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മാത്രമാണ് മുൻപ് ഈ നേട്ടത്തിലെത്തിയത്. ഇതുവരെ കളിച്ച 599 ടെസ്റ്റുകളിൽ 189 ജയവും 188 തോൽവിയും ഇന്ത്യ സ്വന്തമാക്കി. 224 മത്സരങ്ങൾ സമനിലയിലായപ്പോൾ ഒരെണ്ണം ടൈയിൽ Read More…

Crime

കൊല്ലരുതച്ഛാ…. ഇന്‍സ്റ്റ സുഹൃത്തില്‍ നിന്നും മകള്‍ ഗര്‍ഭിണിയായി; നദിയില്‍ മുക്കിക്കൊന്ന് പിതാവ്, ദുരഭിമാനക്കൊല

ഇൻസ്റ്റഗ്രാം സുഹൃത്തിൽ നിന്ന് ഗർഭിണിയായ പ്രായപൂർത്തിയാകാത്ത മകളെ നദിയിൽ മുക്കിക്കൊന്ന പിതാവ് അറസ്റ്റിലായി. തെക്കൻ ഡൽഹിയിലെ തിഗ്രി സ്വദേശിയായ ലോക്പാൽ സിങ് ആണ് മകൾ ഖുശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിടിയിലായത്. കുടുംബത്തിന്റെ മാനം സംരക്ഷിക്കാനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. എട്ടാം വയസ്സിൽ അമ്മ നഷ്ടപ്പെട്ട ഖുശി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരനുമായി പ്രണയത്തിലാവുകയും തുടർന്ന് ഗർഭിണിയാവുകയുമായിരുന്നു. നാലു മാസം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ വിവരം കാമുകനെ അറിയിച്ചു. ഇരുവീട്ടുകാരും സംസാരിച്ചെങ്കിലും അപമാനം ഭയന്ന് ഗർഭച്ഛിദ്രം നടത്താൻ Read More…

Crime

‘ എന്നെ അയാള്‍ കണ്ടിരുന്നത്ഒരു വേലക്കാരിയായി, ഡിഗ്രിയുണ്ടായിട്ടും ജോലിക്ക് വിട്ടില്ല’; ഭർത്താവിനെ കുഴിച്ചുമൂടിയ ഭാര്യയുടെ മൊഴി

മുംബൈ: ഭര്‍ത്താവിന്‌ മയക്കുമരുന്നുനല്‍കിയശേഷം ബാറ്റുകൊണ്ട്‌ ക്രൂരമായി മര്‍ദിക്കുകയും വീടിനുള്ളില്‍ കുഴിച്ചിടാന്‍ ശ്രമിക്കുകയും ചെയ്‌ത ഭാര്യ അറസ്‌റ്റിലായ സംഭവത്തില്‍ ഭാര്യയുടെമൊഴി പുറത്ത്. “വീട്ടിൽ എന്നെ ഒരു വേലക്കാരിയെപ്പോലെയാണ് അവർ കണ്ടിരുന്നത്. ഫാർമസി ബിരുദമുള്ള എന്നെ സ്വന്തമായി ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല’’ ശർമിള പോലീസിനോട് പറഞ്ഞു. സ്വകാര്യ കമ്പനിയിൽ മാനേജരാണ് 41-കാരനായ പ്രവീൺ ജഗ്താപ്. ഭർത്താവ് തന്നെ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ശർമിള പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ജോലി ചെയ്യാൻ അനുവദിക്കാതിരുന്നതിനാൽ ഇവർ തീവ്രമായ വിഷാദരോഗത്തിലായിരുന്നു. ഭർത്താവ് കുട്ടിയെയും Read More…

Crime

0വര്‍ഷം ഒപ്പം ജീവിച്ച ഭര്‍ത്താവ് പുതിയ പ്രണയ ബന്ധത്തിന് തടസ്സമായി; കാമുകനുമായി ചേര്‍ന്ന് കൊന്ന് വഴിയില്‍ തള്ളി

അന്നമയ്യ: ഇരുപത് വർഷക്കാലം ഒപ്പം ജീവിച്ച ഭർത്താവിനെ രണ്ടു വർഷത്തെ പ്രണയത്തിന് വേണ്ടി കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. കേവലമൊരു റോഡപകടമാക്കി മാറ്റി നിർത്തുമായിരുന്ന സംഭവത്തിലാണ് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ ഞെട്ടിക്കുന്ന യാഥാർഥ്യം പുറത്തുവന്നത്. മംഗിനേനി വെങ്കിട സുബ്രഹ്മണ്യം ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഉമാദേവി, കാമുകൻ ചരള സുബ്രഹ്മണ്യം എന്നിവരെ ഓഗസ്റ്റ് 11-നാണ് പോലീസ് അറസ്റ്റ് Read More…

Featured Movie News

”കേരളം കേരളം’ സുരേഷ് ഗോപി പാടി, പാട്ടെഴുതിയ ‘അടിയന്റെ’ പേര് നാവിന് വഴങ്ങില്ലേ?’ വിമർശിച്ച് ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരളം, കേരളം എന്ന പ്രശസ്തമായ ഗാനം ലോക്‌സഭയിൽ ആലപിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കിയ ബിൽ പാസായതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി സഭയിൽ ഈ പാട്ടുപാടിയത്. എന്നാൽ ആ ഗാനം രചിച്ച തന്റെ പേര് പരാമർശിക്കാതിരുന്നതാണ് ശ്രീകുമാരൻ തമ്പിയെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങാത്തതുകൊണ്ടാകാം ‘ഒരു മഹാകവി’ എന്ന ലേബലിൽ തന്നെ ഒതുക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു. Read More…

Featured Sports

‘ശ്രീശാന്തിനെ എന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നു..’: പഴയ ‘അടി’യും പുതിയ തർക്കവും, വീണ്ടും ഹർഭജൻ സിങ്

2008 ലെ പ്രശസ്തമായ ‘സ്ലാപ്ഗേറ്റ്’ വിവാദത്തെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് വീണ്ടും . എസ്. ശ്രീശാന്തും താനും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുമെന്നും, അതിനാൽ ശ്രീശാന്തിനെ തന്റെ റൂംമേറ്റായി കിട്ടാൻ ആഗ്രഹിക്കുന്നുവെന്നും ഹർഭജൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഞങ്ങൾ രണ്ടുപേരും ഒരേ മുറിയിലാണെങ്കിൽ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും, അദ്ദേഹത്തെ റൂംമേറ്റായി നൽകുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 ഏപ്രിലിൽ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും Read More…

Crime

പ്രായപൂർത്തിയാകാത്ത 5 പെൺകുട്ടികളെ പീഡിപ്പിച്ച് 14കാരൻ; ഫോണിൽ 79 വീഡിയോകളും 30 ഫോട്ടോകളും

മൂന്ന് വർഷത്തിനിടയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിലൊരാളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ, 14-ാം വയസ്സിൽ കുറ്റകൃത്യങ്ങൾ ആരംഭിച്ച യുവാവിനെതിരെ സിംഗപ്പൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നിലവിൽ 18 വയസ്സുള്ള പ്രതിക്കെതിരെ 37 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 16 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതടക്കമുള്ള 13 കുറ്റങ്ങൾ പ്രതി സമ്മതിച്ചിട്ടുണ്ട്. ബാക്കി കുറ്റങ്ങൾ ശിക്ഷാവിധി സമയത്ത് പരിഗണിക്കും. കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ പ്രതിക്ക് പ്രായപൂർത്തിയായിരുന്നില്ലാത്തതിനാൽ പേരും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കോടതി രേഖകൾ പ്രകാരം പ്രതി Read More…

Spotlight

KSRTC ബസ് അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചത് വില്ലനായത് വഴിയിലെ മുട്ടയേറ് മൂലമോ? ദുരൂഹത

ബെംഗളൂരു ബിഡതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹതയുണരുന്നു. ബസിന് നേരെ അജ്ഞാതർ മുട്ട എറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ടാണോ അപകടം സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതർ. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രൈവർക്ക് കൃത്യമായി ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം, ഇന്നലെ രാത്രി ഇതേ സ്ഥലത്തിന് സമീപത്തുവെച്ച് കേരളത്തിൽ നിന്ന് Read More…