Featured Oddly News

മോഷ്ടിച്ചാലോ? 5 ലക്ഷം കുഴിച്ചിട്ടു, സ്ഥലം മറന്നു; ഒരു വർഷത്തിനു ശേഷം കണ്ടെത്തിയത് ചിതലരിച്ച നോട്ടുകൾ ! കർഷകന് വൻ നഷ്ടം

ജയ്സാല്‍മര്‍ ∙ കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകൾ നശിപ്പിച്ചു. പച്പദ്ര സ്വദേശിയായ മാംഗിലാൽ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ വകയിലാണ് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത്. ഈ തുക ഉപയോഗിച്ച് തന്റെ കൃഷിയിടത്തിൽ ഒരു മുറി നിർമിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ പണം മോഷണം പോകുമെന്നോ അല്ലെങ്കിൽ കുടുംബാംഗങ്ങൾ ചെലവഴിച്ചു കളയുമെന്നോ ഭയന്ന അദ്ദേഹം ആരോടും പറയാതെ തുക ഒളിപ്പിച്ചു വെക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു രാത്രിയിൽ മാംഗിലാൽ മുഴുവൻ Read More…

Featured Sports

അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ്, സിറാജിന്റെ ഹാട്രിക് സിക്സർ മഴ; ഇന്ത്യയ്ക്ക് നാടകീയ ജയം- വീഡിയോ

കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റിന്റെ ആവേശകരമായ ജയം. സ്‌കോര്‍: ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവന്‍ ഒന്നാം ഇന്നിങ്‌സ് എട്ടിന്‌ 363 (ഡിക്ലയേഡ്‌), രണ്ടാം ഇന്നിങ്‌സ് ആറിന്‌ 200 (ഡിക്ലയേഡ്‌). ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ആറിന്‌ 357 (ഡിക്ലയേഡ്‌), രണ്ടാം ഇന്നിങ്‌സ് നാലിന്‌ 214. അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളും (46 പന്തിൽ 61) ശുഭ്മൻ ഗില്ലും (54 പന്തിൽ 44) അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ച പേസർ മുഹമ്മദ് സിറാജുമാണ് Read More…

Spotlight

അധിക്ഷേപ പരാമർശം: ടി ജി മോഹൻദാസ് പൊലീസ്‌ കസ്റ്റഡിയിൽ, നടപടി കേസെടുത്ത് 11 ദിവസത്തിനുശേഷം

ഡൽഹിയിലെ സമരത്തിനിടെ വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് ആശയപ്രചാരകൻ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരത്തുനിന്നുള്ള സൈബർ പൊലീസ് സംഘം കൊച്ചിയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ് രജിസ്റ്റർ ചെയ്ത് 11 ദിവസത്തിന് ശേഷമാണ് പൊലീസിന്റെ ഈ നടപടി. കൊച്ചി മട്ടാഞ്ചേരി പൊലീസിന്റെയും സൈബർ പൊലീസിന്റെയും സംയുക്ത സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ താൻ ചുമതലയിലുണ്ടായിരുന്നെങ്കിൽ വെടിവെക്കുമായിരുന്നു Read More…

Featured Oddly News

സ്ത്രീകൾ കാണാൻ പാടില്ലാത്ത ‘ആചാരം’ പകർത്തി; യുവതിക്ക് രക്തം വറ്റിപ്പോകുന്ന അവസ്ഥ ! ഒടുവിൽ മാപ്പപേക്ഷിച്ച് പ്രായശ്ചിത്തം

ഓരോ പ്രദേശത്തിനും അതിന്റേതായ ആചാരങ്ങളും പാരമ്പര്യ വിശ്വാസങ്ങളുമുണ്ട്. പഴമക്കാർ കൈമാറിവന്ന ഇത്തരം ചടങ്ങുകൾ ഇന്നത്തെ തലമുറയ്ക്ക് പലപ്പോഴും വിചിത്രമായി തോന്നാം. എന്നാൽ പ്രായത്തിന്റെ അപക്വത കൊണ്ടും ആചാരം ലംഘിച്ചാൽ എന്തുസംഭവിക്കും എന്ന ജിജ്ഞാസ കൊണ്ടും മുന്നോട്ടു ചാടുന്നത് വലിയ അപകടങ്ങളിലേക്കാവും വഴിതുറക്കുക. അത്തരത്തിൽ എടുത്തുചാടി വലിയൊരബദ്ധത്തിൽ ചെന്നുപെട്ട ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. നൈജീരിയയിലെ യോറുബ വിഭാഗക്കാർക്കിടയിൽ നടക്കാറുള്ള ‘ഒലുലു’ എന്ന ഉത്സവവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം. വിശ്വാസമനുസരിച്ച് ഈ ചടങ്ങ് Read More…

Featured Spotlight

‘അതൊക്കെ വെറും നുണക്കഥ! മുജ്തബ ഖമനയി പൂർണ ആരോഗ്യവാൻ; വിഡിയോ പുറത്തുവിട്ട് ഇറാന്‍

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്തകൾ ഇറാൻ തള്ളി. മുജ്തബ പൂർണ ആരോഗ്യവാനായി കാണപ്പെടുന്ന വീഡിയോ ഇറാൻ വാർത്താ ഏജൻസിയായ മെഹ്ര്‍ പുറത്തുവിട്ടു. എന്നാല ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. ഫെബ്രുവരി 28-ലെ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവരുന്നത്. ചുറ്റുമുള്ള ആളുകൾക്ക് നടുവിൽ മുജ്തബ ഇരിക്കുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംസാരത്തിനിടയിൽ ഒരു കൈ ചലിപ്പിക്കുന്നതും മുഖത്ത് തൊടുന്നതും കാണാം. അതേസമയം, ഒരു കാൽ പകുതി മറച്ച നിലയിലാണ് വീഡിയോയിൽ Read More…

Spotlight

കിം ജോങ് ഉൻ എവിടെ? രണ്ടു മാസമായി കാണാനില്ല; കടുത്ത ആരോഗ്യപ്രശ്നങ്ങളോ? അഭ്യൂഹങ്ങൾ ശക്തം!

പ്യോങ്യാങ് ∙ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ എവിടെയെന്ന ചോദ്യമാണ് ഇപ്പോൾ ലോകമെമ്പാടും ഉയരുന്നത്. കഴിഞ്ഞ രണ്ടു മാസമായി കിം പങ്കെടുക്കുന്ന പൊതുപരിപാടികളുടെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവരാത്തതാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഇതോടെ 42 കാരനായ കിം കടുത്ത അസുഖബാധിതനായി ചികിത്സയിലാണെന്ന വാർത്തകൾ പരക്കുകയാണ്. ജൂൺ 9-ന് പ്യോങ്യാങ്ങിൽ ചൈനീസ് പ്രതിനിധികളെ സ്വീകരിച്ച ചടങ്ങിലാണ് ഇയാളെ അവസാനമായി കാണപ്പെട്ടത്. കൊറിയൻ യുദ്ധം അവസാനിച്ചതിന്റെ 73-ാം വാർഷികാഘോഷങ്ങളിൽ കിമ്മിന്റെ അഭാവം പ്രകടമായതോടെയാണ് മാധ്യമങ്ങൾ വിഷയം ശ്രദ്ധിക്കാൻ തുടങ്ങിയത്. മുൻവർഷങ്ങളിൽ Read More…

Celebrity

“ഒന്ന് അടങ്ങൂ സഹോദരാ… ഞങ്ങള്‍ ഒരുമിച്ച് എവിടെപ്പോയെന്നാണ്?”: പ്രണയ ഗോസിപ്പുകളിൽ രോഷാകുലയായി മൃണാൾ ഠാക്കൂർ

ന്യൂഡൽഹി∙ ബോളിവുഡ് താരം മൃണാൾ ഠാക്കൂറും ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളും ഡേറ്റിങ്ങിലാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ വ്യാജപ്രചാരണം നടത്തിയ വ്യക്തിക്ക് രൂക്ഷമായ മറുപടിയുമായി നടി രംഗത്തെത്തി. തനേക്കാൾ ഒൻപതു വയസ്സ് ഇളപ്പമുള്ള ജയ്സ്വാളുമായി പ്രണയത്തിലാണെന്ന വാദങ്ങൾ വ്യാജമാണെന്ന് വിഡിയോയ്ക്ക് താഴെ കമന്റിലൂടെയാണ് മൃണാൾ വ്യക്തമാക്കിയത്. ‘‘സഹോദരാ, ഒന്ന് അടങ്ങ്, ഞങ്ങൾ ഒരുമിച്ച് എവിടെപ്പോയെന്നാണ്? ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ഗോസിപ്പുകളെ വിശ്വസിക്കുകയാണോ? നമ്മുടെ രാജ്യത്ത് ഒരുപാടു കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. ജെൻസീകളിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാൻ‍ ശ്രമിക്കുക. ശരിയായ പ്രശ്നങ്ങളെക്കുറിച്ച് വിഡിയോകൾ Read More…

Crime

ലഹരി നൽകി വിദ്യാർഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും; സ്വയം ‘റോളക്സായി’ ചമഞ്ഞ സാഗേഷ് കുമ്പാളി പിടിയിൽ

കോഴിക്കോട്∙ കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയും 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുമായ എരഞ്ഞിക്കൽ സാഗേഷ് കുമ്പാളിയെ (31) എലത്തൂർ പൊലീസ് പിടികൂടി. ഒന്നര മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വയനാട് ബത്തേരിയിലെ വനമേഖലയ്ക്കടുത്തുള്ള റിസോർട്ട് വളഞ്ഞാണ് ശനിയാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളും കാപ്പ ചുമത്തപ്പെട്ടയാളുമാണ് സാഗേഷ്. അറസ്റ്റിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ‘റോളക്സ്’ എന്ന് അറിയപ്പെടുന്ന ഇയാൾ Read More…

Uncategorized

2026 ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, റൊണാൾഡോയ്ക്കും നേരെ വധഭീഷണി

2026-ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെ സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് . യു.എസിൽ നടന്ന മത്സരങ്ങൾക്കിടെ മെസ്സിയെയും മറ്റ് പ്രമുഖ താരങ്ങളെയും ലക്ഷ്യമിട്ട് നിരവധി ഭീഷണികളും ഗൂഢാലോചനകളും ഉണ്ടായതായി സുരക്ഷാ രേഖകൾ വ്യക്തമാക്കുന്നു. സ്പാനിഷ് മാധ്യമമായ ‘ഇൻഫൊർമാസിൻ’ (Informacion.es) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലോകകപ്പ് വേളയിൽ ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷണികൾ നേരിട്ട താരം ലയണൽ മെസ്സിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്.ബി.ഐയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ Read More…