നിർണായക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തില്‍ ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡര്‍ അറസ്റ്റില്‍. മേയ് 31-ന് നടന്ന ഈ അറസ്റ്റിന്റെ വിവരങ്ങൾ രണ്ടു മാസത്തിന് ശേഷമാണ് പുറത്തുവന്നത്. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തിട്ടുള്ള ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം നടപ്പിലാക്കിയ ‘ഹണിട്രാപ്പിൽ’ കുടുങ്ങിയാണ് ഉദ്യോഗസ്ഥൻ വിവരങ്ങൾ കൈമാറിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു Read More…
Author: Priya
ഭാര്യ പിണങ്ങിപ്പോയതിന്റെ പ്രതികാരം; നാലുവയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ച പിതാവ് പിടിയിൽ
അഹമ്മദാബാദ് ∙ ഗുജറാത്തിലെ ഗാന്ധിനഗറിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായ നാലു വയസ്സുകാരിയുടെ പിതാവ് പൊലീസിന്റെ പിടിയിലായി. ഇയാൾ സുഹൃത്തിനോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്നാണ് ഈ സംഭവം നടന്നത്. വീട്ടിൽ അതിഥിയായെത്തിയ സുഹൃത്തിനോട് പ്രതി മോശമായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ ഭാര്യ നാലു വയസ്സുള്ള മകളെയും രണ്ടു വയസ്സുള്ള മകനെയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ഭാര്യവീട്ടിലെത്തിയ ഇയാൾ മകളെ തനിക്കൊപ്പം അയക്കണമെന്ന് നിർബന്ധം പിടിക്കുകയും, വീട്ടുകാരുടെ എതിർപ്പ് Read More…
‘മുട്ടിനു വെടിവച്ചാലും മുട്ടുകുത്തില്ല, സിസ്റ്റം എന്നെ തീവ്രവാദിയാക്കി’; ഒളിവിലിരുന്ന് വെല്ലുവിളി തുടർന്ന് അർജുൻ ആയങ്കി
തൃശൂർ ∙ മുട്ടിൽ വെടിവച്ചാലും കീഴടങ്ങില്ലെന്നു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ച് ഒളിവിലുള്ള ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി. നാലു കേസുകൾ മാത്രമുള്ള തന്നെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ തീവ്രവാദിയായി ചിത്രീകരിച്ച് വെടിവയ്ക്കാൻ വരെ ഉത്തരവിടുകയായിരുന്നു. വ്യാജക്കേസിൽ കുടുക്കി ജയിലിലടച്ചതോടെയാണ് തന്റെ ജീവിതം ത തകർന്നതെന്നും, ഈ വ്യവസ്ഥിതി തന്നെയാണ് തന്നെ ഒരു തീവ്രവാദിയാക്കി മാറ്റിയതെന്നും അർജുൻ പോസ്റ്റിൽ ആരോപിക്കുന്നു. അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് ഞാനുള്ളത് എന്ന് Read More…
23-ാം വയസില്‍ ആദ്യമത്സരം, നാലാം പന്തിൽ വിക്കറ്റ്; 25-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം !
ലണ്ടൻ: വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ. തുടർച്ചയായി വില്ലനായെത്തിയ പരുക്കുകളെത്തുടർന്നു 25–ാം വയസ്സിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും പടിയിറങ്ങുന്നത്. 2024 ലെ വെസ്റ്റിൻഡീസ് പര്യടനത്തിൽ രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ച ടേണറിന്, പിന്നീട് പരുക്കുകൾ മൂലം ദേശീയ ടീമിൽ സ്ഥാനം നിലനിർത്താനായില്ല. ദക്ഷിണാഫ്രിക്കയിൽ ജനിച്ച താരം ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുട്ടിക്കാലം മുതലുള്ള വലിയ സ്വപ്നമായിരുന്ന പ്രഫഷനൽ ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് Read More…
വിജയ്–സംഗീത ബന്ധത്തിൽ വിള്ളലുണ്ടാക്കിയ നടി ആര്? കോടതിയില്‍ സിനിമാക്കഥയെ വെല്ലും ട്വിസ്റ്റ്, വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു
തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു. കോടതി കേസ് തീര്‍പ്പാക്കിയതോടെ ദമ്പതികള്‍ ഒന്നിക്കുമോ എന്ന ചോദ്യമാണ് വിജയ് ആരാധകര്‍ ഉയര്‍ത്തുന്നത്. വിജയ്യുടെ വളര്‍ച്ചയിലുടനീളം പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന സംഗീത ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഫെബ്രുവരിയില്‍ സംഗീത ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ വിജയ് ആരാധകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു. വിജയ്ക്ക് സിനിമയിലെ മറ്റൊരു താരവുമായി വഴിവിട്ട ബന്ധമുണ്ടെന്നും 2021 Read More…
‘ഞാൻ ഒരമ്മയും അധ്യാപികയുമാണ്; ബാങ്ക് അക്കൗണ്ട് മൈനസ്’; ചോദ്യംചെയ്യലിന് കൊണ്ടുപോകുന്നതിനിടെ കീർത്തന
വടകര: എം.ഡി.എം.എ. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അധ്യാപിക കീര്‍ത്തനയെ വടകര എന്‍.ഡി.പി.എസ്. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നു വൈകിട്ട് അഞ്ചുവരെയാണു പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കോടതിയില്‍നിന്നു പുറത്തിറങ്ങിയ കീര്‍ത്തന, താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു. ‘ഞാനൊരു അധ്യാപികയാണ്. ഒരു മകന്റെ അമ്മയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഈ കേസിലോ ലഹരി ഇടപാടിലോ എനിക്ക് യാതൊരു ബന്ധവുമില്ല. കൊയിലാണ്ടിയിലെ കനറ ബാങ്കിലെയും ഗ്രാമീണ ബാങ്കിലെയും എന്റെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചാല്‍ സത്യം മനസിലാകും. എംഡിഎംഎ ഇടപാടുമായി Read More…
ലമീൻ യമാലും ഇനസും പിരിയുന്നോ? മോശം കാര്യങ്ങൾ ഒരുപാട് കേട്ടെന്ന് ഇനസ്, അഭ്യൂഹങ്ങൾക്ക് തീ കൊളുത്തി ഇൻസ്റ്റഗ്രാം പോസ്റ്റ്
ഫിഫ ലോകകപ്പ് വിജയത്തിനു പിന്നാലെ സ്പെയിനിന്റെ കൗമാര താരം ലമീൻ യമാലിന്റെ പ്രണയം തകർന്നതായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച . യമാലും കാമുകി ഇനസ് ഗാർഷ്യ സാന്റോസും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ, ‘ഒരുപാട് മോശം കാര്യങ്ങൾ ഞാൻ കേട്ടുകഴിഞ്ഞു, നിങ്ങളോട് എന്താണു പറയേണ്ടതെന്ന് അറിയില്ല’ എന്ന് ഇനസ് പങ്കുവച്ച സോഷ്യൽ മീഡിയ സ്റ്റോറിയാണ് പുതിയ ചർച്ചകൾക്കു കാരണമായത്. യമാലുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഇനസിന്റെ ഈ പ്രതികരണമെന്നാണ് ആരാധകർ കരുതുന്നത്. ലോകകപ്പിൽ സ്പെയിനിന്റെ മത്സരങ്ങൾ കാണാൻ പതിവായി ഗാലറിയിലെത്തിയിരുന്ന ഇനസ്, Read More…
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് 56-കാരി നൃത്താധ്യാപിക; കഴുത്തുഞെരിച്ച് കൊന്ന പുരുഷ സുഹൃത്ത് കീഴടങ്ങി
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിലെ ഒരു ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിർബന്ധിച്ചതിനെത്തുടർന്ന് സുഹൃത്തായ വിഗീഷ് ഇവരെ ക്രൂരമായി വധിക്കുകയായിരുന്നു. മലപ്പുറം സ്വദേശികളായ ധനലക്ഷ്മിയും വിഗീഷും തമ്മിൽ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇരുവരും ചെറുതുരുത്തിയിലെ ഹന്ന റസിഡൻസിയിൽ മുറിയെടുത്തത്. തുടർന്നുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തനിക്ക് ഭാര്യയാകണമെന്ന് ധനലക്ഷ്മി ആവശ്യപ്പെട്ടെങ്കിലും വിഗീഷ് അതിന് വഴങ്ങിയില്ല. ഇതേത്തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനൊടുവിൽ Read More…
ഉറങ്ങിക്കിടന്ന 16-കാരിയെ പീഡിപ്പിച്ചു; കുപ്രസിദ്ധ പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും പിടിയിൽ
കാസർകോട്: ഉറങ്ങിക്കിടന്ന 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശി സ്നേഹ മെർലിൻ (25) അറസ്റ്റിലായി. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായി വീട്ടിലെത്തിയപ്പോഴായിരുന്നു അതിക്രമം നടത്തിയത്. പരാതി ലഭിച്ച് ഒന്നര മാസത്തിനുശേഷമാണ് മേൽപ്പറമ്പ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത ഈ കേസിന് മുൻപും, തളിപ്പറമ്പ് പൊലീസിൽ രജിസ്റ്റർ ചെയ്ത മൂന്ന് പോക്സോ കേസുകളിൽ സ്നേഹ പ്രതിയായിട്ടുണ്ട്. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 16-കാരിയാണ് സ്നേഹയ്ക്കെതിരെ പരാതി നൽകിയത്. അമ്മയുടെ സുഹൃത്തായ Read More…









