ഗുരുവായൂർ ∙ പ്രണയം തകർന്ന വൈരാഗ്യത്തിൽ കാമുകിയെ അപായപ്പെടുത്താനെത്തിയ യുവാവും കൂട്ടുക്കാരും ടെംപിൾ പൊലീസിന്റെ പട്രോളിങ്ങിനിടെ പിടിയിലായി. നാലാം തീയതി രാവിലെ പടിഞ്ഞാറേനടയിൽ ബൈക്കിൽ പെൺവേഷത്തിൽ നിന്നയാളെയും കൂടെയുണ്ടായിരുന്നയാളെയും സംശയം തോന്നി പൊലീസ് തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് വൻ ഗൂഢാലോചന പുറത്തുവന്നത്. സ്ത്രീവേഷമണിഞ്ഞ് നഗരത്തിലിറങ്ങിയത് ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ തൊടുപുഴ മുട്ടം ചോലാമറ്റത്തിൽ പ്രസാദ് (43) ആണെന്നും, ഒപ്പമുണ്ടായിരുന്നത് വധശ്രമക്കേസുകളിലെ പ്രതിയായ തൊടുപുഴ മുട്ടം ഒറ്റപ്ലാക്കൽ ആദർശ് (23) ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് അന്നേദിവസം Read More…
Author: Priya
ഒന്നാംനമ്പർ ട്വന്റി20 ബാറ്റർ, വരുമാനം കോടികൾ; ഇടവേളയിൽ ബാങ്കിലെ ജോലിക്കു പോയി ഇഷാൻ കിഷൻ !
ക്രിക്കറ്റിന്റെ തിരക്കൊഴിഞ്ഞ ഇടവേളയില്‍ റിസര്‍വ് ബാങ്ക് ഓഫീസില്‍ തന്റെ ജോലിക്കെത്തി ഇന്ത്യന്‍ താരം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാന്‍ കിഷന്‍. ആര്‍ബിഐയില്‍ അസിസ്റ്റന്‍റ് മാനേജരായ ഇഷാന്‍ പാട്ന ഓഫീസിലാണ് കഴിഞ്ഞ ദിവസം ജോലിക്കായി എത്തിയത്. ഐപിഎല്ലിൽ നിന്നും ദേശീയ ടീമിൽ നിന്നും വർഷം തോറും കോടികൾ സമ്പാദിക്കുന്നുണ്ടെങ്കിലും, ഒരു സർക്കാർ ഉദ്യോഗസ്ഥനായി തുടരാനാണ് ഈ യുവതാരം ആഗ്രഹിക്കുന്നത്. നിലവിൽ രാജ്യാന്തര പോരാട്ടങ്ങൾ ഇല്ലാത്തതിനാൽ വരാനിരിക്കുന്ന ദുലീപ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലാണ് ഇഷാൻ. ഈ ടൂർണമെന്റ് ആരംഭിക്കുന്നതിന് മുൻപുള്ള ഇടവേളയിലാണ് Read More…
‘നീ നഗ്നയായിരുന്നോ?’ പൊട്ടിക്കരഞ്ഞ് അമ്മ! പോൺ രംഗത്തേക്കുള്ള പ്രവേശനത്തെക്കുറിച്ച് സണ്ണി ലിയോണി, പശ്ചാത്താപമില്ല, ഇത് ഞാൻ തിരഞ്ഞെടുത്ത വഴി
അഡൽറ്റ് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിലേക്കുള്ള തന്റെ പ്രവേശനം കുടുംബത്തിലുണ്ടാക്കിയ വലിയ കൊടുങ്കാറ്റുകളെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം സണ്ണി ലിയോണി. തന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘കരൺജിത് കൗർ: ദി അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ എന്ന ജീവചരിത്ര വെബ് സീരീസിലാണ് താരം ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ ഈ അധ്യായം വെളിപ്പെടുത്തിയത്. പോൺ സിനിമാ രംഗത്തേക്ക് കടന്നെന്ന വാർത്ത കേട്ടപ്പോൾ അമ്മയ്ക്കുണ്ടായ ആഘാതവും കുടുംബം നേരിട്ട ഒറ്റപ്പെടലും സണ്ണി വിവരിക്കുന്നു. പോൺ ഇൻഡസ്ട്രിയിൽ ചേർന്ന വിവരം മാതാപിതാക്കളോട് Read More…
ജീവിതം മുഴുവൻ പുകവലിച്ചാലും മദ്യപിച്ചാലും ചിലർ 100 വയസുവരെ ജീവിക്കുന്നത് എങ്ങനെ? ഞെട്ടിച്ച് പുതിയ കണ്ടെത്തൽ!
ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുന്ന പലരും അകാലത്തിൽ മരിച്ചുപോകുമ്പോൾ, യാതൊരു ചിട്ടയുമില്ലാതെ പുകവലിയും മദ്യപാനവുമായി നടക്കുന്ന ചിലർ നൂറു വയസ്സുവരെ ജീവിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുള്ള ഉത്തരം ഇപ്പോൾ ശാസ്ത്രം കണ്ടെത്തിയിരിക്കുകയാണ്. പ്രശസ്ത ശാസ്ത്ര മാസികയായ ‘സയൻസിൽ’ പ്രസിദ്ധീകരിച്ച പുതിയ പഠനറിപ്പോർട്ടാണ് മനുഷ്യന്റെ ആയുസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ആയുസ്സിന്റെ രഹസ്യം പ്രധാനമായും ഒളിഞ്ഞിരിക്കുന്നത് ജീനുകളിലാണ്. ഇസ്രായേലിലെ വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ നടത്തിയ Read More…
അമ്മത്തൊട്ടിലിൽ ആയിരാമത്തെ കൺമണി; അവള്‍ ഇനി ‘സഹസ്ര’, ഹ്യൂമൻ മിൽക്ക് ബാങ്കുമായി ശിശുക്ഷേമ സമിതി
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ പദ്ധതിയിലൂടെ സംരക്ഷണം ലഭിച്ച കുഞ്ഞുങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തിയതോടെയാണ് ഈ ചരിത്രനേട്ടം കുറിച്ചത്. ‘ആയിരം ജീവനുകളുടെ സാക്ഷ്യവും ആയിരം പ്രതീക്ഷകളുടെ പുതിയ തുടക്കവുമാണ് സഹസ്ര’ എന്ന് വ്യക്തമാക്കിക്കൊണ്ട് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയാണ് കുഞ്ഞിന് ‘സഹസ്ര’ എന്ന് പേരിട്ടത്. 2002 നവംബർ 14 ശിശുദിനത്തിൽ തുടക്കമിട്ട പദ്ധതി, ഉപേക്ഷിക്കപ്പെടാൻ സാധ്യതയുള്ള നവജാതശിശുക്കൾക്ക് വലിയൊരു അഭയകേന്ദ്രമായി Read More…
കുറ്റസമ്മതം നടത്തി, പ്രധാനമന്ത്രി ക്ഷമിച്ചു; എന്നിട്ടും വേട്ടയാടൽ: സഹികെട്ട് വീടുവിട്ട് പതിനഞ്ചുകാരിയും അമ്മയും
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ 15 വയസുകാരിയോട് പ്രധാനമന്ത്രി ക്ഷമിക്കുകയും, തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് പെൺകുട്ടി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സമൂഹത്തിലും സോഷ്യൽ മീഡിയയിലും ചിലർ പെൺകുട്ടിയോട് ക്ഷമിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന്, ഇവരുടെ ശല്യം കാരണം കുടുംബത്തിന് വാടകവീട് ഒഴിഞ്ഞ് പോകേണ്ടിവന്നു. അപരിചിതരും പോലീസും നിരന്തരം വീട്ടിലെത്തുന്നതിനാലാണ് നോയിഡയിലെ വാടകവീട് ഉപേക്ഷിക്കേണ്ടി വന്നതെന്ന് പെൺകുട്ടിയുടെ മാതാവ് വ്യക്തമാക്കി. പ്രധാനമന്ത്രി ക്ഷമിച്ചിട്ടും തങ്ങളുടെ കുടുംബം ഇപ്പോഴും ഭീഷണിയും Read More…
ഭര്‍ത്താവിന്റെ പേരുപറഞ്ഞ് അധ്യാപികയെ സ്കൂളിൽ വിളിച്ചുവരുത്തി, ചാടിവീണ് 27 തവണ കുത്തി, ക്രൂര കൊലപാതകം, 21കാരൻ പിടിയിൽ
ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ അധ്യാപികയെ ഗേറ്റിനു മുന്നിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി. സിക്രോണ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ 29കാരിയായ സന്ധ്യയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 21കാരൻ അമിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സന്ധ്യയുടെ ഭർത്താവാണെന്ന് പറഞ്ഞ് സ്കൂളിലെത്തിയ പ്രതി ജീവനക്കാരോട് അധ്യാപികയെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പ്രധാന ഗേറ്റിനടുത്തേക്ക് എത്തിയ സന്ധ്യയുടെ മേലേക്ക് മുഖംമൂടി ധരിച്ചെത്തിയ പ്രതി Read More…
വേദന, ഒറ്റപ്പെടലും; ഹമാസ് ആക്രമണത്തിൽ മരിച്ച പ്രണയിനിയുടെ കല്ലറയ്ക്ക് മുന്നില്‍ ജീവനൊടുക്കി യുവാവ്
2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺസുഹൃത്തിന്റെ കല്ലറയിൽ ഇസ്രായേലി യുവാവ് ജീവനൊടുക്കി. 30 വയസ്സുകാരനായ ബാർ അസ്രഫ് എന്ന യുവാവാണ് നെഞ്ചിൽ വെടിയുതിർത്ത് ജീവനൊടുക്കിയത്. വെസ്റ്റ് ബാങ്കിലെ എൽഖാനയിലുള്ള കാമുകി ലിറോൺ ബാർഡയുടെ സെമിത്തേരിയിൽ വെച്ചായിരുന്നു സംഭവം. സ്വന്തം സഹോദരന്റെ വിവാഹച്ചടങ്ങിനിടയിൽ നിന്ന് ഇറങ്ങിപ്പോയ അസ്രഫിനെ ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തോളമായി അസ്രഫ് കഠിനമായ ഏകാന്തതയിലൂടെയാണ് കടന്നുപോയിരുന്നതെന്ന് കുടുംബം വെളിപ്പെടുത്തി. ഇടയ്ക്കിടെ പെൺസുഹൃത്തിന്റെ കല്ലറ സന്ദർശിക്കുകയും അവിടെയിരുന്ന് സംസാരിക്കുകയും Read More…
വിജയ്‌യെ വിമർശിക്കുന്നതിനിടെ തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം- വീഡിയോ
തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് ദ്വയാർത്ഥമുള്ള പരാമർശം നടത്തിയ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിനെതിരേ രൂക്ഷവിമർശനം . തമിഴ്‌നാടിന് അർഹതപ്പെട്ട കാവേരി വെള്ളം കർണാടക വിട്ടുനൽകുന്നില്ലെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സംഭവം. സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ, കാവേരി തർക്കത്തിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൈക്കൊള്ളുന്ന നിലപാടുകളെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിമർശിക്കുകയായിരുന്നു. ഇതിനിടയിലാണ് സദസ്സിലുണ്ടായിരുന്ന ചിലർ “തൃഷ, തൃഷ” എന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്. “ഒരു തുള്ളി Read More…









