ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണം നഷ്ടമായ പശ്ചാത്തലത്തിൽ, സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ജനങ്ങളുടെ ആവശ്യങ്ങൾ മറന്ന് സ്വന്തം സാമ്പത്തിക നേട്ടങ്ങൾക്കായി പിന്നാലെ പോയ ചില സിപിഎം നേതാക്കൾ ചെയ്ത തെറ്റുകളാണ് ഈ വലിയ പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർച്ചയായി ഭരണം കിട്ടിയതോടെ നേതാക്കളും അണികളും ആഡംബര ജീവിതത്തിലേക്ക് മാറിയെന്ന് ‘യോഗനാദം’ മാസികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കുന്നു. ഭരണം പോയപ്പോൾ താഴേത്തട്ടിലുള്ള കമ്മിറ്റികൾ മുതൽ Read More…
Author: ashtagon
വഴിയരികില്‍ തകരാറിലായിക്കിടന്നിരുന്ന കാര്‍ ഉടമ അറിയാതെ ആക്രിവിലയ്ക്ക് വിറ്റു!
മലപ്പുറം: റോഡരികില്‍ കേടായിക്കിടന്നിരുന്ന കാര്‍ ഉടമസ്ഥൻ അറിയാതെ ആക്രിക്കച്ചവടക്കാര്‍ക്കു വിറ്റ് ഇരുപത്തിയൊന്നുകാരൻ പണം തട്ടി. എന്നാല്‍ കാര്‍ ലോറിയില്‍ കയറ്റി കൊണ്ടുപോകാന്‍ തുടങ്ങുന്നതിനിടെ അവിചാരിതമായി ഉടമ സ്ഥലത്തെത്തിയതോടെ വലിയ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. വട്ടക്കുളം സ്വദേശിയായ പരീച്ചി സിദ്ദീഖിന്റെ കാര്‍ കേടായതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി വീടിനു മുന്നിലെ റോഡരികില്‍ തന്നെയാണ് ഇട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഒരു സംഘം ആളുകൾ ലോറിയും ജെ.സി.ബി.യുമായെത്തി ഈ കാര്‍ ലോറിയില്‍ കയറ്റാന്‍ ശ്രമിക്കുന്നത് സിദ്ദീഖിന്റെ ഭാര്യ കണ്ടു. കാര്യം തിരക്കിയപ്പോള്‍, തങ്ങള്‍ പട്ടാമ്പിയിലെ Read More…
ശൗചാലയത്തില്‍ യുവതിയെ പൂട്ടിയിട്ടത് 10മാസം, സ്വകാര്യ ഭാഗങ്ങളില്‍ വടികളും പൈപ്പുകളും ഉപയോഗിച്ച് മര്‍ദ്ദനം, കഴിക്കാന്‍ വേവിക്കാത്ത അരിയും ഉള്ളിയും; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ പരാതി
ഡെറാഡൂണ്‍: വിവാഹിതയായ യുവതിയോട് ഭര്‍തൃവീട്ടുകാര്‍ കാട്ടിയത് അതിക്രൂരമായ അതിക്രമം . ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ യുവതിയെ ഏകദേശം 10 മാസത്തോളം ഒറ്റമുറിയിലും ശൗചാലയത്തിലുമായി പൂട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഈ ക്രൂരതയ്ക്കിടയിൽ വേവിക്കാത്ത പച്ചയരിയും ഉള്ളിയും മുളകും മാത്രമാണ് ഇവർക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. കൂടാതെ കുപ്പികളും വടികളും പൈപ്പുകളും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി മര്‍ദിച്ചതായും യുവതിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ ഖണ്ഡൂരി, അയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ സെലാകുയി പോലീസ് Read More…
“എന്റെ കാര്യത്തിൽ ഇടപെടാൻ ഈ മൂക്കിന് മാത്രമേ അനുവാദമുള്ളൂ!”: ട്രോളന്മാർക്ക് ചുട്ട മറുപടിയുമായി തൃഷ
എന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞാൻ അനുവദിക്കുന്ന ഒരേയൊരു മൂക്ക് ഇതാണ്…’ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായുള്ള പ്രണയ ഗോസിപ്പുകളോട് പ്രതികരിച്ച് തെന്നിന്ത്യൻ താരം തൃഷ കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പാണിത്. തന്റെ വളർത്തുനായ ഉറങ്ങുന്ന ചിത്രത്തിനൊപ്പമാണ് തൃഷ ഈ പോസ്റ്റ് പങ്കുവെച്ചത്. താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കെ, തൃഷയുടെ ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയും തൃഷയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ വിജയിന്റെ ഭാര്യ Read More…
ഡംബെല്ലിൽ ബാലൻസ് ചെയ്ത് ശിൽപ ഷെട്ടി! ഞെട്ടിക്കുന്ന കോർ വ്യായാമവുമായി താരം- വീഡിയോ
ഫിറ്റ്നസ് പ്രേമികളെ പ്രചോദിപ്പിക്കാൻ ഒരവസരവും കൈവിടാത്ത താരമാണ് ശിൽപ ഷെട്ടി. പതിവുപോലെ തന്റെ ‘മൺഡേ മോട്ടിവേഷൻ’ വീഡിയോയുമായി വീണ്ടുമെത്തിയിരിക്കുകയാണ് നടി. ഇത്തവണ ഡംബെല്ലിന് മുകളിൽ ബാലൻസ് ചെയ്താണ് ശിൽപ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. യോഗയിൽ നിന്നുൾക്കൊണ്ട ഒരു സാധാരണ വ്യായാമമുറയെ കൂടുതൽ കഠിനമായ രീതിയിലാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. യോഗയും സ്ട്രെങ്ത് ട്രെയിനിംഗും സമന്വയിപ്പിച്ചുള്ള വ്യായാമങ്ങളിലൂടെ ശ്രദ്ധേയയായ ശിൽപ, ‘വി-സിറ്റ് ഹോൾഡ്’ (V-Sit Hold) എന്ന വ്യായാമത്തിന്റെ അഡ്വാൻസ്ഡ് പതിപ്പാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. വെറും നിലത്തിരുന്ന് ചെയ്യുന്നതിന് പകരം, ഒരു Read More…
പിണറായി പോകുന്നതിന് മുമ്പ് SN. ട്രസ്‌റ്റിന് അനുവദിച്ചത് 85 കോളജധ്യാപക തസ്‌തികകള്‍; ചട്ടവിരുദ്ധമെന്നു പരാതി, ഖജനാവിന് 15 കോടി രൂപയുടെ അധികച്ചെലവ്
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്കായി 85 അധ്യാപക തസ്തികകൾ അനുവദിച്ചതിലൂടെ സംസ്ഥാന ഖജനാവിന് 15 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നും, ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് നൽകിയ ഈ തസ്തികകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം. കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുമ്പത്തെ അധ്യയന വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണവും ജോലിഭാരവും മാനദണ്ഡമാക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ, എസ്.എൻ. ട്രസ്റ്റിന് കീഴിലുള്ള കോളേജുകൾക്ക് മാത്രമായി 85 തസ്തികകൾ Read More…
RCBയുടെ കിരീട ആഘോഷം; കോച്ചിന്റെ തലയിൽ ഐസ് ബോക്സ് കമഴ്ത്തി ഫിൽ സാൽറ്റും ടിം ഡേവിഡും; വീഡിയോ വൈറൽ!
അഹമ്മദാബാദ് : ഗുജറാത്ത് ടൈറ്റൻസിനെ (GT) പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) തുടർച്ചയായ രണ്ടാം തവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ, ടീമിന്റെ ആഘോഷപ്രകടനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടയിലാണ് കൗതുകകരമായ ഒരു സംഭവം നടന്നത്. ആർസിബിയുടെ വിദേശതാരങ്ങളായ ടിം ഡേവിഡും ഫിൽ സാൽറ്റും ചേർന്ന് ഹെഡ് കോച്ച് ആൻഡി ഫ്ലവറിന്റെ തലയിലേക്ക് ഐസ് കട്ടകൾ കോരി ഒഴിക്കുകയായിരുന്നു. ഈ രസകരമായ Read More…
‘എന്റെ ഗർഭം അലസാൻ കാരണം വിജയ് അണ്ണൻ, TVK പ്രവർത്തകരുടെ സൈബർ ഗുണ്ടായിസം’; ഗുരുതര ആരോപണവുമായി നടി
മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന (ജൂലി) സമീപകാലത്തായി സോഷ്യൽ മീഡിയയിൽ വിജയിനും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയ്ക്കും എതിരെ നിരന്തരം വീഡിയോകൾ പങ്കുവെച്ച് ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് സമയത്തും നടി തൃഷയുമായി ബന്ധപ്പെടുത്തിയും ഡിഎംകെ അനുഭാവിയായ ജൂലി നിരവധി വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷവും ഇത്തരം പ്രതികരണങ്ങൾ അവർ തുടർന്നിരുന്നു. എന്നാൽ ഇപ്പോൾ വിജയിക്കും ടിവികെ പ്രവർത്തകർക്കും എതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായാണ് ജൂലി രംഗത്തെത്തിയിരിക്കുന്നത്. വിജയ് Read More…
ആ നമ്പര്‍ ഇപ്പോള്‍ നിലവിലില്ല ! 10 വര്‍ഷമായി ഉപയോഗിക്കുന്ന പിണറായിയുടെ നമ്പര്‍ കട്ട് ചെയ്തു
മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന് നൽകിയിരുന്ന മൊബൈൽ കണക്ഷൻ പൊതുഭരണ വകുപ്പ് റദ്ദാക്കി. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാതെയാണ് ഈ നടപടിയെന്ന പരാതി ഉയരുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പിണറായി വിജയൻ ഈ നമ്പർ തന്നെയാണ് തുടർന്നും ഉപയോഗിച്ചിരുന്നത്. ഈ നമ്പർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗികമായ വിശദീകരണമൊന്നും ലഭ്യമായിട്ടില്ല. കൂടാതെ, Read More…









