Health

പ്ലാസ്റ്റിക് കുപ്പികള്‍കൊണ്ട് പ്രോട്ടീൻ ബിസ്‌ക്കറ്റ് ? കഴിക്കുന്നത് സുരക്ഷിതമാണോ? വിചിത്ര കണ്ടെത്തലുമായി ശാസ്ത്രജ്ഞർ

ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പി നിങ്ങളുടെ അടുത്ത ലഘുഭക്ഷണത്തിന്റെ ഭാഗമായാൽ എങ്ങനെയിരിക്കും? സതേൺ ഇല്ലിനോയിസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പ്ലാസ്റ്റിക്കും കാർഷിക അവശിഷ്ടങ്ങളും ഉപയോഗിച്ച് പ്രോട്ടീൻ സമ്പുഷ്ടമായ കുക്കികൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ‘മൈക്രോബൈറ്റ്‌സ്’ (µBites) എന്ന് പേരിട്ടിരിക്കുന്ന ഈ വിചിത്രമായ ഭക്ഷണം, ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശയാത്രികർക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി നാസ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തയ്യാറാക്കുന്നത്. പ്രകൃതിദുരന്തങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമമുള്ള പ്രദേശങ്ങളിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന് ഗവേഷകർ പറയുന്നു. കുടിവെള്ള കുപ്പികൾ നിർമ്മിക്കാൻ Read More…

Featured Good News

സ്വപ്നങ്ങൾക്ക് പ്രായമില്ല! 16-ാം വയസ്സിൽ സ്വന്തം ഷർട്ട് ബ്രാൻഡ്! വിലകേട്ട് അന്തംവിട്ട് വ്യാപാരി, കൗമാരക്കാരന്റെ ധൈര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സമപ്രായക്കാരായ കൂട്ടുകാര്‍ സ്കൂളിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രായത്തിൽ, സ്വന്തമായി ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജബൽപൂരിൽ നിന്നുള്ള 16 വയസ്സുകാരനായ മഹേന്ദ്ര. സ്വന്തമായി നിർമ്മിച്ച വസ്ത്രങ്ങൾ വിൽക്കാനായി ഈ പതിനാറുകാരൻ നടത്തിയ ധീരമായ ശ്രമങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിയാളുകളാണ് ഇയാളുടെ ആത്മവിശ്വാസത്തെയും സംരംഭകത്വ മനോഭാവത്തെയും പ്രശംസിക്കുന്നത്. ‘ബെൽവാരോ’ (Belvaro) എന്ന പേരിൽ സ്വന്തമായി ഒരു ഷർട്ട് ബ്രാൻഡ് ആരംഭിച്ച് പ്രവർത്തിക്കുകയാണ് മഹേന്ദ്ര. ഡിജിറ്റൽ ക്രിയേറ്ററും വസ്ത്രവ്യാപാരിയുമായ ശുഭം ശിവഹരെയെ തന്റെ സ്റ്റുഡിയോയ്ക്ക് പുറത്തുവെച്ച് Read More…

Featured Lifestyle

ചാണകവും ഗോമൂത്രവും കൊണ്ട് ഒരുക്കിയ ‘വൈദിക രാഖികൾ’; രക്ഷാബന്ധന് ഗോശാലകളിൽ പിറന്ന രാഖികൾ ചർച്ചയാകുന്നു

പശുവിന് ‘രാഷ്ട്രമാതാ’ പദവി നൽകണമെന്ന ആവശ്യവുമായി ഗുജറാത്തിലെ സൂറത്തിലുള്ള ഗൗശാലകൾ വ്യത്യസ്തമായൊരു പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രക്ഷാബന്ധൻ ഉത്സവത്തിന് മുന്നോടിയായി പശുവിൻ ചാണകവും മൂത്രവും ഉപയോഗിച്ച് തയ്യാറാക്കിയ ആയിരക്കണക്കിന് ‘വൈദിക രാഖികൾ’ ഇവിടെ നിർമ്മിച്ചുവരുന്നു. ഈ പ്രചാരണത്തിൽ കൂടുതൽ ആളുകളെ പങ്കാളികളാക്കുന്നതിനായി ഈ രാഖികൾ സൗജന്യമായി വിതരണം ചെയ്യാനാണ് ഗൗശാല ഉടമകളുടെ തീരുമാനം. നാടൻ പശുക്കളിൽ നിന്ന് ശേഖരിക്കുന്ന ഉണങ്ങിയ ചാണകപ്പൊടിയും മൂത്രവും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ഈ രാഖികൾ ഉണ്ടാക്കുന്നത്. പശു സംരക്ഷണത്തെക്കുറിച്ചും Read More…

Featured Oddly News

ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മരത്തിന് മുകളിൽ സ്കൂട്ടിയുമായി യുവതിയും കുട്ടിയും, സത്യമോ അതോ എഐ മാജിക്കോ? വീഡിയോ

ഒരു മരത്തിനു മുകളിൽ സ്കൂട്ടറിലിരിക്കുന്ന സ്ത്രീയുടെയും കുട്ടിയുടെയും വിചിത്രമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരക്കേറിയ റോഡരികിലെ മരത്തിൽ, ഏറെ ഉയരത്തിലാണ് സ്കൂട്ടർ നിൽക്കുന്നത്. കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ചയെത്തുടർന്ന് നിരവധിയാളുകളാണ് തമാശ രൂപേണയുള്ള ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്. ഇത്രയും ഉയരത്തിലുള്ള മരത്തിലേക്ക് സ്കൂട്ടർ എങ്ങനെ എത്തി എന്ന ചോദ്യമാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ചിലർ ആ സ്ത്രീയുടെ “പാർക്കിംഗ് മിടുക്കിനെ” കളിയാക്കിയപ്പോൾ, മറ്റു ചിലർ “ഇതൊക്കെ എങ്ങനെ സാധിക്കുന്നു?” എന്നാണ് അത്ഭുതത്തോടെ ചോദിക്കുന്നത്. അതേസമയം, Read More…

Oddly News

റോഡിൽ പ്രളയം, കാറിന്റെ മുകള്‍ഭാഗം ഓഫീസാക്കി യുവാവ് ! ട്രാഫിക് ബ്ലോക്കിൽ നിന്നൊരു ‘വർക്ക് ഫ്രം ഹോം’ വീഡിയോ വൈറൽ

ഗുരുഗ്രാമിലെ കനത്ത മഴയിലും വെള്ളക്കെട്ടിലും ട്രാഫിക്കിൽ കുടുങ്ങിയതോടെ, ഒരു യാത്രക്കാരൻ തന്റെ ടാക്സിയുടെ മുകളിൽ കയറിയിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യാൻ തുടങ്ങിയത് വിചിത്രവും രസകരവുമായ കാഴ്ചയായി മാറി. സമയം പാഴാക്കാതെ വാഹനത്തിന് മുകളിലിരുന്ന് ഓഫീസിലെ കാര്യങ്ങൾ നോക്കുന്ന ഇയാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ലക്ഷയ് മേത്ത എന്ന വ്യക്തിയാണ് ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ ഈ വീഡിയോ പങ്കുവെച്ചത്. കനത്ത വെള്ളക്കെട്ട് കാരണം ടാക്സി കേടാവുകയും ചുറ്റുമുള്ള വാഹനം നീങ്ങാൻ പറ്റാത്ത വിധം ട്രാഫിക് ബ്ലോക്കാവുകയും ചെയ്തതോടെയാണ് Read More…

Featured Oddly News

ഇതൊരു ഒന്നൊന്നര വിവാഹസമ്മാനം! വധൂവരന്മാരുടെ ചിത്രം നെഞ്ചിൽ പച്ചകുത്തി സുഹൃത്ത്; ദൃശ്യങ്ങൾ വൈറൽ

തന്റെ സുഹൃത്തിനും നവവധുവിനും വ്യത്യസ്തമായ വിവാഹസമ്മാനം നൽകാൻ തീരുമാനിച്ച യുവാവിന്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സുഹൃത്തിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സ്വന്തം നെഞ്ചിൽ ടാറ്റൂ ചെയ്താണ് ഇയാൾ എല്ലാവരെയും ഞെട്ടിച്ചത്. കേവലം വരച്ച ചിത്രമാണെന്ന് കരുതിയ സമ്മാനം, സ്വന്തം ശരീരത്തിലെ ടാറ്റൂവാണെന്ന് വെളിപ്പെടുത്തിയതോടെ കാര്യങ്ങൾ തികച്ചും അപ്രതീക്ഷിതമായി മാറി. വിവാഹാഘോഷത്തിനിടയിൽ ചിത്രീകരിച്ച വീഡിയോയിൽ, ആദ്യം വധൂവരന്മാരുടെ വരച്ച ചിത്രം യുവാവ് സമ്മാനമായി നൽകുന്നത് കാണാം. തൊട്ടുപിന്നാലെ തന്റെ ഷർട്ട് അഴിച്ച് അതേ ചിത്രം സ്വന്തം Read More…

Spotlight

‘എന്നെ കൊന്നിട്ട് മുന്നോട്ടു പോയാല്‍ മതി’; ബുൾഡോസറിന്റെ യന്ത്രക്കൈയിൽ തൂങ്ങി പെൺപട! കൂട്ടയടി, തെരുവ് യുദ്ധം- വീഡിയോ

മഹാരാഷ്ട്രയിലെ ഠാണെ ജില്ലയിലുള്ള ഡോംബിവ്‌ലിയിൽ നിർമ്മിതി പൊളിച്ചുമാറ്റാൻ ബുൾഡോസർ എത്തിച്ചതിനെ തുടർന്ന് പ്രാദേശിക നിവാസികളും സ്ത്രീകളും പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ സംഘർഷത്തിൽ കലാശിച്ചു. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, സ്ഥലം ഒഴിപ്പിക്കുന്നതിനായി ബിൽഡർ ബുൾഡോസറുകളുമായി എത്തിയതോടെയാണ് ഭൂമി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചത്. ബുൾഡോസർ എത്തിച്ചതറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികൾ സ്ഥലത്തടിച്ചുകൂടുകയും പൊളിക്കൽ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയുമായിരുന്നു. കെട്ടിടങ്ങൾ പൊളിക്കുന്നത് തടയാനായി നിരവധി സ്ത്രീകൾ ബുൾഡോസറിന് മുന്നിൽ നിലയുറപ്പിച്ചു. ഇതിനിടയിൽ ഒരു സ്ത്രീ ബുൾഡോസറിന്റെ യന്ത്രക്കൈയിൽ പിടിച്ച് മാറ്റാൻ Read More…

Lifestyle

ജീവിക്കാനുള്ള നെട്ടോട്ടം! ഓടുന്ന ട്രെയിനിൽ തൂങ്ങിനിന്ന് സ്ത്രീകളുടെ യാത്ര; ശ്വാസം നിലയ്ക്കും വീഡിയോ, വൈറൽ!

മുംബൈയില്‍ ലോക്കൽ ട്രെയിനിന്റെ വാതിലില്‍വരെ തൂങ്ങിനിന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ ശ്വാസമടക്കിപ്പിടിച്ചാണ് ആളുകള്‍ കാണുന്നത്. യാത്രക്കാര്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചും ഇത്തരത്തിൽ ജീവൻ പണയം വെച്ച് യാത്ര ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നെറ്റിസൺസ് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. പല്ലവി എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ദൃശ്യങ്ങളിൽ, ഓടുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ച് പുറത്തുനിൽക്കുന്ന രണ്ട് സ്ത്രീകളെ കാണാം. വീഡിയോയിൽ വെള്ള ഫ്ലോറൽ ടോപ്പും നീല ട്രൗസറും ധരിച്ച ഒരു സ്ത്രീ പുറകിൽ ബാഗും തൂക്കി ട്രെയിനിന്റെ വശത്ത് Read More…

Crime Featured

ജയിലിലല്ല, കാമുകിക്കൊപ്പം VIP റൂമിൽ! റെയ്ഡിനെത്തിയ ജഡ്ജി കണ്ടത് കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥന്റെ ‘ആശുപത്രി ലീലകൾ’

മണ്ഡ്യ (കർണാടക) ∙ കേസിൽ അറസ്റ്റിലായ സർക്കാർ ഉന്നത ഉദ്യോഗസ്ഥൻ ഒരു രോഗവുമില്ലാതെ ആശുപത്രിയിൽ പ്രത്യേക പരിഗണനയോടെ തങ്ങുന്നതായി കണ്ടെത്തി. മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എംഐഎംഎസ്) മണ്ഡ്യ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജി സി. ചന്ദ്രശേഖർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ശ്രീരംഗപട്ടണയിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ലാൻഡ് റെക്കോർഡ്‌സ് (എഡിഎൽആർ) മുഹമ്മദ് ഹുസൈൻ പ്രത്യേക മുറിയിൽ കഴിയുന്നതായി കണ്ടെത്തിയത്. അനധികൃത അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഇയാളെ ജയിലിൽ അടച്ചതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. Read More…