Crime

‘ചേച്ചിക്ക് ആയിരം, 10K നൈറ്റിന്റെ പൈസയേ ആവൂ’; പെൺകുട്ടികൾക്ക് വിലയിട്ട് അലീന, ശബ്ദസന്ദേശം പുറത്ത്

മോഡലിങ്ങിന്റെ പേരിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിവന്ന സംഘം ഇടപാടുകാരുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തായി. ഈ കേസിലെ മൂന്നാം പ്രതിയായ അലീന പണമിടപാടുകൾ ഉറപ്പിക്കുന്നതാണ് ഓഡിയോയിലുള്ളത്. സംഭവത്തിൽ അഞ്ചാം പ്രതിയായ റഹ്മത്തിന്റെ പങ്കിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്.

”ഞാൻ പറഞ്ഞു ഓൾറെഡി ഞാൻ ഉണ്ടെന്ന്. പക്ഷേ, ഞാൻ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് റഹ്‌മത്തിന്റേത് ഓക്കെ ആക്കി’ എന്നുപറഞ്ഞാണ് പുറത്തുവന്ന ശബ്ദസന്ദേശം ആരംഭിക്കുന്നത്. ”ഇപ്പോൾ ചേച്ചിക്ക് 1000 കൊടുത്തിട്ട് പൈസ വാങ്ങിയാൽ 10കെ. പിന്നെ 400 എക്‌സ്ട്രാ തന്നാലും 10കെ നൈറ്റിന്റെ പൈസയേ ആവുന്നുള്ളൂ. അതുകൊണ്ട് ഇത്രയുംനേരം ഇരുന്നതുകൊണ്ട് ഫുൾനൈറ്റിന്റെ പേയ്‌മെന്റ് പോലെ തന്നാൽ 1200 പറഞ്ഞാൽ 1200 കൊടുക്കാം. അപ്പോൾ എനിക്ക് അതിൽനിന്ന് 20 കിട്ടും. പിന്നെ 200 എക്‌സ്ട്രായും ഉണ്ടല്ലോ” എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. എന്നാൽ, എങ്ങനെയാണ് ഇടപാട് ഉറപ്പിച്ചതെന്നോ ശബ്ദസന്ദേശത്തിൽ പറയുന്ന കണക്കുകളെക്കുറിച്ചോ കൂടുതൽ വ്യക്തതയില്ല.

ഈ മനുഷ്യക്കടത്ത് സംഘത്തിന് പിന്നിൽ വളരെ വലിയൊരു ശൃംഖല തന്നെയുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആളുകളെ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാർക്ക് കൃത്യമായ കമ്മീഷൻ തുക ലഭിക്കും. ഒരു ഇടപാടിൽ നിന്നും ഏതാണ്ട് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഇവർക്ക് കിട്ടാറുണ്ടെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ബിലാലാണ് ഈ മനുഷ്യക്കടത്തിന്റെ പ്രധാന ആസൂത്രകൻ.

ദുബായിൽ ജോലി ചെയ്തിരുന്ന കാലത്താണ് ബിലാൽ ഈ കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ പരിചയപ്പെടുന്നത്. പിന്നീട് പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിപുലമായതോടെ ബിലാൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാൾ തന്നെയാണ് സംഘത്തിലെ പ്രധാന സപ്ലൈ ഏജന്റ് എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *