പാരിസ് ∙ മുൻ കാമുകിയെ ഏഴ് വർഷത്തോളം ക്രൂരമായ പീഡനങ്ങൾക്കും ലൈംഗിക ചൂഷണത്തിനും ഇരയാക്കിയ ഫ്രാൻസിലെ ബാങ്ക് മാനേജർക്ക് 25 വർഷം തടവ് ശിക്ഷ . ഗില്ലോം ബുച്ചി എന്ന ബാങ്ക് മാനേജർക്കെതിരെ മുൻ കാമുകിയായ ലയ്റ്റീഷ്യ ആർ നൽകിയ പരാതിയിലാണ് ഫ്രാൻസിലെ കോടതി വിധി പ്രസ്താവിച്ചത്. ഇന്റർനെറ്റ് വഴി കണ്ടെത്തിയ അപരിചിതർക്ക് ഉൾപ്പെടെ തന്നെ ആസൂത്രിതമായി ഇയാൾ കാഴ്ചവച്ചതായി യുവതി കോടതിയിൽ വെളിപ്പെടുത്തി. നാല് കുട്ടികളുടെ അമ്മയായ ലയ്റ്റീഷ്യ, 2015 മുതൽ 2022 വരെയുള്ള കാലയളവിൽ Read More…
Tag: human trafficking
ശ്രീകുമാർ അവർക്ക് ‘ബിലാലിക്ക’; ദുബായിൽ യുവതിയെ എത്തിച്ചത് മഞ്ജിമയ്ക്കും ഷംലയ്ക്കുമൊപ്പം
കൊച്ചി ∙ മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലെത്തിച്ച് നിർബന്ധിത ലൈംഗികവൃത്തിക്ക് ഇരയാക്കുന്ന പെൺവാണിഭ സംഘത്തിൽ, ബിലാൽ എന്ന പ്രതിയുടെ പങ്ക് കൂടുതൽ വ്യക്തമായി. ഇയാളുടെ യഥാർത്ഥ പേര് എസ്. ശ്രീകുമാർ എന്നാണെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അറസ്റ്റിലായ മറ്റ് പ്രതികളെല്ലാം തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഇയാളുടെ പേര് ‘ബിലാലിക്ക’ എന്നാണ് സൂക്ഷിച്ചിരുന്നത്. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ഇയാൾ ഇപ്പോൾ കൊച്ചി കണിയമ്പുഴയിലെ ഫ്ലാറ്റിലായിരുന്നു താമസം. കേസിൽ ആദ്യം പിടിയിലായ Read More…
‘ചേച്ചിക്ക് ആയിരം, 10K നൈറ്റിന്റെ പൈസയേ ആവൂ’; പെൺകുട്ടികൾക്ക് വിലയിട്ട് അലീന, ശബ്ദസന്ദേശം പുറത്ത്
മോഡലിങ്ങിന്റെ പേരിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിവന്ന സംഘം ഇടപാടുകാരുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തായി. ഈ കേസിലെ മൂന്നാം പ്രതിയായ അലീന പണമിടപാടുകൾ ഉറപ്പിക്കുന്നതാണ് ഓഡിയോയിലുള്ളത്. സംഭവത്തിൽ അഞ്ചാം പ്രതിയായ റഹ്മത്തിന്റെ പങ്കിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളും ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്. ”ഞാൻ പറഞ്ഞു ഓൾറെഡി ഞാൻ ഉണ്ടെന്ന്. പക്ഷേ, ഞാൻ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് റഹ്‌മത്തിന്റേത് ഓക്കെ ആക്കി’ എന്നുപറഞ്ഞാണ് പുറത്തുവന്ന ശബ്ദസന്ദേശം ആരംഭിക്കുന്നത്. ”ഇപ്പോൾ ചേച്ചിക്ക് 1000 കൊടുത്തിട്ട് പൈസ വാങ്ങിയാൽ 10കെ. പിന്നെ 400 Read More…
ചിത്രങ്ങളയച്ച് ഇടപാടുകാരുമായി വിലപേശി സിന്ധു; സെക്സ് റാക്കറ്റ് ചാറ്റ് പുറത്ത് , ജോലിക്ക് 4.70 ലക്ഷം രൂപ
കൊച്ചി∙ മോഡലിങ് വാഗ്ദാനം നൽകി കേരളത്തിൽ നിന്നുള്ള യുവതികളെ ദുബായിലേക്ക് കടത്തി പെൺവാണിഭത്തിന് ഇരയാക്കിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ ഒന്നാം പ്രതിയായ സിന്ധു എന്ന സ്റ്റോയിസി (56) യുവതികളുടെ ചിത്രങ്ങൾ അയച്ചുകൊടുത്ത് വിലപേശൽ നടത്തിയിരുന്നതിന്റെ നിർണായക തെളിവുകൾ അന്വേഷണസംഘം കണ്ടെത്തി. മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത സിന്ധുവിനെ കൊച്ചിയിലെത്തിച്ച് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിന്ധുവാണ് ഈ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണി എന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊച്ചിയിലെ ഗുണ്ടാ-ക്രിമിനൽ സംഘങ്ങളുമായി Read More…
മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരന്‍ ബിലാല്‍ പിടിയില്‍
കൊച്ചി∙ മോഡലിങ്ങിന്റെ മറവിൽ നടന്ന സെക്സ് റാക്കറ്റ് കേസിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിലായി. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറിനെയാണ് പൊലീസ് പിടികൂടിയത്. നേരത്തെയുള്ള പ്രതിപ്പട്ടികയിൽ ഇല്ലാതിരുന്ന ഇയാളെ, ഇരയായ പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ സിന്ധുവുമായി ബിലാലിന് അടുത്ത ബന്ധമുണ്ടെന്നും, യുവതികളെ വിദേശത്തേക്ക് കടത്തുന്നതിൽ ഇയാൾക്ക് നിർണായക പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി ഉയർന്നു. അതേസമയം, കേസിലെ മുഖ്യപ്രതിയായ സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി അടുത്ത Read More…
സെക്സ് റാക്കറ്റ് കേസ്; ‘കൂടെനിന്ന് ചതിച്ചാല്‍ പണി തരും’; ഗുണ്ടാ നേതാവിന്റെ പേരുപറഞ്ഞ് അലീനയുടെ ഭീഷണിസന്ദേശം
കൊച്ചിയിൽ മോഡലിങ്ങിന്റെ പേരിൽ നടന്ന മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതി അലീന, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്തുവന്നു. തനിക്കെതിരെ പരാതി നൽകിയാൽ ഗുണ്ടാ നേതാവിനെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്നാണ് ഭീഷണി. തന്നെ ചതിക്കാൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അലീന സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. പരാതിപ്പെട്ടതിന് ഗുണ്ടാ നേതാവിന്റെ പേരുപറഞ്ഞ് പണി തരുമെന്നാണ് ഭീഷണിപ്പെടുത്തിയത്. കൂടെനിന്ന് ചതിക്കുന്നത് ആലോചിച്ചിട്ടുവേണമെന്നും ഭീഷണിസന്ദേശത്തില്‍ പറയുന്നു. അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രധാന പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിൽ Read More…
‘ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്നചിത്രം വീട്ടിലേക്കയച്ചു’; അലീനയ്ക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധം
മരട്: മോഡലിങ്ങിന്റെയും ബ്യൂട്ടിപാർലർ ജോലിയുടെയും മറവില്‍ യുവതികളെ വിദേശത്ത് എത്തിച്ചു ലൈംഗിക വ്യാപാരത്തിന് ഇരയാക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പൊന്നാനി സ്വദേശിയായ മഞ്‌ജിമയെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കേസിൽ പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിയായ സ്‌റ്റോയ്‌സി (സിന്ധു), തിരുവനന്തപുരം സ്വദേശിയും കൊച്ചിയിലെ മോഡലുമായ അലീന എബ്രഹാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ ഈ ക്രൂരതയുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി ഉയർന്നു. മരട് പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ വരും ദിവസങ്ങളിൽ കൂടുതല്‍ പേര്‍ Read More…
അച്ഛന്‍ 5000 രൂപയ്ക്ക് മകളെ വിറ്റു, മുത്തശി കൈമാറി; 16കാരിയെ ബലാല്‍സംഗം ചെയ്തത് 10ലേറെ പേര്‍, കാവലാകേണ്ടവൻ കാലനായപ്പോൾ…
ലോകത്ത് ഒരു പെൺകുട്ടിക്ക് അച്ഛനേക്കാൾ വലിയ സംരക്ഷകൻ വേറെയില്ലെന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ ഒരു പിതാവ് തന്റെ മകൾക്ക് സംരക്ഷകനാകുന്നതിന് പകരം രാക്ഷസനായി മാറിയാലോ? കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലുള്ള ബിരൂരിൽ നിന്ന് “പിതാവ്” എന്ന വാക്കിനെപ്പോലും ലജ്ജിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇവിടെ, പണത്തോടുള്ള അത്യാർത്തി മൂലം പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ വേശ്യാവൃത്തിയുടെ നരകത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ് ഒരു പിതാവ്. ഈ ക്രൂരകൃത്യത്തിൽ പെൺകുട്ടിയുടെ അമ്മൂമ്മയും പങ്കാളിയായിരുന്നു. അച്ഛനും അമ്മൂമ്മയും ഉൾപ്പെടെ 12 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് Read More…
വിവാഹത്തിനായി രണ്ടുതവണ വിറ്റു, ലൈംഗിക പീഡനം; കാണാതായ ബംഗാളി പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ബാലവിവാഹത്തിനായി രണ്ടു തവണ വില്‍പന നടത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. 2023 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ പലിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഭരത് കുമാര്‍, ജഗദീഷ് കുമാര്‍, മേന ദപുബെന്‍, റത്ത രാം, ദിലീപ് കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് ഒന്‍പതിനു ട്യൂഷന്‍ ക്ലാസില്‍ പോകാനായി വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ Read More…








