Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം, ചതിയിലൂടെ ഗര്‍ഭഛിദ്രം, മൂന്ന് പേര്‍ റിമാന്‍ഡില്‍

കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗര്‍ഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ റിമാന്‍ഡിലായി.

പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്‌റ്റോര്‍ ഉടമ അനസ് (45) എന്നിവരെയാണു കായംകുളം പോലീസ് പിടികൂടിയത്.

രണ്ട് വര്‍ഷമായി തുടരുന്ന പീഡനത്തിനൊടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക നല്‍കി പെണ്‍കുട്ടിയെ വഞ്ചിക്കുകയായിരുന്നു.

തുടര്‍ന്നുണ്ടായ കടുത്ത രക്തസ്രാവത്തെത്തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിയമവിരുദ്ധ ഗര്‍ഭഛിദ്ര വിവരം പുറത്തറിഞ്ഞത്.