Good News

ടെക്‌സാസിലെ വെള്ളപ്പൊക്കത്തില്‍ ഭാര്യയേയും മക്കളെയും അമ്മയേയും രക്ഷപ്പെടുത്തി ; യുവാവ് മരണത്തിന് കീഴടങ്ങി

വിനാശകരമായ വെള്ളപ്പൊക്കത്തില്‍ കാണാതായ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സെന്‍ട്രല്‍ ടെക്‌സസിലെ ജീവനക്കാര്‍. ക്രിസ്റ്റീന വില്‍സണും അവളുടെ പ്രതിശ്രുതവരന്‍ ജൂലിയന്‍ റയാനും ഉള്‍പ്പെടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ വൈകി. കെര്‍വില്ലില്‍ നിന്ന് ഏകദേശം 15 മിനിറ്റ് അകലെയുള്ള ഇന്‍ഗ്രാമിലെ അവരുടെ വീട്ടിലായിരുന്നു അവര്‍, എല്ലാം പെട്ടെന്ന് തന്നെ സംഭവിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ, ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നതോടെയാണ് വീട്ടില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം ഉയര്‍ന്നുവരുമ്പോള്‍ റയാനും ക്രിസ്റ്റീനയും നദീതീരത്തെ വീട്ടില്‍ രണ്ടു മക്കളുമായി നല്ല ഉറക്കത്തിലായിരുന്നു. നിമിഷങ്ങള്‍ക്കകം അവരുടെ വീടിന്റെ മുന്‍വാതില്‍ ഒഴുക്കിന്റെ ശക്തിയില്‍ തട്ടി തുറന്നു. വീടിനുള്ളിലേക്ക്് മിനിറ്റുകള്‍ വെച്ച് വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നു. നെഞ്ച് വരെ വെള്ളം ഉയര്‍ന്നതോടെ 13 മാസവം ആറുവയസ്സും പ്രായമുള്ള മക്കളെ അവര്‍ പൊങ്ങിക്കിടക്കുന്ന മെത്തയില്‍ ഇരുത്തി.

കിടപ്പുമുറിയുടെ വാതില്‍ എതിര്‍വശത്തെ സമ്മര്‍ദ്ദത്താല്‍ ഇറുകിയടഞ്ഞതിനാല്‍ തുറക്കാനായില്ല. ആ ഭയാനകമായ നിമിഷങ്ങളില്‍, തന്റെ കുടുംബത്തെ പുറത്തെടുക്കാനുള്ള അവസാന ശ്രമത്തില്‍ റയാന്‍ വീടിന്റെ ഒരു ജനല്‍ തകര്‍ത്തു. തകര്‍ന്ന ജനാലച്ചില്ലുകളില്‍ തട്ടി റയാന്റെ കയ്യിലെ ഞരമ്പ് മുറിഞ്ഞുപോയി. 911-ലേക്കുള്ള ഒന്നിലധികം കോളുകള്‍ക്ക് മറുപടി ലഭിക്കാതെ പോയപ്പോള്‍, റയാന്‍ അവരെ നോക്കി അവസാനമായി പറഞ്ഞു. ”എന്നോട് ക്ഷമിക്കണം, എനിക്ക് പിടിച്ചു നില്‍ക്കാനാകില്ല. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.” 911 എന്ന നമ്പറില്‍ വിളിച്ച് കൊണ്ടിരുന്നെങ്കിലും ആരും കൃത്യസമയത്ത് തന്നെ രക്ഷിക്കാന്‍ എത്തിയില്ല. ഇതോടെ രക്തം വാര്‍ന്ന് റയാന്‍ മരണമടഞ്ഞു.

അയാള്‍ തന്നെയും കുട്ടികളെയും സ്വന്തം അമ്മയെയും രക്ഷപ്പെടുത്തി മരണമടഞ്ഞു. മരിക്കുന്നതിന് മുമ്പായി റയാന്‍ പറഞ്ഞു. ”ക്ഷമിക്കണം, എനിക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.” അവനില്‍ നിന്ന് ചുവടുകള്‍ മാത്രം അകലെയായിരുന്നു സഹോദരി താമസിച്ചിരുന്നത്. അവര്‍ക്ക് നദീജലം ഉയര്‍ന്നപ്പോള്‍ വീടു തന്നെ നഷ്ടമായി. കുടുംബം ദുഃഖത്തില്‍ മുങ്ങിത്താഴുകയായിരുന്നു. പ്രത്യേകിച്ച് അവരുടെ അമ്മ, റയാന്റെ അവസാന അമയത്ത് അവര്‍ അവിടെയുണ്ടായിരുന്നു, അവന്‍ അവസാന ശ്വാസം എടുക്കുന്നത് അവര്‍ക്ക് നിസ്സഹായയായി കണ്ടു നില്‍ക്കേണ്ടി വന്നു. വെള്ളം ഇറങ്ങിയ ശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മൃതദേഹം വീണ്ടെടുക്കാനായിട്ടില്ല.

ഇപ്പോള്‍, പ്രിയപ്പെട്ടവര്‍ അയാളെ ഹീറോ എന്ന് വിളിക്കുന്ന മനുഷ്യനെ ഓര്‍ക്കുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയയുള്ള വ്യക്തിയാണ് റയാന്‍ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാളായ ക്രിസ് റോബര്‍ട്ട്‌സ് പറഞ്ഞു. ഒരുപക്ഷേ ഇത്തരം സാഹചര്യത്തില്‍ വെള്ളപ്പൊക്ക സൈറനുകള്‍ ഉണ്ടായിരുന്നെങ്കില്‍ റയാന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും വില്‍സണ്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ പിതാവായ 27 കാരനായ റയാന്‍ ഡിഷ്വാഷര്‍ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ ജോലിക്കാരനായിരുന്നു.