Crime

തെളിവില്ലാതെ എങ്ങിനെ കൊല്ലാം? വീഡിയോ കണ്ടു പഠിച്ചു; കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ നാലുപേരെ

സ്വത്ത് തര്‍ക്കത്തെയും കടബാദ്ധ്യതയെയും തുടർന്ന് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം നടത്തുന്നതിനും പോലീസിന്റെ പിടിയിലാകാതിരിക്കാനും മുഖ്യപ്രതി ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. ഹൈദരാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ജൂണ്‍ 22-ന് ഒരു പൂട്ടിയിട്ട വീട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് ഫോറൻസിക് തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ട്രാക്കിംഗ് എന്നിവയിലൂടെയും Read More…

Crime

കുടുംബസ്വത്ത് നല്‍കില്ലെന്ന് പിതാവ്; വൈരാഗ്യം, ചേട്ടനേയും ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തി 16കാരന്‍

ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ കുടുംബവഴക്കിനെത്തുടർന്ന് പതിനാറുകാരൻ സ്വന്തം സഹോദരനെയും ഭാര്യയെയും അവരുടെ മൂന്ന് വയസ്സുകാരനായ മകനെയും വെട്ടിക്കൊലപ്പെടുത്തി. ഇവർ മൂവരും ഉറങ്ങുകയായിരുന്ന മുറിയിൽ അതിക്രമിച്ചുകയറി മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവസമയത്ത് ഈ ദമ്പതികളുടെ മൂത്ത മകൻ തൊട്ടടുത്തുതന്നെ കിടക്കുന്നുണ്ടായിരുന്നെങ്കിലും അവനെ പ്രതി ഉപദ്രവിച്ചില്ല. പുലർച്ചെ മുറിയിൽ നിന്നും നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ പ്രതിയുടെ പിതാവാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൂന്നുപേരെയും ആദ്യം കണ്ടത്. തുടർന്ന് കൈയിൽ രക്തം പുരണ്ട ആയുധവുമായി മുറിയിൽ നിന്നും പുറത്തേക്ക് വരുന്ന പ്രതിയായ Read More…

Featured Lifestyle

ഹണിമൂണിന് അച്ഛനും അമ്മയും വേണം; യുവാവിനെ ഡിവോഴ്സ് ചെയ്ത് യുവതി, സ്വകാര്യത മാനിക്കാത്തയാൾക്കൊപ്പം ജീവിക്കില്ല

മലയാളത്തിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് ‘മിഥുനം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാലും ഉർവശിയും തകർത്തഭിനയിച്ച ഈ സിനിമ, ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ ഇടങ്ങളിൽ ‘നോ’ പറയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നു. സിനിമയിൽ നായകനായ സേതു തന്റെ മധുവിധു യാത്രയ്ക്ക് കുടുംബത്തെക്കൂടി ഒപ്പം കൂട്ടുന്നതും അത് നായികയായ സുലുവിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളുമാണ് കഥയിലെ പ്രധാന തമാശയും വഴിത്തിരിവും. ഒടുവിൽ ഇരുവരും മാത്രമായി മറ്റൊരു ഹണിമൂൺ യാത്രയ്ക്ക് ഇറങ്ങുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ സിനിമയെ വെല്ലുന്ന ഒരു യഥാർത്ഥ സംഭവമാണ് ഇപ്പോൾ Read More…

Featured Oddly News

മരണാനന്തര ചടങ്ങുകളും കഴിഞ്ഞു, ദാ വരുന്നു ‘മരിച്ചയാള്‍’! ഞെട്ടി കുടുംബവും നാട്ടുകാരും…

മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്കാര ചടങ്ങുകൾ നടത്തിയയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ മെയ് 10-ന് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ വിശ്രം മുണ്ട എന്നയാൾ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. ഇയാളെ കാണാതായതിന് തൊട്ടടുത്ത ദിവസം ഒരു ഓടയിൽ നിന്ന് തിരിച്ചറിയാത്ത നിലയിൽ ഒരു മൃതദേഹം പോലീസിന് ലഭിച്ചു. ഖുന്തി സദർ ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ച ബന്ധുക്കളും ഗ്രാമവാസികളും, ശാരീരിക സാദൃശ്യങ്ങൾ കാരണം അത് വിശ്രം മുണ്ടയുടേതാണെന്ന് തെറ്റായി Read More…

Crime

‘മുഖം എല്ലാവരും കാണും, ബുര്‍ഖ ധരിച്ചില്ല’; ആധാര്‍ എടുക്കുന്നത് വിലക്കി, ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്നു കുഴിച്ചിട്ട യുവാവ്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിക്കാത്തതിന്‌ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവാവ്‌ പിടിയില്‍. ഷാംലി ജില്ലയിലെ ഘാരി ദൗലത്ത്‌ സ്വദേശി ഫാറൂഖ്‌(33) ആണ്‌ അറസ്‌റ്റിലായത്‌. ഭാര്യയും പെണ്‍മക്കളും ബുര്‍ഖ ധരിക്കാത്തതില്‍ പ്രകോപിതനായാണു പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നു പോലീസ്‌ പറഞ്ഞു. ആധാര്‍ കാര്‍ഡിനായി ഫൊട്ടോയെടുത്താല്‍ മുഖം മറ്റുള്ളവര്‍ കാണുമെന്നതിനാലാണ് ഫറൂഖ് ഇങ്ങനെ ചെയ്തതെന്നും ഭാര്യ താഹിറയുടെ മുഖം മറ്റാരും കാണേണ്ടതില്ലെന്നും ഫറൂഖ് വാശി പിടിച്ചതായും പൊലീസ് പറയുന്നു. ഫൊട്ടോ ആവശ്യമുള്ള തിരിച്ചറിയല്‍ രേഖകളൊന്നും വേണ്ടെന്നായിരുന്നു ഫറൂഖ് Read More…

Featured Oddly News

കൂണിന്റെ വിഷമറിയാന്‍ വളര്‍ത്തുനായയില്‍ പരീക്ഷിച്ചു; ഇപ്പോള്‍ വീട്ടുകാര്‍ മുഴുവന്‍ ആശുപത്രിയില്‍

കാട്ടില്‍ നിന്നും കിട്ടിയ കൂണുകള്‍ വിഷക്കൂണാണോ എന്നറിയാന്‍ കറിവെച്ച് വളര്‍ത്ത് നായയ്ക്ക് നല്‍കിയ വീട്ടിലെ കുടുംബാംഗങ്ങള്‍ മുഴുവന്‍ വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട് ആശുപത്രിയില്‍. നായയ്ക്കാകട്ടെ ഒരു കുഴപ്പവുമില്ലതാനും. ചൈനയില്‍ നടന്ന സംഭവത്തില്‍ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള 74 കാരനാണ് പണി കിട്ടിയത്. ഭക്ഷണം കഴിച്ച നായയ്ക്ക് വിശപ്പില്ലായ്മ മാത്രമായിരുന്നു കണ്ടത്. ജൂലൈ 13 നായിരുന്നു സംഭവം. തന്റെ ഔഷധ കൃഷിയിടത്തില്‍ നിരവധി കാട്ടു കൂണുകളുടെ കൂട്ടങ്ങള്‍ ഒരാള്‍ കണ്ടെത്തി. പ്രാദേശിക വിപണികളില്‍ കാണപ്പെടുന്ന തരം ചിതല്‍ കൂണുകള്‍ Read More…

Good News

ടെക്‌സാസിലെ വെള്ളപ്പൊക്കത്തില്‍ ഭാര്യയേയും മക്കളെയും അമ്മയേയും രക്ഷപ്പെടുത്തി ; യുവാവ് മരണത്തിന് കീഴടങ്ങി

വിനാശകരമായ വെള്ളപ്പൊക്കത്തില്‍ കാണാതായ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് സെന്‍ട്രല്‍ ടെക്‌സസിലെ ജീവനക്കാര്‍. ക്രിസ്റ്റീന വില്‍സണും അവളുടെ പ്രതിശ്രുതവരന്‍ ജൂലിയന്‍ റയാനും ഉള്‍പ്പെടെ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ വൈകി. കെര്‍വില്ലില്‍ നിന്ന് ഏകദേശം 15 മിനിറ്റ് അകലെയുള്ള ഇന്‍ഗ്രാമിലെ അവരുടെ വീട്ടിലായിരുന്നു അവര്‍, എല്ലാം പെട്ടെന്ന് തന്നെ സംഭവിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ, ഗ്വാഡലൂപ്പ് നദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നതോടെയാണ് വീട്ടില്‍ വെള്ളം കയറുകയായിരുന്നു. വെള്ളം ഉയര്‍ന്നുവരുമ്പോള്‍ റയാനും ക്രിസ്റ്റീനയും നദീതീരത്തെ വീട്ടില്‍ രണ്ടു മക്കളുമായി നല്ല ഉറക്കത്തിലായിരുന്നു. നിമിഷങ്ങള്‍ക്കകം Read More…

Crime

കുഞ്ഞിനെ ദുപ്പട്ട ധരിപ്പിച്ചു, കണ്ണെഴുതി, സ്വര്‍ണമണിയിച്ചു; പിന്നെ കുടുംബത്തിലെ നാലുപേരും ആത്മഹത്യ ചെയ്‌തു

കവിത തന്റെ ഇളയ മകന്‍ രാംദേവിനെ സ്‌ത്രീകളുടെ വസ്‌ത്രം ധരിപ്പിച്ച്, തലയില്‍ ഒരു ദുപ്പട്ട ധരിപ്പിച്ചു. അവന്റെ കണ്ണുകളില്‍ കണ്‍മഷി പുരട്ടി. സ്വന്തം സ്വര്‍ണാഭരണങ്ങള്‍ അവനെ ധരിപ്പിച്ച്‌ അമ്മയും മകനുമൊരുമിച്ചുള്ള സന്തോഷത്തോടെയുള്ള വീഡിയോ എടുത്തു. പിന്നാലെ കുടുംബം ജീവനൊടുക്കിയ ദുരന്ത വാര്‍ത്തയാണ്‌ നാട്ടുകാര്‍ അറിഞ്ഞത്‌. രാജസ്‌ഥാനിലെ ബാര്‍മറിലെ വീടിനടുത്തുള്ള ജലസംഭരണിയിലേക്ക്‌ ചാടിയാണു ശിവ്‌ലാല്‍ മേഘ്‌വാള്‍ (35), ഭാര്യ കവിത (32), ബജ്‌റംഗ്‌ (9), രാംദേവ്‌ (8) എന്നിവര്‍ മരിച്ചത്‌. ആത്മഹത്യാക്കുറിപ്പ്‌ വീട്ടില്‍നിന്ന്‌ കണ്ടെടുത്തു. ആത്മഹത്യയുടെ കാരണം കണ്ടെത്താന്‍ Read More…

Crime

‘തായ്‌ലാന്‍ഡിൽ പോയത് ഭാര്യ അറിയരുത്’; പാസ്‌പോര്‍ട്ട്‌ പേജുകള്‍ കീറിയയാള്‍ അറസ്‌റ്റില്‍

മുംബൈ: ബാങ്കോക്കിലേക്കുള്ള യാത്രകള്‍ ഭാര്യയിൽ നിന്നും കുടുംബത്തിൽ നിന്നും മറച്ചുവെക്കാൻ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതിന് 51-കാരന്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി പൂനെ നിവാസിയായ വിജയ്‌ ഭലേറാവു(51)വാണ്‌ അറസ്‌റ്റിലായത്‌. മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ പരിശോധനയ്‌ക്കിടയിലാണ്‌ അയാളുടെ പാസ്‌പോര്‍ട്ടില്‍ സംശയമുണ്ടായത്‌. റാവുവിന്റെ പാസ്‌പോര്‍ട്ടിലെ ചില പേജുകള്‍ കീറിയതായി സുരക്ഷാ ഉദ്യോഗസ്‌ഥര്‍ കണ്ടെത്തി. ഭലേറാവു കഴിഞ്ഞ വര്‍ഷം നാല്‌ തവണ ബാങ്കോക്ക്‌ സന്ദര്‍ശിച്ചതായി അന്വേഷണത്തില്‍ വ്യക്‌തമായി. ബാങ്കോക്ക്‌ സന്ദര്‍ശനം കുടുംബത്തില്‍നിന്ന്‌ മറച്ചുവയ്‌ക്കാനാണു പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ കീറിയതെന്ന്‌ അദ്ദേഹം സമ്മതിച്ചു. ഭലേറാവുവിനെ സഹര്‍ Read More…