മുംബൈയിൽ നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെയുണ്ടായ വെടിവെപ്പിന് സാക്ഷ്യം വഹിക്കുകയും അതിന്റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്ത രണ്ട് സാധാരണക്കാരായ വ്ലോഗർമാരുടെ ഭയവും അനുഭവങ്ങളുമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബർ 18 ഞായറാഴ്ച മുംബൈ ജുഹൂവിൽ ഫുട്ബോൾ കളി കഴിഞ്ഞ് തന്റെ ബി.എം.ഡബ്ല്യു കാറിന്റെ മുൻസീറ്റിൽ ടൈഗർ ഷ്രോഫ് ഇരിക്കുമ്പോഴായിരുന്നു സംഭവം. നടനോട് സംസാരിക്കാൻ വ്ലോഗർമാർ വിളിക്കുന്നതിനിടെ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പടക്കം പൊട്ടുന്ന ശബ്ദമാണെന്നാണ് ഇവർ ആദ്യം കരുതിയതെങ്കിലും കാറിന്റെ ഡ്രൈവർ രക്തത്തിൽ കുളിച്ചു Read More…
Month: October 2026
വഴക്കിടാന്‍ മടിയാണോ? 2,600 രൂപ മതി, നിങ്ങൾക്ക് വേണ്ടി ‘പണി’ ഏറ്റെടുക്കാൻ ആള്‍ റെഡി! കില്ലർ ബിസിനസ്സ് !
തങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ബുദ്ധിമുട്ടുന്ന ആളുകൾക്കായി മറ്റുള്ളവരുടെ തർക്കങ്ങളിലും പ്രശ്നങ്ങളിലും ഇടപെട്ട് വാദിച്ചുകൊണ്ട് പണം സമ്പാദിക്കുന്ന ഒരു വ്യക്തിയുടെ വാർത്ത ദക്ഷിണ ചൈനയിലെ ഗുവാങ്ഷൂവിൽ നിന്ന് പുറത്തുവന്നിരിക്കുകയാണ്. മറ്റുള്ളവരുടെ വഴക്കുകൾ പണം വാങ്ങി ഏറ്റെടുത്തു നടത്തുന്ന ഇയാളുടെ ഈ വേറിട്ട സേവനം തെരുവുകളിൽ പ്രചരിപ്പിക്കുന്നതിന്റെ വീഡിയോകൾ വൻതോതിൽ വൈറലായതോടെയാണ് വലിയ ശ്രദ്ധ നേടിയത്. സമയം എത്ര എടുത്താലും ഉപഭോക്താക്കളുടെ പരാതികൾ പറഞ്ഞുതീർക്കുന്നതിനായി ഇയാൾ 188 യുവാൻ (ഏകദേശം 2,681 രൂപ) ആണ് ഈടാക്കുന്നത്. തൊഴിൽ തർക്കങ്ങൾ മുതൽ Read More…
20രൂപയുടെ ഇഷ്ടഭക്ഷണം കഴിക്കാൻ സ്കൂട്ടര്‍ നിർത്തി; വ്യവസായിയുടെ 20 ലക്ഷം രൂപ കള്ളന്‍ കൊണ്ടുപോയി! വീഡിയോ
ജയ്പൂരിൽ 20 രൂപയുടെ കച്ചോരി കഴിക്കാൻ വണ്ടി നിർത്തിയ വ്യവസായിക്ക് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ അടങ്ങിയ ബാഗ്. ഭക്ഷണം കഴിക്കാനായി നിർത്തിയ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് സ്കൂട്ടറിലെത്തിയ രണ്ടു മോഷ്ടാക്കൾ ബാഗുമായി കടന്നുകളഞ്ഞത്. തിങ്കളാഴ്ച ജയ്പൂരിലെ നഹർഗഢ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സിസിടിവിയിൽ പതിഞ്ഞ ഈ വിചിത്രമായ മോഷണ സംഭവം നടന്നത്. വൈകുന്നേരം നാലു മണിയോടെ ചമ്പാലാൽ എന്ന വ്യവസായി കച്ചോരി കഴിക്കാനായി സ്കൂട്ടർ ഒതുക്കി നിർത്തുകയും, പണമടങ്ങിയ ബാഗ് സ്കൂട്ടറിന്റെ മുൻഭാഗത്ത് വെയ്ക്കുകയുമായിരുന്നു. ഈ സമയത്താണ് Read More…
17കാരന്‍ കാമുകനേയും അച്ഛനെയും നഗ്നരാക്കി നടത്തി; പ്രതികള്‍ക്കും അതേ അപമാനം നല്‍കി പൊലീസ്- വിവാദ വിഡിയോ
കൊൽക്കത്ത: കൗമാരക്കാരനെയും പിതാവിനെയും നഗ്നരാക്കി നടത്തിയ സംഭവത്തിലെ പ്രതികളെയും അർദ്ധനഗ്നരാക്കി നടത്തിച്ച് കൊൽക്കത്ത പൊലീസ്. മൂന്ന് പ്രതികളെ ഷോർട്സ് മാത്രം ധരിപ്പിച്ച് ബെഹലയിലെ സർസുനയിലുള്ള ഖുദിറാം പള്ളിക്ക് സമീപമാണ് പൊലീസ് നടത്തിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൗമാരക്കാരനും അച്ഛനും നേരെ അതിക്രമമുണ്ടായത്. ഖാൽപർ മഠത്തിന് സമീപം വെച്ച് 17-കാരനെ തന്റെ സുഹൃത്തായ പെൺകുട്ടിക്കൊപ്പമിരിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. 13-കാരിയെ 17-കാരൻ ചുംബിക്കുന്നത് കണ്ടുവെന്നാണ് പെൺകുട്ടിയുടെ കുടുംബം പറയുന്നത്. തുടർന്ന് ആൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തടഞ്ഞുവെച്ച് ഇവർ മർദിക്കുകയായിരുന്നു. ശേഷം ആൺകുട്ടിയുടെ Read More…
പണമൊഴുക്കി ‘തടി സലാമത്താ’ക്കാന്‍ സൗദി; ഹൂതികള്‍ക്ക് ശതകോടി ഡോളർ പാക്കേജ്! രഹസ്യ ചർച്ച നടത്തി ഖാലിദ് രാജകുമാരൻ ?
റിയാദ്/ടെഹ്‌റാന്‍: തങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ ഉറപ്പാക്കാനുമായി യെമനിലെ ഹൂതി സായുധസംഘത്തിന് സൗദി അറേബ്യ സാമ്പത്തിക പാക്കേജ് വാഗ്ദാനം ചെയ്തതായി വിവരമുണ്ട്. ഇറാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ 100 കോടി ഡോളറിന്റെ (ഏകദേശം 9,492 കോടിയിലധികം രൂപ) പാക്കേജാണ് സൗദി വാഗ്ദാനം ചെയ്തതെന്ന് പ്രമുഖ ഇസ്രയേലി ദിനപത്രം റിപ്പോർട്ട് ചെയ്തു. സൗദിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. എന്നാൽ ഇതിനിടയിലും സൗദിക്കുനേരെയുള്ള ആക്രമണങ്ങൾ ഹൂതികൾ തുടരുകയാണ്. റിയാദിലെ Read More…
മണ്ണിൽ തിരഞ്ഞത് പഴയ ഇരുമ്പ്, കൈയിലെത്തിയത് 1.3 കോടിയുടെ ‘സ്വര്‍ണ്ണമുട്ട’ ! ഭാഗ്യം തെളിഞ്ഞ കഥ- വീഡിയോ
ഓസ്‌ട്രേലിയയിൽ വിനോദത്തിനായി സ്വർണം തിരഞ്ഞിറങ്ങിയ ഒരാൾക്ക് ഏകദേശം 1.3 കോടിയോളം രൂപ വരെ മൂല്യം വരുന്ന ഭീമൻ സ്വർണ്ണക്കട്ടി ലഭിച്ചു. ന്യൂ സൗത്ത് വെയിൽസിലെ വിദൂര പ്രദേശത്തുനിന്നാണ് അപൂർവ്വമായ ഈ സ്വർണ്ണശേഖരം കണ്ടെത്തിയത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വ്യക്തി, വടക്കുപടിഞ്ഞാറൻ ന്യൂ സൗത്ത് വെയിൽസിലെ ടിബൂബുറയ്ക്ക് അടുത്തുള്ള മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിൽ വച്ചാണ് ഈ അപൂർവ്വ സ്വർണ്ണക്കട്ടി കണ്ടെത്തിയത്. പല ദിവസങ്ങളായി ഇവിടെ തെരച്ചിൽ നടത്തുകയായിരുന്ന ഇയാൾക്ക് ഒടുവിൽ വിചാരിച്ചതിലും എത്രയോ ഇരട്ടി മൂല്യമുള്ള നിധിയാണ് Read More…
കൂട്ടുകാരന്‍ കഴുത്തില്‍ കയര്‍ മുറുക്കി, ഏഴു വയസ്സുകാരന്‍ മരിച്ചു; മകനെ രക്ഷിക്കാൻ മൃതദേഹം ഒളിപ്പിച്ച് അമ്മ
ചെന്നൈ: മധുരയിൽ കളിക്കാൻ പോയ ഏഴു വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ കൂട്ടുകാരന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ സുഹൃത്തായ പത്തുവയസ്സുകാരൻ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ഒളിപ്പിച്ചതിനാണ് സുഹൃത്തിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച കളിക്കാനായി വീട്ടിൽനിന്ന് പുറത്തുപോയ മുത്തുവേൽ എന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തെരച്ചിൽ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ മാതാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് 90 പൊലീസുകാരെ അഞ്ച് പ്രത്യേക സംഘങ്ങളാക്കി Read More…
ഇന്ത്യയെ എങ്ങനെ തോല്‍പ്പിക്കും? ഡാരിൽമിച്ചലിന്റെ മൊട്ടത്തലയിൽനിന്ന് ‘പുക’ ; വീഡിയോ- സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം!
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ 89 റൺസ് നേടിയ ശേഷം നടത്തിയ പോസ്റ്റ്-മാച്ച് അഭിമുഖത്തിനിടെ, ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്റെ തലയിൽ നിന്ന് ആവി ഉയരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തണുത്ത രാത്രി അന്തരീക്ഷത്തിൽ മൈക്കും പിടിച്ച് അഭിമുഖത്തിന് നിൽക്കുമ്പോൾ മിച്ചലിന്റെ മൊട്ടത്തലയിൽ നിന്നും വൻതോതിൽ ആവി ഉയരുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. “എ ഹെഡ് ഓഫ് സ്റ്റീം അപ്പ്!” (തലയിൽ നിന്ന് ആവി പറക്കുന്നു!) എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇതിന് പിന്നാലെ Read More…
മേജർ രവിക്കെതിരെ പരാമര്‍ശം, സൈനികരെ അവഹേളിച്ചെന്ന് പരാതി; ശാന്തിവിള ദിനേശിനെതിരെ കേസ്
തിരുവനന്തപുരം: സൈനികരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ‘അനന്തപുരി സോൾജിയേഴ്‌സ്’ എന്ന സൈനിക കൂട്ടായ്മയുടെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ്, സംവിധായകൻ മേജർ രവിയെ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ പരാതി നൽകിയത്. ദിനേശിന്റെ പരാമർശങ്ങൾ സൈനികരെ ഒന്നാകെ അവഹേളിക്കുന്നതാണെന്നാണ് ഇതിലെ പ്രധാന ആരോപണം. “വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ” എന്ന് Read More…









