Crime

കളഞ്ഞുകിട്ടി, മൊബൈല്‍ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ച് അതിഥിത്തൊഴിലാളി, മോഷ്‌ടിച്ചു വിറ്റു; പോലീസകാരനെതിരേ കേസ്‌

കാഞ്ഞങ്ങാട്: ഇതരസംസ്ഥാന തൊഴിലാളിക്ക് കളഞ്ഞുകിട്ടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച മൊബൈൽ ഫോൺ മോഷ്ടിച്ച് വിറ്റ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും നീർച്ചാൽ സ്വദേശിയുമായ വൈ. ബൈജുവിനെതിരെയെ (41) ആണ് കേസെടുത്തത്. കഴിഞ്ഞ എട്ടിനാണ് ചന്തേര പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് റോഡിൽനിന്ന് പതിനായിരം രൂപയോളം വരുന്ന റെഡ്മി നോട്ട് 9 പ്രോ മൊബൈൽ ഫോൺ കളഞ്ഞുകിട്ടിയത്. ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കാനായി ഇയാൾ ഫോൺ ചന്തേര പൊലീസ് Read More…

Featured Sports

‘നിനക്ക് 12 പന്തിൽ 50 അടിക്കാൻ കഴിയില്ലല്ലേ? 35പന്തിൽ സെഞ്ച്വറി നേടാൻ എനിക്കും കഴിയില്ല!’ ശിഷ്യൻ അഭിഷേകിന് യുവരാജിന്റെ കിടിലൻ മറുപടി!

ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ സമാനതകളില്ലാത്ത സെഞ്ച്വറിയോടെ തിളങ്ങിയ അഭിഷേക് ശർമ്മയെ തമാശപൂർവ്വം കളിയാക്കിയും പിന്നാലെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയും മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. 12 പന്തിൽ അർദ്ധസെഞ്ച്വറി തികയ്ക്കാൻ കഴിയാഞ്ഞതാണ് യുവരാജ് തമാശരൂപേണ ചൂണ്ടിക്കാണിച്ചത്. ചൊവ്വാഴ്ച ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 199 റൺസ് ലക്ഷ്യം ഇന്ത്യ വെറും 13.2 ഓവറിൽ മറികടന്നു. 38 പന്തിൽ 113 റൺസ് അടിച്ചുകൂട്ടിയ അഭിഷേക് ശർമ്മയുടെയും 19 പന്തിൽ 45 റൺസെടുത്ത 15-കാരൻ Read More…

Crime

18കാരി ഭാര്യയെ പൂട്ടിയിട്ടു; ഭർത്താവും കൂട്ടുകാരും ചേർന്ന് പീഡിപ്പിച്ചു: വാതിൽ പൊളിച്ച് അകത്തുകയറി രക്ഷിച്ചത് വീട്ടുടമ

ഹൈദരാബാദ്∙ വാടകവീട്ടിൽ പൂട്ടിയിട്ട് പതിനെട്ടുകാരിയെ ഭർത്താവും കൂട്ടുകാരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. മ്യാൻമർ സ്വദേശിനിയായ യുവതിയാണ് ഭർത്താവ് മുഹമ്മദ് ഫയാസിന്റെയും ഇയാളുടെ സുഹൃത്തുക്കളുടെയും ക്രൂരതയ്ക്ക് ഇരയായത്. വാടക വാങ്ങാനെത്തിയ വീടുടമ വാതിൽ പൊളിച്ച് അകത്തുകയറിയതോടെയാണ് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം പുറത്തറിയുന്നത്. ബംഗ്ലദേശിലെ കോക്സ് ബസാറിൽ വച്ചാണ് യുവതി ഫയാസിനെ പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി മേയ് മാസത്തിൽ ഇയാൾ യുവതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും തുടർന്ന് ഹൈദരാബാദിൽ വച്ച് വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് Read More…

Celebrity

അധിക്ഷേപിച്ചവർക്ക് നസ്രിയയുടെ ‘സീൻ’ മറുപടി; അതേ വസ്ത്രത്തിൽ മാസ് ഫോട്ടോഷൂട്ടുമായി താരം

വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നതോടെ അതേ വസ്ത്രത്തിൽ തന്നെയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി നസ്രിയ നസിം രംഗത്തെത്തി. ആളുകൾ കുറ്റപ്പെടുത്തിയ ഒലിവ് മസ്റ്റാർഡ് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രമണിഞ്ഞ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് താരം വിമർശകർക്ക് മറുപടി നൽകിയത്. ‘സീൻ’ എന്ന ചിത്രത്തിന്റെ പ്രമോഷനായി ദുബായിൽ നടന്ന പരിപാടിയിൽ നസ്രിയ പങ്കെടുത്ത വീഡിയോകൾ പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ തുടങ്ങിയത്. പൊതുവേദിയിൽ ആദ്യമായി ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട നടിയുടെ വസ്ത്രധാരണം അനുയോജ്യമല്ലെന്നും നസ്രിയയിൽ നിന്ന് Read More…

Crime

ഗെയിം കളിച്ച് 5 ലക്ഷം കടമായി! 17കാരന്റെ ‘കിഡ്നാപ്’ നാടകം; കാമുകിയുടെ വീട്ടില്‍ നിന്ന് പൊക്കി പൊലീസ്

ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് ഉണ്ടായ കടബാധ്യത തീര്‍ക്കാന്‍ സ്വന്തം തട്ടിക്കൊണ്ടുപോകലും മരണവും വ്യാജമായി ചിത്രീകരിച്ച് പിതാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പതിനേഴുകാരന്‍ ലക്നൗവില്‍ പിടിയിലായി. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥിയാണ് കുടുംബത്തെ ഭയപ്പെടുത്തി അഞ്ചു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. മകന്റെ ജീവന് അപകടമുണ്ടെന്ന് കരുതി പിതാവ് മൂന്നു ലക്ഷം രൂപയോളം സമാഹരിച്ചെങ്കിലും പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ തട്ടിപ്പ് വെളിച്ചത്താവുകയായിരുന്നു. ഒടുവില്‍ ഗേള്‍ഫ്രണ്ടിന്റെ വസതിയില്‍ നിന്നാണ് കൗമാരക്കാരനെ പൊലീസ് സംഘം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച Read More…

Oddly News

‘AI ശരിക്കും ഹീറോയാണ്!’ കാണാതെപോയ ഇയർബഡ് ചാറ്റ്ജിപിടി വഴി തിരികെ കിട്ടി; ഞെട്ടിച്ച് റെഡ്ഡിറ്റ് പോസ്റ്റ്

പോക്കറ്റിൽ നിന്ന് കല്ലുകൾക്കിടയിലേക്ക് വീണുപോയ ഒരു കൊച്ചു വയർലെസ് ഇയർബഡ് കണ്ടെത്താൻ ഒരു വ്യക്തി നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – AI) ഉപയോഗിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റെഡ്ഡിറ്റിലാണ് (Reddit) ഉപയോക്താവ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്. പത്തു മിനിറ്റോളം തിരഞ്ഞിട്ടും കാണാതായതോടെയാണ് ഇയാൾ ചാറ്റ്ജിപിറ്റിയുടെ (ChatGPT) സഹായം തേടാൻ തീരുമാനിച്ചത്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അഞ്ച് മിനിറ്റിനുള്ളിൽ ചാറ്റ്ജിപിറ്റി അത് കണ്ടെത്തിക്കൊടുത്തു. ബോസ് (Bose) കമ്പനിയുടെ വയർലെസ് ഇയർബഡാണ് ഹൂഡിയിൽ നിന്ന് Read More…

Featured Travel

രാമേശ്വരം സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ? ദർശനം എളുപ്പമാക്കാൻ വഴികാട്ടിയുമായി വൈറൽ വിഡിയോ

രാമേശ്വരം ക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്ന ഭക്തർക്കായി പ്രധാനപ്പെട്ട വിവരങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ച് ഒരു യാത്രാ ബ്ലോഗർ (Travel Vlogger). രാമേശ്വരം ക്ഷേത്രദർശനം എളുപ്പമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ദിവ്യ ഇന്ദുൽക്കർ എന്ന വ്ലോഗറാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നത്. ദർശന സമയം, തീർത്ഥാടനം, പ്രധാന ജ്യോതിർലിംഗ ദർശനം എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വീഡിയോയിലുണ്ട്. ക്ഷേത്രദർശനം രാവിലെ തന്നെ ആരംഭിക്കാനാണ് ദിവ്യ നിർദ്ദേശിക്കുന്നത്. രാവിലെ 5 മണിക്കും 6 മണിക്കും ഇടയിൽ നടക്കുന്ന സ്പടിക ലിംഗ ദർശനത്തിനായി (മണി ദർശനം) Read More…

Crime

‘ആഭിചാരം’ ആരോപിച്ച് സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്നു! മന്ത്രവാദിയുൾപ്പെടെ 4 പേർ പിടിയിൽ

വർഷം 2026 ആയിട്ടും ‘ക്ഷുദ്രപ്രയോഗം’ അഥവാ അന്ധവിശ്വാസങ്ങളുടെ പേരിൽ ഇന്ത്യയിൽ കൊലപാതകങ്ങൾ തുടരുകയാണ്. ഉത്തർപ്രദേശിൽ 30 വയസ്സുള്ള യുവാവ് സമാനമായ സംശയത്തിന്റെ പേരിൽ കൊല്ലപ്പെട്ട് ദിവസങ്ങൾ തികയും മുമ്പാണ് ജാർഖണ്ഡിൽ നിന്നും മറ്റൊരു ദാരുണ സംഭവം പുറത്തുവരുന്നത്. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം ജില്ലയിൽ ആഭിചാരം നടത്തുന്നതായി സംശയിച്ച് 46 കാരിയായ സ്ത്രീയെ അടിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ‘ഓജ’ എന്നറിയപ്പെടുന്ന നാട്ടുവൈദ്യൻ ഉൾപ്പെടെ നാല് പേരെ ഒക്ടോബർ 25 ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 24 Read More…

Featured The Origin Story

ബട്ട് വൈ…? ഗംഗാ നദിയിലേക്ക് ഇന്ത്യാ സര്‍ക്കാര്‍ 25,000 മാംസഭോജി ആമകളെ തുറന്നുവിട്ടത് എന്തിന്?

ഹിന്ദുമതവിശ്വാസപ്രകാരം വാരാണസിയിലെ ഗംഗാതീരത്ത് മൃതദേഹം സംസ്‌കരിക്കുന്നത് ആത്മാവിന് മോക്ഷം ലഭിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. അതായത്, ജനന-മരണങ്ങളുടെ അവസാനമില്ലാത്ത ചക്രത്തിൽ നിന്നുള്ള പൂർണ്ണമായ മോചനമാണിത്. സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദൈവമായ ശിവന്റെ നഗരമായ വാരാണസി, പരലോകത്തേക്കുള്ള ഏറ്റവും പവിത്രമായ കവാടമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ സംസ്‌കരിക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും കാതിൽ മഹാദേവൻ തന്നെ താരകമന്ത്രം ഓതിക്കൊടുത്ത് ഭൗതികബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കുന്നു എന്നും ശക്തമായി വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസവും അതിനോടനുബന്ധിച്ച് നിലനിൽക്കുന്ന ആചാരങ്ങളും വലിയ വൈകാരികതയോടെയാണ് മനുഷ്യർ കാണുന്നത്. എന്നാൽ ഇത് ഗംഗാ Read More…