Crime

ടൂറിസ്റ്റ് കേന്ദ്രത്തിൽ കാമുകനൊപ്പം ഭാര്യ; പിടികൂടി ഭർത്താവ്: ബെൽറ്റൂരി തല്ലിച്ചതച്ച് ഭർത്താവ്! വീഡിയോ വൈറൽ!

മധ്യപ്രദേശിലെ ശിവ്പുരിയിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ വച്ച് ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവ് ഇരുവരെയും ബെൽറ്റുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. കാമുകന്റെ കാലുകൾ കയറുകൊണ്ട് കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെയും, ഭാര്യയെ റോഡിൽ വച്ച് തല്ലുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒക്ടോബർ 20-ന് ശിവ്പുരിയിലെ ഭദൈയാകുണ്ഡ് എന്ന വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. ഭാര്യ കാമുകനൊപ്പം അവിടെയെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ ഭർത്താവ്, ബന്ധുവായ മറ്റൊരു യുവാവിനെയും കൂട്ടി ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് പ്രകോപിതനായ ഭർത്താവ് ബെൽറ്റ് ഊരി കാമുകനെയും Read More…

Featured Oddly News

സോഷ്യൽ മീഡിയയിൽ 21 ലക്ഷം ഫോളോവേഴ്‌സ്, കിട്ടിയത് വെറും 33 വോട്ട്! പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇൻഫ്ലുവൻസർക്ക് വൻ തോൽവി !

സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്ത ഇൻഫ്ലുവൻസർ ഓം പ്രകാശ് ബിഷ്‌ണോയിക്ക് രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 33 വോട്ടുകൾ മാത്രം. ജോധ്പൂർ ജില്ലയിലെ ഇന്തോ കി ധാനി ഗ്രാമപഞ്ചായത്തിൽ സർപഞ്ച് സ്ഥാനത്തേക്ക് മത്സരിച്ച ബിഷ്‌ണോയിയുടെ ദാരുണ പരാജയമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. 16 ജില്ലകളിലെ 3,314 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് 2026-ന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോഴാണ് ഈ അപൂർവ്വ സംഭവം പുറംലോകമറിഞ്ഞത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 2.1 Read More…

Oddly News

സൂചി കണ്ടതും തളർവാതം മാറി! കുത്തിവയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ ഓടി രക്ഷപ്പെട്ട് ഭിക്ഷാടകൻ; ചിരി പടർത്തി വിഡിയോ

തളർവാതം (പാരലിസിസ്) ഉള്ളതായി നടിക്കുകയും, തുടർന്ന് ഒരു കുത്തിവെയ്പ്പ് എടുത്തുനൽകാമെന്ന് പറഞ്ഞപ്പോൾ അയാൾ എഴുന്നേറ്റു ഓടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരിക്കുകയാണ്. റോഡരികിൽ ഭിക്ഷാടനം നടത്തുകയായിരുന്ന ആളും, അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ വ്യക്തിയും തമ്മിലുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് ഈ വീഡിയോയിലുള്ളത്. എവിടെവച്ചാണ് ഈ സംഭവം നടന്നതെന്ന് വ്യക്തമല്ല. വീഡിയോ ചിത്രീകരിച്ച വ്യക്തി, ഭിക്ഷാടകനോട് അയാളുടെ തളർവാതത്തെക്കുറിച്ച് പലവിധ ചോദ്യങ്ങൾ ചോദിക്കുന്നത് കാണാം. എപ്പോഴാണ് ഇത് സംഭവിച്ചത്, ചികിത്സ തേടിയിരുന്നോ, Read More…

Oddly News

മുതല ഇറച്ചി കഴിച്ചാല്‍ ജോലി പോകുമോ ? ഭാര്യയുടെ വിഡിയോ ‘വിനയായി’: അനുമതിയില്ലാതെ തായ്‌ലൻഡ് യാത്ര നടത്തിയ ഉദ്യോഗസ്ഥൻ കുടുങ്ങി!

ഇൻഡോർ ∙ മധ്യപ്രദേശിലെ ഉജ്ജ്വയിൻ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥന്റെ തായ്‌ലൻഡ് യാത്ര വിവാദത്തിലായി. ഔദ്യോഗികമായി അനുമതി വാങ്ങാതെയാണ് രാജ്കുമാർ റാത്തോഡ് ഭാര്യയ്ക്കൊപ്പം തായ്‌ലൻഡിലേക്ക് സന്ദർശനം നടത്തിയത്. എന്നാൽ തായ്‌ലൻഡിൽ വച്ച് റാത്തോഡിന്റെ ഭാര്യ മുതല ഇറച്ചിയുമായി നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. “തായ്‌ലൻഡിൽ ആദ്യമായി മുതല ഇറച്ചി പരീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതോടെയാണ് റാത്തോഡ് വിദേശയാത്ര നടത്തിയ വിവരം ഓഫിസിലുള്ളവർ അറിയുന്നത്. തുടർന്ന് യാത്ര കഴിഞ്ഞ് റാത്തോഡ് തിരിച്ചെത്തിയപ്പോൾ മേലധികാരികൾ അദ്ദേഹത്തിന് കാരണം Read More…

Oddly News

30 വർഷമായി UAEയിൽ; 60-ാം പിറന്നാളിന് അടിച്ചത് 12 കോടിയുടെ ലോട്ടറി! വിവരം ആരോടും പറയാതെ പ്രവാസി ‘ഭാഗ്യവാൻ’

നാലു പതിറ്റാണ്ട് മുൻപ് ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങളുമായി ഗൾഫിലേക്ക് വണ്ടി കയറിയതാണ് കിഷോർ പാണ്ഡുരംഗ് റാവു. അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും മുപ്പത് വർഷങ്ങൾ എമിറേറ്റ്സ് മണ്ണിൽ ജീവിച്ച ഒരു സാധാരണ പ്രവാസി. എന്നാൽ, തന്റെ 60-ാം പിറന്നാളിന് വെറും അഞ്ച് ദിവസം മാത്രം ശേഷിക്കെ, കിഷോറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് അവിശ്വസനീയമായ ഒരു സമ്മാനമായിരുന്നു – യുഎഇ ലോട്ടറിയുടെ 50 ലക്ഷം ദിർഹം (ഏകദേശം 12.95 കോടിയോളം രൂപ) ഭാഗ്യസമ്മാനം! ജീവിതത്തിലെ ഏറ്റവും വലിയൊരു നാഴികക്കല്ലിലേക്ക് കാൽവയ്ക്കുന്നതിന് തൊട്ടുമുൻപ് ലഭിച്ച Read More…

Crime

പ്രതിഫലം 2,000 രൂപ, മെഡിക്കൽ കോളേജുകള്‍ക്കായി ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികൾ തോണ്ടി മനുഷ്യാവശിഷ്ടങ്ങൾ കടത്തിക്കൊണ്ടുപോയിരുന്ന മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ. കർണാടകയിലെ റായ്ച്ചൂർ മാരുതി നഗറിലുള്ള ശ്മശാനത്തിൽനിന്നു മെഡിക്കൽ കോളജുകളിലെ പഠനാവശ്യങ്ങൾക്കായാണ് ഇവർ ശരീര അവശിഷ്ടങ്ങൾ കടത്തിയിരുന്നത്. ശ്മശാനം തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരായ രാജു നരസപ്പ (35), അഫ്‌സർ ജൂനിമിയ (32) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. മനുഷ്യാവശിഷ്ടങ്ങൾക്ക് 2000 മുതൽ 3000 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് Read More…

Featured Sports

ഗ്വാളിയോറിന്റെ രാജകുമാരിക്ക് സ്വപ്ന തിരിച്ചുവരവ്: സിംബാബ്‌വെക്കെതിരെ തിളങ്ങി 20-കാരി വൈഷ്ണവി

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ നിന്ന് എട്ട് മാസത്തോളം മാറിനിൽക്കേണ്ടി വന്നത് വൈഷ്ണവി ശർമ്മയുടെ ആത്മവിശ്വാസത്തെ തളർത്തേണ്ടതായിരുന്നു. എന്നാൽ ആ തിരിച്ചടിയെ തന്റെ ബൗളിംഗ് മികവ് വർദ്ധിപ്പിക്കാനുള്ള അവസരമായി കാണുകയാണ് ചെറുപ്പക്കാരിയായ ഈ ഇടങ്കയ്യൻ സ്പിന്നർ ചെയ്തത്. ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ ഗ്വാളിയോറിൽ നിന്നുള്ള 20-കാരി, സിംബാബ്‌വെയ്‌ക്കെതിരെ നാല് വിക്കറ്റുകൾ വീഴ്ത്തി തൻ്റെ തിരിച്ചുവരവ് മികച്ചതാക്കി. വഡോദരയിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിചയസമ്പന്നരായ ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയും സെഞ്ചുറികൾ നേടിയപ്പോൾ, Read More…

Crime

തമിഴ്നാട്ടിൽ 17 തടവുകാർ ഒരുമിച്ച് ജയിൽ ചാടി; കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത, പാലക്കാട്, ഇടുക്കി അതിര്‍ത്തിയില്‍ ജാഗ്രത വേണം

ചെന്നൈ ∙ തേനിയിൽ ജയിൽ ജീവനക്കാരനെ ആക്രമിച്ച ശേഷം 17 വിചാരണ തടവുകാർ കൂട്ടത്തോടെ തടവുചാടി. ആണ്ടിപ്പെട്ടിക്ക് സമീപമുള്ള തെക്കംപാട്ടയിലെ ജില്ലാ ജയിലിൽ നിന്നാണ് ക്രിമിനൽ കേസ് പ്രതികൾ തടവറ ഭേദിച്ച് രക്ഷപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദിച്ചവശനാക്കിയ ശേഷമാണ് സംഘം പുറത്തുകടന്നത്. പ്രതികൾ പാലക്കാട്, ഇടുക്കി അതിർത്തികൾ വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പിടികൂടുന്നതിനായി തമിഴ്നാട് പൊലീസ് അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Crime Featured

മണി മുഴക്കി വിഗ്രഹത്തെ വണങ്ങി, പിന്നാലെ ദേവിയുടെ മൂക്കുത്തിയും വെള്ളി കുടയും കവർന്ന് യുവതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വീഡിയോ

ലക്നൗവിലെ ക്ഷേത്രത്തിലെ ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽനിന്നും യുവതി ആഭരണങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ലക്ഷ്മി ദേവിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മൂക്കുത്തിയും വെള്ളി കുടയുമാണ് യുവതി കവർന്നത്. ഇതിനുപുറമേ ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന കിരീടവും കാണാതായിട്ടുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ലക്നൗവിലെ സാദത്ഗഞ്ചിലുള്ള ചൗപതിയ പ്രദേശത്തെ ചാർ ധാം ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 8.30 നും 9.30 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. വിഗ്രഹങ്ങളിലെ ആഭരണങ്ങൾ കാണാതായതിനെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ ഉടൻതന്നെ പൊലീസിൽ Read More…