മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ പലതരം വിചിത്ര കാഴ്ചകൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ബാത്ത് റോബ് ധരിച്ച്, തലയിൽ ടവ്വലും ചുറ്റി മെട്രോയിലിരുന്ന് മുഖസൗന്ദര്യം സംരക്ഷിക്കുന്ന ഒരു യുവതിയെ കണ്ടാൽ ആരും ഒന്ന് അമ്പരന്നുപോകും. മുംബൈ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരു യുവതി നടത്തിയ ഈ വേറിട്ട സ്കിൻകെയർ റൂട്ടീനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നത്. വെള്ള നിറത്തിലുള്ള ബാത്ത് റോബ് ധരിച്ച് മെട്രോ സീറ്റിലിരിക്കുന്ന യുവതിയുടെ വീഡിയോയാണ് വൈറലായത്. തലയിൽ ടവ്വൽ ചുറ്റിയ യുവതി സ്വന്തം Read More…
Month: October 2026
മുടികൊഴിച്ചിലിന് പിന്നിൽ വായുമലിനീകരണമോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെ!
നമ്മളിൽ ഭൂരിഭാഗം ആളുകളും മലിനമായ വായുവിനെ ചുമ, ആസ്ത്മ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായാണ് ബന്ധപ്പെടുത്താറുള്ളത്. എന്നാൽ നമ്മൾ ശ്വസിക്കുന്ന അതേ സൂക്ഷ്മകണികകൾ തലയോട്ടിയിൽ അടിയുകയും മുടിയുടെ വേരുകളെ (follicles) ബലഹീനമാക്കുകയും ചെയ്തേക്കാം എന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തുന്നു. വായുവിലെ ഖരകണികകളുടെയും ദ്രാവകത്തുള്ളികളുടെയും മിശ്രിതമായ പാര്ട്ടിക്കുലേറ്റ് മാറ്ററാണ് (PM) ഇതിലെ പ്രധാന വില്ലൻ. 10 മൈക്രോമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള കണികകളെ PM10 എന്നും, മുടിയുടെ വേരുകളിലേക്ക് വരെ തുളച്ചുകയറാൻ ശേഷിയുള്ള 2.5 മൈക്രോമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള കണികകളെ Read More…
ജീവൻ പോകുന്ന നിമിഷത്തിലും 40 യാത്രക്കാരെ കാത്തു; ഡ്രൈവിംഗിനിടെ ഹൃദയാഘാതം; വീഴുന്നതിന് മുൻപ് ബസ് സുരക്ഷിതമായി നിർത്തി 34-കാരൻ!
ഏകദേശം നാല്‍പ്പതോളം യാത്രക്കാരുമായി പോയ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എ.പി.എസ്.ആർ.ടി.സി.) ബസ് ഡ്രൈവർ, ഡ്രൈവിംഗിനിടെ ഹൃദായാഘാതം വന്ന് മരിച്ചു. വ്യാഴാഴ്ച ഒക്ടോബർ എട്ടിന് കാക്കിനട-വിശാഖപട്ടണം റൂട്ടിൽ തുനിക്ക് സമീപം വെച്ചാണ് സംഭവം. ഗുരുതരമായ ആരോഗ്യപ്രശ്നം നേരിട്ടിട്ടും, 34 കാരനായ ശിവ എന്ന ഡ്രൈവർ വലിയൊരു അപകടം ഒഴിവാക്കിക്കൊണ്ട് വാഹനം റോഡരികിലേക്ക് സുരക്ഷിതമായി ഒതുക്കി നിർത്തി. ബസ് നിർത്തിയ ഉടൻ തന്നെ ശിവ സ്റ്റിയറിംഗിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, അദ്ദേഹം മരണപ്പെട്ടതായി Read More…
“നാനാ പടേക്കർ മറ്റൊരു രാവണന്‍, വഞ്ചകന്‍, അദ്ദേഹം ശരിക്കും മരിച്ചതാണോ?”വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി തനുശ്രീ
വർഷങ്ങൾക്ക് മുൻപ് ഒരു സിനിമാ സെറ്റിൽ വച്ച് നാനാ പടേക്കർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച നടി തനുശ്രീ ദത്ത, അദ്ദേഹത്തിന്റെ മരണശേഷം ‘ദുഷ്ട ശക്തിയുടെ അന്ത്യം’ (evil dead) എന്ന തരത്തിൽ പ്രതികരിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ കടുത്ത വിമർശനമുയർന്നതോടെ, അതിന് മറുപടിയുമായി തനുശ്രീ ഒരു പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. മരണപ്പെട്ട ഒരാളെക്കുറിച്ച് മോശമായി സംസാരിക്കുന്നതിനെ ജനങ്ങൾ ചോദ്യം ചെയ്യുകയാണെങ്കിൽ, അവർ രാവണന്റെ പെരുംരൂപങ്ങൾ കത്തിക്കുന്നതും അവസാനിപ്പിക്കണമെന്ന് തനുശ്രീ ലൈവ് വീഡിയോയിൽ പറഞ്ഞു. നാനാ പടേക്കർ Read More…
ഫ്ലാറ്റിനു പകരം 19 കോടി മുടക്കി പാർക്കിങ് സ്ഥലം വാങ്ങി; കോടികൾ കൊയ്ത് യുവതി! കോടതിയിലും ജയം
ഡിമാന്റ് കുറവായിരുന്ന സമയത്ത് പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് സ്ഥലത്തിന്റെ 40 ശതമാനവും ഒരുമിച്ച് വാങ്ങി സാമ്പത്തിക ലാഭം കൊയ്ത് ചൈനീസ് യുവതി. വർഷങ്ങൾക്കുശേഷം ഈ സ്ഥലം വാഹന ഉടമകൾക്ക് വലിയ തുകയ്ക്ക് വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്ത യുവതിയുടെ ബിസിനസ് തന്ത്രത്തിന് കോടതിയിലും വിജയം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് ‘വു’ എന്ന യുവതി 19.36 കോടി രൂപ (14 ദശലക്ഷം യുവാൻ) മുടക്കി 196 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം ഒറ്റയടിക്ക് സ്വന്തമാക്കിയത്. 2018-ലായിരുന്നു Read More…
പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുമാറ്റി, തലക്കടിച്ചു; കാവിപ്പടയെന്ന് ആരോപണം! ഡല്‍ഹി സമരത്തിനിടെ വ്യാപക അക്രമണം- വീഡിയോ
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ യുവജന സംഘടനകൾ നടത്തുന്ന സമരത്തിനിടെ വ്യാപക അക്രമം അരങ്ങേറുന്നു. പ്രക്ഷോഭത്തിനെത്തിയ യുവാക്കൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെ ക്രൂരമായ അതിക്രമങ്ങളാണ് നടക്കുന്നത്. പോലീസുകാരല്ലാത്ത ചില ആളുകളാണ് ഈ അക്രമങ്ങൾ അഴിച്ചുവിടുന്നത്. പ്രതിഷേധത്തിനിടെ കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമുയർന്നു. പെൺകുട്ടിയെ മർദ്ദിക്കുന്ന സംഘത്തിലൊരാളുടെ കയ്യിൽ കാവിക്കൊടിയുമുണ്ടായിരുന്നു. ഇയാൾ ഉത്തർപ്രദേശ് എംഎൽഎ നന്ദ കിഷോർ ഗുജ്ജാറിനൊപ്പം നിൽക്കുന്ന ചിത്രം ഫാക്ട് Read More…
‘കാളയല്ല, കരിമ്പുലി വന്നാലും വിട്ടുകൊടുക്കില്ല’; കൈക്കുഞ്ഞിനെ കാക്കാൻ പോരാടി മുത്തച്ഛന്‍- വീഡിയോ വൈറൽ
കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് വീടിനു മുന്നിൽ നിൽക്കുകയായിരുന്ന മുത്തച്ഛനു നേരെ പൊടുന്നനെയാണ് കൂറ്റൻ കാളയുടെ ആക്രമണമുണ്ടായത്. കാളയുടെ കുത്തേറ്റു തെറിച്ചുവീണ മുത്തച്ഛന്റെ കൈയിൽനിന്ന് കുഞ്ഞും നിലത്തേക്ക് വീണു. തുടർന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം പ്രാണൻ പോലും പണയപ്പെടുത്തി ആ മുത്തച്ഛൻ നടത്തിയ പോരാട്ടത്തിന്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞിനെയും പിടിച്ച് നിൽക്കുകയായിരുന്ന അറുപതുകാരനെ Read More…
‘പിന്നെ എന്തിനാ ബൗളർമാർ, ബൗളിങ് മെഷീൻ വച്ചാല്‍ പോരെ..?’; ഗംഭീറിനെ പിന്തുണച്ച് ക്ഷുഭിതനായി ചാഹൽ!
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്ന് വെസ്റ്റ് ഇൻഡീസ് ആറ് വിക്കറ്റിന് വിജയിച്ചതിന് പിന്നാലെ, ബൗളർമാർക്കും തുല്യ അവസരം നൽകുന്ന പിച്ചുകൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ രംഗത്തെത്തി. മഞ്ഞു വീഴ്ച കാരണം പന്ത് ഗ്രിപ്പ് ചെയ്യാൻ പ്രയാസപ്പെടുന്നതും ചെറിയ ബൗണ്ടറികളും ബൗളർമാർക്ക് ഒട്ടും പിന്തുണ നൽകാത്ത പിച്ചുകളും ബാറ്റർമാരെ തടയുന്നത് അത്യധികം പ്രയാസകരമാക്കുകയാണെന്ന് ചഹൽ ചൂണ്ടിക്കാട്ടി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ Read More…
22-കാരനെ തട്ടിയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാൻസ്‌ജെൻഡറുകൾ! ഭിക്ഷ യാചിക്കാൻ തെരുവില്‍ വിട്ടു, പരാതിയുമായി കുടുംബം
ബെംഗളൂരു: ചിത്രദുർഗയിൽ പൂക്കട നടത്തുന്ന 22 വയസ്സുള്ള മകനെ രണ്ടു ട്രാൻസ്‌ജെൻഡറുകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന പരാതിയുമായി കർണാടകയിലെ ഒരു കുടുംബം രംഗത്തെത്തി. കടയിൽ പൂ വാങ്ങാൻ എത്താറുള്ള ഒരു ട്രാൻസ്‌ജെൻഡറുമായി യുവാവ് സൗഹൃദത്തിലായിരുന്നു. ഇതിനുശേഷമാണ് മകൻ സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാൻ തുടങ്ങിയതെന്ന് കുടുംബം പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സെപ്റ്റംബർ ഒന്നിന് യുവാവിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ രണ്ടു ട്രാൻസ്‌ജെൻഡറുകൾ, ദാവണഗെരെയിലെ ആശുപത്രിയിലെത്തിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുപകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായ ശേഷമാണ് വീട്ടുകാർ Read More…









